ബെനലി ലിയോൺസിനോ 250 ഒക്ടോബർ 21-ന് അവതരിപ്പിക്കും
ഇന്ത്യൻ സ്ക്രാമ്പ്ളർ നിരയിലേക്ക് പുതിയ ലിയോൺസിനോ 250-യെ ഒക്ടോബർ 21-ന് ബെനലി അവതരിപ്പിക്കും. നേരത്തെ തന്നെ വിപണിയിലെത്തിയ ലിയോൺസിനോ 500 ന്റെ കരുത്ത് കുറഞ്ഞ പതിപ്പാണ് ഈ 250 സിസി മോട്ടോർ സൈക്കിൾ.

നേരത്തെ 400 ഇംപീരിയലിനെ ഒക്ടോബർ 25-ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് ബെനലി വ്യക്തമാക്കിയിരിന്നു. വരാനിരിക്കുന്ന സ്‌ക്രാംബ്ലർ TNT300 ന് താഴെയായി സ്ഥാപിക്കും. ഇത് ഇന്ത്യൻ വിപണിയിൽ ബെനലിയുടെ ഏറ്റവും താങ്ങാനാവുന്ന ഓഫറായിരിക്കും.

2017-ൽ ഇറ്റലിയിൽ നടന്ന EICMA മോട്ടോർസൈക്കിൾ ഷോയിലാണ് ബെനലി TRK 251 അർഡ്വഞ്ചർ ടൂററിനൊപ്പം ലിയോൺസിനോ 250 ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചത്. കാഴ്ച്ചയിൽ ലിയോൺസിനോ 500-ക്ക് സമാനമാണ്. മോട്ടോർസൈക്കിളിന് ഓവൽ ആകൃതിയിലുള്ള ഹെഡ്‌ലാമ്പാണ് നൽകിയിരിക്കുന്നത്. എൽഇഡി ഡിആർഎല്ലിനൊപ്പം മോട്ടോർസൈക്കിളിന് റെട്രോ ലുക്ക് നൽകുന്നു.

സിംഗിൾ പീസ് സീറ്റ്, കോംപാക്റ്റ് വീൽബേസ്, 17 ലിറ്റർ ഇന്ധനം വരെ നിലനിർത്താൻ കഴിയുന്ന ടിയർട്രോപ്പ് ആകൃതിയിലുള്ള ഇന്ധന ടാങ്ക്, ഒരു ഉയർന്ന എക്‌സ്‌ഹോസ്റ്റ് എന്നിവ സ്‌ക്രാംബ്ലർ രൂപത്തെ വർധിപ്പിക്കുന്നു. ഫ്രണ്ട് മഡ്‌ഗാർഡിൽ പെസാരോ ലയൺ മോട്ടിഫും ലിയോൺസിനോ 250 യുടെ സവിശേഷതയാണ്.

249 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് DOHC എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. ആറ് സ്പീഡ് ട്രാൻസ്മിഷനുമായി ജോടിയാക്കിയ യൂണിറ്റിന് 9250 rpm-ൽ 25.8 bhp കരുത്തും 8000 rpm-ൽ 21.2 Nm torque ഉം എന്നിവ പുറത്തെടുക്കാൻ ലിയോൺസിനോ 250-ക്ക് സാധിക്കും.

സസ്‌പെൻഷൻ സജ്ജീകരണത്തെ സംബന്ധിച്ചിടത്തോളം, ലിയോൺസിനോ 250 മുൻവശത്ത് 41 mm അപ്സൈഡ് ഡൗണ്‍ ടെലിസ്‌കോപ്പിക് ഫോർക്ക്, പിൻവശത്തേക്ക് 51 mm ക്രമീകരിക്കാവുന്ന മോണോഷോക്ക് അബ്സോർബറുകൾ എന്നിവയും കമ്പനി വാഗ്ദാനം ചെയ്യുന്നു.
Most Read: ട്രിപ്പിൾ റൈഡിംഗിന് ഓസ്‌ട്രേലിയയിൽ 66,000 രൂപ പിഴയടച്ച് ഇന്ത്യൻ റൈഡർ

ബെനലി ലിയോൺസിനോയ്ക്ക് ഇരുവശത്തും 17 ഇഞ്ച് അലോയ് വീലുകൾ ലഭിക്കുന്നു. മുൻവശത്ത് 110/70-സെക്ഷൻ പിറെല്ലി എയ്ഞ്ചൽ എസ്ടി ടയറുകളും പിന്നിൽ 150/60 സെക്ഷനുകളുള്ള മെറ്റ്‌സെലർ സ്‌പോർടെക് M 5 ട്യൂബ് ലെസ്സ് ടയറുകളുമാണ് ബൈക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Most Read: സംസ്ഥാനത്ത് ട്രിയോ ഇലക്ട്രിക്ക് ഓട്ടോറിക്ഷകൾ പുറത്തിറക്കാനൊരുങ്ങി മഹീന്ദ്ര

മുൻവശത്ത് സിംഗിൾ 280 mm ഡിസ്ക് ബ്രേക്കും പിന്നിൽ 240 mm ഡിസ്ക് ബ്രേക്കുമാണ് ബൈക്കിൽ വാഗ്ദാനം ചെയ്യുന്നത്. റൈഡറിന്റെ സുരക്ഷയ്ക്കായി ഒരു ഡ്യുവൽ ചാനൽ എബിഎസും സ്റ്റാൻഡേർഡായി ഉൾപ്പെടുത്തിയിരിക്കുന്നത്. പേൾ ബ്രൗണ്‍, ഇറ്റാലിയൻ റെഡ്, ടൈറ്റാനിയം ഗ്രേ എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ലിയോൺസിനോ 250 ലഭ്യമാകും.

ബജാജ് ഡൊമിനാർ 400, റോയൽ എൻഫീൽഡ് ക്ലാസിക് 350 എന്നീ മോഡലുകളായിരിക്കും ലിയോൺസിനോ 250 യുടെ വിപണിയിലെ എതിരാളികൾ. Rs. 1.80 രൂപ മുതൽ 2.25 ലക്ഷം രൂപ വരെ പ്രതീക്ഷിക്കാം മോട്ടോർസൈക്കിളിന്റെ എക്സ്ഷോറൂം വില.


Click it and Unblock the Notifications








