സിയാസിൽ ഓട്ടോമാറ്റിക്ക് ട്രങ്ക് ഓപ്പണർ അവതരിപ്പിച്ച് മാരുതി സുസുക്കി
പ്രീമിയം സെഡാൻ മോഡലായ സിയാസിൽ ഓട്ടോമാറ്റിക്ക് ട്രങ്ക് ഓപ്പണർ അവതരിപ്പിച്ച് മാരുതി സുസുക്കി. ഇത് ഓപ്ഷണൽ ആക്സസറിയായി നെക്സ ഡീലർഷിപ്പ് വഴിയാകും ലഭ്യമാവുക.
പുതിയ ഓട്ടോ ട്രങ്ക് ഓപ്പണറെ സിയാസിലെ ഫീച്ചറായി കമ്പനി പരസ്യം ചെയ്തിട്ടുണ്ട്. നിലവിലുള്ള സിയാസ് ഉപഭോക്താക്കൾക്ക് 3,390 രൂപയുടെ അധിക ആക്സസറിയായി ഈ ഫീച്ചർ ഉൾക്കൊള്ളാൻ കഴിയും.

പുതിയ ആക്സസറി പുതുതലമുറ സിയാസിൽ മാത്രമല്ല പഴയ മോഡലിലും മാരുതി സുസുക്കി ലഭ്യമാക്കിയിട്ടുണ്ട്. ഫീച്ചറിനെക്കുറിച്ച് പറയുമ്പോൾ, ഓട്ടോ ട്രങ്ക് ഓപ്പണർ പുറത്ത് നിന്ന് കാൽ കൊണ്ട് നിയന്ത്രിക്കാൻ സാധിക്കും. പിൻ ബമ്പറിനടിയിൽ ഒരാളുടെ കാൽ സ്വൈപ്പുചെയ്യുന്നതിലൂടെ ബൂട്ട് തുറക്കാൻ കഴിയും.

ഇന്ത്യൻ വിപണിയിൽ ഉയർന്ന നിലവാരമുള്ള കാർ മോഡലുകളിൽ ഈ ഫീച്ചർ സ്റ്റാൻഡേർഡായി ലഭ്യമാണ്. എന്നിരുന്നാലും മാരുതി സുസുക്കി ഇത് തങ്ങളുടെ സിയാസിലും വാഗ്ദാനം ചെയ്യുന്നതോടെ വാഹനത്തിൽ കൂടുതൽ പ്രീമിയം അനുഭവം നൽകും.

പുതിയ ഫീച്ചർ അവതരിപ്പിച്ചതോടെ വാഹനം ഈ സെഗ്‌മെന്റിലെ എതിരാളികളേക്കാൾ കൂടുതൽ പ്രീമിയവും ആകർഷകമായ ഓഫറുമായി മാറുന്നു.

ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സെഡാനുകളിൽ ഒന്നാണ് മാരുതി സുസുക്കി സിയാസ്. ഇത് കമ്പനിക്ക് മികച്ച വിൽപ്പനയാണ് നേടിക്കൊടുത്തത്. എങ്കിലും കഴിഞ്ഞ കുറച്ച് മാസങ്ങളായി വാഹന വിപണി നേരിടുന്ന മാന്ദ്യം കാരണം സിയാസിന്റെ വിൽപ്പനയും കമ്പനിയുടെ വളർച്ചയിലും ഇടിവാണ് രേഖപ്പെടുത്തുന്നത്.

കമ്പനി തന്നെ വികസിപ്പിച്ചെടുത്ത 1.5 ലിറ്റർ K15 സീരീസ് പെട്രോൾ എഞ്ചിൻ സ്വീകരിച്ച ബ്രാൻഡിന്റെ ഉൽപ്പന്ന നിരയിലെ ആദ്യത്തെ മോഡലാണ് മാരുതി സുസുക്കി സിയാസ്. ഈ എഞ്ചിൻ 104 bhp, 138 Nm torque ഉത്പാദിപ്പിക്കുന്ന മുമ്പത്തെ എഞ്ചിനേക്കാൾ ഉയർന്ന പ്രകടനം പുറത്തെടുക്കുന്നത്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്. ഓപ്ഷണൽ 4-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും വാഹനത്തിൽ കമ്പനി വാഗ്ദാനം ചെയ്യുന്നു.
Most Read: തെരഞ്ഞെടുത്ത മോഡലുകൾക്ക് 1.50 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ടാറ്റ

പെട്രോൾ എഞ്ചിനു പുറമെ 1.5 ലിറ്റർ ഡീസൽ എഞ്ചിനും സിയാസിൽ മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നുണ്ട്. എങ്കിലും രണ്ട് എഞ്ചിനുകളും ഇപ്പോഴും ബിഎസ്-IV കംപ്ലയിന്റാണ്, മാത്രമല്ല സിയാസിന് ഇതുവരെ ബിഎസ്-VI പരിഷ്ക്കരണം ലഭിച്ചിട്ടുമില്ല.
Most Read: ബിഎസ് VI ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ റെനോ

എന്നാൽ ഇതിനകം തന്നെ എർട്ടിഗയിലും XL6 ലും ബിഎസ്-VI എഞ്ചിനാണ് മാരുതി ഉൾപ്പെടുത്തിയിരിക്കുന്നത്. സിയാസിലെ ഡീസൽ യൂണിറ്റിനൊപ്പം സ്മാർട്ട് ഹൈബ്രിഡ് (SHVS) സാങ്കേതികവിദ്യയും കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ഡീസൽ എഞ്ചിൻ യോജിക്കുന്നു.
Most Read: ഡ്യൂക്ക് 125, ആർസി 125 മോഡലുകളുടെ വില വർധിപ്പിച്ച് കെടിഎം

ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായി വെർന, സ്കോഡ റാപ്പിഡ്, ഫോക്‌സ്‌വാഗണ്‍ വെന്റോ തുടങ്ങിയ മോഡലുകളാണ് മാരുതി സുസുക്കി സിയാസിന്റെ എതിരാളികൾ.


Click it and Unblock the Notifications








