വിലയില്‍ മാറ്റമില്ല; 650 ഇരട്ടകളെ പരിഷ്‌കരിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ഇന്ത്യന്‍ വിപണിയില്‍ മികച്ച വിജയമാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ 650 സിസി ബൈക്കുകള്‍ സ്വന്തമാക്കിയത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മോഡലുകളില്‍ കമ്പനി ചെറിയ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്.

വിലയില്‍ മാറ്റമില്ല; 650 ഇരട്ടകളെ പരിഷ്‌കരിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ഉപഭോക്താക്കളുടെ ആവശ്യപ്രകാരമാണ് ഈ ചെറിയ മാറ്റങ്ങള്‍ ബൈക്കുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും കമ്പനി അറിയിച്ചു. വാഹനങ്ങളുടെ നിലവിലെ ഹെഡ്‌ലാമ്പിലെ ലെന്‍സ് മാറ്റി പകരം ക്ലിയര്‍ ലെന്‍സ് വാഹനത്തിന് നല്‍കിയെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. രാത്രി യാത്രകളില്‍ നല്ല രീതിയിവുള്ള കാഴ്ച പ്രധാനം ചെയ്യുമെന്ന് കമ്പനി അറിയിച്ചു.

വിലയില്‍ മാറ്റമില്ല; 650 ഇരട്ടകളെ പരിഷ്‌കരിച്ച് റോയല്‍ എന്‍ഫീല്‍ഡ്

സുരക്ഷയ്ക്കായി ബൈക്കുകളില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളില്‍ റിഫ്‌ലക്ടറുകള്‍ ഉള്‍പ്പെടുത്തുമെന്നും കമ്പനി അറിയിച്ചു. ഇതോടെ എതിരെ വരുന്ന വാഹനങ്ങള്‍ക്ക് ദൂരെ നിന്ന് തന്നെ വാഹനം കാണാന്‍ സാധിക്കുമെന്നും കമ്പനി അറിയിച്ചു. സുരക്ഷയെ മുന്നില്‍ കണ്ടാണ് ഈ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും കമ്പനി അറിയിച്ചു.

വിലയില്‍ മാറ്റമില്ല; 650 ഇരട്ടകളെ പരിഷ്‌കരിച്ച് റോയല്‍ എന്‍ഫീല്‍ഡ്

പുതിയ പതിപ്പ് ബൈക്കുകള്‍ ഡീലര്‍ഷിപ്പില്‍ എത്തിയതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം വിലയില്‍ മാറ്റം ഇല്ലെന്നും കമ്പനി അറിയിച്ചു. വിറ്റഴിച്ച ബൈക്കുകള്‍ക്ക് ഈ സവിശേഷതകള്‍ നല്‍കുമോ എന്ന കാര്യത്തില്‍ കമ്പനി ഔദ്യോഗികമായി ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല.

വിലയില്‍ മാറ്റമില്ല; 650 ഇരട്ടകളെ പരിഷ്‌കരിച്ച് റോയല്‍ എന്‍ഫീല്‍ഡ്

2018 നവംബറിലാണ് റോയല്‍ എന്‍ഫീല്‍ഡ് ഇരട്ടകള്‍ വിലണിയില്‍ എത്തുന്നത്. വിപണിയില്‍ എത്തിയതുമുതല്‍ ബൈക്കുകള്‍ ആവശ്യക്കാര്‍ ഏറെയെന്നാണ് റിപ്പോര്‍ട്ട്. റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യയില്‍ കൊണ്ടുവരുന്ന ആദ്യ ആധുനിക ഇരട്ട സിലിണ്ടര്‍ ബൈക്കുകളെന്ന വിശേഷണം ഇരു മോഡലുകള്‍ക്കുമുണ്ട്.

വിലയില്‍ മാറ്റമില്ല; 650 ഇരട്ടകളെ പരിഷ്‌കരിച്ച് റോയല്‍ എന്‍ഫീല്‍ഡ്

കരുത്തുറ്റ 650 സിസി പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എന്‍ജിനില്‍ റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കിയ ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 എന്നിവയുടെ വില്‍പന അടുത്തിടെ 15,000 യൂണിറ്റ് പിന്നിട്ടതായി കമ്പനി അറിയിച്ചു.

വിലയില്‍ മാറ്റമില്ല; 650 ഇരട്ടകളെ പരിഷ്‌കരിച്ച് റോയല്‍ എന്‍ഫീല്‍ഡ്

റോയല്‍ എന്‍ഫീല്‍ഡ് നിരകളില്‍ കാണുന്ന ബൈക്കുകളില്‍ നിന്നും തികച്ചും വ്യത്യസ്തമായി കാണപ്പെടുന്ന ഇന്റര്‍സെപ്റ്റര്‍ 650 ഉപഭോക്തക്കളുടെ ശ്രദ്ധ ആകര്‍ഷിച്ചു. കരുത്തുറ്റ ഒരു എഞ്ചിനില്‍ കോണ്ടിനെന്റല്‍ ജിടി 650 -നെ കൂടി വിപണിയില്‍ എത്തിയതോടെയാണ് ഇത്രയും ജനശ്രദ്ധ ആകര്‍ഷിക്കാന്‍ സാധിച്ചതെന്നാണ് കമ്പനി പറയുന്നത്.

Most Read: സിയാസിൽ ഓട്ടോമാറ്റിക്ക് ട്രങ്ക് ഓപ്പണർ അവതരിപ്പിച്ച് മാരുതി സുസുക്കി

വിലയില്‍ മാറ്റമില്ല; 650 ഇരട്ടകളെ പരിഷ്‌കരിച്ച് റോയല്‍ എന്‍ഫീല്‍ഡ്

തുടക്കം മുതല്‍ മികച്ച വില്‍പ്പനയായിരുന്നു ഇവയ്ക്ക് ലഭിച്ചിരുന്നത്. പ്രതിമാസം രണ്ടായിരത്തിലധികം യൂണിറ്റുകള്‍ നിരത്തിലെത്തിക്കാന്‍ സാധിക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു. ഓഗസ്റ്റ് മാസത്തില്‍ 2,172 യൂണിറ്റുകളാണ് വിപണിയില്‍ എത്തിയത്.

Most Read: അധിക സുരക്ഷയ്ക്ക് സെന്റര്‍ സൈഡ് എയര്‍ബാഗുമായി ഹ്യുണ്ടായി

വിലയില്‍ മാറ്റമില്ല; 650 ഇരട്ടകളെ പരിഷ്‌കരിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ആവശ്യക്കാര്‍ വര്‍ധിച്ചതോടെ മാസംതോറും 2500 യൂണിറ്റുണ്ടായിരുന്ന വില്‍പന 4000 മുതല്‍ 5000 യൂണിറ്റാക്കി കമ്പനി ഉയര്‍ത്തിയിരുന്നു. കഫേ റേസര്‍ പതിപ്പായ കോണ്ടിനെന്റല്‍ ജിടിയെക്കാള്‍ ക്ലാസിക് റോഡ്സ്റ്ററായ ഇന്റര്‍സെപ്റ്ററിനാണ് ആവശ്യക്കാര്‍ കൂടുതല്‍.

Most Read: ജെറ്റ് എഞ്ചിന് സമാനമായ ശബ്ദവുമായി ഹാര്‍ലി ഡേവിഡ്‌സണ്‍ ലൈവ്‌വെയര്‍; വീഡിയോ

വിലയില്‍ മാറ്റമില്ല; 650 ഇരട്ടകളെ പരിഷ്‌കരിച്ച് റോയല്‍ എന്‍ഫീല്‍ഡ്

47 bhp പവറും 52 Nm torque ഉം സൃഷ്ടിക്കുന്നതാണ് എന്‍ഫീല്‍ഡ് ഇരട്ടകളിലെ 648 സിസി പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എന്‍ജിന്‍. 6 സ്പീഡാണ് ഗിയര്‍ബോക്സ്. സ്ലിപ്പ് അസിസ്റ്റ് ക്ലച്ച്, ഡ്യുവല്‍ ചാനല്‍ എബിഎസ് എന്നീ സംവിധാനങ്ങളും വാഹനത്തിലുണ്ട്.

വിലയില്‍ മാറ്റമില്ല; 650 ഇരട്ടകളെ പരിഷ്‌കരിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ഇന്റര്‍സെപ്റ്ററിന് 2.50 ലക്ഷം മുതലും കോണ്ടിനെന്റല്‍ ജിടി 650 -ക്ക് 2.65 ലക്ഷം രൂപ മുതലുമാണ് എക്സ്ഷോറൂം വില.

വിലയില്‍ മാറ്റമില്ല; 650 ഇരട്ടകളെ പരിഷ്‌കരിച്ച് റോയല്‍ എന്‍ഫീല്‍ഡ്

സ്റ്റാന്റേര്‍ഡ്, ക്രോം, കസ്റ്റം എന്നീ മൂന്ന് വകഭേദങ്ങളാണ് രണ്ട് മോഡലിനുമുള്ളത്. പണത്തിനൊത്ത മൂല്യമാണ് കോണ്‍ടിനന്റല്‍ ജിടി, ഇന്റര്‍സെപ്റ്റര്‍ 650 ബൈക്കുകളുടെ മുഖ്യാകര്‍ഷണം. റോയല്‍ എന്‍ഫീല്‍ഡ് മോഡലുകള്‍ വരുന്നതുവരെ മൂന്നരലക്ഷം രൂപ ഓണ്‍റോഡ് വിലയ്ക്ക് താഴെയുള്ള ഇരട്ട സിലിണ്ടര്‍ ബൈക്കുകളെ കുറിച്ച് വിപണി ചിന്തിച്ചിരുന്നില്ല.

വിലയില്‍ മാറ്റമില്ല; 650 ഇരട്ടകളെ പരിഷ്‌കരിച്ച് റോയല്‍ എന്‍ഫീല്‍ഡ്

എന്നാല്‍ വിലയില്‍ വിപ്ലവം കാട്ടി ഇന്റര്‍സെപ്റ്ററിനെയും കോണ്‍ടിനന്റല്‍ ജിടിയെയും കമ്പനി അവതരിപ്പിച്ചു. വില കുറവാണെങ്കിലും കരുത്തിലും ഗുണമേന്മയിലും റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ ഒട്ടും പിന്നിലല്ല. മാര്‍ക്ക് ത്രീ, ഗ്ലിറ്റര്‍ ആന്‍ഡ് ഡസ്റ്റ്, ഓറഞ്ച് ക്രഷ്, റാവിഷിംഗ് റെഡ്, സില്‍വര്‍ സ്പെക്ടര്‍, ബേക്കര്‍ എക്സ്പ്രസ് നിറങ്ങള്‍ ഇന്റര്‍സെപ്റ്റര്‍ 650 -യിലുണ്ട്.

വിലയില്‍ മാറ്റമില്ല; 650 ഇരട്ടകളെ പരിഷ്‌കരിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ബ്ലാക് മാജിക്, വെന്റ്യൂറ ബ്ലൂ, മിസ്റ്റര്‍ ക്ലീന്‍, ഡോക്ടര്‍ മായെം, ഐസ് ക്വീന്‍ നിറങ്ങളില്‍ കോണ്‍ടിനന്റല്‍ ജിടി 650 -ഉം വിപണിയില്‍ ലഭ്യമാകും. കഴിഞ്ഞ കുറച്ച് നാളുകളായി വിപണിയില്‍ ഉണ്ടായിട്ടുള്ള മാന്ദ്യം ബൈക്കുകളെ ബാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. വില്‍പ്പനയില്‍ സ്ഥിരത പുലര്‍ത്താന്‍ മോഡലുകള്‍ക്ക് സാധിച്ചു.

More from DriveSpark

Article Published On: Wednesday, October 23, 2019, 18:24 [IST]
English summary
Royal Enfield 650 Twins Receive A Minor Update, Prices Unchanged. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X