'ക്യാബ്' ബുക്ക് ചെയ്തത് ഉത്തര കൊറിയയിലേക്ക്; പോകാന്‍ 'ഓല' തയ്യാര്‍, നിരക്ക് 1.49 ലക്ഷം രൂപ!

Written By:

അവിസ്മരണീയമാണ് റോഡ് യാത്രകള്‍. ലക്ഷ്യ സ്ഥാനത്ത് എത്തുകയല്ല മറിച്ച് വിവിധ നാടുകളിലൂടെയുള്ള സഞ്ചാരം ആസ്വാദിക്കാനാണ് റോഡ് യാത്രകളിലേക്ക് മിക്കവരും തിരിയാറ്. ഇതൊക്കെയാണെങ്കിലും ടാക്‌സി കാറില്‍ ഉത്തര കൊറിയ വരെ പോകണമെന്ന് ആഗ്രഹമുണ്ടായാലോ?

'ക്യാബ്' ബുക്ക് ചെയ്തത് ഉത്തര കൊറിയയിലേക്ക്; പോകാന്‍ 'ഓല' തയ്യാര്‍, നിരക്ക് 1.49 ലക്ഷം രൂപ!

കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നിന്നും ഒരു വിരുതന്‍ 'ഓല ക്യാബ്' ബുക്ക് ചെയ്തത് ഉത്തരകൊറിയയിലേക്ക്! എന്നാല്‍ രസം ഇവിടംകൊണ്ടു തീരുന്നില്ല.

'ക്യാബ്' ബുക്ക് ചെയ്തത് ഉത്തര കൊറിയയിലേക്ക്; പോകാന്‍ 'ഓല' തയ്യാര്‍, നിരക്ക് 1.49 ലക്ഷം രൂപ!

ഉത്തരകൊറിയയിലേക്ക് ക്യാബ് അനുവദിച്ചു കൊടുത്ത ഓല, യാത്രാക്കൂലിയായി 1.49 ലക്ഷം രൂപ ബില്ലും നല്‍കി. കൃത്യമായി പറഞ്ഞാല്‍ 1,49,088 രൂപ; ഈ പൈസയുണ്ടെങ്കില്‍ ബംഗളൂരുവില്‍ നിന്നും ഉത്തരകൊറിയയിലേക്ക് ആര്‍ക്കും 'ക്യാബില്‍' പോകാം.

'ക്യാബ്' ബുക്ക് ചെയ്തത് ഉത്തര കൊറിയയിലേക്ക്; പോകാന്‍ 'ഓല' തയ്യാര്‍, നിരക്ക് 1.49 ലക്ഷം രൂപ!

'ഓല ടാക്‌സി' എന്ന് കേള്‍ക്കാത്തവര്‍ അപൂര്‍വമായിരിക്കും. ഇന്ന് ഓല, യൂബര്‍ ടാക്‌സികള്‍ ഇന്ത്യന്‍ നഗരങ്ങളുടെ അവിഭാജ്യ ഘടകങ്ങളായി മാറിക്കഴിഞ്ഞു.

'ക്യാബ്' ബുക്ക് ചെയ്തത് ഉത്തര കൊറിയയിലേക്ക്; പോകാന്‍ 'ഓല' തയ്യാര്‍, നിരക്ക് 1.49 ലക്ഷം രൂപ!

കണ്ണഞ്ചും വേഗത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ ടെക്‌നോളജി വളര്‍ന്നപ്പോള്‍ ഓല, യൂബര്‍ ടാക്‌സികള്‍ക്ക് പ്രചാരമേറി. സ്ഥലം കൃത്യമായി രേഖപ്പെടുത്തിയാല്‍ മതി, ഇവര്‍ നിങ്ങളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കും. നിരക്കിന്റെ കാര്യത്തില്‍ ഒരു വാക്കുതര്‍ക്കവുമില്ല!

'ക്യാബ്' ബുക്ക് ചെയ്തത് ഉത്തര കൊറിയയിലേക്ക്; പോകാന്‍ 'ഓല' തയ്യാര്‍, നിരക്ക് 1.49 ലക്ഷം രൂപ!

എന്നാല്‍ ഇന്ത്യയില്‍ നിന്നും ഉത്തരകൊറിയയിലേക്ക് ടാക്‌സി ക്യാബ് വിളിക്കുക, യാത്രയ്ക്കായി കമ്പനി ടാക്‌സി വിട്ടുതരിക, 1.49 ലക്ഷം രൂപയുടെ ബില്ലും സമര്‍പ്പിക്കുക - കേട്ടറിവില്ലാത്ത കാര്യങ്ങളാണ് ഇതൊക്കെ.

Recommended Video - Watch Now!
Toyota Yaris India Walkaround; Specifications, Features, Details
'ക്യാബ്' ബുക്ക് ചെയ്തത് ഉത്തര കൊറിയയിലേക്ക്; പോകാന്‍ 'ഓല' തയ്യാര്‍, നിരക്ക് 1.49 ലക്ഷം രൂപ!

രോഹിത് മേന്ത എന്ന ബംഗളൂരു ഉപഭോക്താവാണ് ഉത്തര കൊറിയയിലേക്ക് ഓല ക്യാബ് ബുക്ക് ചെയ്തത്. യാത്രയ്ക്കായി ഓല അനുവദിച്ച കാര്‍ വിവരങ്ങളും യാത്രാക്കൂലിയും ഇദ്ദേഹം തന്നെയാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതും.

എന്തായാലും ഇന്റര്‍നെറ്റിനെ ആകെ പിടിച്ചുകുലുക്കിയിരിക്കുകയാണ് പുതിയ സംഭവം. കിലോമീറ്ററിന് പത്തു രൂപ നിരക്കിലാണ് ഓല ക്യാബ് വാഗ്ദാനം ചെയ്ത യാത്ര.

'ക്യാബ്' ബുക്ക് ചെയ്തത് ഉത്തര കൊറിയയിലേക്ക്; പോകാന്‍ 'ഓല' തയ്യാര്‍, നിരക്ക് 1.49 ലക്ഷം രൂപ!

അഞ്ചു ദിവസം കൊണ്ടു ബംഗളൂരുവില്‍ നിന്നും ഉത്തര കൊറിയയില്‍ പോയി വരാമെന്നാണ് ഓലയുടെ അനുമാനം. ഇതിന് വേണ്ടി പിന്നിടേണ്ടത് 13,840 കിലോമീറ്ററും.

'ക്യാബ്' ബുക്ക് ചെയ്തത് ഉത്തര കൊറിയയിലേക്ക്; പോകാന്‍ 'ഓല' തയ്യാര്‍, നിരക്ക് 1.49 ലക്ഷം രൂപ!

മാര്‍ച്ച് 18 ആം തിയ്യതി പുലര്‍ച്ചെ 12.15 ന് പുറപ്പെട്ടാല്‍, മാര്‍ച്ച് 23 ആം തിയ്യതി പുലര്‍ച്ചെ 12.15 ന് തിരികെയെത്താം. ഉത്തര കൊറിയയ്ക്ക് ക്യാബ് വിട്ടുതരാന്‍ ഓലയ്ക്ക് സമ്മതാണ്.

'ക്യാബ്' ബുക്ക് ചെയ്തത് ഉത്തര കൊറിയയിലേക്ക്; പോകാന്‍ 'ഓല' തയ്യാര്‍, നിരക്ക് 1.49 ലക്ഷം രൂപ!

എന്നാല്‍ ഉത്തര കൊറിയയിലേക്ക് ട്രിപ് പോകാന്‍ ഓല ഡ്രൈവറും സമ്മതിച്ചതാണ് അത്ഭുതപ്പെടുത്തുന്ന മറ്റൊരു വസ്തുത. എന്തായാലും രോഹിത് മേന്തയുടെ യാത്രാ പദ്ധതി വമ്പന്‍ ഹിറ്റായതോട് കൂടി ഓലയുടെ വിശദീകരണമെത്തി.

'ക്യാബ്' ബുക്ക് ചെയ്തത് ഉത്തര കൊറിയയിലേക്ക്; പോകാന്‍ 'ഓല' തയ്യാര്‍, നിരക്ക് 1.49 ലക്ഷം രൂപ!

സാങ്കേതിക തകരാറാണ് ഇതിന് കാരണം. തൊട്ടു പിന്നാലെ രാജ്യാന്തര സ്ഥലങ്ങളുടെ പേരുവിവരങ്ങള്‍ ആപ്പില്‍ നിന്നും ഓല അടിയന്തരമായി നീക്കി.

'ക്യാബ്' ബുക്ക് ചെയ്തത് ഉത്തര കൊറിയയിലേക്ക്; പോകാന്‍ 'ഓല' തയ്യാര്‍, നിരക്ക് 1.49 ലക്ഷം രൂപ!

അടുത്തിടെയാണ് കടല്‍ കടന്നെത്തിയ യൂബര്‍ ഡ്രൈവറും ഇന്റര്‍നെറ്റിനെ കുലുക്കി ചിരിപ്പിച്ചത്. ഹുസെയ്ന്‍ ഷേയ്ഖ് എന്ന മുംബൈ സ്വദേശി വിളിച്ച യൂബര്‍ ടാക്‌സി വന്നത് അങ്ങ് അറബിക്കടല്‍ നീന്തിയായിരുന്നു.

'ക്യാബ്' ബുക്ക് ചെയ്തത് ഉത്തര കൊറിയയിലേക്ക്; പോകാന്‍ 'ഓല' തയ്യാര്‍, നിരക്ക് 1.49 ലക്ഷം രൂപ!

അന്ന് സ്‌ക്രീന്‍ഷോട്ട് സഹിതം ഹുസെയ്ന്‍ ഷെയ്ഖ് യാത്രാ വിവരങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ കടല്‍ കടന്ന യൂബര്‍ ഡ്രൈവറും ഏറെ ഹിറ്റായി.

കൂടുതല്‍... #off beat
English summary
Person Books Ola Cabs From Bangalore To North Korea; Gets Billed Rs 1.49 Lakh. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark