കാറിന്റെ റീസെയില്‍ മൂല്യം കൂട്ടാം; ശ്രദ്ധിക്കേണ്ട ഏഴു കാര്യങ്ങള്‍

Written By:

കാര്‍ വാങ്ങുന്നത് വില്‍ക്കാന്‍ അല്ലെന്ന് ചിലര്‍ പറയും. എന്നാല്‍ ഒരു സാചര്യത്തില്‍ കാര്‍ വില്‍ക്കേണ്ടി വന്നാലോ? ആ സമയത്ത് പ്രതീക്ഷിച്ച വില ലഭിക്കണമെന്നില്ല. കാര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയാകട്ടെ സാധ്യമായ ഏറ്റവും കുറഞ്ഞ വിലയ്ക്ക് കച്ചവടം ഉറപ്പിക്കാനായിരക്കും താത്പര്യം. അപ്പോള്‍ പിന്നെ കാറിന് മികച്ച തുക ലഭിക്കുമെന്ന് എങ്ങനെ ഉറപ്പു വരുത്താം?

കാറിന്റെ റീസെയില്‍ മൂല്യം കൂട്ടാം; ശ്രദ്ധിക്കേണ്ട ഏഴു കാര്യങ്ങള്‍

കൃത്യമായ പരിപാലനം

സര്‍വീസ് പരിപാലനം കൃത്യമല്ലെങ്കില്‍ കാര്‍ വില്‍ക്കുമ്പോള്‍ പ്രതീക്ഷിച്ച വില ലഭിക്കണമെന്നില്ല. കൃത്യമായ ഇടവേളകളിലുള്ള സര്‍വീസ് കാറിന്റെ ആരോഗ്യത്തെ സ്വാധീനിക്കും. കാര്‍ കുഴപ്പങ്ങളൊന്നും കൂടാതെ ദീര്‍ഘകാലം ഓടാന്‍ സര്‍വീസ് പരിപാലനം അനിവാര്യമാണ്.

കാറിന്റെ റീസെയില്‍ മൂല്യം കൂട്ടാം; ശ്രദ്ധിക്കേണ്ട ഏഴു കാര്യങ്ങള്‍

അംഗീകൃത വര്‍ക്ക്‌ഷോപ്പുകളില്‍ നിന്നും അറ്റകുറ്റപ്പണികള്‍ നടത്തുക, കമ്പനി സ്‌പെയര്‍ പാര്‍ട്‌സുകള്‍ മാത്രം ഉപയോഗിക്കുക പോലുള്ള നടപടികള്‍ കാറിന്റെ മൂല്യം വര്‍ധിപ്പിക്കും.

കാറിന്റെ റീസെയില്‍ മൂല്യം കൂട്ടാം; ശ്രദ്ധിക്കേണ്ട ഏഴു കാര്യങ്ങള്‍

സര്‍വീസ് രേഖകള്‍ സൂക്ഷിക്കുക

കാറിന് കൃത്യമായ സര്‍വീസ് ലഭിച്ചിട്ടുണ്ടോയെന്ന് വെളിപ്പെടുത്തുന്ന സര്‍വീസ് രേഖകള്‍ റീസെയില്‍ മൂല്യത്തെ സ്വാധീനിക്കും. കാറില്‍ എന്തൊക്കെ മാറ്റിയിട്ടുണ്ട്, ഇനി എന്തെല്ലാം മാറ്റേണ്ടി വരുമെന്ന വ്യക്തമായ ചിത്രം സര്‍വീസ് രേഖ നല്‍കും.

കാറിന്റെ റീസെയില്‍ മൂല്യം കൂട്ടാം; ശ്രദ്ധിക്കേണ്ട ഏഴു കാര്യങ്ങള്‍

മുമ്പ് നടത്തിയ സര്‍വീസുകളുടെ വിവരം കൈവശമില്ലെങ്കില്‍ അംഗീകൃത സര്‍വീസ് സെന്ററില്‍ നിന്നും ബന്ധപ്പെട്ട രേഖ ആവശ്യപ്പെടാവുന്നതാണ്. സര്‍വീസ് രേഖയില്ലെങ്കില്‍ കാറിന്റെ മൂല്യം കുത്തനെ ഇടിയാറാണ് പതിവ്.

കാറിന്റെ റീസെയില്‍ മൂല്യം കൂട്ടാം; ശ്രദ്ധിക്കേണ്ട ഏഴു കാര്യങ്ങള്‍

എക്സ്റ്റന്‍ഡ് വാറന്റി

കാലാവധി നീട്ടിയ വാറന്റി അല്ലെങ്കില്‍ എക്സ്റ്റന്‍ഡഡ് വാറന്റി കാറിലുണ്ടെങ്കില്‍ വില്‍പന സമയത്ത് മൂല്യം ഉയരും. എന്നാല്‍ എക്സ്റ്റന്‍ഡഡ് വാറന്റിയ്ക്ക് ചെലവ് കുറച്ചു കൂടുതലാണ്. ഇതിനു പുറമെ നിര്‍മ്മാതാക്കള്‍ നല്‍കിയ വാറന്റി കാലാവധിക്കുള്ളിലാണ് കാര്‍ വില്‍പനയെങ്കിലും മൂല്യം കൂടും.

Recommended Video - Watch Now!
Auto Expo 2018: Mahindra KUV100 Electric Launch Details, Specifications, Features - DriveSpark
കാറിന്റെ റീസെയില്‍ മൂല്യം കൂട്ടാം; ശ്രദ്ധിക്കേണ്ട ഏഴു കാര്യങ്ങള്‍

വൃത്തിയുള്ള കാര്‍

ചെളിയും തുരമ്പുമുള്ള കാറാണ് കൈവശമെങ്കില്‍ റീസെയില്‍ മൂല്യം കുത്തനെ കുറയും. കാര്‍ കഴുകി വൃത്തിയാക്കുന്നത് പതിവു ശീലമാക്കണം. കാറില്‍ കാണപ്പെടുന്ന തുരുമ്പ് മൂല്യം കുറയാനുള്ള പ്രധാന കാരണമാണ്.

കാറിന്റെ റീസെയില്‍ മൂല്യം കൂട്ടാം; ശ്രദ്ധിക്കേണ്ട ഏഴു കാര്യങ്ങള്‍

കാറിലുള്ള സ്‌ക്രാച്ചുകള്‍ സമയക്രമമായി പരിഹരിച്ചില്ലെങ്കില്‍ തുരുമ്പ് അതിവേഗം പടരും. അതിനാല്‍ കൃത്യമായ ഇടവേളകളില്‍ കാര്‍ പോളിഷ് ചെയ്യുന്നതും ഉത്തമമായ നടപടിയാണ്.

കാറിന്റെ റീസെയില്‍ മൂല്യം കൂട്ടാം; ശ്രദ്ധിക്കേണ്ട ഏഴു കാര്യങ്ങള്‍

ആക്‌സസറികള്‍ ഒഴിവാക്കുക

കാറിന് ചന്തം കൂട്ടാനാണ് ആക്‌സസറികളും മറ്റു രൂപമാറ്റങ്ങളും നാം നടത്താറ്. എന്നാല്‍ വില്‍പന വേളയില്‍ ഇതു പ്രതികൂലമായി ബാധിക്കും.സ്വന്തം ഇഷ്ടപ്രകാരം കാറിൽ നടത്തുന്ന രൂപമാറ്റങ്ങൾ വാങ്ങുന്നയാളുടെ സങ്കല്‍പത്തെ തൃപ്തിപ്പെടുത്തണമെന്നില്ല.

കാറിന്റെ റീസെയില്‍ മൂല്യം കൂട്ടാം; ശ്രദ്ധിക്കേണ്ട ഏഴു കാര്യങ്ങള്‍

ആഫ്റ്റര്‍മാര്‍ക്കറ്റ് ഐസിഇ, പവര്‍ അപ്‌ഗ്രേഡുകള്‍, വലിയ റിമ്മുകള്‍, കസ്റ്റം ടയറുകള്‍, താഴ്ന്ന സസ്‌പെന്‍ഷന്‍ എന്നിവയെല്ലാം കാറിന്റെ റീസെയില്‍ മൂല്യം തകര്‍ക്കും.

കാറിന്റെ റീസെയില്‍ മൂല്യം കൂട്ടാം; ശ്രദ്ധിക്കേണ്ട ഏഴു കാര്യങ്ങള്‍

സുരക്ഷിതമായ നിറം തെരഞ്ഞെടുക്കുക

പിങ്ക്, മഞ്ഞ, ഗ്രീന്‍ പോലുള്ള ഫാന്‍സി നിറങ്ങളും ഇന്ന് കാറുകളില്‍ ലഭ്യമാണ്. ആള്‍ക്കൂട്ടത്തില്‍ വേറിട്ട് നില്‍ക്കാന്‍ ഇത്തരം കാറുകള്‍ക്ക് സാധിക്കുമെങ്കിലും റീസെയില്‍ മൂല്യത്തിന്റെ കാര്യത്തില്‍ ഇവര്‍ പിന്നോക്കം പോകാം

കാറിന്റെ റീസെയില്‍ മൂല്യം കൂട്ടാം; ശ്രദ്ധിക്കേണ്ട ഏഴു കാര്യങ്ങള്‍

വെള്ളി, വെള്ള, കറുപ്പ് നിറങ്ങളിലുള്ള കാറുകളാണ് റീസെയില്‍ മൂല്യത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയില്‍. ഇതിൽ തന്നെ വെള്ള കാറുകള്‍ക്കാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രചാരം.

കാറിന്റെ റീസെയില്‍ മൂല്യം കൂട്ടാം; ശ്രദ്ധിക്കേണ്ട ഏഴു കാര്യങ്ങള്‍

വെള്ള നിറത്തിന് ഭാവിചെലവുകള്‍ വളരെ കുറവായിരിക്കുമെന്നത് തന്നെ കാരണം. വെള്ള കാറില്‍ ചെറിയൊരു പോറല്‍ ഏറ്റാലും അത് ശരിയാക്കാന്‍ വലിയ തുക ആവശ്യം വരില്ല.

കാറിന്റെ റീസെയില്‍ മൂല്യം കൂട്ടാം; ശ്രദ്ധിക്കേണ്ട ഏഴു കാര്യങ്ങള്‍

ഉത്തമമായ ഡ്രൈവിംഗ് സാഹചര്യം

ക്ലച്ചും, ബ്രേക്കും മുതലായ കാര്യങ്ങളില്‍ പ്രശ്‌നങ്ങളില്ലെന്ന് കാര്‍ വില്‍പനയ്ക്ക് വെയ്ക്കുന്നതിന് മുമ്പ് ഉറപ്പുവരുത്തണം. കാര്‍ ഓടുമ്പോള്‍ അപശബ്ദങ്ങള്‍ ക്യാബിനില്‍ നിന്നും കേള്‍ക്കുന്നുണ്ടോയെന്നും ശ്രദ്ധിക്കുക.

കാറിന്റെ റീസെയില്‍ മൂല്യം കൂട്ടാം; ശ്രദ്ധിക്കേണ്ട ഏഴു കാര്യങ്ങള്‍

ശബ്ദം വരാനുള്ള കാരണം നിസാരമായിരിക്കാം, എന്നാല്‍ ഇവ പരിഹരിച്ചില്ലെങ്കില്‍ റീസെയില്‍ മൂല്യം കുറയാന്‍ സാധ്യതയുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളത്തിൽ നിന്നും കൂടുതൽ വായിക്കാം:

01.പരമാവധി വേഗത 148 കിലോമീറ്റര്‍, എന്നാല്‍ ഈ ഡോമിനാര്‍ കുറിച്ചത് 198 കിലോമീറ്റര്‍! ഇതെങ്ങനെ?

02.ഇന്ധനടാങ്കില്‍ വെള്ളം കയറിയാല്‍ - പ്രശ്‌നങ്ങളും പരിഹാരങ്ങളും

03.ആക്‌സിലറേറ്റ് ചെയ്യുമ്പോള്‍ കാറില്‍ വിറയല്‍? - അറിഞ്ഞിരിക്കേണ്ട നാലു കാര്യങ്ങള്‍

04.മിനറല്‍ എഞ്ചിന്‍ ഓയിലോ, സിന്തറ്റിക് എഞ്ചിന്‍ ഓയിലോ - കാറിന് ഏതാണ് നല്ലത്?

05.1000 സിസി ബൈക്കിനെ നിര്‍മ്മിച്ചത് കൈകൊണ്ടു; ഗുജറാത്തി യുവാവ് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍

കൂടുതല്‍... #auto tips
English summary
Tips To Increase Car Resale Value. Read in Malayalam.
Story first published: Monday, March 26, 2018, 16:54 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark