ഏഴു സീറ്റര്‍ വാഗണ്‍ആറിനെ അവതരിപ്പിക്കാന്‍ ഒരുങ്ങി മാരുതി; വരവ് ഈ വര്‍ഷം!
ഇന്ത്യന്‍ നിരത്തില്‍ തുടരെ പരീക്ഷണയോട്ടം നടത്തുന്ന സോലിയോയെ കാണാന്‍ തുടങ്ങിയിട്ടു കാലം കുറച്ചായി. സോലിയോയെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ മാരുതിയ്ക്ക് വല്ല ഉദ്ദേശവുമുണ്ടോ? സ്ഥിരം ചോദ്യങ്ങള്‍ക്ക് ഒടുവില്‍ ഉത്തരം ലഭിച്ചു.

ഏഴു സീറ്റര്‍ സോലിയോയെ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് മാരുതി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. വാഗണ്‍ആറാണ് സോലിയോയ്ക്ക് ആധാരം. പുതിയ ഏഴു സീറ്റര്‍ സോലിയോയുടെ ഉത്പാദനം 2018 സെപ്തംബര്‍ മുതല്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

രണ്ടു വര്‍ഷം മുമ്പ് ഇന്തോനേഷ്യയിലാണ് വാഗണ്‍ആറിന്റെ ഏഴു സീറ്റര്‍ പതിപ്പിനെ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ ആദ്യമായി കാഴ്ചവെച്ചത്. മോഡലിനെ ഇന്ത്യയില്‍ എത്തിക്കുമെന്ന് കമ്പനി അന്ന് വാക്കാല്‍ സൂചിപ്പിച്ചിരുന്നു.

ജാപ്പനീസ് ആഭ്യന്തര വിപണിയില്‍ വാഗണ്‍ആറിന്റെ ചെറു എംപിവി പതിപ്പായി സോലിയോ വില്‍പനയിലുണ്ട്. ഇന്ത്യന്‍ വരവില്‍ ഏഴു സീറ്റര്‍ സോലിയോയെ 'വാഗണ്‍ആര്‍' എന്നു കമ്പനി പേരു ചെല്ലി വിളിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

വിപണിയില്‍ വാഗണ്‍ആറിനുള്ള പ്രചാരം തന്നെ ഇതിന് കാരണം. ഇന്ത്യയില്‍ ഡാറ്റ്‌സന്‍ ഗോ പ്ലസ് മാത്രമാണ് നിലവില്‍ സോലിയോയുടെ പ്രധാന എതിരാളി. എര്‍ട്ടിഗയ്ക്ക് താഴെയായിരിക്കും സോലിയോയുടെ സ്ഥാനം.
Recommended Video


ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന വാഗണ്‍ആറിലും നീളമേറിയ വീല്‍ബേസാണ് സോലിയോയ്ക്ക്. തെന്നിമാറുന്ന വൈദ്യുത ഡോറുകളും ആവശ്യാനുസരണം ക്രമീകരിക്കാവുന്ന സീറ്റിംഗ് ഘടനയും സോലിയോയുടെ വിശേഷങ്ങളാണ്.

ജാപ്പനീസ് വിപണിയില്‍ അഞ്ചു സീറ്റര്‍ പരിവേഷത്തിലാണ് സോലിയോ എത്തുന്നത്. ഹൈബ്രിഡ് പിന്തുണയോടെയുള്ള 1.2 ലിറ്റര്‍, നാലു-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് സോലിയോയുടെ ജാപ്പനീസ് പതിപ്പില്‍.

എഞ്ചിന് പരമാവധി 90 bhp കരുത്തും 118 Nm torque ഉം സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് എഎംടി ഗിയര്‍ബോക്സാണ് മോഡലിലുള്ളതും. നാലു മീറ്ററില്‍ താഴെ മാത്രമാണ് സോലിയോയുടെ നീളം.

ഉയര്‍ന്ന ബോക്‌സി രൂപശൈലിയാണ് സോലിയോയുടെ ആകര്‍ഷണം. ക്ലിയര്‍ ലെന്‍സ് ടെയില്‍ലൈറ്റുകള്‍ക്ക് ഇടയിലുള്ള കട്ടിയേറിയ ക്രോം വര സോലിയോയുടെ ഡിസൈന്‍ വിശേഷങ്ങളില്‍ ഉള്‍പ്പെടും.

കുത്തനെയുള്ള വിന്‍ഡ്ഷീല്‍ഡും റൂഫ് സ്‌പോയിലറും പിന്നില്‍ എടുത്തുപറയണം. നവംബര്‍ മാസത്തോടെ പുതിയ ഏഴു സീറ്റര്‍ മോഡലിനെ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള സാധ്യത മാരുതി പരിശോധിക്കുകയാണ്.
ഡ്രൈവ്സ്പാർക്ക് മലയാളത്തിൽ നിന്നും കൂടുതൽ വായിക്കാം:
01.ഇരിക്കേണ്ടത് മണിക്കൂറുകള്‍; ഏറ്റവും ദൈര്‍ഘ്യമേറിയ വിമാന സര്‍വീസുകള്‍
03.ഇന്ധനടാങ്കില്‍ വെള്ളം കയറിയാല്‍ - പ്രശ്‌നങ്ങളും പരിഹാരങ്ങളും
04.കാള്‍മാന്‍ കിംഗിന് മുമ്പില്‍ അംബാനിയുടെ ബെന്റ്‌ലി ബെന്റേഗ പോലും നിസാരം!
05.മിനറല്‍ എഞ്ചിന്‍ ഓയിലോ, സിന്തറ്റിക് എഞ്ചിന്‍ ഓയിലോ - കാറിന് ഏതാണ് നല്ലത്?
Source: TeamBHP


Click it and Unblock the Notifications








