ഐപിഎല്‍ പിച്ചിലേക്ക് ടാറ്റ നെക്‌സോണും; ക്യാച്ച് എടുത്താല്‍ ഒരു ലക്ഷം രൂപ സമ്മാനം!

By Dijo Jackson

ഇന്ത്യന്‍ ക്രിക്കറ്റ് മാമാങ്കത്തില്‍ ടാറ്റ നെക്‌സോണും കൈകോര്‍ക്കുന്നു. ഐപിഎല്‍ പതിനൊന്നാം പതിപ്പിന്റെ ഔദ്യോഗിക പങ്കാളി ടാറ്റ നെക്‌സോണ്‍. അടുത്ത മൂന്നു വര്‍ഷത്തേക്ക് ടാറ്റ നെക്‌സോണിനെ ഔദ്യോഗിക ഐപിഎല്‍ പങ്കാളിയാക്കിയുള്ള കരാറില്‍ ടാറ്റ മോട്ടോര്‍സും ബിസിസിഐയും ഒപ്പുവെച്ചു.

ഐപിഎല്‍ പിച്ചിലേക്ക് ടാറ്റ നെക്‌സോണും; ക്യാച്ച് എടുത്താല്‍ ഒരു ലക്ഷം രൂപ സമ്മാനം!

ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷമാണ് ക്രിക്കറ്റ് പിച്ചിലേക്കുള്ള ടാറ്റയുടെ തിരിച്ചുവരവ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിനൊന്നാം പതിപ്പിന് ഏപ്രില്‍ ഏഴിനാണ് തിരികൊളുത്തുക.

ഐപിഎല്‍ പിച്ചിലേക്ക് ടാറ്റ നെക്‌സോണും; ക്യാച്ച് എടുത്താല്‍ ഒരു ലക്ഷം രൂപ സമ്മാനം!

ചെന്നൈ സൂപ്പര്‍കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകളുടെ തിരിച്ചുവരവ് ഇക്കുറി ഐപിഎല്‍ വര്‍ണങ്ങളെ കൊഴുപ്പിക്കും. ഇതേ അവസരം മുന്നില്‍ കണ്ടാണ് ടാറ്റയുടെ നീക്കവും.

ഐപിഎല്‍ പിച്ചിലേക്ക് ടാറ്റ നെക്‌സോണും; ക്യാച്ച് എടുത്താല്‍ ഒരു ലക്ഷം രൂപ സമ്മാനം!

കേവലം ടിവി പരസ്യങ്ങളില്‍ ഉപരി മത്സരം നടക്കുന്ന സ്റ്റേഡിയങ്ങളില്‍ നെക്‌സോണുമായി കളം നിറയാനുള്ള ഒരുക്കത്തിലാണ് ടാറ്റ. സ്റ്റേഡിയങ്ങളില്‍ നെക്‌സോണിനെ ടാറ്റ പ്രദര്‍ശിപ്പിക്കും.

ഐപിഎല്‍ പിച്ചിലേക്ക് ടാറ്റ നെക്‌സോണും; ക്യാച്ച് എടുത്താല്‍ ഒരു ലക്ഷം രൂപ സമ്മാനം!

ഇതിന് പുറമെ ടാറ്റ നെക്‌സോണ് സൂപ്പര്‍ സ്‌ട്രൈക്കര്‍ പോലുള്ള പ്രതിദിന പുരസ്‌കാരങ്ങളും ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ സ്റ്റേഡിയത്തില്‍ വെച്ചു നല്‍കും.

Recommended Video - Watch Now!
Tata Nexon AMT Details, Specifications, Expected Launch & Pricing - DriveSpark
ഐപിഎല്‍ പിച്ചിലേക്ക് ടാറ്റ നെക്‌സോണും; ക്യാച്ച് എടുത്താല്‍ ഒരു ലക്ഷം രൂപ സമ്മാനം!

ഓരോ മത്സരത്തിലെയും ഏറ്റവും മികച്ച സ്‌ട്രൈക്കര്‍ക്കാണ് ടാറ്റ നെക്‌സോണ്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ സമ്മാനം ലഭിക്കുക. സീസണിലെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍ക്ക് പുത്തന്‍ നെക്‌സോണിനെ ടാറ്റ നല്‍കും.

ഐപിഎല്‍ പിച്ചിലേക്ക് ടാറ്റ നെക്‌സോണും; ക്യാച്ച് എടുത്താല്‍ ഒരു ലക്ഷം രൂപ സമ്മാനം!

കാണികള്‍ക്ക് വേണ്ടി 'ടാറ്റ നെക്‌സോണ്‍ ഫാന്‍ ക്യാച്ചും' ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. മത്സരത്തില്‍ കാണികളുടെ ഭാഗത്തു നിന്നും ഒരു കൈകൊണ്ടു ഏറ്റവും കൂടുതല്‍ ക്യാച്ച് എടുക്കുന്നയാള്‍ക്ക് ഒരു ലക്ഷം രൂപ ടാറ്റ സമ്മാനിക്കും.

ഐപിഎല്‍ പിച്ചിലേക്ക് ടാറ്റ നെക്‌സോണും; ക്യാച്ച് എടുത്താല്‍ ഒരു ലക്ഷം രൂപ സമ്മാനം!

പുത്തന്‍ ടാറ്റ നെക്‌സോണ്‍ എസ്‌യുവിയാണ് സീസണില്‍ ഏറ്റവുമധികം ക്യാച്ചെടുക്കുന്നയാളെ കാത്തിരിക്കുന്നത്.

ടാറ്റ നെക്സോൺ

ടിയാഗൊ ഹാച്ച്ബാക്കിന് ശേഷം ടാറ്റ നിരയില്‍ നിന്നും ഏറ്റവുമധികം വിൽക്കപ്പെടുന്ന മോഡലാണ് നെക്‌സോണ്‍. മാരുതി വിറ്റാര ബ്രെസ്സ അടക്കിവാഴുന്ന കോമ്പാക്ട് എസ് യുവി നിരയിലേക്ക് 5.85 ലക്ഷം രൂപ ആരംഭവിലയിലാണ് നെക്‌സോണ്‍ പെട്രോള്‍ പതിപ്പിനെ ടാറ്റ അവതരിപ്പിച്ചത്.

ഐപിഎല്‍ പിച്ചിലേക്ക് ടാറ്റ നെക്‌സോണും; ക്യാച്ച് എടുത്താല്‍ ഒരു ലക്ഷം രൂപ സമ്മാനം!

6.85 ലക്ഷം രൂപ ആരംഭവിലയിലാണ് നെക്‌സോണ്‍ ഡീസല്‍ പതിപ്പ് വിപണിയിൽ എത്തുന്നതും. വിലയില്‍ ഉപരി ബെസ്റ്റ്-ഇന്‍-ക്ലാസ് ഫീച്ചറുകളും ഡിസൈനും ടാറ്റ നെക്‌സോണിന്റെ പ്രചാരം വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്.

ഐപിഎല്‍ പിച്ചിലേക്ക് ടാറ്റ നെക്‌സോണും; ക്യാച്ച് എടുത്താല്‍ ഒരു ലക്ഷം രൂപ സമ്മാനം!

108.5 bhp കരുത്തും 170 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് റെവട്രൊണ്‍ പെട്രോള്‍ എഞ്ചിനും, 108.5 bhp കരുത്തും 260 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ റെവടോര്‍ഖ് ഡീസല്‍ എഞ്ചിനുമാണ് നെക്‌സോണില്‍ ടാറ്റ ഒരുക്കുന്നത്.

ഐപിഎല്‍ പിച്ചിലേക്ക് ടാറ്റ നെക്‌സോണും; ക്യാച്ച് എടുത്താല്‍ ഒരു ലക്ഷം രൂപ സമ്മാനം!

ഇരു എഞ്ചിന്‍ വേര്‍ഷനുകളും 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിനൊപ്പമാണ് ലഭ്യമാകുന്നതും. എസ് യു വിക്ക് ലഭിച്ച കൂപ്പെ പരിവേഷമാണ് ടാറ്റ നെക്‌സോണിലെ പ്രധാന ഡിസൈന്‍ ഹൈലൈറ്റ്.

ഐപിഎല്‍ പിച്ചിലേക്ക് ടാറ്റ നെക്‌സോണും; ക്യാച്ച് എടുത്താല്‍ ഒരു ലക്ഷം രൂപ സമ്മാനം!

ഉയര്‍ന്ന ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, ബ്ലാക് ഹണി കോമ്പ് ഗ്രില്‍, ക്രോം ടച്ച് നേടിയ ഹ്യുമാനിറ്റി ലൈന്‍ എന്നിവയാണ് നെക്‌സോണ്‍ ഫ്രണ്ട് പ്രൊഫൈൽ വിശേഷങ്ങൾ.

ഐപിഎല്‍ പിച്ചിലേക്ക് ടാറ്റ നെക്‌സോണും; ക്യാച്ച് എടുത്താല്‍ ഒരു ലക്ഷം രൂപ സമ്മാനം!

നെക്‌സോണിന് കോണ്‍ട്രാസ്റ്റ് ലുക്ക് ഒരുക്കുന്നതാണ് ഡാര്‍ക്ക് ഗ്രെയ് കളര്‍ സ്‌കീം ലഭിച്ച ഫ്‌ളോട്ടിംഗ് റൂഫ്‌ലൈന്‍. 16 ഇഞ്ച് മെഷീന്‍-കട്ട് ഡ്യൂവല്‍ ടോണ്‍ അലോയ് വീലുകളാണ് വീതിയേറിയ വീല്‍ ആര്‍ച്ചുകള്‍ക്ക് കീഴെ ഇടംപിടിക്കുന്നത്.

ഐപിഎല്‍ പിച്ചിലേക്ക് ടാറ്റ നെക്‌സോണും; ക്യാച്ച് എടുത്താല്‍ ഒരു ലക്ഷം രൂപ സമ്മാനം!

'X' ആകൃതി നേടിയ സെറാമിക് പ്ലാസ്റ്റിക് ഘടനയാണ് പിന്നിലെ ശ്രദ്ധാകേന്ദ്രം. ഡാഷ്‌ബോര്‍ഡിന് മേലെ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിന് സമീപം ഒരുങ്ങുന്ന 6.5 ഇഞ്ച് HD ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് അകത്തളത്തെ പ്രധാന ഫീച്ചർ.

ഐപിഎല്‍ പിച്ചിലേക്ക് ടാറ്റ നെക്‌സോണും; ക്യാച്ച് എടുത്താല്‍ ഒരു ലക്ഷം രൂപ സമ്മാനം!

ഗ്ലോസി പിയാനൊ ബ്ലാക് ഫിനിഷ് നേടിയതാണ് സെന്റര്‍ കണ്‍സോള്‍. ഡ്യൂവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി എന്നീ സുരക്ഷാ സജ്ജീകരണങ്ങള്‍ നെക്‌സോണ്‍ വേരിയന്റുകളില്‍ ഉടനീളം സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ലഭ്യമാണ്.

ഐപിഎല്‍ പിച്ചിലേക്ക് ടാറ്റ നെക്‌സോണും; ക്യാച്ച് എടുത്താല്‍ ഒരു ലക്ഷം രൂപ സമ്മാനം!

മൊറോക്കന്‍ ബ്ലൂ, വെര്‍മോണ്ട് റെഡ്, സിയാറ്റില്‍ സില്‍വര്‍, ഗ്ലാസ്‌ഗോ ഗ്രെയ്, കാല്‍ഗറി വൈറ്റ് നിറഭേദങ്ങളിലാണ് നെക്‌സോണ്‍ ഒരുങ്ങുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളത്തിൽ നിന്നും കൂടുതൽ വായിക്കാം:

01.ഇതാണ് ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ബൈക്ക്!

02.രണ്ടര ലക്ഷം രൂപ വിലക്കുറവിൽ യമഹ R1

03.ഏറെ നേരം റിവേഴ്‌സ് ഗിയറില്‍ ഓടിക്കുന്നത് കാറിന് ദോഷം ചെയ്യുമോ?

04.ഓട്ടോമാറ്റിക് കാറില്‍ മാനുവല്‍ മോഡ് ഉപയോഗിക്കുമ്പോള്‍

05.സാന്‍ട്രോ മുതല്‍ പുത്തന്‍ i20 വരെ; വിപണിയില്‍ എത്താനിരിക്കുന്ന ഹ്യുണ്ടായി കാറുകള്‍

Most Read Articles

Malayalam
കൂടുതല്‍... #tata motors
English summary
Tata Nexon Signs Up As Official Sponsors For IPL. Read in Malayalam.
Story first published: Friday, March 23, 2018, 13:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X