302S-നെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങി ബെനലി
ഇറ്റാലിയൻ ഇരുചക്ര വാഹന നിർമ്മാതാക്കളായ ബെനലി ഇന്ത്യയിൽ പുതിയ മോഡലുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. അതോടൊപ്പം രാജ്യത്തെ ഡീലർഷിപ്പ് സാന്നിധ്യം വ്യാപിക്കാനും കമ്പനി പദ്ധതിയിടുന്നു.

അടുത്തതായി ബെനലിയിൽ നിന്ന് ഇന്ത്യൻ വിപണിയിൽ എത്തുന്നത് പരിഷ്ക്കരിച്ച 302S ആയിരിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. സമൂഹമാധ്യമത്തിൽ മോട്ടോർസൈക്കിളിന്റെ അവതരണത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ സംബന്ധിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു.

നവീകരിച്ച 302S ഉടൻ ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് ബെനലി മോട്ടോർസൈക്കിൾസ് ഗ്ലോബൽ സ്ഥിരീകരിച്ചു. ഔദ്യോഗിക വിശദാംശങ്ങൾ ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 2020-ന്റെ തുടക്കത്തിൽ പുതിയ മോഡലിനെ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതിനകം തന്നെ അമേരിക്കൻ വിപണിയിൽ പ്രചാരത്തിലുള്ള വാഹനമാണ് 2020 ബെനലി 302S. ഇത് കമ്പനിയുടെ ഇന്ത്യൻ നിരയിലെ നേക്കഡ് റോഡ്‌സ്റ്റർ മോഡലായ TNT300-നെ മാറ്റിസ്ഥാപിക്കും.

TNT300-ന് മുകളിലുള്ള സമഗ്ര വിഷ്വൽ നവീകരണം 2020 ബെനലി 3302S വഹിക്കുന്നു. പ്രൊജക്ടർ ഹെഡ് ലൈറ്റ് ഉപയോഗിച്ച് പൂർണ്ണമായ എൽഇഡി ലൈറ്റിംഗാണ് മോട്ടോർ സൈക്കിളിന്റെ ഫ്രണ്ട് ഫാസിയയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പുതുക്കിയ ബൈക്കിന് TNT300-ലെ സെമി ഡിജിറ്റൽ യൂണിറ്റിന് പകരം ഡിജിറ്റൽ ഡിസ്പ്ലേ ലഭിക്കുന്നു.

ഇത്തരത്തിൽ മോട്ടോർസൈക്കിളിന് ഒരു ആധുനിക സ്പർശം നൽകുന്നതിൽ ബെനലി ശ്രദ്ധിച്ചിട്ടുണ്ട്. ഹ്രസ്വമായ റേഡിയേറ്റർ ആവരണങ്ങൾ മറ്റ് സ്റ്റൈലിംഗ് നവീകരണങ്ങളിൽ ഉൾപ്പെടുന്നു. മുകളിൽ സൂചിപ്പിച്ച മാറ്റങ്ങൾക്ക് പുറമെ, 302S TNT300-ന് സമാനമാണ്.

അതിനാൽ ഇന്ധന ടാങ്ക്, സാഡിൽ, റിയർ പാനൽ, എഞ്ചിൻ കൗള്‍ എന്നിവയ്‌ക്ക് പരിചിതമായ രൂപമാകും ഉണ്ടാവുക. കൂടാതെ TNT300-ന് സമാനമായ ഒരു ട്രെല്ലിസ് ഫ്രെയിമാണ് 302S മോഡലിൽ ഉപയോഗിച്ചിരിക്കുന്നത്.
Most Read: ചുരുങ്ങിയ ദിവസം കൊണ്ട് 352 ബുക്കിംഗുകൾ നേടി ബെനലി ഇംപെരിയാലെ 400

പുതുക്കിയ എഞ്ചിൻ സവിശേഷതകൾ TNT300-നെക്കാൾ കൂടുതൽ പവറും ടോർക്കും നൽകും. 302S-ൽ 300 സിസി പാരലൽ ഇരട്ട സിലിണ്ടർ ലിക്വിഡ്-കൂൾഡ് 4-വാൽവ് എഞ്ചിനാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് 11,000 rpm-ൽ പരമാവധി 37.5 bhp കരുത്തും 9,000 rpm-ൽ 25.62 Nm torque ഉം സൃഷ്ടിക്കും.
Most Read: വിലയില്‍ മാറ്റമില്ല; 650 ഇരട്ടകളെ പരിഷ്‌കരിച്ച് റോയല്‍ എന്‍ഫീല്‍ഡ്

എന്നാൽ TNT300-ലെ 282 സിസി പാരലൽ ട്വിൻ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് 4-വാൽവ് DOHC എഞ്ചിൻ 10,500 rpm-ൽ 32.2 bhp കരുത്തും 6,500 rpm-ൽ 24.94 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.
Most Read: ബിഎസ്-VI സുസുക്കി ജിക്സർ 250, SF 250 മോഡലുകളുടെ എഞ്ചിൻ സവിശേഷതകൾ പുറത്ത്

TNT300 ന് സമാനമായ ഹാർഡ്‌വെയർ സവിശേഷതകൾ തന്നെയാണ് 2020 ബെനലി 3302S-ലും ലഭ്യമാവുക. മുൻവശത്ത് 41 mm ഇൻവേർട്ടഡ് ഫോർക്കുകളും, പിന്നിൽ മോണോ ഷോക്കുമാണ് സസ്പെൻഷൻ സജ്ജീകരണത്തിൽ നൽകിയിരിക്കുന്നത്. ഫ്രണ്ട് സസ്‌പെൻഷൻ സജ്ജീകരണം ക്രമീകരിക്കാനാകാത്തതാണ്. അതേസമയം പ്രീ-ലോഡിനും റീബബൌണ്ട് ക്രമീകരണത്തിനുമായി റിയർ മോണോ ഷോക്ക് ട്യൂൺ ചെയ്യാൻ കഴിയും.

മുൻവശത്ത് നാല് പിസ്റ്റൺ കോളിപ്പറുകളുള്ള 260 mm ഡ്യുവൽ ഡിസ്കുകളും പിന്നിൽ രണ്ട് പിസ്റ്റൺ കോളിപ്പറുള്ള 240 mm സിംഗിൾ ഡിസ്കും ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നു. യുഎസ് പതിപ്പ് മോട്ടോർസൈക്കിളിന്റെ മുന്നിൽ 120/70-ZR17, പിന്നിൽ 160/60-ZR17 പൈറെല്ലി സോഴ്‌സ്ഡ് എയ്ഞ്ചൽ എസ്ടി ടയറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യൻ പതിപ്പ് 3302S-ലും സമാനമായ സജ്ജീകരണം കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








