ചൈനാ സന്ദര്‍ശനവും കിം ജോങ് ഉന്നിന്റെ ട്രെയിനും!

Written By: Staff

ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ നടത്തിയ അപ്രതീക്ഷിത ബീജിംഗ് സന്ദര്‍ശനം വാര്‍ത്താതലക്കെട്ടുകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. തിങ്കളാഴ്ച രാത്രി ബീജിംഗ് സെന്‍ട്രല്‍ ട്രെയിന്‍ സ്റ്റേഷനില്‍ വന്നിറങ്ങിയത് കിം ജോങ് ഉന്നാണെന്ന് ഒടുവില്‍ ചൈന തുറന്നു സമ്മതിച്ചു.

ചൈനാ സന്ദര്‍ശനവും ഉത്തര കൊറിയന്‍ ഏകാധിപതിയുടെ ട്രെയിനും!

ഉത്തര കൊറിയന്‍ ഏകാധിപതി പ്രത്യേക ട്രെയിനില്‍ ചൈനയില്‍ എത്തിയതായുള്ള വാര്‍ത്ത രാജ്യാന്തര മാധ്യമങ്ങളാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. പിന്നാലെ ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.

ചൈനാ സന്ദര്‍ശനവും ഉത്തര കൊറിയന്‍ ഏകാധിപതിയുടെ ട്രെയിനും!

പിതാവ് കിം ജോങ് ഇല്ലിനെ പോലെ ഉന്നും ട്രെയിനിലാണ് നയതന്ത്ര ചര്‍ച്ചകള്‍ക്കായി ബീജിംഗിലെത്തിയത്. അത്യാധുനിക സുരക്ഷാ-ആഢംബര സംവിധാനങ്ങളുള്ള പ്രത്യേക ട്രെയിനിലാണ് ഉന്നിന്റെ ചൈനാ സന്ദര്‍ശനം.

ചൈനാ സന്ദര്‍ശനവും ഉത്തര കൊറിയന്‍ ഏകാധിപതിയുടെ ട്രെയിനും!

ഉത്തര കൊറിയന്‍ അതിര്‍ത്തി നഗരമായ ഡാന്‍ഡോങില്‍ നിന്നും ബീജിംഗിലേക്ക് 1,100 കിലോമീറ്റര്‍ ദൂരമുണ്ട്. രാജ്യാന്തര യാത്രകളില്‍ മൂന്ന് ട്രെയിനുകളാണ് ഉത്തര കൊറിയന്‍ എകാധിപതികള്‍ക്ക് വേണ്ടി പതിവായി ഒരുങ്ങാറ്.

ചൈനാ സന്ദര്‍ശനവും ഉത്തര കൊറിയന്‍ ഏകാധിപതിയുടെ ട്രെയിനും!

കിം ജോങ് ഇല്ലിന്റെ കാലത്ത് നടന്ന ചൈനീസ്, റഷ്യന്‍ നയതന്ത്ര ട്രെയിന്‍ യാത്രകള്‍ ഈ കീഴ്‌വഴക്കം പറഞ്ഞു വെയ്ക്കുന്നു. അത്യാധുനിക സുരക്ഷാ ട്രെയിന്‍ മുന്നില്‍.

ചൈനാ സന്ദര്‍ശനവും ഉത്തര കൊറിയന്‍ ഏകാധിപതിയുടെ ട്രെയിനും!

ഏകാധിപതി സഞ്ചരിക്കുന്ന ട്രെയിന്‍ തൊട്ടു പിന്നില്‍. ശേഷം സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിക്കുന്ന ട്രെയിന്‍ ഏറ്റവും പിന്നിലായും നീങ്ങും.

ചൈനാ സന്ദര്‍ശനവും ഉത്തര കൊറിയന്‍ ഏകാധിപതിയുടെ ട്രെയിനും!

ഒരുകാരണവശാലും വെടിയുണ്ടകള്‍ തുളഞ്ഞുകയറാത്ത ബുള്ളറ്റ് പ്രൂഫാണ് ട്രെയിനുകള്‍. പ്രത്യേക കവചം ഒരുങ്ങുന്നതിനാല്‍ ഈ ട്രെയിനുകള്‍ക്ക് ഭാരം കൂടും. അതുകൊണ്ടാണ് ഉത്തര കൊറിയന്‍ നയതന്ത്ര ട്രെയിനുകള്‍ക്ക് വേഗത കുറവ്.

ചൈനാ സന്ദര്‍ശനവും ഉത്തര കൊറിയന്‍ ഏകാധിപതിയുടെ ട്രെയിനും!

റിപ്പോര്‍ട്ടുകള്‍ പ്രകാരം മണിക്കൂറില്‍ അറുപതു കിലോമീറ്ററാണ് മൂന്നു ട്രെയിനുകളുടെയും പരമാവധി വേഗത. ഭരണകാലത്ത് രാജ്യത്തിനകത്ത് നടന്ന യാത്രകളിലും ഇതേ ട്രെയിനുകളെയാണ് കിം ജോങ് ഇല്‍ പ്രധാനമായും ആശ്രയിച്ചിരുന്നത്.

Recommended Video - Watch Now!
Mahindra TUV Stinger Concept First Look; Details; Specs - DriveSpark
ചൈനാ സന്ദര്‍ശനവും ഉത്തര കൊറിയന്‍ ഏകാധിപതിയുടെ ട്രെയിനും!

2009 കാലഘട്ടത്തില്‍ ഉത്തര കൊറിയന്‍ ട്രെയിന്‍ സ്‌റ്റേഷനുകളും പാളങ്ങളും അരിച്ചു പെറുക്കിയ അത്യാധുനിക സുരക്ഷാ ട്രെയിന്‍ ഏറെ വാര്‍ത്താ പ്രധാന്യം നേടിയിരുന്നു.

ചൈനാ സന്ദര്‍ശനവും ഉത്തര കൊറിയന്‍ ഏകാധിപതിയുടെ ട്രെയിനും!

കിം ജോങ് ഇല്ലിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി നടന്ന സുരക്ഷാ നടപടി അന്നു ശ്രദ്ധിക്കപ്പെട്ടു. അത്യാധുനിക സുരക്ഷാ ട്രെയിനിന് പുറമെ സൈനിക ഹെലികോപ്റ്ററുകളും വിമാനങ്ങളും ഇല്‍ സഞ്ചരിച്ചിരുന്ന ട്രെയിനിന് മുകളില്‍ വട്ടമിട്ടു സുരക്ഷ ഉറപ്പുവരുത്തിയതായി അന്നത്തെ റിപ്പോർട്ടുകൾ പറയുന്നു.

ചൈനാ സന്ദര്‍ശനവും ഉത്തര കൊറിയന്‍ ഏകാധിപതിയുടെ ട്രെയിനും!

ഏകാധിപതികളുടെ വ്യക്തിഗത ആവശ്യങ്ങള്‍ക്ക് വേണ്ടി ഇരുപതോളം ട്രെയിന്‍ സ്‌റ്റേഷനുകള്‍ ഉത്തര കൊറിയയില്‍ പണികഴിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.

ചൈനാ സന്ദര്‍ശനവും ഉത്തര കൊറിയന്‍ ഏകാധിപതിയുടെ ട്രെയിനും!

നയതന്ത്ര ട്രെയിനിന് ഉള്ളില്‍ കണ്ണെത്തിക്കാന്‍ ഔദ്യോഗിക ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സിക്ക് അപൂര്‍വ അവസരങ്ങൾ ലഭിച്ചിട്ടുണ്ട്.

ചൈനാ സന്ദര്‍ശനവും ഉത്തര കൊറിയന്‍ ഏകാധിപതിയുടെ ട്രെയിനും!

2015 ല്‍ ട്രെയിനിലെ കോണ്‍ഫറന്‍സ് റൂമില്‍ ഇരിക്കുന്ന കിം ജോങ് ഉന്നിന്റെ ചിത്രമാണ് ലോകം അവസാനമായി കണ്ടത്. മുമ്പ് 2011 ല്‍ അന്നത്തെ ഏകാധിപതി കിം ജോങ് ഇല്ലിന്റെയും സമാന ചിത്രം പുറത്തുവന്നിരുന്നു.

ചൈനാ സന്ദര്‍ശനവും ഉത്തര കൊറിയന്‍ ഏകാധിപതിയുടെ ട്രെയിനും!

കിം ജോങ് ഉന്നിന്റെ വാഹന ശേഖരം കൂടി പരിശോധിക്കാം —

കിം ജോങ് ഉന്നിന്റെ വാഹന ശേഖരത്തിലെ മെര്‍സിഡീസ് ബെന്‍സ് പുള്‍മാന്‍ ഗാർഡ് ലിമോസീന്‍ കാറുകളാണ്ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുക.2009 ലാണ് കിം ജോങ് ഇല്‍ രണ്ട് മെര്‍സിഡീസ് പുള്‍മാന്‍ ഗാര്‍ഡുകളെ സ്വന്തമാക്കിയത്. കിം ജോങ് ഇലിന്റെ മരണത്തിന് ശേഷം കിം ജോങ് ഉന്നിന്റെ അധീനതയിലാണ് മെര്‍സിഡീസ് പുള്‍മാന്‍ ഗാര്‍ഡുകള്‍ ഇപ്പോൾ.

ചൈനാ സന്ദര്‍ശനവും ഉത്തര കൊറിയന്‍ ഏകാധിപതിയുടെ ട്രെയിനും!

31 ലക്ഷം ഡോളര്‍ (ഏകദേശം 20 കോടി രൂപ) ചെലവഴിച്ചാണ് ഇരു മോഡലുകളെയും കിങ് ജോങ് ഇല്‍ സ്വന്തമാക്കിയത്.സഖ്യരാഷ്ട്രമായ ചൈന മുഖേനയാണ് മോഡലുകള്‍ ഉത്തര കൊറിയയിൽ എത്തിയതും. ചൈനീസ് രജിട്രഷന്‍ നമ്പറുകളാണ് ഇരു മോഡലുകൾക്കും.

ഡ്രൈവ്സ്പാർക്ക് മലയാളത്തിൽ നിന്നും കൂടുതൽ വായിക്കാം:

01.മാനുവല്‍ കാറില്‍ ബ്രേക്ക് ചെയ്യുമ്പോള്‍; ശരിയായ രീതി ഏത്?

02.കാള്‍മാന്‍ കിംഗിന് മുമ്പില്‍ അംബാനിയുടെ ബെന്റ്‌ലി ബെന്റേഗ പോലും നിസാരം!

03.കാറിന്റെ റീസെയില്‍ മൂല്യം കൂട്ടാം; ശ്രദ്ധിക്കേണ്ട ഏഴു കാര്യങ്ങള്‍

04.ഏറ്റവും ദൈര്‍ഘ്യമേറിയ വിമാന സര്‍വീസുകള്‍

05.വിമാനങ്ങള്‍ ഇപ്പോഴും പറക്കുന്നത് അറുപതുകളിലെ വേഗതയില്‍; കാരണം ഇതാണ്

കൂടുതല്‍... #off beat
English summary
Kim Jong-un’s Mystery Train. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark