പള്‍സര്‍ 150 നിയോണിനെ പരിഷ്‌ക്കരിച്ച് ബജാജ്

ബജാജ് പള്‍സര്‍ 150 നിയോണ്‍ വിപണിയിലെത്തിയിട്ട് കുറച്ച് കാലമായി. പള്‍സര്‍ 150 ക്ലാസിക് പുതിയ കളര്‍ കോംമ്പിനേഷനില്‍ പുറത്തിറക്കിയതാണ് പള്‍സര്‍ 150 നിയോണ്‍. ബൈക്കിന്റെ ജനപ്രീതി നിലനിര്‍ത്തുന്നതിനായി ബൈക്കില്‍ ചെറിയ മാറ്റം കൊണ്ടുവന്നിരിക്കുകയാണ് കമ്പനി.

പള്‍സര്‍ 150 നിയോണിനെ പരിഷ്‌ക്കരിച്ച് ബജാജ്

ബൈക്കിന്റെ ഇന്ധനടാങ്കിന് ടാങ്ക് കൗള്‍ കൂടി നല്‍കിയിരിക്കുകയാണ് കമ്പനി. നേരത്തെ വിപണിയില്‍ എത്തിയിരുന്ന മോഡലില്‍ ഈ സവിശേഷത കമ്പനി നല്‍കിയിരുന്നില്ല. 75,200 രൂപയാണ് പുതുക്കിയ വാഹനത്തിന്റെ ഡല്‍ഹി എക്‌സ്‌ഷോറും വില.

പള്‍സര്‍ 150 നിയോണിനെ പരിഷ്‌ക്കരിച്ച് ബജാജ്

ഇതൊഴിച്ച് നിര്‍ത്തിയാല്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ ബൈക്കില്‍ കമ്പനി വരുത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. നിയോണ്‍ റെഡ്, നിയോണ്‍ യെല്ലോ, നിയോണ്‍ സില്‍വര്‍ എന്നീ മൂന്ന് കളര്‍ ഷേഡിലാണ് പള്‍സര്‍ 150 നിയോണ്‍ വിപണിയില്‍ ലഭ്യമാകുക.

പള്‍സര്‍ 150 നിയോണിനെ പരിഷ്‌ക്കരിച്ച് ബജാജ്

വാഹനത്തിന്റെ ഹെഡ്‌ലാമ്പിന് മുകളില്‍, നെയിം ബാഡ്ജ്, സൈഡ് പാനല്‍ മെഷ്, ഗ്രാബ് റെയില്‍, അലോയി വീല്‍ എന്നീ ഭാഗങ്ങളില്‍ നല്‍കിയ കളര്‍ ഷേഡാണ് നിയോണ്‍ നിരയിലെ പ്രത്യേകത. മറ്റു ഫീച്ചേഴ്‌സെല്ലാം 150 ക്ലാസിക്കിന് സമാനം തന്നെ എന്നുവേണം പറയാന്‍.

പള്‍സര്‍ 150 നിയോണിനെ പരിഷ്‌ക്കരിച്ച് ബജാജ്

149 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ 8000 rpm -ല്‍ 13.8 bhp കരുത്തും 6000 rpm -ല്‍ 13.4 Nm torque ഉം ആണ് സൃഷ്ടിക്കുക. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്‌സ്. മുന്നില്‍ 240 mm ഡിസ്‌കും പിന്നില്‍ ഡ്രം ബ്രേക്കുമാണ് നിയോണിന് കമ്പനി നല്‍കിയിരിക്കുന്നത്.

പള്‍സര്‍ 150 നിയോണിനെ പരിഷ്‌ക്കരിച്ച് ബജാജ്

പരമാവധി വേഗം മണിക്കൂറില്‍ 112 കിലോമീറ്റര്‍. 15 ലിറ്റര്‍ ശേഷിയുള്ള ഇന്ധനടാങ്കില്‍ 3.2 ലിറ്ററാണ് റിസര്‍വ് ശേഷി. ARAI ടെസ്റ്റില്‍ 65 കിലോമീറ്റര്‍ മൈലേജ് പള്‍സര്‍ 150 നിയോണ്‍ എഡിഷന്‍ കുറിച്ചിട്ടുണ്ട്. 17 ഇഞ്ചാണ് മുന്‍ പിന്‍ അലോയ് വീലുകളുടെ വലുപ്പം.

പള്‍സര്‍ 150 നിയോണിനെ പരിഷ്‌ക്കരിച്ച് ബജാജ്

ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ മുന്നിലും ഗ്യാസ് ചാര്‍ജ് ശേഷിയുള്ള ഇരട്ട ഷോക്ക് അബ്സോര്‍ബറുകള്‍ പിന്നിലും സസ്പെന്‍ഷന്‍ നിര്‍വഹിക്കും. അനലോഗ്, ഡിജിറ്റല്‍ യൂണിറ്റുകള്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിലുണ്ട്. ടാക്കോമീറ്റര്‍ മാത്രമാണ് അനലോഗ് യൂണിറ്റ്. വേഗം, സമയം, ഓഡോമീറ്റര്‍, ട്രിപ്പ് മീറ്റര്‍ തുടങ്ങിയ ഒട്ടനവധി വിവരങ്ങള്‍ ഡിജിറ്റല്‍ ഡിസ്പ്ലേയില്‍ തെളിയും.

Most Read: 40,000 യൂണിറ്റുകളുടെ വില്‍പ്പന കൈവരിച്ച് പള്‍സര്‍ 125

പള്‍സര്‍ 150 നിയോണിനെ പരിഷ്‌ക്കരിച്ച് ബജാജ്

2019 ഏപ്രില്‍ ഒന്ന് മുതല്‍ 125 സിസിക്ക് മുകളിലുള്ള എല്ലാ ഇരുചക്ര വാഹനങ്ങള്‍ക്കും എബിഎസ് നിര്‍ബന്ധമാക്കിയതോടെ പള്‍സര്‍ 150 നിയോണിന്റെ എബിഎസ് സംവിധാനം ഉള്ള പതിപ്പിനെ അടുത്തിടെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു.

Most Read: കുറഞ്ഞ ചെലവില്‍ വിപണിയില്‍ എത്തുന്ന ഇലക്ട്രിക്ക് വാഹനങ്ങള്‍

പള്‍സര്‍ 150 നിയോണിനെ പരിഷ്‌ക്കരിച്ച് ബജാജ്

അതേസമയം പള്‍സര്‍ നിരയില്‍ നിന്നും രണ്ട് മാസം മുന്‍പ് വിപണിയില്‍ അവതരിപ്പിച്ച പള്‍സര്‍ 125 നിയോണ്‍ അടുത്തിടെ 40,000 യൂണിറ്റുകളുടെ വില്‍പ്പന സ്വന്തമാക്കിയിരുന്നു. പള്‍സര്‍ നിരയിലെ ഏറ്റവും വില കുറഞ്ഞ മോഡലാണിത്.

Most Read: ജീൻസും, കാപ്രിസ് പാന്റും ധരിച്ചെത്തുന്ന സ്ത്രീകൾക്ക് ഡ്രൈവിങ് ടെസ്റ്റ് നടത്തില്ലെന്ന് RTO

പള്‍സര്‍ 150 നിയോണിനെ പരിഷ്‌ക്കരിച്ച് ബജാജ്

പള്‍സര്‍ 125 -ല്‍ രണ്ട് വകഭേദങ്ങളാണ് വിപണിയില്‍ ലഭ്യമാകുന്നത്. ഡ്രം ബ്രേക്കിന് 64,000 രൂപയും ഡിസക് ബ്രേക്ക് പതിപ്പിന് 66,618 രൂപയുമാണ് ഡല്‍ഹി എക്സ്ഷോറൂം വില. പള്‍സര്‍ 125 സിസി പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ബജാജ് ഓട്ടോ പ്രസിഡന്റ് സാരംഗ് കണാഡേ വ്യക്തമാക്കിയിരുന്നു.

പള്‍സര്‍ 150 നിയോണിനെ പരിഷ്‌ക്കരിച്ച് ബജാജ്

മൈലേജിന്റെ കാര്യത്തില്‍ ഒട്ടും വിട്ടുവീഴ്ച്ചയില്ലാതെ കൂടുതല്‍ സ്‌പോര്‍ടിയായ ഒരു പ്രീമിയം ബൈക്ക് ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്കു മുന്നില്‍ പള്‍സര്‍ 125 ഒരു പുതിയ ശ്രേണി തന്നെ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

പള്‍സര്‍ 150 നിയോണിനെ പരിഷ്‌ക്കരിച്ച് ബജാജ്

ടാങ്കിലെ പള്‍സര്‍ ലോഗോ, ഗ്രാബ് റെയില്‍, വീല്‍, സൈഡ് പാനല്‍, ഹെഡ്‌ലാമ്പിന് മുകളില്‍ എന്നിവിടങ്ങളിലായി നിയോണ്‍ ഹൈലൈറ്റ് ഇടംപിടിച്ചിട്ടുണ്ട്. എന്നാല്‍ പള്‍സര്‍ ബൈക്കുകളില്‍ നിന്നും രൂപത്തില്‍ മറ്റു മാറ്റങ്ങളൊന്നും തന്നെ വാഹനത്തിന് കമ്പനി നല്‍കിയിട്ടില്ല.

പള്‍സര്‍ 150 നിയോണിനെ പരിഷ്‌ക്കരിച്ച് ബജാജ്

മാറ്റ് ബ്ലാക്കില്‍ നിയോണ്‍ ബ്ലൂ, സോളാര്‍ റെഡ്, പ്ലാറ്റിനം സില്‍വര്‍ എന്നീ മൂന്ന് നിറങ്ങളില്‍ ബൈക്ക് വിപണിയില്‍ ലഭ്യമാകും. 124.4 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 12 bhp കരുത്തും 11 Nm torque ഉം ഈ എന്‍ജിന്‍ സൃഷ്ടിക്കും. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്സ്.

പള്‍സര്‍ 150 നിയോണിനെ പരിഷ്‌ക്കരിച്ച് ബജാജ്

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ ട്വിന്‍ ഗ്യാസ് ഷോക്ക് അബ്സോര്‍ബറുമാണ് സസ്പെന്‍ഷന്‍. സുരക്ഷയ്ക്കായി മുന്നില്‍ 170 mm ഡ്രം ബ്രേക്കും പിന്നില്‍ 130 mm ഡ്രം ബ്രേക്കുമാണ്. ഡിസ്‌ക് വേരിയന്റില്‍ 240 mm ഡിസ്‌ക് ബ്രേക്കാണ് മുന്നിലുള്ളത്. അധിക സുരക്ഷയ്ക്കായി കോംബി ബ്രേക്കിങ് സംവിധാനവും വാഹനത്തിലുണ്ട്.

More from DriveSpark

Article Published On: Tuesday, October 29, 2019, 15:50 [IST]
English summary
Bajaj Has Updated The Tank Cowl On The Pulsar 150 Neon. Read more in Malayalam.
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X