ഓട്ടോമാറ്റിക് കാറില്‍ മാനുവല്‍ മോഡ് ഉപയോഗിക്കുമ്പോള്‍

Written By:

ഇന്ന് മിക്ക ഓട്ടോമാറ്റിക് കാറുകള്‍ക്കും മാനുവല്‍ മോഡ് ഉണ്ട്. ആവശ്യമായ സന്ദര്‍ഭത്തില്‍ ഓട്ടോമാറ്റിക് സംവിധാനത്തെ ആശ്രയിക്കാതെ ഗിയര്‍മാറാന്‍ മാനുവല്‍ മോഡില്‍ സാധിക്കും. കാറുകളെ അടിസ്ഥാനപ്പെടുത്തി ഗിയര്‍ ലെവര്‍ അല്ലെങ്കില്‍ സ്റ്റീയറിംഗ് വീലിന് പിന്നിലുള്ള പാഡില്‍ ഷിഫ്റ്ററുകള്‍ മുഖേനയാണ് മാനുവല്‍ മോഡില്‍ ഗിയര്‍മാറാന്‍ കഴിയുക.

ഓട്ടോമാറ്റിക് കാറില്‍ മാനുവല്‍ മോഡ് ഉപയോഗിക്കുമ്പോള്‍

ഇവിടെ ക്ലച്ചിന്റെ ആവശ്യമില്ല. ട്രാന്‍സ്മിഷനോട് ഗിയര്‍മാറാന്‍ നിര്‍ദ്ദേശം നല്‍കുന്ന സ്വിച്ച് മാത്രമാണ് ഓട്ടോമാറ്റിക് കാറിലെ ഗിയര്‍ ലെവര്‍ അല്ലെങ്കില്‍ പാഡില്‍ ഷിഫ്റ്ററുകള്‍. ഓട്ടോമാറ്റിക് കാറുമായി യാതൊരു മെക്കാനിക്കല്‍ ബന്ധവും ഇവയ്ക്കില്ല.

ഓട്ടോമാറ്റിക് കാറില്‍ മാനുവല്‍ മോഡ് ഉപയോഗിക്കുമ്പോള്‍

മാനുവല്‍ മോഡിന്റെ ആവശ്യകത

കാറിന്റെ താളം മനസിലാക്കി ഡ്രൈവ് ചെയ്യാന്‍ മാനുവല്‍ മോഡില്‍ സാധിക്കും. മുന്നില്‍ വരാനിരിക്കുന്ന റോഡിനെ പറ്റി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന് വലിയ ധാരണയുണ്ടാകില്ല.

ഓട്ടോമാറ്റിക് കാറില്‍ മാനുവല്‍ മോഡ് ഉപയോഗിക്കുമ്പോള്‍

കുന്ന് കയറുമ്പോഴാകും കൂടുതല്‍ കരുത്ത് ആവശ്യമുണ്ടെന്ന് ഓട്ടോമാറ്റിക് സംവിധാനം തിരിച്ചറിയുക. ഒപ്പം ഡ്രൈവിംഗ് ഒഴുക്കിനെയും ഇതു ബാധിക്കും.

ഓട്ടോമാറ്റിക് കാറില്‍ മാനുവല്‍ മോഡ് ഉപയോഗിക്കുമ്പോള്‍

കയറ്റം, ഇറക്കം, ചെങ്കുത്തായ വളവുകള്‍ മുന്നില്‍ കണ്ടാല്‍ മാനുവല്‍ മോഡിലേക്ക് മാറി കൂടുതല്‍ കരുത്ത് ഉത്പാദിപ്പിക്കുന്ന താഴ്ന്ന ഗിയറുകളിലേക്ക് കടക്കുന്നതാണ് ഉത്തമം.

ഓട്ടോമാറ്റിക് കാറില്‍ മാനുവല്‍ മോഡ് ഉപയോഗിക്കുമ്പോള്‍

മഞ്ഞു പോലുള്ള തെന്നുന്ന പ്രതലങ്ങളിലും മാനുവല്‍ മോഡ് ഡ്രൈവര്‍മാരെ പിന്തുണയ്ക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ നിശ്ചലാവസ്ഥയില്‍ നിന്നും കാര്‍ നീങ്ങി തുടങ്ങുമ്പോള്‍ കുറച്ചേറെ നേരം ഒന്നാം ഗിയറില്‍ തുടരുകയാണ് അനിവാര്യമായ നടപടി.

Recommended Video - Watch Now!
Hyundai Ioniq Walkaround Video, Specs, Features, Details - DriveSpark
ഓട്ടോമാറ്റിക് കാറില്‍ മാനുവല്‍ മോഡ് ഉപയോഗിക്കുമ്പോള്‍

ഒന്നാം ഗിയറില്‍ തുടരുമ്പോള്‍ ചക്രങ്ങളിലേക്ക് എത്തുന്ന ടോര്‍ഖ് പതിയെ ക്രമപ്പെടും, ചക്രങ്ങള്‍ നിയന്ത്രണമില്ലാതെ കറങ്ങുന്നതും (വീല്‍സ്പിന്‍) ഇതു പ്രതിരോധിക്കും. ചില കാറുകളില്‍ പ്രത്യേക 'സ്‌നോ' മോഡ് ഒരുങ്ങുന്നുണ്ട്.

ഓട്ടോമാറ്റിക് കാറില്‍ മാനുവല്‍ മോഡ് ഉപയോഗിക്കുമ്പോള്‍

ഡ്രൈവ് മോഡ്

ഡ്രൈവ് മോഡില്‍ കാര്‍ നീങ്ങുമ്പോള്‍ തന്നെ മാനുവല്‍ മോഡിലേക്ക് കടക്കുന്നത് കൊണ്ടു പ്രശ്‌നമില്ല. മറ്റു വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ മാനുവല്‍ മോഡിലേക്ക് മാറി ആവശ്യമായ ഗിയര്‍ തെരഞ്ഞെടുക്കുന്നതാണ് ഉത്തമം. എഞ്ചിന്‍ വേഗത കൂടുന്ന ചെയ്യുന്ന സാഹചര്യത്തില്‍ കാര്‍ തിരികെ ഓട്ടോമാറ്റിക് മോഡിലേക്ക് കടക്കും.

ഓട്ടോമാറ്റിക് കാറില്‍ മാനുവല്‍ മോഡ് ഉപയോഗിക്കുമ്പോള്‍

സീക്വന്‍ഷ്യല്‍ മോഡ് (Sequential Mode)

ചില കാറുകളില്‍ സ്വീക്വന്‍ഷ്യല്‍ മോഡ് (S) അല്ലെങ്കില്‍ മാനുവല്‍ മോഡ് (M) വേറിട്ടാണ് ഒരുങ്ങുന്നത്. ഇവിടെ ഗിയര്‍ ലെവര്‍ മുഖേന S അല്ലെങ്കില്‍ M മോഡിലേക്ക് കടക്കാം.

ഓട്ടോമാറ്റിക് കാറില്‍ മാനുവല്‍ മോഡ് ഉപയോഗിക്കുമ്പോള്‍

കാറിന് മേല്‍ ഡ്രൈവര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുകയാണ് S/M മോഡുകളുടെ ലക്ഷ്യം. എഞ്ചിന്‍ വേഗത ക്രമാതീതമായി കൂടുമ്പോഴും കുറയുമ്പോഴും മാത്രമാകും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഇടപെടുക. തിരികെ ഓട്ടോമാറ്റിക് മോഡിലേക്ക് കടക്കണമെങ്കില്‍ ഗിയര്‍ ലെവര്‍ ഡ്രൈവ് മോഡിലേക്ക് ഇട്ടാല്‍ മതി.

ഓട്ടോമാറ്റിക് കാറില്‍ മാനുവല്‍ മോഡ് ഉപയോഗിക്കുമ്പോള്‍

പാഡില്‍ ഷിഫ്റ്ററുകള്‍ ഉപയോഗിക്കുമ്പോള്‍

സ്റ്റീയറിംഗ് വീലിന് പിന്നിലാണ് പാഡില്‍ ഷിഫ്റ്ററുകളുടെ സ്ഥാനം. ഇടതു ഭാഗത്ത് '-' എന്നു രേഖപ്പെടുത്തിയ ഷിഫ്റ്റര്‍ ഗിയര്‍ കുറയ്ക്കാനും, വലതു ഭാഗത്തു '+' എന്നു രേഖപ്പെടുത്തിയ ഷിഫ്റ്റര്‍ ഗിയര്‍ കൂട്ടാനും വേണ്ടിയുള്ളതാണ്. ഷിഫ്റ്റര്‍ ഉപയോഗിക്കുമ്പോള്‍ ഏതു ഗിയറിലാണ് കാര്‍ സഞ്ചരിക്കുന്നതെന്ന് ഡാഷ്‌ബോര്‍ഡ് ഡിസ്‌പ്ലേയില്‍ തെളിയും.

ഓട്ടോമാറ്റിക് കാറില്‍ മാനുവല്‍ മോഡ് ഉപയോഗിക്കുമ്പോള്‍

ഗിയര്‍ ലെവര്‍ ഉപയോഗിക്കുമ്പോള്‍

പാഡില്‍ ഷിഫ്റ്ററുകളുടെ തത്വം തന്നെയാണ് ഗിയര്‍ ലെവറും പിന്തുടരുന്നത്. '+', '-' ചിഹ്നങ്ങള്‍ യഥാക്രമം ഗിയര്‍ കൂട്ടാനും കുറയ്ക്കാനുമുള്ള നിര്‍ദ്ദേശങ്ങളാണ്.

ഡ്രൈവ്സ്പാർക്ക് മലയാളത്തിൽ നിന്നും കൂടുതൽ വായിക്കാം:

01.ബുള്ളറ്റിനെ കളിയാക്കി നാവെടുത്തില്ല, കിട്ടി അതേ നാണയത്തില്‍ ബജാജിന് തിരിച്ചടി!

02.'ക്യാബ്' ബുക്ക് ചെയ്തത് ഉത്തര കൊറിയയിലേക്ക്; പോകാന്‍ 'ഓല' തയ്യാര്‍, നിരക്ക് 1.49 ലക്ഷം രൂപ!

03.ടാറ്റയ്ക്ക് ഒരു മുഴം മുമ്പെ എറിഞ്ഞ് മഹീന്ദ്ര; 'ഫിഗൊ ആസ്‌പൈര്‍' ഉടന്‍ മഹീന്ദ്ര നിരയില്‍!

04.ഓട്ടോമാറ്റിക് കാറില്‍ ന്യൂട്രല്‍ ഗിയര്‍ ഉപയോഗിക്കേണ്ടത് എപ്പോള്‍?

05.'റോങ്ങ് സൈഡ്' കയറി ലോറി; ബൈക്ക് യാത്രികന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൂടുതല്‍... #auto tips
English summary
Things To Remeber While Using Manual Mode in Automatic Car. Read in Malayalam.
Story first published: Thursday, March 22, 2018, 13:19 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark