ഇറ്റലിയില്‍ നിന്നും ഒരു ബൈക്ക് ഇങ്ങോട്ട്; പ്രതീക്ഷ കാക്കുമോ എസ്ഡബ്ല്യുഎം സൂപ്പര്‍ഡ്യൂവല്‍ 600?

Written By:

എസ്ഡബ്ല്യുഎം മോട്ടോര്‍സൈക്കിള്‍ ഇന്ത്യയിലേക്ക്. ഈ വര്‍ഷം രണ്ടാം പകുതിയോടെ എസ്ഡബ്ല്യുഎം ബൈക്ക് സൂപ്പര്‍ഡ്യൂവല്‍ 600 വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ബൈക്കുകളെ വില്‍ക്കാനുള്ള ഔദ്യോഗിക അനുമതി ഇറ്റാലിയന്‍ നിര്‍മ്മാതാക്കളായ എസ്ഡബ്ല്യുഎമ്മിന് ലഭിച്ചെന്നാണ് വിവരം.

ഇറ്റലിയില്‍ നിന്നും ഒരു ബൈക്ക് ഇങ്ങോട്ട്; പ്രതീക്ഷ കാക്കുമോ എസ്ഡബ്ല്യുഎം സൂപ്പര്‍ഡ്യൂവല്‍ 600?

സികെഡി (കംപ്ലീറ്റ്‌ലി നോക്ക്ഡ് ഡൗണ്‍) യൂണിറ്റുകളായാകും എസ്ഡബ്ല്യുഎം ബൈക്കുകള്‍ ഇന്ത്യന്‍ തീരമണയുക. കൈനറ്റിക് എഞ്ചിനീയറിംഗിനാണ് ബൈക്കുകള്‍ അസംബിള്‍ ചെയ്യാനുള്ള ചുമതല.

ഇറ്റലിയില്‍ നിന്നും ഒരു ബൈക്ക് ഇങ്ങോട്ട്; പ്രതീക്ഷ കാക്കുമോ എസ്ഡബ്ല്യുഎം സൂപ്പര്‍ഡ്യൂവല്‍ 600?

ഓഫ്‌റോഡിംഗ് ശേഷിയുള്ള ഇടത്തരം ബൈക്ക് സൂപ്പര്‍ഡ്യൂവല്‍ 600 ആണ് നിരയില്‍ തലയുയര്‍ത്താന്‍ കാത്തുനില്‍ക്കുന്ന ആദ്യ അവതാരം. 600 സിസി സിംഗിള്‍ സിലിണ്ടര്‍, ഓയില്‍ കൂള്‍ഡ്, ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിനാണ് ബൈക്കില്‍.

ഇറ്റലിയില്‍ നിന്നും ഒരു ബൈക്ക് ഇങ്ങോട്ട്; പ്രതീക്ഷ കാക്കുമോ എസ്ഡബ്ല്യുഎം സൂപ്പര്‍ഡ്യൂവല്‍ 600?

പരമാവധി 54 bhp കരുത്തും 53.5 Nm torque ഉം എഞ്ചിന്‍ സൃഷ്ടിക്കും. ആറു സ്പീഡ് ഗിയര്‍ബോക്‌സാണ് പിന്‍ചക്രത്തിലേക്ക് എഞ്ചിന്‍ കരുത്ത് എത്തിക്കുക.

ഇറ്റലിയില്‍ നിന്നും ഒരു ബൈക്ക് ഇങ്ങോട്ട്; പ്രതീക്ഷ കാക്കുമോ എസ്ഡബ്ല്യുഎം സൂപ്പര്‍ഡ്യൂവല്‍ 600?

169 കിലോയാണ് എസ്ഡബ്ല്യുഎം സൂപ്പര്‍ഡ്യൂവലിന്റെ ഭാരം. ബൈക്കില്‍ കരുത്തും ഭാരവും തമ്മിലുള്ള അനുപാതം മികവുറ്റതാണെന്ന് കമ്പനി വാദിക്കുന്നു. 18 ലിറ്റര്‍ ഇന്ധനശേഷിയാണ് സൂപ്പര്‍ഡ്യൂവല്‍ 600 ന്.

ഇറ്റലിയില്‍ നിന്നും ഒരു ബൈക്ക് ഇങ്ങോട്ട്; പ്രതീക്ഷ കാക്കുമോ എസ്ഡബ്ല്യുഎം സൂപ്പര്‍ഡ്യൂവല്‍ 600?

ദീര്‍ഘദൂര യാത്രകള്‍ക്ക് ഇത് ധാരാളം. മെറ്റ്‌സെലര്‍ ടൂറന്‍സ് ടയറില്‍ പൊതിഞ്ഞ 19 ഇഞ്ച് വീലാണ് മുന്നില്‍. പിന്നില്‍ 17 ഇഞ്ച് വീലും. ക്രമീകരിക്കാവുന്ന അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ ബൈക്കിന് മുന്നിലും, സാക്ക്‌സ് മോണോഷോക്ക് യൂണിറ്റ് പിന്നിലും സസ്‌പെന്‍ഷന്‍ നിറവേറ്റും.

ഇറ്റലിയില്‍ നിന്നും ഒരു ബൈക്ക് ഇങ്ങോട്ട്; പ്രതീക്ഷ കാക്കുമോ എസ്ഡബ്ല്യുഎം സൂപ്പര്‍ഡ്യൂവല്‍ 600?

300 mm, 220 mm ഡിസ്‌ക്കുകളാണ് മുന്‍, പിന്‍ ടയറുകളില്‍ ബ്രേക്ക് നല്‍കുക. ഇരട്ട ചാനല്‍ എബിഎസിന്റെ പിന്തുണയും ബൈക്കിനുണ്ട്. വലിയ വിന്‍ഡ്‌സ്‌ക്രീന്‍, നക്കിള്‍ ഗാര്‍ഡുകള്‍, സാഡില്‍ബാഗ് മൗണ്ട്, എഞ്ചിന്‍ ബാഷ് പ്ലേറ്റ് എന്നിവ എസ്ഡബ്ല്യുഎം സൂപ്പര്‍ഡ്യൂവലിന്റെ വിശേഷങ്ങളില്‍ ഉള്‍പ്പെടും.

ഇറ്റലിയില്‍ നിന്നും ഒരു ബൈക്ക് ഇങ്ങോട്ട്; പ്രതീക്ഷ കാക്കുമോ എസ്ഡബ്ല്യുഎം സൂപ്പര്‍ഡ്യൂവല്‍ 600?

കവാസാക്കി വേര്‍സിസ് 650, ഹോണ്ട സിബിആര്‍ 650 എന്നിവരോടാകും വിപണിയില്‍ എസ്ഡബ്ല്യുഎം സൂപ്പര്‍ഡ്യൂവല്‍ 600 പ്രധാനമായും കൊമ്പുകോര്‍ക്കുക.

ഇറ്റലിയില്‍ നിന്നും ഒരു ബൈക്ക് ഇങ്ങോട്ട്; പ്രതീക്ഷ കാക്കുമോ എസ്ഡബ്ല്യുഎം സൂപ്പര്‍ഡ്യൂവല്‍ 600?

വരവില്‍ അഞ്ചു മുതല്‍ ഏഴു ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം പ്രൈസ്ടാഗ് ബൈക്കില്‍ പ്രതീക്ഷിക്കാം.

ഡ്രൈവ്സ്പാർക്ക് മലയാളത്തിൽ നിന്നും കൂടുതൽ വായിക്കാം:

01.മാനുവല്‍ കാറില്‍ ബ്രേക്ക് ചെയ്യുമ്പോള്‍; ശരിയായ രീതി ഏത്?

02.ചൈനാ സന്ദര്‍ശനവും കിം ജോങ് ഉന്നിന്റെ ട്രെയിനും!

03.ഇന്ത്യക്കാര്‍ക്ക് ഏറ്റവും ഇഷ്ടം ഈ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്; അറിയേണ്ട ചില കാര്യങ്ങള്‍

04.വിമാനങ്ങള്‍ ഇപ്പോഴും പറക്കുന്നത് അറുപതുകളിലെ വേഗതയില്‍; കാരണം ഇതാണ്

05.ഏഴു സീറ്റര്‍ വാഗണ്‍ആറിനെ അവതരിപ്പിക്കാന്‍ ഒരുങ്ങി മാരുതി; വരവ് ഈ വര്‍ഷം!

Source: AutoCarPro

കൂടുതല്‍... #swm
English summary
SWM SuperDual 600 India Launch Details Revealed. Read in Malayalam.
Story first published: Thursday, March 29, 2018, 10:19 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark