ടാറ്റയ്ക്ക് ഒരു മുഴം മുമ്പെ എറിഞ്ഞ് മഹീന്ദ്ര; 'ഫിഗൊ ആസ്‌പൈര്‍' ഉടന്‍ മഹീന്ദ്ര നിരയില്‍!

Written By: Staff

സമീപഭാവിയില്‍ തന്നെ ടിയാഗൊ, ടിഗോര്‍ ഇവികളുമായി ടാറ്റ കളംനിറയും. പ്രചാരമേറിയ ടാറ്റ മോഡലുകളുടെ വൈദ്യുത പതിപ്പുകള്‍ വിപണിയില്‍ പരാജയപ്പെടാനുള്ള സാധ്യത വിരളം.

ടാറ്റയ്ക്ക് ഒരു മുഴം മുമ്പെ എറിഞ്ഞ് മഹീന്ദ്ര; 'ഫിഗൊ ആസ്‌പൈര്‍' ഉടന്‍ മഹീന്ദ്ര നിരയില്‍!

ഇത്രയും കാലം വൈദ്യുത നിര അടക്കിവാണ മഹീന്ദ്രയ്ക്ക് ആശങ്കപ്പെടാന്‍ ഇതില്‍ കൂടുതല്‍ എന്തുവേണം? എന്നാല്‍ ടാറ്റയ്ക്ക് ഒരു മുഴം മുമ്പെ എറിഞ്ഞു ആധിപത്യം നിലനിര്‍ത്താനാണ് മഹീന്ദ്രയുടെ പദ്ധതി.

ടാറ്റയ്ക്ക് ഒരു മുഴം മുമ്പെ എറിഞ്ഞ് മഹീന്ദ്ര; 'ഫിഗൊ ആസ്‌പൈര്‍' ഉടന്‍ മഹീന്ദ്ര നിരയില്‍!

ഫോര്‍ഡുമായി കൂട്ടുകൂടി ടാറ്റയുടെ വരവിനെ പ്രതിരോധിക്കുകയാണ് മഹീന്ദ്ര കണ്ടെത്തിയ പോംവഴി. ഫോര്‍ഡ് B562 അടിത്തറയില്‍ നിന്നുള്ള വൈദ്യുത സെഡാനാണ് ടിഗോര്‍ ഇവിയ്ക്കുള്ള മഹീന്ദ്രയുടെ ഉത്തരം.

ടാറ്റയ്ക്ക് ഒരു മുഴം മുമ്പെ എറിഞ്ഞ് മഹീന്ദ്ര; 'ഫിഗൊ ആസ്‌പൈര്‍' ഉടന്‍ മഹീന്ദ്ര നിരയില്‍!

കേട്ടാല്‍ അത്ഭുതം തോന്നാം, എന്നാല്‍ ഫിഗൊ ആസ്‌പൈറിന്റെ വൈദ്യുത പതിപ്പാകും വരാനിരിക്കുന്ന പുതിയ മഹീന്ദ്ര സെഡാന്‍! വൈദ്യുത കാര്‍ നിരയില്‍ മഹീന്ദ്രയും ഫോര്‍ഡും ഉടന്‍ തന്നെ ഔദ്യോഗികമായി കൈകോര്‍ക്കും.

ടാറ്റയ്ക്ക് ഒരു മുഴം മുമ്പെ എറിഞ്ഞ് മഹീന്ദ്ര; 'ഫിഗൊ ആസ്‌പൈര്‍' ഉടന്‍ മഹീന്ദ്ര നിരയില്‍!

ഫിഗൊ ആസ്‌പൈറിനെ വൈദ്യുതീകരിച്ച് മഹീന്ദ്ര കാര്‍ എന്ന ലേബലില്‍ വിപണിയില്‍ എത്തിക്കാനാണ് ആദ്യ നീക്കം. ഇതുവഴി വലിയ നിക്ഷേപങ്ങള്‍ നടത്താതെ പുതിയ വൈദ്യുത സെഡാന്‍ അടിത്തറയില്‍ നിന്നും പുത്തന്‍ മോഡലിനെ അവതരിപ്പിക്കാന്‍ മഹീന്ദ്രയ്ക്ക് സാധിക്കും.

ടാറ്റയ്ക്ക് ഒരു മുഴം മുമ്പെ എറിഞ്ഞ് മഹീന്ദ്ര; 'ഫിഗൊ ആസ്‌പൈര്‍' ഉടന്‍ മഹീന്ദ്ര നിരയില്‍!

മഹീന്ദ്രയുടെ വൈദ്യുത വാഹന ടെക്‌നോളജിയെ സ്വായത്തമാക്കി സ്വന്തം കാറുകളില്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഫോര്‍ഡും.

ടാറ്റയ്ക്ക് ഒരു മുഴം മുമ്പെ എറിഞ്ഞ് മഹീന്ദ്ര; 'ഫിഗൊ ആസ്‌പൈര്‍' ഉടന്‍ മഹീന്ദ്ര നിരയില്‍!

നിലവില്‍ പെട്രോള്‍, ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ പതിപ്പുകളിലാണ് ഫോര്‍ഡ് ഫിഗൊ ആസ്‌പൈര്‍ സെഡാന്‍ വിപണിയില്‍ എത്തുന്നത്. ഇവെരിറ്റോ ഇലക്ട്രിക് സെഡാനാണ് വൈദ്യുത നിരയിലേക്കുള്ള മഹീന്ദ്രയുടെ പ്രധാന സമര്‍പ്പണം.

Recommended Video - Watch Now!
Mahindra TUV Stinger Concept First Look; Details; Specs - DriveSpark
ടാറ്റയ്ക്ക് ഒരു മുഴം മുമ്പെ എറിഞ്ഞ് മഹീന്ദ്ര; 'ഫിഗൊ ആസ്‌പൈര്‍' ഉടന്‍ മഹീന്ദ്ര നിരയില്‍!

ടാറ്റയ്‌ക്കൊപ്പം മഹീന്ദ്രയും തങ്ങളുടെ ഇവെരിറ്റോ സെഡാനുകളെ കേന്ദ്രസര്‍ക്കാരിന് കരാര്‍ പ്രകാരം നല്‍കുന്നുണ്ട്. കാലപഴക്കം ചെന്ന റെനോ ലോഗനെ അടിസ്ഥാനപ്പെടുത്തിയാണ് മഹീന്ദ്ര ഇവെരിറ്റോയുടെ ഒരുക്കം.

ടാറ്റയ്ക്ക് ഒരു മുഴം മുമ്പെ എറിഞ്ഞ് മഹീന്ദ്ര; 'ഫിഗൊ ആസ്‌പൈര്‍' ഉടന്‍ മഹീന്ദ്ര നിരയില്‍!

ഇവെരിറ്റോയ്ക്ക് കാര്യമായ വില്‍പന ഇല്ലാത്തതിന് കാരണങ്ങളില്‍ ഒന്നു കൂടിയാണിത്. ഫിഗൊ ആസ്‌പൈറാകട്ടെ രൂപത്തിലും ഭാവത്തിലും പുത്തനാണ്.

ടാറ്റയ്ക്ക് ഒരു മുഴം മുമ്പെ എറിഞ്ഞ് മഹീന്ദ്ര; 'ഫിഗൊ ആസ്‌പൈര്‍' ഉടന്‍ മഹീന്ദ്ര നിരയില്‍!

അതിനാല്‍ മഹീന്ദ്ര ടാഗില്‍ വിപണിയില്‍ എത്തുന്ന ഫിഗൊ ആസ്‌പൈര്‍ വൈദ്യുത പതിപ്പ് ഉപഭോക്താക്കളെ ആകര്‍ഷിക്കുമെന്ന കാര്യം ഉറപ്പ്. ഇന്ത്യയില്‍ മാരുതിയും ടൊയോട്ടയും വൈദ്യുത കാര്‍ ശ്രേണിയില്‍ കൈകോര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഡ്രൈവ്‌സ്പാര്‍ക്ക് മലയാളത്തില്‍ നിന്നും കൂടുതല്‍ വായിക്കാം:

01.'ക്യാബ്' ബുക്ക് ചെയ്തത് ഉത്തര കൊറിയയിലേക്ക്; പോകാന്‍ 'ഓല' തയ്യാര്‍, നിരക്ക് 1.49 ലക്ഷം രൂപ!

02.ഓട്ടോമാറ്റിക് കാറില്‍ ന്യൂട്രല്‍ ഗിയര്‍ ഉപയോഗിക്കേണ്ടത് എപ്പോള്‍?

03.മാരുതി 800 നെ ബൈക്കാക്കി മാറ്റിയ ഗുജറാത്തി പയ്യന്‍

04.ഓട്ടോമാറ്റിക് കാറില്‍ ചെയ്യരുതാത്ത അഞ്ചു കാര്യങ്ങള്‍

05.വജ്ര ശോഭയില്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 ക്രിസ്റ്റല്‍ എഡിഷന്‍

Source: ET

കൂടുതല്‍... #mahindra
English summary
Mahindra Developing New Electric Compact Sedan. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark