TRENDING ON ONEINDIA
-
രണ്ട് വര്ഷത്തിനിടെ സര്ക്കാര് സ്കൂളില് എത്തിയത് രണ്ടര ലക്ഷം വിദ്യാര്ത്ഥികള്
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന് പുരയ്ക്കല്!
-
ഇന്ത്യന് ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര് ജയിക്കുന്നത്'; ന്യൂസിലന്ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള് ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്പ്പന കുറഞ്ഞ 10 കാറുകള്
'റോങ്ങ് സൈഡ്' കയറി ലോറി; ബൈക്ക് യാത്രികന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
റോഡിന്റെ തെറ്റായ ദിശയില് കൂടി കടന്നുവരിക ഇന്നു പലരുടെയും ശീലമായി മാറിക്കഴിഞ്ഞു. കറങ്ങി വരാന് മടിച്ചിട്ട്, ഇന്ധനം ലാഭിക്കാന് അല്ലെങ്കില് സമയം നഷ്ടപ്പെടാതിരിക്കാന്; 'റോങ്ങ് സൈഡ്' കയറാന് കാരണങ്ങള് പലതാണ്.
എന്നാല് തെറ്റായ ദിശയില് കൂടിയുള്ള സഞ്ചാരം എന്തുമാത്രം വലിയ അപകടം ക്ഷണിച്ചുവരുത്തുമെന്ന കാര്യം ഇത്തരക്കാര് സൗകര്യപൂര്വ്വം മറക്കുന്നു. പൊതുവെ ദേശീയ-സംസ്ഥാന പാതകളില് വാഹനങ്ങള് അമിതവേഗത സ്വീകരിക്കാറുണ്ട്.
നീണ്ടു നിവര്ന്നു കിടക്കുന്ന ഹൈവേ പാതകള് പലര്ക്കും ഒരു പ്രലോഭനമാണ്. ഒരേ ദിശയില് കുതിക്കുന്ന വാഹനങ്ങള്ക്ക് ഇടയിലേക്ക് തെറ്റായ ദിശയില് നിന്നും വാഹനം കടന്നുവന്നാലോ?
കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ നിരത്തിലും ഇത്തരമൊരു അഭ്യാസം ആവര്ത്തിച്ചു. എതിര്ദിശയില് നിന്നും നിയമം കാറ്റില് പറത്തി ലോറി കുതിച്ചെത്തിയപ്പോള് റോയല് എന്ഫീല്ഡ് റൈഡര് പകച്ചു.
മരണത്തെ മുഖാമുഖം കണ്ട റോയല് എന്ഫീല്ഡ് റൈഡര് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. റൈഡറുടെ ഹെല്മറ്റില് ഘടിപ്പിച്ച ആക്ഷന് ക്യാമറയാണ് രംഗങ്ങള് മുഴുവന് പകര്ത്തിയത്.
തിരക്കൊഴിഞ്ഞ ഹൈവേയില് വാഹനങ്ങളെ ഓരോന്നായി മറികടന്നു കുതിക്കുകയായിരുന്നു റോയല് എന്ഫീല്ഡ് റൈഡര്. ആദ്യം മുന്നിലുള്ള മഹീന്ദ്ര ക്വാണ്ടോയെ ഇദ്ദേഹം പിന്നിട്ടു.
അടുത്തത് വലിയ ട്രക്ക്. റോഡിന്റെ നടുവിലൂടെയാണ് ട്രക്കിന്റെ സഞ്ചാരം. സിംഗിള് ലെയ്ന് എന്ന വിശ്വാസത്തിലാണ് വലതു വശം ചേര്ന്നു ട്രക്കിനെ ഓവര്ടേക്ക് ചെയ്യാന് റൈഡര് ഒരുങ്ങിയത്.
റൈഡര് ഓവര്ടേക്ക് ചെയ്തു തുടങ്ങിയതും ട്രക്ക് ഇടത് വശം ചേര്ന്ന് സ്ഥലം ഒരുക്കിയതും ഒരുമിച്ചായിരുന്നു. എതിര്ദിശയില് നിന്നും കുതിച്ചെത്തിയ ലോറിയ്ക്കാണ് ട്രക്ക് ഇടംനല്കിയത്.
എന്നാല് ഈ സമയം ട്രക്കിനും ലോറിയ്ക്കും ഇടയില്പ്പെട്ട റോയല് എന്ഫീല്ഡ് റൈഡര് അക്ഷരാര്ത്ഥത്തില് പകച്ചു. എന്തായാലും മനസാന്നിധ്യം വീണ്ടെടുത്തു മോട്ടോര്സൈക്കിള് ഒരല്പം വെട്ടിച്ചത് കൊണ്ടു റൈഡര് ലോറിയ്ക്ക് മുന്നില് നിന്നും രക്ഷപ്പെട്ടു.
അപകടത്തെ മുഖാമുഖം കണ്ട റൈഡറുടെ ഞെട്ടല് ഏറെ കഴിഞ്ഞാണ് മാറിയതെന്നും വീഡിയോ വെളിപ്പെടുത്തുന്നു. സമൂഹമാധ്യമങ്ങളില് റൈഡര് തന്നെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്.
തെറ്റായ റോഡ് ശീലങ്ങള് എന്തുമാത്രം അപകടം ക്ഷണിച്ചുവരുത്തുമെന്നതിനുള്ള ഏറ്റവും ഒടുവിലത്തെ ഉദ്ദാഹരണമാണ് ഈ സംഭവം.