തെരഞ്ഞെടുത്ത മോഡലുകൾക്ക് 1.50 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ടാറ്റ

ഇന്ത്യൻ വിപണിയിൽ പുതിയ 'ഫെസ്റ്റിവൽ ഓഫ് കാർസ്' ക്യാമ്പെയിൻ പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്‌സ്. ക്യാമ്പെയിന്റെ ഭാഗമായി 1.50 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളും കിഴിവുകളും മറ്റ് ഓഫറുകളും ഉപഭോക്താക്കൾക്ക് കമ്പനി നൽകും.

തെരഞ്ഞെടുത്ത മോഡലുകൾക്ക് 1.50 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ടാറ്റ

തെരഞ്ഞെടുത്ത മോഡലുകൾക്ക് മാത്രമേ ആനുകൂല്യങ്ങളും ഓഫറുകളും ലഭ്യമാകൂ. ഇന്ത്യൻ വിപണിയിലെ ഹെക്സ, ടിയാഗോ, ടിഗോർ, ടിയാഗോ എൻ‌ആർ‌ജി, നെക്‌സോൺ, ഹാരിയർ എന്നീ കാറുകൾ കാമ്പയിനിൽ ഉൾപ്പെടുന്നു. മോഡലിനെയും വിൽപ്പന മേഖലയെയും ആശ്രയിച്ച് 50,000 രൂപയിൽ നിന്ന് 1.50 ലക്ഷം രൂപ വരെ ആനുകൂല്യങ്ങളാകും ടാറ്റ വാഗ്ദാനം ചെയ്യുക.

തെരഞ്ഞെടുത്ത മോഡലുകൾക്ക് 1.50 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ടാറ്റ

ടാറ്റ മോഡലുകളുടെ തെരഞ്ഞെടുത്ത ശ്രേണിയിലെ ആനുകൂല്യങ്ങളും ഓഫറുകളും ഓരോ ഉപഭോക്താവിന്റെയും ആവശ്യങ്ങൾക്കനുസൃതമായാകും ലഭ്യമാവുക. ക്യാഷ് ആനുകൂല്യങ്ങൾക്ക് പുറമെ മറ്റ് എക്സ്ചേഞ്ച് ഓഫറുകൾ, കോർപ്പറേറ്റ് ആനുകൂല്യങ്ങൾ, സർക്കാർ ജീവനക്കാർക്കായി പ്രത്യേക സ്കീമുകൾ എന്നിവയും ടാറ്റ മോട്ടോഴ്സ് വാഗ്ദാനം ചെയ്യും.

തെരഞ്ഞെടുത്ത മോഡലുകൾക്ക് 1.50 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ടാറ്റ

100 ശതമാനം ഓൺ-റോഡ് ഫിനാസ് സൌകര്യവും കുറഞ്ഞ ഇഎംഐ പാക്കേജുകളും വാഗ്ദാനം ചെയ്യുന്നതിനായി കമ്പനി ധനകാര്യ സ്ഥാപനങ്ങളുമായി കൈകോർത്തതായി റിപ്പോർട്ടുകളുണ്ട്.

തെരഞ്ഞെടുത്ത മോഡലുകൾക്ക് 1.50 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ടാറ്റ

ഉത്സവ സീസണിന്റെ ആരംഭം കമ്പനിക്ക് മികച്ച വിൽപ്പന ലഭിക്കുന്ന സമയമാണ്. ഉപഭോക്താക്കൾക്ക് വിവിധ ഓഫറുകളും ആനുകൂല്യങ്ങളും നൽകാൻ കമ്പനി തയ്യാറാവുകയാണ്. ഈ വർഷത്തെ ഞങ്ങളുടെ ഓഫറുകൾ മുൻവർഷത്തേക്കാൾ വലുതും മികച്ചതുമാണെന്ന് ടാറ്റാ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് ബിസിനസ് യൂണിറ്റ് സെയിൽസ് മാർക്കറ്റിംഗ്, കസ്റ്റമർ സപ്പോർട്ട് വൈസ് പ്രസിഡന്റ് എസ്. എൻ. ബാർമാൻ പറഞ്ഞു.

തെരഞ്ഞെടുത്ത മോഡലുകൾക്ക് 1.50 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ടാറ്റ

ഓണം, ഗണേഷ ചതുർത്ഥി സമയങ്ങളിൽ ഞങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഉത്സവ സീസൺ രാജ്യമെമ്പാടും ആരംഭിക്കുന്നതോടെ 'ഫെസ്റ്റിവൽ ഓഫ് കാർസ്' ക്യാമ്പെയിൻ വഴി വിപണിയിൽ സംഭവിച്ചിരിക്കുന്ന മാന്ദ്യത്തെ മറികടക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Most Read: ഡാറ്റ്സൻ ഗോ, ഗോ പ്ലസ് ഓട്ടോമാറ്റിക്ക് പതിപ്പുകൾ ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കും

തെരഞ്ഞെടുത്ത മോഡലുകൾക്ക് 1.50 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ടാറ്റ

നിലവിലെ വിപണി സാഹചര്യം മറികടക്കുന്നതിനായി എല്ലാ പ്രമുഖ നിർമ്മാതാക്കളും തങ്ങളുടെ മോഡലുകൾക്ക് വൻ ഓഫറുകളും കിഴിവുകളുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

Most Read: പുതിയ ടിവിഎസ് ജുപ്പിറ്റർ ഗ്രാൻഡെ ഇന്ത്യൻ വിപണിയിലെത്തി

തെരഞ്ഞെടുത്ത മോഡലുകൾക്ക് 1.50 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ടാറ്റ

ഓഫറുകൾക്ക് പുറമെ തങ്ങളുടെ ശ്രേണിയിലെ വാഹനങ്ങളുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പും പുതിയ മോഡലുകളും അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ടാറ്റ മോട്ടോർസ്. ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ ടിയാഗോ, പുതിയ പ്രീമിയം ഹാച്ച്ബാക്കായ ആൾട്രോസ്, ഹാരിയറിനെ അടിസ്ഥാനമാക്കിയുള്ള ഏഴ് സീറ്റർ കാസിനി എന്നിവ പട്ടികയിൽ ഉൾപ്പെടുന്നു.

Most Read: വാഹനത്തിന്റെ രേഖകള്‍ എടുക്കാന്‍ മറന്നോ? 100 രൂപ പിഴയടച്ചിട്ട് തൽക്കാലം രക്ഷപെടാം

തെരഞ്ഞെടുത്ത മോഡലുകൾക്ക് 1.50 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ടാറ്റ

ഹാരിയറില്‍ ആരംഭിച്ച ഇമ്പാക്ട് 2.0 ഡിസൈനിലാണ് പുതിയ ആള്‍ട്രോസും നിര്‍മ്മിക്കുന്നത്. ഈ വർഷം അവസാനത്തോടെ ഈ മോഡലിനെ വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ ശ്രമം. ഈ വർഷം അവസാനത്തോടെ ഹാരിയറിന്റെ ഏഴ് സീറ്റർ മോഡലിനെയും വിപണിലെത്തിക്കുക തന്നെയാണ് കമ്പനിയുടെ ലക്ഷ്യം.

More from DriveSpark

Article Published On: Sunday, September 15, 2019, 15:30 [IST]
English summary
Tata Motors Announces Discounts & Benefits Of Up To Rs 1.50 Lakh On Select Models. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X