പത്ത് ദിവസത്തിനുള്ളിൽ 1,200 ബുക്കിംഗുകൾ പിന്നിട്ട് ബെനലി ഇംപെരിയാലെ 400

ഇറ്റാലിയൻ വാഹന നിർമ്മാതാക്കളായ ബെനലി തങ്ങളുടെ പുതിയ റെട്രോ ക്ലാസിക്ക് മോട്ടോർസൈക്കിളിനെ അടുത്തിടെയാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഒക്ടോബർ 22 ന് പുറത്തിറങ്ങിയ ഇംപെരിയാലെ 400-ന് മികച്ച പ്രതികരണമാണ് ഉപഭേക്താക്കളിൽ നിന്ന് ലഭിക്കുന്നത്.

പത്ത് ദിവസത്തിനുള്ളിൽ 1,200 ബുക്കിംഗുകൾ പിന്നിട്ട് ബെനലി ഇംപെരിയാലെ 400

ചുരുങ്ങിയ ദിവസത്തിനുള്ളിൽ ഇംപെരിയാലെ 400-ന് 12,000 യൂണിറ്റിന്റെ ബുക്കിംഗുകളാണ് ലഭിച്ചിരിക്കുന്നത്. വിപണിയിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചതിനാൽ മോട്ടോർ സൈക്കിളിന്റെരണ്ട് പുതിയ വകഭേദങ്ങൾ കൂടി അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നു.

പത്ത് ദിവസത്തിനുള്ളിൽ 1,200 ബുക്കിംഗുകൾ പിന്നിട്ട് ബെനലി ഇംപെരിയാലെ 400

റോയൽ എൻഫീൽഡിന്റെ വിപണി ലക്ഷ്യമാക്കി വിപണിയിലെത്തിച്ച റെട്രോ ക്ലാസിക്ക് മോഡലിന്റെ രണ്ട് പുതിയ വകഭേദത്തെ അവതരിപ്പിക്കുമെന്ന് ചൈനീസ് ഉടമസ്ഥതയിലുള്ള ഇറ്റാലിയൻ മോട്ടോർസൈക്കിൾ നിർമ്മാതാവ് ബെനലി വെളിപ്പെടുത്തി. ഇംപെരിയാലെ 400 -നെ അടിസ്ഥാനമാക്കി രണ്ട് ആവർത്തനങ്ങളിൽ കമ്പനി പ്രവർത്തിക്കുന്നുണ്ടെന്ന് എംഡി വികാസ് ജബാക്ക് പറഞ്ഞു. ഇതിൽ ചെറിയ സിസി ബൈക്കും ഇംപെരിയാലെയെ അടിസ്ഥാനമാക്കിയുള്ള വലിയ സിസി എഞ്ചിൻ മോഡലും ഉൾപ്പെടുന്നു.

പത്ത് ദിവസത്തിനുള്ളിൽ 1,200 ബുക്കിംഗുകൾ പിന്നിട്ട് ബെനലി ഇംപെരിയാലെ 400

125 സിസി മുതൽ 1130 സിസി വരെയുള്ള ഒന്നിലധികം എഞ്ചിൻ ഓപ്ഷനുകളുള്ള മോട്ടോർസൈക്കിളുകളാണ് ബെനലി നിർമ്മിക്കുന്നത്. 250 സിസി ശ്രേണിയിലും 600 സിസി ശ്രേണിയിലും എഞ്ചിനുകൾ ഉള്ളതിനാൽ റോയൽ എൻഫീൽഡിന് മത്സരം നൽകുന്നതിനായി പുതിയ ഇംപെരിയാലെ വകഭേദങ്ങളിൽ ഈ യൂണിറ്റുകൾ ഉപയോഗിക്കാൻ സാധ്യതയുണ്ട്.

പത്ത് ദിവസത്തിനുള്ളിൽ 1,200 ബുക്കിംഗുകൾ പിന്നിട്ട് ബെനലി ഇംപെരിയാലെ 400

ആക്രമണാത്മക വില നിർണയം ബെനലി ഇംപെരിയാലെയുടെ ചെറിയ മോഡൽ കമ്പനിക്ക് മികച്ച വിപണി വിഹിതം നേടിക്കൊടുക്കാൻ സാധ്യതയുണ്ട്.എന്നാൽ പുതിയ മോട്ടോർസൈക്കിളുകൾ ഇംപെരിയാലെ ബ്രാൻഡിന് കീഴിൽ വിൽക്കുമോ അതോ പുതിയ ഉൽപ്പന്ന ശ്രേണിയിൽ ഉൾപ്പെടുത്തുമോ എന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല.

പത്ത് ദിവസത്തിനുള്ളിൽ 1,200 ബുക്കിംഗുകൾ പിന്നിട്ട് ബെനലി ഇംപെരിയാലെ 400

ഇന്ത്യയിൽ വിൽപ്പനക്കെത്തിയേക്കാവുന്ന 5-6 മോഡലുകളുടെ പ്രവർത്തനത്തിലാണ് കമ്പനിയുടെ റിസേർച്ച് ആൻഡ് ഡെവലപ്മെന്റ് വിഭാഗം. വിവിധ ബെനലി മോട്ടോർസൈക്കിളുകളുടെ വിപണി പ്രതികരണത്തെ അടിസ്ഥാനമാക്കിയായിരിക്കും അന്തിമ തീരുമാനം എടുക്കുക.

പത്ത് ദിവസത്തിനുള്ളിൽ 1,200 ബുക്കിംഗുകൾ പിന്നിട്ട് ബെനലി ഇംപെരിയാലെ 400

നിരവധി വർഷങ്ങളായി ഈ വിഭാഗത്തിൽ റോയൽ‌ എൻ‌ഫീൽ‌ഡാണ് റെട്രോ ക്ലാസിക്ക്, ടൂറർ ബൈക്ക് വിഭാഗത്തിലെ മുൻനിരക്കാരായി തുടരുന്നത്. എന്നാൽ ഈ ശ്രേണിയിൽ വിപണി വിഹിതം പിടിക്കാൻ മറ്റ് നിർമ്മാതാക്കൾ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ബജാജ് ഡൊമിനാറിനൊപ്പവും മഹീന്ദ്ര ജാവ, മോജോ എന്നീ മോഡലുകളുമായി ശ്രമിച്ചു. എന്നാൽ എൻഫീൽഡിനറെ വിൽപ്പനയുമായി താരതമ്യം ചെയ്യാൻ പോലും സാധിക്കാതെ പോവുകയായിരുന്നു.

Most Read: XSR 155 -നെ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങി യമഹ

പത്ത് ദിവസത്തിനുള്ളിൽ 1,200 ബുക്കിംഗുകൾ പിന്നിട്ട് ബെനലി ഇംപെരിയാലെ 400

എന്നാൽ വരും വർഷങ്ങളിൽ റോയൽ എൻഫീൽഡിന് മത്സരം കൂടുതൽ കടുപ്പമേറിയതായിരിക്കും. ബെനലി ഇംപെരിയാലെ 400-ന് വിപണിയിൽ ലഭിക്കുന്ന സ്വീകാര്യത ഇതിന് തെളിവാണ്. ഹോണ്ടയ്ക്കും യമഹയ്ക്കും 2021 ഓടെ ഈ വിഭാഗത്തിലേക്ക് വാഹനങ്ങളെത്തും. ഈ വർഷം ഇന്ത്യയിൽ ബെനലി പുറത്തിറക്കിയ അഞ്ചാമത്തെ മോഡലായ ഇംപെരിയാലെയ്ക്ക് 1.69 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

Most Read: ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാനൊരുങ്ങി ക്ലീവ്ലാന്‍ഡ് സൈക്കിള്‍വെര്‍ക്ക്‌സ്

പത്ത് ദിവസത്തിനുള്ളിൽ 1,200 ബുക്കിംഗുകൾ പിന്നിട്ട് ബെനലി ഇംപെരിയാലെ 400

ഇത് റോയൽ എൻഫീൽഡ് ക്ലാസിക്ക് 350 മോഡലിനെക്കാൾ വില കൂടുതലാണ്. എന്നിരുന്നാലും 1.74 ലക്ഷം രൂപ വിലയുള്ള ജാവയേക്കാൾ കുറവാണ് ഇതിന്. ഇംപെരിയാലെ 400-നായി റെഡ് ആൻഡ് ബ്ലാക്ക് കളർ ഓപ്ഷൻ കമ്പനി അടുത്തിടെ പുറത്തിറക്കി. ഇതിന് 10,000 രൂപ കൂടുതലാണെന്നതും ശ്രദ്ധേയമാണ്.

Most Read: വിലയില്‍ മാറ്റമില്ല; 650 ഇരട്ടകളെ പരിഷ്‌കരിച്ച് റോയല്‍ എന്‍ഫീല്‍ഡ്

പത്ത് ദിവസത്തിനുള്ളിൽ 1,200 ബുക്കിംഗുകൾ പിന്നിട്ട് ബെനലി ഇംപെരിയാലെ 400

374 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ്, SOHC എഞ്ചിനാണ് ബെനലി ഇംപെരിയാലെ 400-ൽ വാഗ്ദാനം ചെയ്യുന്നത്. ഇത് 5,500 rpm-ൽ 21 bhp കരുത്തും 4,500 rpm-ൽ 29 Nm torque ഉം ഉത്പാദിപ്പിക്കും. റോയൽ എൻഫീൽഡിന്റെ 346 സിസി എഞ്ചിനുമായി താരതമ്യപ്പെടുത്തുമ്പോൾ അത് സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ്, ട്വിൻസ്പാർക്ക് എഞ്ചിൻ 19.8 bhp-യും 28 Nm torque ഉം ആണ് സർഷ്ടിക്കുന്നത്. രണ്ട് എഞ്ചിനുകളും 5 സ്പീഡ് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നത്.

പത്ത് ദിവസത്തിനുള്ളിൽ 1,200 ബുക്കിംഗുകൾ പിന്നിട്ട് ബെനലി ഇംപെരിയാലെ 400

ഇതിനകം തന്നെ അന്താരാഷ്ട്ര വിപണികളിൽ ലഭ്യമായ 302S എന്ന മോഡലായിരിക്കും ബെനലിയുടെതായി ഇന്ത്യയിലെത്തുന്ന അടുത്ത വാഹനം. ഇത് പഴയ മോഡലായ TNT300-ന് പകരമായായിരിക്കും വിപണിയിലെത്തുക. ബി‌എസ്-VI കംപ്ലയിന്റ് എഞ്ചിനായിരിക്കും വാഹനത്തിന് ഉണ്ടായിരിക്കുക. 37.5 bhp കരുത്തും 25.6 Nm torque ഉം ഉത്പാദിപ്പിക്കുന്ന 300 സിസി പാരലൽ ഇരട്ട എഞ്ചിനാണ് ഇതിന് കരുത്ത് പകരുക.

Most Read Articles

Malayalam
കൂടുതല്‍... #ബെനലി #benelli
English summary
Benelli Imperiale 400 bookings cross 1,200 units. Read more Malayalam
Story first published: Thursday, October 31, 2019, 13:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X