ഡാറ്റ്സൻ ഗോ, ഗോ പ്ലസ് ഓട്ടോമാറ്റിക്ക് പതിപ്പുകൾ ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കും

ഡാറ്റ്സൻ ഗോ, ഗോ പ്ലസ് മോഡലുകളുടെ സിവിടി ഓട്ടോമാറ്റിക്ക് പതിപ്പ് സെപ്റ്റംബർ 23 ന് ഇന്ത്യയിൽ അവതരിപ്പിക്കും. ഗോ, ഗോ പ്ലസ് മോഡലുകളുടെ സിവിടി വകഭേദങ്ങൾ അടുത്ത മാസം വിപണിയിൽ വിൽപ്പനയ്‌ക്കെത്തും.

ഡാറ്റ്സൻ ഗോ, ഗോ പ്ലസ് ഓട്ടോമാറ്റിക്ക് പതിപ്പുകൾ ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കും

ഇന്ത്യൻ വിപണിയിൽ വിൽക്കുന്ന ഏറ്റവും വിലകുറഞ്ഞ ഓട്ടോമാറ്റിക് വാഹനങ്ങളായിരിക്കും ഗോ, ഗോ പ്ലസ് മോഡലുകൾ. രണ്ട് മോഡലുകളിലും സിവിടി ട്രാൻസ്മിഷൻ ലഭ്യമാക്കുന്നത് ഡാറ്റ്സന്റെ മാതൃ കമ്പനിയായ നിസ്സാൻ മൈക്രാ ഹാച്ച്ബാക്കിൽ നിന്നാണ്.

ഡാറ്റ്സൻ ഗോ, ഗോ പ്ലസ് ഓട്ടോമാറ്റിക്ക് പതിപ്പുകൾ ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കും

ഇന്ത്യൻ വിപണിയിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വാഹനങ്ങൾ വാങ്ങുന്നവരുടെ വർധിച്ചുവരുന്ന ആവശ്യത്തിന് മറുപടിയായാണ് ഡാറ്റ്സൻ രണ്ട് മോഡലുകളുടെയും സിവിടി വേരിയന്റുകൾ അവതരിപ്പിക്കുന്നത്. ഓട്ടോമാറ്റിക്ക് ഗിയർബോക്‌സിന് പുറമെ രണ്ട് മോഡലുകളിലും കാര്യമായ മെക്കാനിക്കൽ മാറ്റങ്ങളൊന്നും തന്നെയില്ല.

ഡാറ്റ്സൻ ഗോ, ഗോ പ്ലസ് ഓട്ടോമാറ്റിക്ക് പതിപ്പുകൾ ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കും

1.2 ലിറ്റർ മൂന്ന് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഇരുവാഹനങ്ങളിലും ഡാറ്റ്സൻ വാഗ്ദാനം ചെയ്യുന്നത്. ഇത് 68 bhp കരുത്തും 104 Nm torque ഉം ഉത്പാദിപ്പിക്കും. ഡാറ്റ്സൻ ഗോ & ഗോ പ്ലസിന്റെ നിലവിലെ മോഡലുകൾ സ്റ്റാൻഡേർഡായി അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സാണ് വാഗ്ദാനം ചെയ്യുന്നത്.

ഡാറ്റ്സൻ ഗോ, ഗോ പ്ലസ് ഓട്ടോമാറ്റിക്ക് പതിപ്പുകൾ ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കും

രണ്ട് മോഡലുകളിലും സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ മികച്ചതും സുഗമവുമായ പ്രകടനം വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിപണിയിൽ ലഭ്യമായ മറ്റ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വാഹനങ്ങളെ അപേക്ഷിച്ച് ഡാറ്റ്സണിന്റെ സിവിടി ട്രാൻസ്മിഷനുകൾ തികച്ചും ഇന്ധനക്ഷമതയുള്ളവയാണ്. എന്നിരുന്നാലും, മാനുവൽ ട്രാൻസ്മിഷനെ അപേക്ഷിച്ച് വില കൂടുതലായിരിക്കും ഓട്ടോമാറ്റിക്ക് പതിപ്പിന്.

ഡാറ്റ്സൻ ഗോ, ഗോ പ്ലസ് ഓട്ടോമാറ്റിക്ക് പതിപ്പുകൾ ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കും

രണ്ട് മോഡലുകളിലും വാഗ്ദാനം ചെയ്യുന്ന പെട്രോൾ എഞ്ചിൻ ഇപ്പോഴും ബിഎസ്-IV കംപ്ലയിന്റാണ്. എന്നിരുന്നാലും, അടുത്ത വർഷം ഏപ്രിൽ ഒന്നിന് നിലവിൽ വരുന്ന ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി എഞ്ചിനുകൾ പരിഷ്ക്കരിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്.

ഡാറ്റ്സൻ ഗോ, ഗോ പ്ലസ് ഓട്ടോമാറ്റിക്ക് പതിപ്പുകൾ ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കും

മാരുതി വാഗൺ ആർ, ഹ്യുണ്ടായി സാൻട്രോ, ടാറ്റ ടിയാഗോ എന്നീ വാഹനങ്ങളാണ് ഡാറ്റ്സൻ ഗോയുടെ വിപണിയിലെ പ്രധാന എതിരാളികൾ. ഡാറ്റ്സൻ ഗോയുടെ മികച്ച സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി താരതമ്യപ്പെടുത്തുമ്പോൾ അതിന്റെ ശ്രേണിയിലെ എല്ലാ എതിരാളികളെല്ലാം എഎംടി ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനാണ് വാഹത്തിൽ അവതരിപ്പിക്കുന്നത്.

Most Read: പുറത്തിറങ്ങി ഒരു മാസത്തിനുള്ളില്‍ റെനോയുടെ മികച്ച വാഹനമായി ട്രൈബര്‍

ഡാറ്റ്സൻ ഗോ, ഗോ പ്ലസ് ഓട്ടോമാറ്റിക്ക് പതിപ്പുകൾ ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കും

കഴിഞ്ഞ മാസം റിനോ ട്രൈബർ വിപണിയിലെത്തുന്നതുവരെ ഡാറ്റ്സൻ ഗോ പ്ലസിന് വിപണിയിൽ നേരിട്ട് എതിരാളികൾ ഉണ്ടായിരുന്നില്ല. എന്നാൽ ട്രൈബർ നിലവിൽ മാനുവൽ ഗിയർബോക്സ് മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. എങ്കിലും ഉടൻ തന്നെ വാഹനത്തിന്റെ ഒരു ഓട്ടോമാറ്റിക് പതിപ്പ് വിപണിയിലെത്തിക്കാൻ സാധ്യതയുണ്ട്.

Most Read: വിൽപ്പനയിൽ ഇന്നോവ ക്രിസ്റ്റയെ മറികടന്ന് എർട്ടിഗ

ഡാറ്റ്സൻ ഗോ, ഗോ പ്ലസ് ഓട്ടോമാറ്റിക്ക് പതിപ്പുകൾ ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കും

ഡാറ്റ്സൻ ഗോ, ഗോ പ്ലസ് മോഡലുകളുടെ ഉയർന്ന വകഭേദങ്ങളിൽ മാത്രമേ പുതിയ സിവിടി ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷൻ വാഗ്ദാനം ചെയ്യൂ. രണ്ട് മോഡലിന്റെയും ഉയർന്ന മോഡലുകൾക്ക് നിലവിൽ യഥാക്രമം 5.17 ലക്ഷം രൂപയും 5.94 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില

Most Read: ബൈക്ക് ഓടിക്കുമ്പോള്‍ ഷൂസ് ശീലമാക്കിക്കോളൂ, ഇല്ലെങ്കില്‍ അതിനും കിട്ടാം പിഴ

ഡാറ്റ്സൻ ഗോ, ഗോ പ്ലസ് ഓട്ടോമാറ്റിക്ക് പതിപ്പുകൾ ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കും

നിലവിലെ ഉയർന്ന മോഡലിന്റെ വിലയേക്കാൾ സിവിടി വേരിയന്റുകൾക്ക് 60,000 രൂപ വിലവർധനവ് ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Thursday, September 12, 2019, 15:20 [IST]
English summary
Datsun GO & GO+ Automatic Variants To Be Unveiled In India Soon. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X