ഏറെ നേരം റിവേഴ്‌സ് ഗിയറില്‍ ഓടിക്കുന്നത് കാറിന് ദോഷം ചെയ്യുമോ?

Written By: Staff

റിവേഴ്‌സ് ഗിയറില്‍ എത്ര ദൂരം കാറിന് സഞ്ചരിക്കാന്‍ സാധിക്കും? പാര്‍ക്ക് ചെയ്യാന്‍ അല്ലെങ്കില്‍ കാറിനെ പിന്നോട്ടു എടുക്കാന്‍ വേണ്ടി മാത്രമാണ് മിക്കവരും റിവേഴ്‌സ് ഗിയറിനെ ആശ്രയിക്കാറ്. പാര്‍ക്ക് ചെയ്തു കഴിഞ്ഞാല്‍ പിന്നെ റിവേഴ്‌സ് ഗിയറില്‍ തുടരാന്‍ കാറിനെ നാം അനുവദിക്കാറില്ല.

റിവേഴ്‌സ് ഗിയറില്‍ ഏറെ നേരം ഓടിക്കുന്നത് കാറിന് ദോഷം ചെയ്യുമോ?

റിവേഴ്‌സ് ഗിയറില്‍ തുടരുന്നത് കാറിന് ദോഷം ചെയ്യുമോ? ചിലര്‍ക്ക് എങ്കിലും സംശയമുണ്ടാകും. റിവേഴ്‌സ് എത്ര ദൂരം വേണമെങ്കിലും പിന്നിടാം. ഒന്നാം ഗിയറില്‍ മുന്നോട്ടു നീങ്ങുന്നത് പോലെ തന്നെയാണ് റിവേഴ്‌സ് ഗിയറില്‍ പിന്നോട്ടുള്ള സഞ്ചാരവും.

റിവേഴ്‌സ് ഗിയറില്‍ ഏറെ നേരം ഓടിക്കുന്നത് കാറിന് ദോഷം ചെയ്യുമോ?

പിന്നിലേക്ക് ആകെ ഒരു ഗിയര്‍ മാത്രമുള്ളതിനാല്‍ നിശ്ചിത വേഗത പാലിച്ചില്ലെങ്കില്‍ കാര്‍ ഓഫാകുമെന്ന് മാത്രം. എന്നാലും റിവേഴ്‌സ് ഗിയറില്‍ തുടരുന്നത് കാറിന് ദോഷം ചെയ്യുമോ?

റിവേഴ്‌സ് ഗിയറില്‍ ഏറെ നേരം ഓടിക്കുന്നത് കാറിന് ദോഷം ചെയ്യുമോ?

മുന്നിലേക്ക് നീങ്ങാന്‍ അനുയോജ്യമായ രൂപഘടനയാണ് കാറുകള്‍ക്ക് എല്ലാം. ആവശ്യമായ സന്ദര്‍ഭങ്ങളില്‍ കാറിനെ പിന്നോട്ടു നീങ്ങാന്‍ സഹായിക്കുകയാണ് റിവേഴ്‌സ് ഗിയറിന്റെ ലക്ഷ്യം.

റിവേഴ്‌സ് ഗിയറില്‍ ഏറെ നേരം ഓടിക്കുന്നത് കാറിന് ദോഷം ചെയ്യുമോ?

കുറഞ്ഞ വേഗതയിലും ആവശ്യമായ ടോര്‍ഖ് ഉത്പാദിപ്പിക്കാന്‍ റിവേഴ്‌സ് ഗിയറിന് സാധിക്കും. എന്നാല്‍ മറ്റു ഗിയറുകളെ അപേക്ഷിച്ചു റിവേഴ്‌സ് ഗിയറിന് ഈടുനില്‍പ്പ് കുറവാണ്.

റിവേഴ്‌സ് ഗിയറില്‍ ഏറെ നേരം ഓടിക്കുന്നത് കാറിന് ദോഷം ചെയ്യുമോ?

സാധാരണഗതിയില്‍ റിവേഴ്‌സ് ഗിയറില്‍ കാര്‍ സഞ്ചരിക്കാറ് വളരെ കുറവാണ്. അതിനാല്‍ പതിവില്ലാതെ കുറച്ചേറെ നേരം കാർ പിന്നിലേക്ക് സഞ്ചരിക്കുമ്പോള്‍ റിവേഴ്‌സ് ഗിയര്‍ ഘടകങ്ങളില്‍ അധിക സമ്മര്‍ദ്ദം അനുഭവപ്പെടും.

Recommended Video - Watch Now!
Hyundai Ioniq Walkaround Video, Specs, Features, Details - DriveSpark
റിവേഴ്‌സ് ഗിയറില്‍ ഏറെ നേരം ഓടിക്കുന്നത് കാറിന് ദോഷം ചെയ്യുമോ?

ഇതിന് പുറമെ എഞ്ചിന്‍ താപവും ശബ്ദവും വര്‍ധിക്കും. പിന്നിലേക്ക് നീങ്ങുമ്പോള്‍ ഒരു ഗിയറില്‍ മാത്രമാണ് കാറിന്റെ സഞ്ചാരം. ഏറെ ദൂരം റിവേഴ്‌സ് ഗിയറില്‍ സഞ്ചരിക്കുമ്പോള്‍ ആര്‍പിഎം ഉയരുമെന്നതാണ് പ്രധാന പ്രശ്നം.

റിവേഴ്‌സ് ഗിയറില്‍ ഏറെ നേരം ഓടിക്കുന്നത് കാറിന് ദോഷം ചെയ്യുമോ?

എഞ്ചിന്‍ താപം ക്രമാതീതമായി വര്‍ധിക്കുന്നതിന് ഇതു ഇടവരുത്തും. അതുകൊണ്ടു ഏറെ ദൂരം റിവേഴ്‌സ് ഗിയറില്‍ തുടരുമ്പോള്‍ വാല്‍വ് ട്രെയിന്‍, പിസ്റ്റണ്‍ റിങ്ങുകള്‍, കാംഷാഫ്റ്റുകള്‍ പോലുള്ള ഘടകങ്ങളില്‍ തകരാര്‍ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്.

റിവേഴ്‌സ് ഗിയറില്‍ ഏറെ നേരം ഓടിക്കുന്നത് കാറിന് ദോഷം ചെയ്യുമോ?

ഈ ശീലം പതിവെങ്കില്‍ കാലക്രമേണ എഞ്ചിനും ഗിയര്‍ബോക്‌സിനും തകരാര്‍ സംഭവിക്കും.

ഡ്രൈവ്സ്പാർക്ക് മലയാളത്തിൽ നിന്നും കൂടുതൽ വായിക്കാം:

01.ഓട്ടോമാറ്റിക് കാറില്‍ മാനുവല്‍ മോഡ് ഉപയോഗിക്കുമ്പോള്‍

02.സാന്‍ട്രോ മുതല്‍ പുത്തന്‍ i20 വരെ; വിപണിയില്‍ എത്താനിരിക്കുന്ന ഹ്യുണ്ടായി കാറുകള്‍

03.വജ്ര ശോഭയില്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 ക്രിസ്റ്റല്‍ എഡിഷന്‍

04.ടാറ്റയ്ക്ക് ഒരു മുഴം മുമ്പെ എറിഞ്ഞ് മഹീന്ദ്ര; 'ഫിഗൊ ആസ്‌പൈര്‍' ഉടന്‍ മഹീന്ദ്ര നിരയില്‍!

05.ഓട്ടോമാറ്റിക് കാറില്‍ ന്യൂട്രല്‍ ഗിയര്‍ ഉപയോഗിക്കേണ്ടത് എപ്പോള്‍?

കൂടുതല്‍... #auto tips
English summary
Is There Any Problem When Car Moves in Reverse Gear? Read in Malayalam.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark