കുറഞ്ഞ ചെലവില്‍ വിപണിയില്‍ എത്തുന്ന ഇലക്ട്രിക്ക് വാഹനങ്ങള്‍

വാഹന വിപണി ഇലക്ട്രിക്ക് വാഹന ലോകത്തേയ്ക്കും ചുവടുവെച്ചുതുടങ്ങി. ഇതിന്റെ ഭാഗമായി പല നിര്‍മ്മാതാക്കളും അവരുടെ നിരയിലേക്ക് ഇലക്ട്രിക്ക് വാഹനങ്ങളെയും അവതരിപ്പാക്കാന്‍ ഒരുങ്ങുകയാണ്. ചിലര്‍ അവരുടെ വാഹനങ്ങളെ വിപണിയില്‍ അവതരിപ്പിക്കുകയും ചെയ്തു.

കുറഞ്ഞ ചെലവില്‍ വിപണിയില്‍ എത്തുന്ന ഇലക്ട്രിക്ക് വാഹനങ്ങള്‍

ഹ്യുണ്ടായി കോനയും ടാറ്റയുടെ ടിഗോര്‍ ഇലക്ട്രിക്കുമാണ് ഇപ്പോള്‍ വിപണിയില്‍ ലഭ്യമാകുന്ന പൂര്‍ണ ഇലക്ട്രിക്ക് വാഹനങ്ങള്‍. എന്നാല്‍ അധികം വൈകാതെ തന്നെ ധാരളം ഇലക്ട്രിക്ക് വാഹനങ്ങള്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

കുറഞ്ഞ ചെലവില്‍ വിപണിയില്‍ എത്തുന്ന ഇലക്ട്രിക്ക് വാഹനങ്ങള്‍

സാധാരണക്കാര്‍ക്കും താങ്ങാവുന്ന വിലയില്‍ വാഹനങ്ങളെ അവതരിപ്പിക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ഇത്തരത്തില്‍ വിപണിയില്‍ എത്തുന്ന ഏതാനും ഇലക്ട്രിക്ക് വാഹനങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

കുറഞ്ഞ ചെലവില്‍ വിപണിയില്‍ എത്തുന്ന ഇലക്ട്രിക്ക് വാഹനങ്ങള്‍

മഹീന്ദ്ര eKUV100

ഈ വര്‍ഷം അവസാനത്തോടെ മഹീന്ദ്ര ഇന്ത്യയില്‍ eKUV100 -നെ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്. 7 ലക്ഷം രൂപ മുതല്‍ 9 ലക്ഷം രൂപ വരെ വാഹനത്തിന് വില പ്രതീക്ഷിക്കാം. മഹീന്ദ്രയുടെ KUV100 -ല്‍ നിന്നും ചെറിയ ഡിസൈന്‍ മാറ്റങ്ങള്‍ മാത്രമായിരിക്കും ഇലക്ട്രിക്ക് പതിപ്പിന് ഉണ്ടാകുക.

കുറഞ്ഞ ചെലവില്‍ വിപണിയില്‍ എത്തുന്ന ഇലക്ട്രിക്ക് വാഹനങ്ങള്‍

30 kW മോട്ടറും ലിഥിയം അയണ്‍ ബാറ്ററി പായ്ക്കുമാണ് വാഹനത്തിന് കരുത്ത് പകരുന്നത്. ഒറ്റ ചാര്‍ജില്‍ 140 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കുമെന്ന് കമ്പനി അറിയിച്ചു. ഫാസ്റ്റ് ചാര്‍ജിങ് സംവിധാനം വാഹനത്തില്‍ നല്‍കിയിരിക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് ഒരു മണിക്കൂറിനുള്ളില്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

കുറഞ്ഞ ചെലവില്‍ വിപണിയില്‍ എത്തുന്ന ഇലക്ട്രിക്ക് വാഹനങ്ങള്‍

മഹീന്ദ്ര XUV300 ഇലക്ട്രിക്ക്

മഹീന്ദ്രയ്ക്ക് വിപണിയില്‍ വന്‍ സ്വീകാര്യത നേടികൊടുത്തൊരു വാഹനമാണ് XUV300. ഈ വര്‍ഷത്തിന്റെ തുടക്കില്‍ വിപണിയില്‍ എത്തിയ വാഹനം ഇതുവരെ മികച്ച മുന്നേറ്റമാണ് കാഴ്ചവെച്ചത്. ഇതുകൊണ്ട് തന്നെയാണ് ഇപ്പോള്‍ വാഹനത്തിന്റെ ഇലക്ട്രിക്ക് പതിപ്പിനെയും കമ്പനി വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.

കുറഞ്ഞ ചെലവില്‍ വിപണിയില്‍ എത്തുന്ന ഇലക്ട്രിക്ക് വാഹനങ്ങള്‍

നിരവധി തവണ വാഹനത്തിന്റെ പരീക്ഷണ ഓട്ടം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ എന്ന് വാഹനത്തെ വിപണിയില്‍ അവതരിപ്പിക്കും എന്നത് സംബന്ധിച്ച് ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

Most Read: വിപണിയില്‍ എത്തുന്ന അഞ്ച് മികച്ച ഇലക്ട്രിക്ക് കാറുകള്‍

കുറഞ്ഞ ചെലവില്‍ വിപണിയില്‍ എത്തുന്ന ഇലക്ട്രിക്ക് വാഹനങ്ങള്‍

ഒറ്റ ചാര്‍ജില്‍ 300 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുമെന്നാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്. സ്റ്റാന്റേര്‍ഡ്, ലോങ് റേഞ്ച് എന്നീ രണ്ട് വേരിയന്റുകളിലാണ് ഇലക്ട്രിക് XUV 300 എത്തുക. 380V ലിഥിയം അയേണ്‍ ബാറ്ററിയാകും ഇലക്ട്രിക്ക് XUV -ക്ക് ഊര്‍ജം പകരുക.

Most Read: മൈലേജ് ലഭിക്കുന്നില്ല; കമ്പനിക്കെതിരെ കേസുകൊടുത്ത് വാഹന ഉടമ

കുറഞ്ഞ ചെലവില്‍ വിപണിയില്‍ എത്തുന്ന ഇലക്ട്രിക്ക് വാഹനങ്ങള്‍

നിലവില്‍ വിപണിയില്‍ ഉള്ള XUV300 -ല്‍ നിന്ന് രൂപത്തില്‍ വലിയ മാറ്റങ്ങളൊന്നും ഇലക്ട്രിക്ക് മോഡലിനുണ്ടാകില്ല. സാങ് യോങ് ടിവോളിയുടെ അതേ അടിസ്ഥാനത്തിലായിരിക്കും ഇതിന്റെയും നിര്‍മാണമെന്നാണ് റിപ്പോര്‍ട്ട്. 10 ലക്ഷം രൂപ വരെ വാഹനത്തിന് വിപണിയില്‍ വില പ്രതീക്ഷിക്കാം.

Most Read: ടാറ്റ ടിഗോർ ഇവിയുടെ ലോംഗ് റേഞ്ച് പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു

കുറഞ്ഞ ചെലവില്‍ വിപണിയില്‍ എത്തുന്ന ഇലക്ട്രിക്ക് വാഹനങ്ങള്‍

ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്ക്

വിപണി ഏറെ പ്രതീക്ഷയോടെയാണ് നെക്‌സേണ്‍ ഇലക്ട്രിക്കിന്റെ വരവ് പ്രതീക്ഷിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ നെക്സോണ്‍ ഇലക്ട്രിക്ക് പതിപ്പിനെ അവതരിപ്പിക്കുമെന്നും കമ്പനി വ്യക്തമാക്കി.

കുറഞ്ഞ ചെലവില്‍ വിപണിയില്‍ എത്തുന്ന ഇലക്ട്രിക്ക് വാഹനങ്ങള്‍

അടുത്തിടെ ടാറ്റ അവതരിപ്പിച്ച സിപ്ട്രോണ്‍ ടെക്നോളജിയുടെ അടിസ്ഥാനത്തില്‍ പുറത്തിറങ്ങുന്ന ആദ്യ ഇലക്ട്രിക് മോഡല്‍ കൂടിയാണിതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. വാഹനത്തിന്റെ വിവരങ്ങള്‍ കമ്പനി പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

കുറഞ്ഞ ചെലവില്‍ വിപണിയില്‍ എത്തുന്ന ഇലക്ട്രിക്ക് വാഹനങ്ങള്‍

ലിഥിയം അയണ്‍ ബാറ്ററിയാണ് വാഹനത്തിന്റെ കരുത്ത്. ഒറ്റചാര്‍ജില്‍ ഏകദേശം 300 കിലോമീറ്റര്‍ മൈലേജ് വരെയാണ് കമ്പനി അവകാശപ്പെടുന്നത്. എന്നാല്‍ ബാറ്ററി കരുത്തോ, മെക്കാനിക്കല്‍ സവിശേഷതകള്‍ സംബന്ധിച്ചോ കമ്പനി ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല.

കുറഞ്ഞ ചെലവില്‍ വിപണിയില്‍ എത്തുന്ന ഇലക്ട്രിക്ക് വാഹനങ്ങള്‍

15 ലക്ഷം രൂപ മുതല്‍ 17 ലക്ഷം രൂപ വരെ വാഹനത്തിന് വിപണിയില്‍ വില പ്രതീക്ഷിക്കാം. വൈകാതെ വിപണിയിലെത്തുന്ന മഹീന്ദ്ര XUV300, ഹ്യുണ്ടായി കോന, എംജി ZS ഇലക്ട്രിക്ക് പതിപ്പുകളാകും വാഹനത്തിന്റെ വിപണിയിലെ എതിരാളികള്‍.

കുറഞ്ഞ ചെലവില്‍ വിപണിയില്‍ എത്തുന്ന ഇലക്ട്രിക്ക് വാഹനങ്ങള്‍

ടാറ്റ അള്‍ട്രോസ് ഇലക്ട്രിക്ക്

ടാറ്റ നിരയില്‍ നിന്ന് ഇലക്ട്രിക്ക് പരിവേഷത്തോടെ വിപണിയില്‍ എത്തുന്ന മറ്റൊരു മോഡലാണ് അള്‍ട്രോസ് ഇലക്ട്രിക്ക്. പ്രീമിയം ഹാച്ച്ബാക്ക് അള്‍ട്രോസിനെ ഉടന്‍ തന്നെ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

കുറഞ്ഞ ചെലവില്‍ വിപണിയില്‍ എത്തുന്ന ഇലക്ട്രിക്ക് വാഹനങ്ങള്‍

അള്‍ട്രോസിനെ അടിസ്ഥാനപ്പെടുത്തി ടാറ്റ നിര്‍മ്മിക്കുന്ന ഈ ഇലക്ട്രിക്ക് കാറിനെ കഴിഞ്ഞ ജനീവ ഓട്ടോഷോയില്‍ കമ്പനി പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. ഒറ്റ ചാര്‍ജില്‍ 250-300 കിലോമീറ്റര്‍ മൈലേജും കമ്പനി അവകാശപ്പെടുന്നു. ഒരു മണിക്കൂര്‍ കൊണ്ട് 80 ശതമാനം ചാര്‍ജ് ചെയ്യാവുന്ന ടെക്നോളജിയും വാഹനത്തിലുണ്ട്.

കുറഞ്ഞ ചെലവില്‍ വിപണിയില്‍ എത്തുന്ന ഇലക്ട്രിക്ക് വാഹനങ്ങള്‍

ടാറ്റയുടെ പുതിയ ഇംപാക്ട് 2.0 ഡിസൈനാണ് വാഹനത്തിന്റെ സവിശേഷത. വിപണിയില്‍ ഏകദേശം 15 ലക്ഷം രൂപ വരെ വാഹനത്തിന് വില പ്രതീക്ഷിക്കാം.

കുറഞ്ഞ ചെലവില്‍ വിപണിയില്‍ എത്തുന്ന ഇലക്ട്രിക്ക് വാഹനങ്ങള്‍

റെനോ ക്വിഡ് ഇലക്ട്രിക്ക്

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ അടുത്തിടെയാണ് ഇന്ത്യന്‍ വിപണിയില്‍ ക്വിഡിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ചത്. അധികം വൈകാതെ തങ്കളുടെ ഇലക്ട്രിക്ക് ക്വിഡിനെയും അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

കുറഞ്ഞ ചെലവില്‍ വിപണിയില്‍ എത്തുന്ന ഇലക്ട്രിക്ക് വാഹനങ്ങള്‍

2018 പാരീസ് ഓട്ടോഷോയിലാണ് ക്വിഡിന്റെ ഇലക്ട്രിക്ക് K-ZE കണ്‍സെപ്റ്റ് ആദ്യമായി പ്രദര്‍ശനത്തിനെത്തിയത്. ചൈനയിലെ ഡോങ്‌ഫെങ് മോട്ടോഴ്‌സുമായി ചേര്‍ന്നാണ് ഇലക്ട്രിക്ക് ക്വിഡിനെ വികസിപ്പിച്ചിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു.

കുറഞ്ഞ ചെലവില്‍ വിപണിയില്‍ എത്തുന്ന ഇലക്ട്രിക്ക് വാഹനങ്ങള്‍

അടുത്തിടെയാണ് ചൈനയില്‍ ഇലക്ട്രിക്ക് പതിപ്പിനെ കമ്പനി അവതരിപ്പിച്ച്ത്. ഇന്ത്യയില്‍ അവതരിപ്പിക്കുന്ന വാഹനത്തിന്റെ മെക്കാനിക്കല്‍ സവിശേഷതകള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

കുറഞ്ഞ ചെലവില്‍ വിപണിയില്‍ എത്തുന്ന ഇലക്ട്രിക്ക് വാഹനങ്ങള്‍

അതേസമയം പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ഡിസൈനായിരിക്കും ഇലക്ട്രിക്ക് പതിപ്പിനും നല്‍കുക. ഒറ്റ ചാര്‍ജില്‍ 271 കിലോ മീറ്റര്‍ വരെ സഞ്ചരിക്കാന്‍ വാഹനത്തിന് സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഇന്ത്യയില്‍ ഏകദേശം 6.22 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം.

Most Read Articles

Malayalam
English summary
Looking for an affordable electric vehicle? Check out these upcoming launches before buying. Read more in Malayalam.
Story first published: Monday, October 28, 2019, 11:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X