ഓട്ടോമാറ്റിക് കാറില്‍ ചെയ്യരുതാത്ത അഞ്ചു കാര്യങ്ങള്‍

By Staff

ഓട്ടോമാറ്റിക് കാറുകളുടെ കൂടുതല്‍ വകഭേദങ്ങള്‍ വിപണിയില്‍ എത്തുകയാണ്. മാനുവല്‍ കാറുകളില്‍ നിന്നും ഓട്ടോമാറ്റിക് കാറുകളിലേക്ക് വലിയ ശതമാനം ഉപഭോക്താക്കള്‍ കുടിയേറി കഴിഞ്ഞു. വാഹനങ്ങള്‍ തിങ്ങി നിറയുന്ന നിരത്തില്‍ ഓട്ടോമാറ്റിക് കാറുകള്‍ ഡ്രൈവിംഗ് തലവേദന കുറയ്ക്കുമെന്നാണ് മിക്കവരുടെ വാദം.

ഓട്ടോമാറ്റിക് കാറില്‍ ചെയ്യരുതാത്ത അഞ്ചു കാര്യങ്ങള്‍

സംഭവം ശരിയായിരിക്കാം. എന്നാല്‍ ഡ്രൈവിംഗ് രീതികള്‍ കൃത്യമല്ലെങ്കില്‍ ഓട്ടോമാറ്റിക് കാറുകളില്‍ പ്രശ്‌നങ്ങള്‍ പെട്ടെന്ന് തലപ്പൊക്കി തുടങ്ങും. ഓട്ടോമാറ്റിക് കാറിൽ ചെയ്യരുതാത്ത അഞ്ചു കാര്യങ്ങൾ —

ഓട്ടോമാറ്റിക് കാറില്‍ ചെയ്യരുതാത്ത അഞ്ചു കാര്യങ്ങള്‍

ന്യൂട്രലില്‍ ഇറക്കം ഇറങ്ങുക

ഇറക്കങ്ങളില്‍ കാര്‍ ന്യൂട്രലിലേക്ക് മാറ്റി ഓടിക്കാറാണ് മിക്കവരുടെയും പതിവ്. എന്നാല്‍ ഓട്ടോമാറ്റിക് കാറില്‍ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നതോ? ന്യൂട്രലിലേക്ക് കടന്നാല്‍ ട്രാന്‍സ്മിഷനിലേക്കുള്ള ഓയിലിന്റെ ഒഴുക്ക് നില്‍ക്കും.

ഓട്ടോമാറ്റിക് കാറില്‍ ചെയ്യരുതാത്ത അഞ്ചു കാര്യങ്ങള്‍

ട്രാന്‍സ്മിഷന് ആവശ്യമായ ലൂബ്രിക്കേഷന്‍ ഈ അവസരത്തില്‍ ലഭിക്കാതെ വരും. തത്ഫലമായി ട്രാന്‍സ്മിഷന്‍ തകരാറുകള്‍ക്ക് ഈ ശീലം ഇടവരുത്തും.

ഓട്ടോമാറ്റിക് കാറില്‍ ചെയ്യരുതാത്ത അഞ്ചു കാര്യങ്ങള്‍

മാനുവല്‍ കാറുകള്‍ക്ക് സമാനമായി ഇറക്കങ്ങളില്‍ ന്യൂട്രല്‍ ഗിയറിലേക്ക് മാറി ഇന്ധനം സംരക്ഷിക്കേണ്ട ആവശ്യകത ഓട്ടോമാറ്റിക് കാറുകളില്‍ ഇല്ല.

ഓട്ടോമാറ്റിക് കാറില്‍ ചെയ്യരുതാത്ത അഞ്ചു കാര്യങ്ങള്‍

ഗിയറിലേക്ക് കടക്കും മുമ്പുള്ള ഇരമ്പല്‍

ഗിയറിലേക്ക് കടക്കുന്നതിന് മുമ്പ് എഞ്ചിന്‍ ഒന്നു ഇരമ്പിപ്പിക്കാന്‍ മിക്കവര്‍ക്കും ഉത്സാഹമാണ്. ഓടുന്നതിന് മുമ്പ് എഞ്ചിന്‍ ഒന്നു ചൂടാക്കണമെന്ന ധാരണയാണ് ഈ ശീലത്തിന് പിന്നില്‍.

ഓട്ടോമാറ്റിക് കാറില്‍ ചെയ്യരുതാത്ത അഞ്ചു കാര്യങ്ങള്‍

അനുയോജ്യമായ താപത്തില്‍ എത്തിയാല്‍ മാത്രാണ് എഞ്ചിന്‍ മികവ് വര്‍ധിക്കുക എന്നത് ശരി തന്നെ. എന്നാല്‍ സ്റ്റാര്‍ട്ട് ചെയ്ത ഉടനെ എഞ്ചിന്‍ ഇരമ്പിപ്പിക്കുന്ന രീതി കാറിന്റെ ആയുസിനെ സാരമായി ബാധിക്കും.

ഓട്ടോമാറ്റിക് കാറില്‍ ചെയ്യരുതാത്ത അഞ്ചു കാര്യങ്ങള്‍

ഓയില്‍ പടര്‍ന്ന് എഞ്ചിനില്‍ കോട്ടിംഗ് ഒരുങ്ങുന്നതിന് വേണ്ടി കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് രണ്ട് മിനുട്ട് നേരം കാത്തുനില്‍ക്കുന്നതാണ് ഉത്തമം.

ഓട്ടോമാറ്റിക് കാറില്‍ ചെയ്യരുതാത്ത അഞ്ചു കാര്യങ്ങള്‍

ഡ്രൈവിംഗിനിടെയുള്ള ഗിയര്‍ മാറ്റല്‍

ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ ക്ലച്ചുകളും ട്രാന്‍സ്മിഷന്‍ സംവിധാനത്തിലെ ബാന്‍ഡുകളും മുഖേനയാണ് ഗിയര്‍ മാറ്റം സംഭവിക്കുന്നത്. അതിനാല്‍ ബ്രേക്ക് ചവിട്ടി കാര്‍ നിര്‍ത്തിയതിന് ശേഷം മാത്രം ഗിയര്‍ മാറുന്നതാണ് ഓട്ടോമാറ്റിക് കാറുകളില്‍ ഉചിതമായ നടപടി.

ഓട്ടോമാറ്റിക് കാറില്‍ ചെയ്യരുതാത്ത അഞ്ചു കാര്യങ്ങള്‍

ഓടുമ്പോഴാണ് ഗിയര്‍ മാറാന്‍ ശ്രമിക്കുന്നതെങ്കില്‍ ട്രാന്‍സ്മിഷന്‍ സംവിധാനത്തിലുള്ള ഘടകങ്ങളാകും കാറിന്റെ വേഗത കുറച്ച് നിര്‍ത്താന്‍ ശ്രമിക്കുക. ഇത് ട്രാന്‍സ്മിഷനില്‍ അധിക സമ്മര്‍ദ്ദം ചെലുത്തും. സ്വാഭാവികമായി ട്രാന്‍സ്മിഷന്‍ പെട്ടെന്ന് തകരാറിലാവുകയും ചെയ്യും.

ഓട്ടോമാറ്റിക് കാറില്‍ ചെയ്യരുതാത്ത അഞ്ചു കാര്യങ്ങള്‍

സിഗ്നല്‍ കാത്തുകിടക്കുമ്പോള്‍ ന്യൂട്രല്‍

സിഗ്നല്‍ കാത്തുകിടക്കുമ്പോള്‍ ഓട്ടോമാറ്റിക് കാറിനെ ന്യൂട്രലിലേക്ക് മാറ്റേണ്ടതുണ്ടോ? പലര്‍ക്കും സംശയമുണ്ടാകും. ന്യൂട്രലിലേക്ക് മാറിയത് കൊണ്ടു ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ സമ്മര്‍ദ്ദം കുറയില്ല. ഡ്രൈവ് ഗിയറില്‍ തന്നെ സിഗ്നലില്‍ തുടരുന്നതാണ് ഓട്ടോമാറ്റിക് കാറുകളില്‍ ശരിയായ നടപടി.

ഓട്ടോമാറ്റിക് കാറില്‍ ചെയ്യരുതാത്ത അഞ്ചു കാര്യങ്ങള്‍

പൂര്‍ണമായും നില്‍ക്കുന്നതിന് മുമ്പ് പാര്‍ക്കിംഗ് മോഡിലേക്ക് മാറുക

പാര്‍ക്ക് മോഡില്‍ ഗിയറുകള്‍ക്ക് മേല്‍ ഒരു പിന്‍ലോക്കാണ് പ്രവര്‍ത്തിക്കുന്നത്. പാര്‍ക്ക് മോഡില്‍ കാര്‍ നീങ്ങുന്നത് തടയുകയാണ് ഈ പിന്‍ലോക്കിന്റെ ലക്ഷ്യം. എന്നാല്‍ പാര്‍ക്ക് മോഡില്‍ ഡ്രൈവ് ചെയ്യുന്നത് പിന്‍ലോക്കിനെ തകര്‍ക്കും.

ഓട്ടോമാറ്റിക് കാറില്‍ ചെയ്യരുതാത്ത അഞ്ചു കാര്യങ്ങള്‍

ഇതു പാര്‍ക്ക് മെക്കാനിസത്തില്‍ വലിയ പ്രശ്‌നങ്ങളും സൃഷ്ടിക്കും. പാര്‍ക്ക് മോഡിലേക്ക് മാറാന്‍ ആദ്യം ബ്രേക്ക് ചവിട്ടി വാഹനം നിര്‍ത്തേണ്ടതും അനിവാര്യമാണ്.

Most Read Articles

Malayalam
കൂടുതല്‍... #auto tips
English summary
7 Mistakes To Avoid When Driving An Automatic Transmission Car. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X