XSR 155 -നെ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങി യമഹ

യുവാക്കളെ ലക്ഷ്യമിട്ടാണ് എന്‍ട്രി ലെവല്‍ റെട്രോ സ്‌റ്റൈല്‍ മോഡലായ XSR 155 -നെ ഓഗസ്റ്റ് മാസത്തില്‍ യമഹ വിപണിയില്‍ അവതരിപ്പിച്ചത്. തായ്ലാന്‍ഡ് വിപണിയില്‍ അവതരിപ്പിച്ച് ബൈക്കിനെ അധികം വൈകാതെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.

XSR 155 -നെ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങി യമഹ

ഡിസംബര്‍ 19 -ന് ബൈക്കിനെ ചെന്നൈയില്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇന്ത്യയില്‍ എത്തുന്ന പതിപ്പിന്റെ വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വ്യക്തമാക്കിയിട്ടില്ല.ഒരുപിടി പുതിയ പ്രീമിയം ബൈക്കുകളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

XSR 155 -നെ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങി യമഹ

തായ്‌ലാന്‍ഡ്‌വിപണിയില്‍ മോഡലിന് 91,500 ബാത്താണ് (ഏകദേശം 2.10 ലക്ഷം രൂപ) വിപണിയിലെ വില. എന്നാല്‍ ഇന്ത്യയിലെ വില സംബന്ധിച്ച് ഒന്നും തന്നെ കമ്പനി വ്യക്തമാക്കിയിട്ടില്ല.

XSR 155 -നെ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങി യമഹ

യമഹയുടെ സ്പോര്‍ട്ട് ഹെറിറ്റേജ് റേഞ്ചിലെ ഏറ്റവും ചെറിയ വാഹനം കൂടിയാണ് XSR 155. കൂടിയ പതിപ്പുകളായ XSR 700, XSR 900 എന്നിവയുടെ ഡിസൈനില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് XSR 155 മോഡലിനെ കമ്പനി ഡിസൈന്‍ ചെയ്തിരിക്കുന്നത്.

XSR 155 -നെ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങി യമഹ

ആരുടെയും ശ്രദ്ധപിടിച്ചുപറ്റുന്ന റെട്രോ രൂപമാണ് XSR 155 വാഹനത്തിനുള്ളത്. ഡെല്‍റ്റ ബോക്സ് ഫ്രെയ്മിലാണ് വാഹനത്തിന്റെ നിര്‍മാണം. റൗഡ് ഫുള്‍ എല്‍ഇഡി ഹെഡ്ലൈറ്റ്, കണ്ണുനീര്‍തുള്ളിയുടെ രൂപത്തിലുള്ള ഫ്യുവല്‍ടാങ്ക്, സിംഗിള്‍ പീസ് സീറ്റ് എന്നിവയൊക്കെ മോഡലിന്റെ സവിശേഷതയാണ്. 17 ഇഞ്ച് അലോയ് വീലുകളാണ് ബൈക്കില്‍ നല്‍കിയിരിക്കുന്നത്.

XSR 155 -നെ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങി യമഹ

കൂടാതെ കാസ്റ്റ് അലുമിനിയം സ്വിംഗാര്‍മും യമഹ വാഗ്ദാനം ചെയ്യുന്നു. ഉയര്‍ന്ന വീതിയേറിയ ഹാന്‍ഡില്‍ ബാര്‍, റൗണ്ട് ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ടെയില്‍ലാമ്പ് എന്നീ ഫീച്ചറുകളും XSR 155 മോഡലിനെ വ്യത്യസ്തമാക്കും.

XSR 155 -നെ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങി യമഹ

2000 mm നീളവും 805 mm വീതിയും 1080 mm ഉയരവും 810 mm സീറ്റ് ഹൈറ്റുമാണ് വാഹനത്തിന് ഉള്ളത്.

Most Read: യമഹ XSR 155 നെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള പ്രധാന കാരണങ്ങൾ

XSR 155 -നെ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങി യമഹ

MT-15, YZF-R15 V3.0 എന്നിവയ്ക്ക് കരുത്തേകുന്ന 155 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് യമഹ XSR 155 -ന്റെയും കരുത്ത്. 19.3 bhp പവറും 14.7 Nm torque ഉം ഈ എന്‍ജിന്‍ സൃഷ്ടിക്കും. ആറു സ്പീഡാണ് ഗിയര്‍ബോക്സ്. സ്ലിപ്പര്‍ ക്ലച്ചും കമ്പനി വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Most Read: ജീൻസും, കാപ്രിസ് പാന്റും ധരിച്ചെത്തുന്ന സ്ത്രീകൾക്ക് ഡ്രൈവിങ് ടെസ്റ്റ് നടത്തില്ലെന്ന് RTO

XSR 155 -നെ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങി യമഹ

മുന്നില്‍ യുഎസ്ഡി ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്പെന്‍ഷന്‍. സുരക്ഷ ഒരുക്കാന്‍ മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കിനൊപ്പം അധിക സുരക്ഷയ്ക്കായി ഡ്യുവല്‍ ചാനല്‍ എബിഎസ് സംവിധാനവും XSR 155 -ല്‍ യമഹ നല്‍കിയിട്ടുണ്ട്.

Most Read: ചേതകിന് പിന്നാലെ ക്യൂട്ട് ഇലക്ട്രിക്കിനെ അവതരിപ്പിക്കാനൊരുങ്ങി ബജാജ്

XSR 155 -നെ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങി യമഹ

നിലവില്‍ യമഹ ഇന്ത്യ വിപണിയിലെ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പരിഷക്കരിച്ചുകൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം നവംബറോടെ തങ്ങളുടെ ശ്രേണിയിലെ വാഹനങ്ങളെല്ലാം ബിഎസ് VI അനുസൃതമായി പ്രവര്‍ത്തിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

XSR 155 -നെ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങി യമഹ

ഇതിന് മുന്നോടിയായി, വരാനിരിക്കുന്ന ബിഎസ് VI കംപ്ലയിന്റ് യമഹ 2020 YZF-R15 V3 മോട്ടോര്‍ സൈക്കിളിന്റെ എഞ്ചിന്‍ സവിശേഷതകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. അതേ 155 സിസി എഞ്ചിന്‍ ബിഎസ്-VI എഞ്ചിനിലേക്ക് പരിഷ്‌ക്കരിച്ചത് മാറ്റിനിര്‍ത്തിയാല്‍ വാഹനത്തിന്റെ എഞ്ചിനില്‍ കാര്യമായ മാറ്റങ്ങളൊന്നും തന്നെ കമ്പനി നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha XSR 155 India Launch On December 19 In India?. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X