ബുള്ളറ്റിനെ കളിയാക്കി നാവെടുത്തില്ല, കിട്ടി അതേ നാണയത്തില്‍ ബജാജിന് തിരിച്ചടി!

Written By:

ബുള്ളറ്റുകള്‍ ആനയെ പോലെയാണ്, ബുള്ളറ്റ് ഉടമസ്ഥരാകട്ടെ ആനപാപ്പാന്‍മാരും - ആനയെ പോറ്റുന്നത് നിര്‍ത്തൂ എന്ന ബജാജിന്റെ 'സാരോപദേശം' കേള്‍ക്കാന്‍ തുടങ്ങിയിട്ടു കാലം കുറച്ചായി. ബുള്ളറ്റിനെ കളിയാക്കാന്‍ ഓരോ തവണയും ഓരോ വിഷയവുമായി ബജാജ് ഇങ്ങെത്തും.

ബുള്ളറ്റിനെ കളിയാക്കി നാവെടുത്തില്ല, കിട്ടി അതേ നാണയത്തില്‍ ബജാജിന് തിരിച്ചടി!

ടയര്‍, ഹെഡ്‌ലാമ്പ്, ബ്രേക്ക്, വേഗത; കിട്ടിയ അവസരങ്ങളില്‍ എല്ലാം റോയല്‍ എന്‍ഫീല്‍ഡിനെ ബജാജ് താഴ്ത്തി കെട്ടി. റോയല്‍ എന്‍ഫീല്‍ഡ് അല്ല, ശ്രേണിയില്‍ ഡോമിനാറാണ് കേമനെന്ന് പരസ്യങ്ങളില്‍ ബജാജ് പറഞ്ഞു വെയ്ക്കുന്നു.

ബുള്ളറ്റിനെ കളിയാക്കി നാവെടുത്തില്ല, കിട്ടി അതേ നാണയത്തില്‍ ബജാജിന് തിരിച്ചടി!

ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും റോയല്‍ എന്‍ഫീല്‍ഡ് മൗനം പാലിക്കുന്നതിന്റെ പൊരുള്‍ എന്തെന്ന് ഇപ്പോഴുമറിയില്ല. ഒരുപക്ഷെ തുറന്ന പോര് കമ്പനി ആഗ്രഹിക്കുന്നില്ലായിരിക്കാം.

ബുള്ളറ്റിനെ കളിയാക്കി നാവെടുത്തില്ല, കിട്ടി അതേ നാണയത്തില്‍ ബജാജിന് തിരിച്ചടി!

എന്നാല്‍ ബജാജിന് നിര്‍ത്താന്‍ ഉദ്ദേശമില്ല. പതിവു പോലെ ബജാജ് പുറത്തുവിട്ട പുതിയ ഡോമിനാര്‍ പരസ്യത്തിലും ബുള്ളറ്റ് തന്നെയാണ് ഇര. ഡോമിനാറിന്റെ ഓഫ്‌റോഡിംഗ് മികവാണ് പുതിയ പരസ്യത്തില്‍ ബജാജ് ഉയര്‍ത്തി കാട്ടുന്നത്.

ബുള്ളറ്റിനെ കളിയാക്കി നാവെടുത്തില്ല, കിട്ടി അതേ നാണയത്തില്‍ ബജാജിന് തിരിച്ചടി!

പക്ഷെ ഇക്കുറി വടി കൊടുത്തു അടി വാങ്ങിയ നിലയിലാണ് ബജാജും ഡോമിനാറും. പുതിയ പരസ്യത്തിന് വലിയ പുതുമയൊന്നുമില്ല. റോഡില്‍ കടപുഴകി വീണ മരം, മുന്നോട്ട് നീങ്ങാന്‍ സാധിക്കാത്ത ആനകള്‍, പിന്നാലെ ഡോമിനാറുകളും എത്തി.

ബാക്കി പറയേണ്ടല്ലോ, സാഹസികമായി കുന്നു കയറിയിറങ്ങിയ ഡോമിനാര്‍ ഇപ്പുറമെത്തി. പരസ്യം ശുഭം. ഡോമിനാറിന്റെ ഓഫ്‌റോഡിംഗ് മികവാണ് ബജാജ് പറഞ്ഞു വെച്ചത്.

ബുള്ളറ്റിനെ കളിയാക്കി നാവെടുത്തില്ല, കിട്ടി അതേ നാണയത്തില്‍ ബജാജിന് തിരിച്ചടി!

എന്നാല്‍ കൊടുത്ത അതേ നാണയത്തില്‍ തിരിച്ചടി കിട്ടുമെന്ന് ബജാജ് ഒട്ടും പ്രതീക്ഷിച്ചില്ല. കടലാസിലും പരസ്യത്തിലും പുലി ഡോമിനാര്‍ ആയിരിക്കും. എന്നാല്‍ നേരിട്ടു ഏറ്റുമുട്ടിയാലോ?

Recommended Video - Watch Now!
Auto Expo 2018: Hero Xtreme 200R Walkaround, Details, Specifications - DriveSpark
ബുള്ളറ്റിനെ കളിയാക്കി നാവെടുത്തില്ല, കിട്ടി അതേ നാണയത്തില്‍ ബജാജിന് തിരിച്ചടി!

ഹിമാലയന് മുന്നില്‍ മുട്ടുമടക്കുന്ന ഡോമിനാറിന്റെ വീഡിയോ പുതിയ പരസ്യത്തിന് പിന്നാലെ വൈറലായിരിക്കുകയാണ്. കുന്നു മലയും കയറിയിറങ്ങുന്ന ഡോമിനാറിനെ പരസ്യത്തില്‍ ബജാജ് കാണിച്ചു.

ബുള്ളറ്റിനെ കളിയാക്കി നാവെടുത്തില്ല, കിട്ടി അതേ നാണയത്തില്‍ ബജാജിന് തിരിച്ചടി!

എന്നാല്‍ നേരില്‍ മലകയറാന്‍ ശ്രമിച്ചപ്പോള്‍ ഡോമിനാറിന് ചുവടുപിഴയ്ക്കുന്ന രംഗമാണ് വീഡിയോ വെളിപ്പെടുത്തിയത്. ഡോമിനാറിന് മുന്നെ കുതിച്ച ഹിമാലയന്‍ അനായസമായി മലകയറി.

ബുള്ളറ്റിനെ കളിയാക്കി നാവെടുത്തില്ല, കിട്ടി അതേ നാണയത്തില്‍ ബജാജിന് തിരിച്ചടി!

ചെന്നൈ ബുള്ളറ്റ് ക്ലബ് എന്ന ഫെയ്‌സ്ബുക്ക് പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഡോമിനാറിന് കഴിവുകേടായി ഇൗ സംഭവത്തെ വിലയിരുത്താന്‍ സാധിക്കില്ല. റൈഡറുടെ ഭാഗത്തു നിന്നുള്ള പിഴവാണ് ഇത്തരത്തില്‍ ഡോമിനാറിനെ പാതിവഴിയില്‍ കുടുക്കിയത്.

ബുള്ളറ്റിനെ കളിയാക്കി നാവെടുത്തില്ല, കിട്ടി അതേ നാണയത്തില്‍ ബജാജിന് തിരിച്ചടി!

എന്‍ട്രി ലെവല്‍ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളാണ് ഹിമാലയന്‍. ഏതു പ്രതലവും താണ്ടാന്‍ അനുകൂലമായ ഘടനയാണ് ഹിമാലയന്റേത്. എന്തായാലും വീണുകിട്ടിയ അവസരം ബുള്ളറ്റ് ആരാധകര്‍ മുതലെടുത്തു തുടങ്ങി.

റോയല്‍ എന്‍ഫീല്‍ഡിന് ബുള്ളറ്റ് മാത്രമല്ല ഉള്ളതെന്ന കാര്യം ബജാജ് മറന്നുപോയി കാണുമെന്ന് ആരാധകര്‍ പറയുന്നു. ബജാജിന്റെ അഹങ്കാരം തെല്ലൊന്നു കുറയ്ക്കാന്‍ ഈ വീഡിയോയ്ക്ക് സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഡ്രൈവ്‌സ്പാര്‍ക്ക് മലയാളത്തില്‍ നിന്നും കൂടുതല്‍ വായിക്കാം:

01.ടാറ്റയ്ക്ക് ഒരു മുഴം മുമ്പെ എറിഞ്ഞ് മഹീന്ദ്ര; 'ഫിഗൊ ആസ്‌പൈര്‍' ഉടന്‍ മഹീന്ദ്ര നിരയില്‍!

02.ഓട്ടോമാറ്റിക് കാറില്‍ ന്യൂട്രല്‍ ഗിയര്‍ ഉപയോഗിക്കേണ്ടത് എപ്പോള്‍?

03. 'ക്യാബ്' ബുക്ക് ചെയ്തത് ഉത്തര കൊറിയയിലേക്ക്; പോകാന്‍ 'ഓല' തയ്യാര്‍, നിരക്ക് 1.49 ലക്ഷം രൂപ!

04.വജ്ര ശോഭയില്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 ക്രിസ്റ്റല്‍ എഡിഷന്‍

05.ഓട്ടോമാറ്റിക് കാറില്‍ ചെയ്യരുതാത്ത അഞ്ചു കാര്യങ്ങള്‍

കൂടുതല്‍... #off beat
English summary
Bajaj Is Back With The 'Haathi Mat Paalo' Ads; Makes Mockery Of Royal Enfield. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark