ട്രിപ്പിൾ റൈഡിംഗിന് ഓസ്‌ട്രേലിയയിൽ 66,000 രൂപ പിഴയടച്ച് ഇന്ത്യൻ റൈഡർ

ഓസ്‌ട്രേലിയയിൽ ട്രിപ്പിൾസ് വെച്ച് ഇരുചക്ര വാഹനം ഓടിച്ചതിന് ഇന്ത്യക്കാരനിൽ നിന്ന് 66,000 രൂപ കടുത്ത പിഴ ഈടാക്കി. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ ഭാര്യയും പേരക്കുട്ടിയുമായി സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം.

ട്രിപ്പിൾ റൈഡിംഗിന് ഓസ്‌ട്രേലിയയിൽ 66,000 രൂപ പിഴയടച്ച് ഇന്ത്യൻ റൈഡർ

പഴയ ശീലങ്ങൾ കഠിനമായിട്ടേ മരിക്കൂ എന്ന് പറയപ്പെടുന്നു. ഈ ഇന്ത്യക്കാരന്റെ കാര്യത്തിൽ ഇത് വളരെ ശരിയാണ്. ഇന്ത്യയിലും ട്രിപ്പിൾ റൈഡിങ് നിയമവിരുദ്ധമാണ്, ഇരുച്ക്ര വാഹനമോടിക്കുന്ന മിക്ക ആളുകളും ചില സമയങ്ങളിൽ എങ്കിലും ചെയ്യ്തിട്ടുള്ള കുറ്റമാണിത്.

ട്രിപ്പിൾ റൈഡിംഗിന് ഓസ്‌ട്രേലിയയിൽ 66,000 രൂപ പിഴയടച്ച് ഇന്ത്യൻ റൈഡർ

ഗ്രാമപ്രദേശങ്ങളിൽ, ട്രിപ്പിൾസ് വെച്ച് സവാരി നടത്തുന്നത് ദൈനംദിന കാഴ്ചയാണ്, നൂറുകണക്കിന് ഇരുചക്രവാഹനങ്ങളിൽ മൂന്ന് മുതിർന്നവർ സഞ്ചരിക്കുന്നതായി കാണാം.

ട്രിപ്പിൾ റൈഡിംഗിന് ഓസ്‌ട്രേലിയയിൽ 66,000 രൂപ പിഴയടച്ച് ഇന്ത്യൻ റൈഡർ

നിയമ വിരുദ്ധമാണെങ്കിലും, ഗ്രാമ പ്രദേശങ്ങളിൽ പരിശോധിക്കാൻ അധികം പോലീസുകാർ ഇല്ലാത്തതിനാൽ ആളുകൾ ഇപ്പോഴും ഇത് പിന്തുടരുന്നു. എന്നാൽ നഗരങ്ങളിൽ സ്ഥിതികൾ അൽപ്പം വ്യത്യസ്തമാണ്. ചില തരം ട്രിപ്പിൾ സവാരികൾ നിയമപരമല്ലെങ്കിലും അനുവദനീയമാണെന്ന് കണക്കാക്കപ്പെടുന്നു.

ട്രിപ്പിൾ റൈഡിംഗിന് ഓസ്‌ട്രേലിയയിൽ 66,000 രൂപ പിഴയടച്ച് ഇന്ത്യൻ റൈഡർ

വാഹനത്തിൽ രണ്ട് മുതിർന്നവരും ഒരു കുട്ടിയുമാണെങ്കിൽ, കുട്ടിക്ക് അധികം ഉയരമില്ലാത്ത കാലത്തോളം രണ്ട് മുതിർന്നവരെയും ഒരു കുട്ടിയെയും അനുവദനീയമായി കണക്കാക്കുന്നു. ചില സാഹചര്യങ്ങളിൽ, രണ്ട് മുതിർന്നവർക്കും രണ്ട് കൊച്ചുകുട്ടികൾക്കും അനുമതി നൽകാറുണ്ട്.

ട്രിപ്പിൾ റൈഡിംഗിന് ഓസ്‌ട്രേലിയയിൽ 66,000 രൂപ പിഴയടച്ച് ഇന്ത്യൻ റൈഡർ

ഇന്ത്യയിൽ ഒരു പാരമ്പര്യമാണിത്, ഓസ്‌ട്രേലിയയിൽ പിഴ അടക്കേണ്ടി വന്ന ഇന്ത്യൻ ദമ്പതികളും ഒരുപക്ഷേ അവിടെയും ഇത് അനുവദനീയമാണെന്ന് കരുതിയിരിക്കാം.

ട്രിപ്പിൾ റൈഡിംഗിന് ഓസ്‌ട്രേലിയയിൽ 66,000 രൂപ പിഴയടച്ച് ഇന്ത്യൻ റൈഡർ

റൈഡർക്ക് ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് മാത്രമാണ് കൈവശമുണ്ടായിരുന്നതെന്നും, തനിക്ക് നിയമങ്ങളെക്കുറിച്ച് അറിയില്ലെന്നാണ് വാഹനമോടിച്ചയാൾ അവകാശപ്പെട്ടതെന്നും NSW പൊലീസ് സേന വ്യക്തമാക്കി.

Most Read: പുതുക്കിയ മോട്ടോർ വാഹന നിയമം പൊല്ലാപ്പാകുന്നു; ആത്മഹത്യ ഭീഷണിയുമായി യുവതി -വീഡിയോ

ട്രിപ്പിൾ റൈഡിംഗിന് ഓസ്‌ട്രേലിയയിൽ 66,000 രൂപ പിഴയടച്ച് ഇന്ത്യൻ റൈഡർ

വാഹനം ഓടിച്ചയാൾക്ക് 67 വയസ്സും ഭാര്യക്ക് 59 ഉം അവരുടെ കൊച്ചുമകന് 6 വയസ്സും ഉണ്ടായിരുന്നു. പൊതുവെ ഇന്ത്യൻ മാനദണ്ഡമനുസരിച്ച്, അദ്ദേഹം ശരിക്കും ഒരു കുറ്റം ചെയ്തിട്ടില്ലായിരിക്കാം. ഇന്ത്യയിലും ഇത് നിയമപരമല്ലെങ്കിലും പൊതുവായി അംഗീകരിക്കപ്പെടുന്നതാണ്.

Most Read: ഓപ്പറേഷൻ ചെലാൻ; ട്രാഫിക്ക് കോടതി ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്ന ദൃശങ്ങൾ പുറത്ത്

ട്രിപ്പിൾ റൈഡിംഗിന് ഓസ്‌ട്രേലിയയിൽ 66,000 രൂപ പിഴയടച്ച് ഇന്ത്യൻ റൈഡർ

ഓസ്ട്രേലിയ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിൽ ഇത് നിയമപരമോ സ്വീകാര്യമോ അല്ല. പൊലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് ഓസ്‌ട്രേലിയയിൽ സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ഇന്ത്യൻ റൈഡറെ തടയുകയായിരുന്നു.

Most Read: മകനു വേണ്ടി മിനി ഇലക്ട്രിക്ക് ബുള്ളറ്റ് നിർമ്മിച്ച് അച്ചൻ; വീഡിയോ വൈറൽ

ട്രിപ്പിൾ റൈഡിംഗിന് ഓസ്‌ട്രേലിയയിൽ 66,000 രൂപ പിഴയടച്ച് ഇന്ത്യൻ റൈഡർ

റൈഡർ മദ്യപിച്ചിട്ടുണ്ടോ എന്ന് പൊലീസ് ആദ്യം തന്നെ പരിശോധിച്ചു. എന്നാൽ ശ്വസന പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. പക്ഷേ ഇയാൾക്കെതിരെ മൂന്ന് നിയമലംഘനങ്ങൾക്കും ഭാര്യയ്ക്കെതിരെ ഒരു നിയമലംഘനത്തിനും പിഴ ചുമത്തി.

ട്രിപ്പിൾ റൈഡിംഗിന് ഓസ്‌ട്രേലിയയിൽ 66,000 രൂപ പിഴയടച്ച് ഇന്ത്യൻ റൈഡർ

ഹെൽമെറ്റ് ഇല്ലാതെ യാത്രക്കാരുമായി സവാരി നടത്തിയതിന് അദ്ദേഹത്തിന് മൂന്ന് ഡീമെറിറ്റ് പോയിന്റുകളും 344 ഡോളറും (16,510 രൂപ). ഒരു സൈഡ്‌കാറിലല്ലാതെ, എട്ട് വയസ്സിന് താഴെയുള്ള കുട്ടിയുമായി സവാരി നടത്തിയതിന് അദ്ദേഹത്തിന് മൂന്ന് ഡീമെറിറ്റ് പോയിന്റുകളും 344 ഡോളറും (16,510 രൂപ). ഒന്നിലധികം യാത്രക്കാരുമൊത്തുള്ള സവാരിക്ക് വീണ്ടും മൂന്ന് ഡീമെറിറ്റ് പോയിന്റുകളും 344 ഡോളറും (16,510 രൂപ) പിഴ ഈടാക്കി.

ട്രിപ്പിൾ റൈഡിംഗിന് ഓസ്‌ട്രേലിയയിൽ 66,000 രൂപ പിഴയടച്ച് ഇന്ത്യൻ റൈഡർ

ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചതിന് ഭാര്യക്ക് 344 ഡോളർ (16.510 രൂപ) പിഴയും ചുമത്തി. ദമ്പതികളുടെ കൈവശം രണ്ട് ഹെൽമെറ്റുകളുണ്ടെന്ന് ചിത്രങ്ങൾ കാണിക്കുന്നു, എന്നാൽ ഒരു ഹെൽമെറ്റ് അവരുടെ ചെറുമകന്റെ തല മറയ്ക്കാൻ ഉപയോഗിച്ചിരുന്നു.

Most Read Articles

Malayalam
English summary
Indian Rider Pays Fine Of More Than Rs 66,000 In Australia For Triple Riding. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X