വജ്ര ശോഭയില്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 ക്രിസ്റ്റല്‍ എഡിഷന്‍

By Dijo Jackson

ദില്ലി ഹെറിറ്റേജ് ട്രാന്‍സ്‌പോര്‍ട് മ്യൂസിയത്തിലുള്ള റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റില്‍ കണ്ണുമിഴിച്ചു നില്‍ക്കുകയാണ് രാജ്യത്തെ മോട്ടോര്‍സൈക്കിള്‍ പ്രേമികള്‍. കാര്യമെന്തന്നല്ലേ? വജ്ര ശോഭയില്‍ നില്‍ക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 ക്രിസ്റ്റല്‍ എഡിഷനാണ് ഇവിടെ താരം.

വജ്ര ശോഭയില്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 ക്രിസ്റ്റല്‍ എഡിഷന്‍

ഇന്ത്യന്‍ ഇരുചക്രവാഹന ചരിത്രത്തിലെ അവിസ്മരണീയമായ അധ്യായമാണ് റോയല്‍ എന്‍ഫീല്‍ഡ്. പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും റോയല്‍ എന്‍ഫീല്‍ഡുകളെ സ്വന്തമാക്കാന്‍ ആവശ്യക്കാരുടെ നീണ്ട നിരയാണ് ഇന്നും.

വജ്ര ശോഭയില്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 ക്രിസ്റ്റല്‍ എഡിഷന്‍

ലോകം ഒന്നടങ്കം മാറിയിട്ടും റോയല്‍ എന്‍ഫീല്‍ഡ് വിപണിയില്‍ മായാതെ തുടരുന്നു. ആധുനിക യുഗത്തിലും റോയല്‍ എന്‍ഫീല്‍ഡ് കൈയ്യടക്കിയ ഇതേ അപ്രമാദിത്വം ഉയര്‍ത്തിക്കാട്ടുകയാണ് ബുള്ളറ്റ് 350 ക്രിസ്റ്റല്‍ എഡിഷന്റെ അവതാരലക്ഷ്യവും.

വജ്ര ശോഭയില്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 ക്രിസ്റ്റല്‍ എഡിഷന്‍

മേലാസകലം പതിച്ച വജ്രക്കല്ലുകളാണ് ബുള്ളറ്റ് ക്രിസ്റ്റല്‍ എഡിഷന്റെ ആകര്‍ഷണം. ബോഡി പാനലുകളില്‍ തരിമ്പും വിടാതെയാണ് വജ്രക്കല്ലുകള്‍ തിളങ്ങുന്നത്. ഒറ്റ സീറ്റ് മാത്രമാണ് മോട്ടോര്‍സൈക്കിളിന്.

വജ്ര ശോഭയില്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 ക്രിസ്റ്റല്‍ എഡിഷന്‍

പറഞ്ഞു വരുമ്പോള്‍ വജ്രക്കല്ലുകള്‍ മാത്രമാണ് ക്രിസ്റ്റല്‍ എഡിഷന്റെ ഹൈലൈറ്റ്. മറ്റു രൂപമാറ്റങ്ങളൊന്നും ക്രിസ്റ്റല്‍ എഡിഷന്‍ അവകാശപ്പെടുന്നില്ല.

Recommended Video - Watch Now!
Auto Expo 2018: Hero Xtreme 200R Walkaround, Details, Specifications - DriveSpark
വജ്ര ശോഭയില്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 ക്രിസ്റ്റല്‍ എഡിഷന്‍

ഭൂമിയില്‍ ഏറ്റവുമധികം കാലം ഉത്പാദനത്തിലിരിക്കുന്ന മോട്ടോര്‍സൈക്കിളെന്ന ഖ്യാതി റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിനുണ്ട്. 346 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനിലാണ് ബുള്ളറ്റില്‍.

വജ്ര ശോഭയില്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 ക്രിസ്റ്റല്‍ എഡിഷന്‍

എഞ്ചിന് പരമാവധി 19.8 bhp കരുത്തും 28 Nm torque ഉം സൃഷ്ടിക്കാനാവും. റോയല്‍ എന്‍ഫീല്‍ഡ് മോട്ടോർസൈക്കിൾ തെരഞ്ഞെടുക്കാനുള്ള ചില പ്രധാന കാരണങ്ങള്‍ —

വജ്ര ശോഭയില്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 ക്രിസ്റ്റല്‍ എഡിഷന്‍

പ്രൗഢം ഗംഭീരം

പാരമ്പര്യം വിളിച്ചോതുന്ന പ്രൗഢിയാണ് റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളുടെ വ്യക്തിമുദ്ര. തുടക്കകാലം മുതല്‍ക്കെ റോയല്‍ എന്‍ഫീല്‍ഡ് എങ്ങനെ കാണപ്പെട്ടുവോ, അത്തരത്തില്‍ തന്നെ തലമുറയെ മുന്നോട്ട് നയിക്കുകയാണ് കമ്പനി. ഇന്ത്യയിലെ മറ്റൊരു ബൈക്കിനും അവകാശപ്പെടാന്‍ സാധിക്കാത്ത സവിശേഷതയാണിത്.

വജ്ര ശോഭയില്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 ക്രിസ്റ്റല്‍ എഡിഷന്‍

ബഹുമുഖ പ്രതിഭ

സിറ്റി ബൈക്കായും, ഹൈവെ മോട്ടോര്‍സൈക്കിളായും ബുള്ളറ്റുകളെ ഉപയോഗിക്കാമെന്നതാണ് മറ്റൊരു ആകര്‍ഷണം. അടുത്ത കാലത്ത് സിറ്റി റൈഡുകള്‍ക്ക് വേണ്ടി റോയല്‍ എന്‍ഫീല്‍ഡുകളെ തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. കുറഞ്ഞ ആര്‍പിഎമ്മിലും ആവശ്യമായ ടോര്‍ഖ് സൃഷ്ടിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡുകള്‍ക്ക് സാധിക്കും.

വജ്ര ശോഭയില്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 ക്രിസ്റ്റല്‍ എഡിഷന്‍

വൈവിധ്യത

വൈവിധ്യമാര്‍ന്ന നിരയെയാണ് ഉപഭോക്താക്കള്‍ക്ക് മുന്നില്‍ കമ്പനി കാഴ്ചവെക്കുന്നത്. പഴമയാണ് ആഗ്രഹിക്കുന്നതെങ്കില്‍ ബുള്ളറ്റുകളുണ്ട്, ഇനി ഒരല്‍പം പരിഷ്‌കാരിയാവണം എന്നാണെങ്കിൽ ക്ലാസിക്ക് മോഡലുകളുണ്ട് നിരയിൽ.

വജ്ര ശോഭയില്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 ക്രിസ്റ്റല്‍ എഡിഷന്‍

ഇനി ഹൈവേയില്‍ കുതിക്കാനാണ് നോട്ടമെങ്കില്‍ തണ്ടര്‍ബേര്‍ഡിനെ തെരഞ്ഞെടുക്കാം. സാഹസിക പ്രേമികള്‍ക്കായി ബജറ്റ് വിലയില്‍ ഹിമാലയനെയും ഉപഭോക്താക്കള്‍ക്ക് വേണ്ടി റോയല്‍ എന്‍ഫീല്‍ഡ് ഒരുക്കി നിര്‍ത്തിയിട്ടുണ്ട്.

Image Source: MaxAbout

Most Read Articles

Malayalam
English summary
Royal Enfield Bullet 350 Crystal Edition. Read in Malayalam.
Story first published: Wednesday, March 21, 2018, 11:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X