ജാവ ബൈക്കുകള്‍ വരിക മഹീന്ദ്ര മോജോയുടെ എഞ്ചിനില്‍!

Written By:

അടുത്തവര്‍ഷം ജാവ ബൈക്കുകളുമായി മഹീന്ദ്ര വരുമെന്ന് അറിഞ്ഞത് മുതല്‍ ഇന്ത്യന്‍ ബൈക്ക് പ്രേമികള്‍ ഉത്സാഹത്തിലാണ്. ജാവ ബൈക്കുകളെ ഇന്ത്യന്‍ നിരത്തില്‍ എത്തിക്കാനുള്ള ഒരുക്കങ്ങള്‍ മഹീന്ദ്ര തുടങ്ങി കഴിഞ്ഞു.

ജാവ ബൈക്കുകള്‍ വരിക മഹീന്ദ്ര മോജോയുടെ എഞ്ചിനില്‍!

ഈ വര്‍ഷം രണ്ടാം പകുതിയോടെ മധ്യപ്രദേശിലെ പിതാമ്പൂര്‍ മഹീന്ദ്ര പ്ലാന്റില്‍ നിന്നും ജാവ ബൈക്കുകളുടെ ഉത്പാദനം കമ്പനി ആരംഭിക്കും. ഇന്ത്യയിലും തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും ജാവ ബ്രാന്‍ഡിന് കീഴില്‍ ബൈക്കുകളെ അണിനിരത്താന്‍ മഹീന്ദ്രയ്ക്കാണ് അവകാശം.

ജാവ ബൈക്കുകള്‍ വരിക മഹീന്ദ്ര മോജോയുടെ എഞ്ചിനില്‍!

ജാവ ബൈക്കുകളെ പ്രാദേശികമായി നിര്‍മ്മിച്ച് ഉത്പാദന ചെലവ് കുറയ്ക്കാനാണ് മഹീന്ദ്രയുടെ തീരുമാനം. ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മോജോയുടെ എഞ്ചിന്‍ അടിത്തറയിലാകും ജാവ ബൈക്കുകള്‍ ഇന്ത്യയില്‍ അണിനിരക്കുക.

ജാവ ബൈക്കുകള്‍ വരിക മഹീന്ദ്ര മോജോയുടെ എഞ്ചിനില്‍!

അതായത് മോജോ UT300, മോജോ XT300 മോഡലുകളിലുള്ള 300 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിനായിരിക്കും വരാനിരിക്കുന്ന ജാവ ബൈക്കുകള്‍ക്ക്.

Recommended Video - Watch Now!
Auto Expo 2018: Mahindra KUV100 Electric Launch Details, Specifications, Features - DriveSpark
ജാവ ബൈക്കുകള്‍ വരിക മഹീന്ദ്ര മോജോയുടെ എഞ്ചിനില്‍!

22.8 bhp കരുത്തും 25.2 Nm torque ഉം മോജോ UT300 ഏകുമ്പോള്‍, 27.19 bhp കരുത്തും 30 Nm torque മാണ് മോജോ XT300 പരമാവധി സൃഷ്ടിക്കുന്നത്.

ജാവ ബൈക്കുകള്‍ വരിക മഹീന്ദ്ര മോജോയുടെ എഞ്ചിനില്‍!

ഒരുപക്ഷെ ജാവയുടെ ഐക്കണിക് ചരിത്രം കണക്കിലെടുത്ത് 250 സിസി അല്ലെങ്കില്‍ 350 സിസി എഞ്ചിനുകളെ കൂടി ബൈക്കുകളില്‍ മഹീന്ദ്ര നല്‍കിയേക്കും.

ജാവ ബൈക്കുകള്‍ വരിക മഹീന്ദ്ര മോജോയുടെ എഞ്ചിനില്‍!

മോജോയ്ക്ക് പ്രചാരം കുറവെങ്കിലും മോഡലുകളുടെ എഞ്ചിന്‍ മികവ് വിപണിയില്‍ ഏറെ പ്രശസ്തമാണ്. ഫ്യൂവല്‍ ഇഞ്ചക്ഷനും, ഡ്യൂവല്‍ എക്‌സ്‌ഹോസ്റ്റ് സംവിധാനവും ഉള്‍ക്കൊള്ളാന്‍ തങ്ങളുടെ എഞ്ചിന്‍ പ്രാപ്തമാണെന്ന് മോജോ XT300 ല്‍ മഹീന്ദ്ര തെളിയിച്ചു കഴിഞ്ഞു.

ജാവ ബൈക്കുകള്‍ വരിക മഹീന്ദ്ര മോജോയുടെ എഞ്ചിനില്‍!

ക്ലാസിക് റെട്രോ ശൈലിയാകും വരാനിരിക്കുന്ന ജാവ ബൈക്കുകള്‍ക്ക്. നിലവിലുള്ള എഞ്ചിന്‍ അടിത്തറ ഉപയോഗിക്കുന്നതിനാല്‍ ബജറ്റ് വിലയില്‍ ജാവകളെ അവതരിപ്പിക്കാന്‍ മഹീന്ദ്രയ്ക്ക് സാധിക്കും.

ജാവ ബൈക്കുകള്‍ വരിക മഹീന്ദ്ര മോജോയുടെ എഞ്ചിനില്‍!

രണ്ടു മുതല്‍ മൂന്നു ലക്ഷം രൂപ വരെ ജാവ ബൈക്കുകള്‍ക്ക് പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല. റോയല്‍ എന്‍ഫീല്‍ഡ് കൈയ്യടക്കിയിട്ടുള്ള 250-500 സിസി ശ്രേണി നോട്ടമിട്ടാണ് ജാവയുടെ വരവ്.

ജാവ ബൈക്കുകള്‍ വരിക മഹീന്ദ്ര മോജോയുടെ എഞ്ചിനില്‍!

ജാവയെ പരിചയപ്പെടാം

ഐഡിയല്‍ ജാവ എന്ന് കേള്‍ക്കാത്തവരും ഇന്ന് ഓട്ടോ ലോകത്ത് കുറവായിരിക്കും. മൈസൂരു ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിച്ച ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ കമ്പനിയാണ് ഐഡിയല്‍ ജാവ.

ജാവ ബൈക്കുകള്‍ വരിക മഹീന്ദ്ര മോജോയുടെ എഞ്ചിനില്‍!

ആദ്യകാലത്ത് ജാവ ബ്രാന്‍ഡിന് കീഴില്‍ ബൈക്കുകളെ അണിനിരത്തിയ ഐഡിയല്‍ ജാവ, പിന്നീട് യെസ്ഡീ എന്ന ബ്രാന്‍ഡ് നാമത്തില്‍ മോഡലുകളെ എത്തിച്ചു. 1960 കളില്‍ ഇന്ത്യയില്‍ സാന്നിധ്യമറിയിച്ച ജാവ ബൈക്കുകൾക്ക് ഇന്നും ഇന്ത്യയില്‍ വലിയ ആരാധക സമൂഹമുണ്ട്.

ജാവ ബൈക്കുകള്‍ വരിക മഹീന്ദ്ര മോജോയുടെ എഞ്ചിനില്‍!

നിലവില്‍ A ടൈപ് എന്നറിയപ്പെടുന്ന ജാവ 353/04, B ടൈപ് എന്നറിയപ്പെടുന്ന യെസ്ഡീ 250, ജാവ 350 ടൈര്‍ 634 ട്വിന്‍, യെസ്ഡീ 250 മൊണാര്‍ക്ക് മോഡലുകളാണ് ഇന്ത്യയില്‍ ഉള്ളത്.ഫ്യൂവല്‍ ടാങ്ക് പാഡിംഗുകളും, ഫ്യൂവല്‍ ടാങ്ക് ഇഗ്‌നീഷന്‍ സിസ്റ്റവും ഉള്‍പ്പെടുന്ന ജാവ-യെസ്ഡീ ബൈക്കുകൾ ഇന്ന് ഏതൊരു ഓട്ടോ പ്രേമിയുടെയും സ്വപ്നമാണ്.

ജാവ ബൈക്കുകള്‍ വരിക മഹീന്ദ്ര മോജോയുടെ എഞ്ചിനില്‍!

1996 ലാണ് ഐഡിയല്‍ ജാവ കമ്പനി ഇന്ത്യയില്‍ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിയത്. ഇപ്പോഴും ഇന്ത്യന്‍ അതിവേഗ ട്രാക്ക്-റോഡ് മത്സരങ്ങളില്‍ യെസ്ഡീ ബൈക്കുകൾ സാന്നിധ്യമറിയിക്കുന്നുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളത്തിൽ നിന്നും കൂടുതൽ വായിക്കാം:

01.1000 സിസി ബൈക്കിനെ നിര്‍മ്മിച്ചത് കൈകൊണ്ടു; ഗുജറാത്തി യുവാവ് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍

02.ഐപിഎല്‍ പിച്ചിലേക്ക് ടാറ്റ നെക്‌സോണും; ക്യാച്ച് എടുത്താല്‍ ഒരു ലക്ഷം രൂപ സമ്മാനം!

03.ആക്‌സിലറേറ്റ് ചെയ്യുമ്പോള്‍ കാറില്‍ വിറയല്‍? - അറിഞ്ഞിരിക്കേണ്ട നാലു കാര്യങ്ങള്‍

04.ഏറെ നേരം റിവേഴ്‌സ് ഗിയറില്‍ ഓടിക്കുന്നത് കാറിന് ദോഷം ചെയ്യുമോ?

05.ബുള്ളറ്റിനെ കളിയാക്കി നാവെടുത്തില്ല, കിട്ടി അതേ നാണയത്തില്‍ ബജാജിന് തിരിച്ചടി!

Source: AutoCarPro

കൂടുതല്‍... #mahindra two wheeler
English summary
Jawa Motorcycles To Share Mahindra Mojo 300cc Engine. Read in Malayalam.
Story first published: Saturday, March 24, 2018, 19:14 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark