2020 റോയൽ എൻഫീൽഡ് തണ്ടർബേർഡ് 350X-ന്റെ സ്പൈ ചിത്രങ്ങൾ പുറത്ത്

തണ്ടർബേർഡ് 350X-നെ അടിമുടി പരിഷ്ക്കരിച്ച് വിപണിയിൽ എത്തിക്കാൻ തയ്യാറെടുക്കുകയാണ് റെട്രോ ക്ലാസിക്ക് മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ റോയൽ എൻഫീൽഡ്. അതിന്റെ ഭാഗമായി പുതുതലമുറ മോഡലിന്റെ പരീക്ഷണയോട്ടം നടത്തിവരികയാണ് കമ്പനി.

2020 റോയൽ എൻഫീൽഡ് തണ്ടർബേർഡ് 350X-ന്റെ സ്പൈ ചിത്രങ്ങൾ പുറത്ത്

അടുത്ത വർഷം ആദ്യം വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന 2020 റോയൽ എൻഫീൽഡ് തണ്ടർബേർഡ് 350X സമീപകാലത്ത് നിരവധി തവണ ഇന്ത്യൻ നിരത്തുകളിൽ പരീക്ഷിച്ചിരുന്നു.

2020 റോയൽ എൻഫീൽഡ് തണ്ടർബേർഡ് 350X-ന്റെ സ്പൈ ചിത്രങ്ങൾ പുറത്ത്

പുതിയ ഫ്രെയിം, പുതുക്കിയ എഞ്ചിൻ, മെച്ചപ്പെട്ട എർഗോണോമിക്സ് എന്നിവയുൾപ്പെടെ നിരവധി മാറ്റങ്ങളുമായാണ് മോട്ടോർസൈക്കിളിൽ വരുന്നതെന്ന് ഏറ്റവും പുതിയ സ്പൈ ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. ഇതോടൊപ്പം മറ്റ് ജനപ്രിയ മോഡലുകളായ ക്ലാസിക്ക് 350, ബുള്ളറ്റ് 350 എന്നിവയും നവീകരിച്ചു വരികയാണ് റോയൽ എൻഫീൽഡ്.

2020 റോയൽ എൻഫീൽഡ് തണ്ടർബേർഡ് 350X-ന്റെ സ്പൈ ചിത്രങ്ങൾ പുറത്ത്

നിലവിലുള്ള തണ്ടർബേഡ് 350X-ൽ ഉപയോഗിച്ചിരിക്കുന്ന ഇരട്ട-പോഡ് കൺസോളിനെ മാറ്റിസ്ഥാപിക്കുന്ന സിംഗിൾ പോഡ് ഇൻസ്ട്രുമെന്റ് കൺസോളാണ് മുൻവശത്തെ പ്രധാന മാറ്റങ്ങളിലൊന്ന്. മെച്ചപ്പെട്ട എർഗോണോമിക്സ് വാഗ്ദാനം ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള സ്പ്ലിറ്റ് സീറ്റുകളും സിംഗിൾ-പീസ് സഡിലിനു പകരമായി നൽകിയിട്ടുണ്ട്.

2020 റോയൽ എൻഫീൽഡ് തണ്ടർബേർഡ് 350X-ന്റെ സ്പൈ ചിത്രങ്ങൾ പുറത്ത്

ദീർഘദൂര ടൂറിംഗിൽ സ്പ്ലിറ്റ് സീറ്റ് രൂപകൽപ്പനയുടെ പ്രയോജനകരമായ ഫലങ്ങൾ കൂടുതൽ വ്യക്തമാകും. 2020 തണ്ടർബേഡ് 350X-ൽ ക്രമീകരിക്കാവുന്ന ലിവറുകളും പരിഷ്ക്കരിച്ച സ്വിച്ച് ഗിയറും സ്പൈ ചിത്രങ്ങളിലൂടെ വ്യക്തമാകുന്നു.

2020 റോയൽ എൻഫീൽഡ് തണ്ടർബേർഡ് 350X-ന്റെ സ്പൈ ചിത്രങ്ങൾ പുറത്ത്

നവീകരിച്ച മോട്ടോർസൈക്കിളിൽ നിലവിലുള്ള തണ്ടർബേർഡിന്റെ ബ്ലാക്ക്- ഔട്ട് തീം നിലനിർത്തിയിട്ടുണ്ടെങ്കിലും, എക്‌സ്‌ഹോസ്റ്റ് ഗാർഡിലും ഒരു പ്രധാന മാറ്റം വരുത്തിയിരിക്കുന്നു. അത് മെറ്റാലിക്ക് സ്റ്റീൽ ഷേഡിലാണ് പൂർത്തിയാക്കിയിരിക്കുന്നത്.

2020 റോയൽ എൻഫീൽഡ് തണ്ടർബേർഡ് 350X-ന്റെ സ്പൈ ചിത്രങ്ങൾ പുറത്ത്

ഇരട്ട ഹോൺ സജ്ജീകരണത്തെ മാറ്റിസ്ഥാപിക്കുന്ന സിംഗിൾ ഹോൺ സംവിധാനവും പിൻ ടെയിൽ ലൈറ്റിന്റെ പുതുക്കിയ രൂപകൽപ്പനയും മറ്റ് മാറ്റങ്ങളിൽ ഉൾപ്പെടുന്നു. റൗണ്ട് ഹെഡ്‌ലൈറ്റും മിററുകളും ഹാൻഡിൽബാറുകളും മാറ്റമില്ലാതെ തുടരുന്നു.

Most Read: 500 സിസി മോഡലുകളെ പിൻവലിക്കാനൊരുങ്ങി റോയൽ എൻഫീൽഡ്

2020 റോയൽ എൻഫീൽഡ് തണ്ടർബേർഡ് 350X-ന്റെ സ്പൈ ചിത്രങ്ങൾ പുറത്ത്

പുതിയ തണ്ടർബേഡ് 350X-ന് ബിഎസ്-VI കംപ്ലയിന്റ് എഞ്ചിനാകും ലഭിക്കുക. ഇതേ യൂണിറ്റ് തന്നെ 2020 ക്ലാസിക്ക് 350-യിലും റോയൽ എൻഫീൽഡ് വാഗ്ദാനം ചെയ്യും.

Most Read: ഒക്ടോബർ മാസത്തെ വിൽപ്പനയിൽ 23% വർധനവുമായി റോയൽ എൻഫീൽഡ്

2020 റോയൽ എൻഫീൽഡ് തണ്ടർബേർഡ് 350X-ന്റെ സ്പൈ ചിത്രങ്ങൾ പുറത്ത്

ഇന്റർസെപ്റ്റർ 650-ൽ ഉപയോഗിച്ചതിന് സമാനമായ ഗിയർബോക്സ് കേസിംഗും 2020 മോഡലിൽ ലഭ്യമാകാൻ സാധ്യതയുണ്ട്. അതായത് 6 സ്പീഡ് ഗിയർബോക്സാകും വാഹനത്തിൽ ഉൾപ്പെടുത്തുകയെന്ന് അർത്ഥം. ഇത് മോട്ടോർസൈക്കിളിന്റെ ടൂറിംഗ് കഴിവുകൾ മെച്ചപ്പെടുത്തും.

Most Read: ജാവ, ജാവ 42 മോഡലുകള്‍ക്കും ഇനി ബിഎസ് VI നിലവാരത്തിലുള്ള എഞ്ചിന്‍

2020 റോയൽ എൻഫീൽഡ് തണ്ടർബേർഡ് 350X-ന്റെ സ്പൈ ചിത്രങ്ങൾ പുറത്ത്

2020 റോയൽ എൻഫീൽഡ് തണ്ടർബേഡ് 350X-ന്റെ പവർ, ടോർഖ് ഓട്ട്പുട്ടുകൾ വർധിപ്പിക്കാൻ സാധ്യതയുണ്ട്. 346 സിസി എഞ്ചിനുള്ള നിലവിലെ മോഡൽ 5250 rpm-ൽ 19.8 bhp കരുത്തും 4000 rpm-ൽ 28 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. ഈ എഞ്ചിൻ 5 സ്പീഡ് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

2020 റോയൽ എൻഫീൽഡ് തണ്ടർബേർഡ് 350X-ന്റെ സ്പൈ ചിത്രങ്ങൾ പുറത്ത്

പുതുക്കിയ എഞ്ചിനെ ഉൾക്കൊള്ളാൻ 2020 മോഡലിന് നിലവിലുള്ള മോഡലിൽ ഉപയോഗിക്കുന്ന സിംഗിൾ ഡൗൺ ട്യൂബിന് പകരം പുതിയ ഡബിൾ-ക്രാഡിൽ ഫ്രെയിം ലഭിക്കുന്നു.

2020 റോയൽ എൻഫീൽഡ് തണ്ടർബേർഡ് 350X-ന്റെ സ്പൈ ചിത്രങ്ങൾ പുറത്ത്

നവീകരിച്ച എഞ്ചിനും മറ്റ് മാറ്റങ്ങളും പുതിയ തണ്ടർബേഡിന്റെ വില നിലവിലുള്ള മോഡലിനെക്കാൾ 15,000 രൂപ മുതൽ 20,000 രൂപ വരെ വർധിച്ചേക്കാം. അതായത് 2020 മോഡലിന് 1.80 ലക്ഷം രൂപ മുതൽ 1.85 ലക്ഷം രൂപ വരെയായിരിക്കും എക്‌സ്‌ഷോറൂം വില.

Image Courtesy: Vijayakumar Marimuthu

More from DriveSpark

Article Published On: Monday, November 25, 2019, 10:40 [IST]
English summary
2020 Royal Enfield Thunderbird 350X spied. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X