1000 സിസി ബൈക്കിനെ നിര്‍മ്മിച്ചത് കൈകൊണ്ടു; ഗുജറാത്തി യുവാവ് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍

Written By:

'ഇവിടെ എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കിയവര്‍ ശ്രമിച്ചിട്ടു നടക്കുന്നില്ല, അപ്പോഴാണ് നിന്റെ ശ്രമം!', ഗുജറാത്തി യുവാവ് റിധേഷ് വ്യാസ് ഈ പരിഹാസം കേട്ടത് നീണ്ട എട്ടു വര്‍ഷം. സൂപ്പര്‍ബൈക്ക് മോഹം തലയ്ക്ക് പിടിച്ചപ്പോള്‍ ചുറ്റും സംഭവിച്ച കാര്യങ്ങള്‍ക്കൊന്നും റിധേഷ് കണ്ണും കാതും കൊടുത്തില്ല.

1000 സിസി ബൈക്കിനെ നിര്‍മ്മിച്ചത് കൈകൊണ്ടു, ഗുജറാത്തി യുവാവ് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍

എഞ്ചിനീയറിംഗ് വിദ്യാഭ്യാസമില്ലാത്ത നീ എങ്ങനെ ബൈക്ക് നിര്‍മ്മിക്കും? തുടക്കം മുതല്‍ക്കെ റിധേഷ് നേരിട്ട ചോദ്യമാണിത്. എന്നാല്‍ എട്ടു വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രം മാറി.

1000 സിസി ബൈക്കിനെ നിര്‍മ്മിച്ചത് കൈകൊണ്ടു, ഗുജറാത്തി യുവാവ് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍

താന്‍ നിര്‍മ്മിച്ച 1,000 സിസി സൂപ്പര്‍ബൈക്കില്‍ കുതിക്കുമ്പോള്‍ റിധേഷിന് മുന്നില്‍ ചോദ്യങ്ങളില്ല, പകരം വിടര്‍ന്ന കണ്ണുകള്‍ മാത്രം. 1,000 സിസി സൂപ്പര്‍ബൈക്കിന്റെ നിര്‍മ്മാണത്തില്‍ അത്യാധുനിക യന്ത്രങ്ങളോ ടെക്‌നോളജിയോ റിധേഷിന് കൂട്ടുണ്ടായിരുന്നില്ല.

1000 സിസി ബൈക്കിനെ നിര്‍മ്മിച്ചത് കൈകൊണ്ടു, ഗുജറാത്തി യുവാവ് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍

ആകെയുണ്ടായിരുന്നത് പതറാത്ത നിശ്ചയദാര്‍ഢ്യം. ഒടുവില്‍ റിധേഷിന്റെ കഠിനാധ്വാനം ഫലം കണ്ടു. കൈകൊണ്ടു നിര്‍മ്മിച്ച ഇന്ത്യയിലെ ആദ്യത്തെ മോട്ടോര്‍സൈക്കിളാണ് റിധേഷ് നിര്‍മ്മിച്ച 1,000 സിസി 'റിദ്ദ്'.

1000 സിസി ബൈക്കിനെ നിര്‍മ്മിച്ചത് കൈകൊണ്ടു, ഗുജറാത്തി യുവാവ് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍

'പൂര്‍ണമായും കൈകൊണ്ടു നിര്‍മ്മിച്ച ഇന്ത്യയുടെ ആദ്യ മോട്ടോര്‍സൈക്കിള്‍ — റിദ്ദ്', ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ റിധേഷ് സ്വന്തം പേരു കുറിച്ചു. ബൈക്കിന്റെ ഘടകങ്ങളില്‍ പലതും റിധേഷ് സ്വയം കൈകൊണ്ടു നിര്‍മ്മിച്ചതാണ്.

1000 സിസി ബൈക്കിനെ നിര്‍മ്മിച്ചത് കൈകൊണ്ടു, ഗുജറാത്തി യുവാവ് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍

ബൈക്ക് നിര്‍മ്മാണത്തിനായി എട്ടു ലക്ഷം രൂപയാണ് ഈ യുവാവ് ഇക്കാലയളവില്‍ ചെലവിട്ടതും. എട്ടടി ഒമ്പതിഞ്ച് നീളവും നാനൂറ് കിലോഗ്രാം ഭാരവുമുണ്ട് റിദ്ദിന്.

1000 സിസി ബൈക്കിനെ നിര്‍മ്മിച്ചത് കൈകൊണ്ടു, ഗുജറാത്തി യുവാവ് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍

1,000 സിസി നാലു സിലിണ്ടര്‍ എഞ്ചിന് പിന്തുണയേകുന്ന ഹൈഡ്രോളിക് സംവിധാനമാണ് റിദ്ദിന് വേണ്ടി റിധേഷ് തെരഞ്ഞെടുത്തത്. ആറു സ്പീഡ് ഗിയര്‍ബോക്‌സാണ് ബൈക്കില്‍.

Recommended Video - Watch Now!
Auto Expo 2018: Mahindra Thar Wanderlust Specs, Features, Details - DriveSpark
1000 സിസി ബൈക്കിനെ നിര്‍മ്മിച്ചത് കൈകൊണ്ടു, ഗുജറാത്തി യുവാവ് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍

എഞ്ചിനും, ഹൈഡ്രോളിക് സംവിധാനവും, ടയറുകളും ഒഴിച്ചാല്‍ ബൈക്കിലെ മറ്റു ഘടകങ്ങളെല്ലാം കൈകൊണ്ടു നിര്‍മ്മിതം. നീളമേറിയ വീല്‍ബേസാണ് റിദ്ദിന്. ഫോര്‍ക്കുകളാണ് മുന്നില്‍; ഒപ്പം നീണ്ടു നിവര്‍ന്ന റൈഡിംഗ് പൊസിഷനാണ് ബൈക്കില്‍ ഒരുങ്ങിയിട്ടുള്ളത്.

പിന്നില്‍ ഒറ്റവശത്തുള്ള സ്വിംഗ്ആം, മുന്നില്‍ സ്വിംഗ്ആമിനെ അടിസ്ഥാനപ്പെടുത്തിയുള്ള സസ്‌പെന്‍ഷന്‍, ഹൈഡ്രോളിക് ക്ലച്ച് എന്നിവ റിധേഷ് നിര്‍മ്മിച്ച സൂപ്പര്‍ബൈക്കിന്റെ വിശേഷങ്ങളാണ്.

1000 സിസി ബൈക്കിനെ നിര്‍മ്മിച്ചത് കൈകൊണ്ടു, ഗുജറാത്തി യുവാവ് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍

മണിക്കൂറില്‍ 170 കിലോമീറ്ററിന് മേലെ കുതിക്കാന്‍ ബൈക്കിന് സാധിക്കുമെന്ന് റിധേഷ് പറയുന്നു. എഞ്ചിനീയറിംഗ് വിദ്യാഭ്യാസം ഇല്ലെന്നിരിക്കെ മെറ്റല്‍ ഫാബ്രിക്കേഷന്‍ വ്യവസായത്തിലുള്ള അറിവാണ് ബൈക്ക് ഘടകങ്ങളുടെ നിര്‍മ്മാണത്തില്‍ റിധേഷിനെ പിന്തുണച്ചത്.

1000 സിസി ബൈക്കിനെ നിര്‍മ്മിച്ചത് കൈകൊണ്ടു, ഗുജറാത്തി യുവാവ് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍

ഉയര്‍ന്ന ബൈക്കുകളെ നിരീക്ഷിച്ചു അവയില്‍ നിന്നും പാടെ പകര്‍ത്തിയ ഒരുപിടി ഫീച്ചറുകളും സ്വന്തം സൂപ്പര്‍ബൈക്കിന് റിധേഷ് നല്‍കിയിട്ടുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളത്തിൽ നിന്നും കൂടുതൽ വായിക്കാം:

01. ബുള്ളറ്റിനെ കളിയാക്കി നാവെടുത്തില്ല, കിട്ടി അതേ നാണയത്തില്‍ ബജാജിന് തിരിച്ചടി!

02.ഓട്ടോമാറ്റിക് കാറില്‍ മാനുവല്‍ മോഡ് ഉപയോഗിക്കുമ്പോള്‍

03.ഏറെ നേരം റിവേഴ്‌സ് ഗിയറില്‍ ഓടിക്കുന്നത് കാറിന് ദോഷം ചെയ്യുമോ?

04.'ക്യാബ്' ബുക്ക് ചെയ്തത് ഉത്തര കൊറിയയിലേക്ക്; പോകാന്‍ 'ഓല' തയ്യാര്‍, നിരക്ക് 1.49 ലക്ഷം രൂപ!

05.ടാറ്റയ്ക്ക് ഒരു മുഴം മുമ്പെ എറിഞ്ഞ് മഹീന്ദ്ര; 'ഫിഗൊ ആസ്‌പൈര്‍' ഉടന്‍ മഹീന്ദ്ര നിരയില്‍!

Image Source: HimBuds

English summary
This Is India’s First Handmade 1000cc Motorcycle. Read in Malayalam.
Story first published: Friday, March 23, 2018, 14:58 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark