ബിഎസ്-VI സ്പ്ലെൻഡർ ഐസ്മാർട്ട് അവതരിപ്പിച്ച് ഹീറോ മോട്ടോകോർപ്

അടുത്ത വർഷം ഏപ്രിൽ ഒന്നിന് രാജ്യം പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളിലേക്ക് നീങ്ങുമ്പോൾ വാഹന നിർമ്മാതാക്കളെല്ലാം തങ്ങളുടെ മോഡലുകളെയെല്ലാം ബിഎസ്-VI-ലേക്ക് പരിഷ്ക്കരിച്ചു കൊണ്ടിരിക്കുകയാണ്.

ബിഎസ്-VI സ്പ്ലെൻഡർ ഐസ്മാർട്ട് അവതരിപ്പിച്ച് ഹീറോ മോട്ടോകോർപ്

രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ് തങ്ങളുടെ ആദ്യത്തെ ബിഎസ്-VI മോഡലായ പുതിയ സ്പ്ലെൻഡർ ഐസ്മാർട്ടിനെ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. 64,900 രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

ബിഎസ്-VI സ്പ്ലെൻഡർ ഐസ്മാർട്ട് അവതരിപ്പിച്ച് ഹീറോ മോട്ടോകോർപ്

നിലവിലുള്ള മോഡലിനെക്കാൾ 7,470 രൂപയുടെ വർധനവാണ് പുതിയ മോഡലിന് ഉണ്ടായിരിക്കുന്നത്. പുതിയ എഞ്ചിന് പുറമെ മറ്റ് ചെറിയ കോസ്മെറ്റിക്ക് നവീകരണവും ഇതിന് ലഭിക്കുന്നു.

ബിഎസ്-VI സ്പ്ലെൻഡർ ഐസ്മാർട്ട് അവതരിപ്പിച്ച് ഹീറോ മോട്ടോകോർപ്

ബൈക്കിന്റെ കൃത്യമായ എഞ്ചിൻ ശേഷി ഹീറോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ബിഎസ്-IV സ്പ്ലെൻഡർ ഐസ്മാർട്ടിൽ ഉണ്ടായിരുന്ന 109.15 സിസി എഞ്ചിനുമായി താരതമ്യപ്പെടുത്തുമ്പോൾ 113.2 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ബിഎസ്-VI മോഡലിൽ വാഗ്ദാനം ചെയ്യുന്നത്.

ബിഎസ്-VI സ്പ്ലെൻഡർ ഐസ്മാർട്ട് അവതരിപ്പിച്ച് ഹീറോ മോട്ടോകോർപ്

ബി‌എസ് IV കംപ്ലയിന്റ് എഞ്ചിനിൽ നിന്ന് 9.5 bhp പവറായിരുന്നു നൽകിയിരുന്നത്. എന്നാൽ പുതിയ മോഡലിന് 7,500 rpm-ൽ 9.1 bhp കരുത്ത് മാത്രമാണ് ഉത്പാദിപ്പിക്കാനാവുന്നത്. എന്നാൽ torque ഔട്ട്പുട്ടിൽ 10 ശതമാനം വർധനയുണ്ടായതായി ഹീറോ വെളിപ്പെടുത്തി. ഇപ്പോൾ 9.89 Nm torque ആണ് മോട്ടോർസൈക്കിൾ സൃഷ്ടിക്കുന്നത്.

ബിഎസ്-VI സ്പ്ലെൻഡർ ഐസ്മാർട്ട് അവതരിപ്പിച്ച് ഹീറോ മോട്ടോകോർപ്

എഞ്ചിൻ ഒരു പുതിയ ഡയമണ്ട് ഫ്രെയിമിനുള്ളിലാണ് നിർമ്മിച്ചിരിക്കുന്നത്. കൂടാതെ ഹീറോ സസ്പെൻഷൻ ട്രാവൽ 15 മില്ലീമീറ്ററും വീൽബേസ് 36 മില്ലീമീറ്ററും വർധിപ്പിച്ചിട്ടുണ്ട്. ഇത് കൂടുതൽ സുഖകരവും സുസ്ഥിരവുമായ യാത്ര വാഗ്ദാനം ചെയ്യുന്നു.

ബിഎസ്-VI സ്പ്ലെൻഡർ ഐസ്മാർട്ട് അവതരിപ്പിച്ച് ഹീറോ മോട്ടോകോർപ്

പുതിയ സ്പ്ലെൻഡർ ഐസ്മാർട്ടിന് 165 mm മുതൽ 180 mm വരെ ഗ്രൗണ്ട് ക്ലിയറൻസും ലഭിച്ചു. എന്നിരുന്നാലും, സീറ്റ് ഉയരം കൂട്ടാതെ ഹീറോയ്ക്ക് ഇത് ചെയ്യാൻ കഴിഞ്ഞു. മറ്റ് മാറ്റങ്ങളിൽ തിളക്കമുള്ള ഹെഡ്‌ലൈറ്റ് ഉൾപ്പെടുന്നു.

Most Read: ബിഎസ് VI ഹോണ്ട CB ഷൈന്‍ 125-നെ ഉടന്‍ അവതരിപ്പിക്കും

ബിഎസ്-VI സ്പ്ലെൻഡർ ഐസ്മാർട്ട് അവതരിപ്പിച്ച് ഹീറോ മോട്ടോകോർപ്

മാത്രമല്ല ഹീറോയുടെ i3s സ്റ്റാർട്ട്-സ്റ്റോപ്പ് സാങ്കേതികവിദ്യ അവതരിപ്പിക്കുന്നത് തുടരും. ഇത് ദീർഘനേരം എഞ്ചിൻ ഓഫ് ചെയ്യുകയും ക്ലച്ച് പ്രവർത്തിപ്പിക്കുമ്പോൾ എഞ്ചിൻ പുനരാരംഭിക്കുകയും ചെയ്യുന്നു.

Most Read: ചേതക് ഇലക്ട്രിക്കിനായുള്ള ബുക്കിങ് ഉടന്‍ ആരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

ബിഎസ്-VI സ്പ്ലെൻഡർ ഐസ്മാർട്ട് അവതരിപ്പിച്ച് ഹീറോ മോട്ടോകോർപ്

അടുത്ത നാല് ആഴ്ചയ്ക്കുള്ളിൽ ബിഎസ്-VI സ്പ്ലെൻഡർ ഐസ്മാർട്ട് ഡീലർഷിപ്പുകളിൽ എത്താൻ തുടങ്ങുമെന്നും അതിനുശേഷം ഡെലിവറികൾ ആരംഭിക്കുമെന്നും ഹീറോ അറിയിച്ചിട്ടുണ്ട്. രാജ്യത്ത് ബിഎസ്-VI സർട്ടിഫിക്കേഷൻ ലഭിച്ച ആദ്യ ഇരുചക്രവാഹനം കൂടിയാണ് സ്പ്ലെൻഡർ ഐസ്മാർട്ട്.

Most Read: വിൽപ്പനയിൽ ഹോണ്ട ആക്ടിവയെ മറികടന്ന് ഹീറോ സ്പ്ലെൻഡർ

ബിഎസ്-VI സ്പ്ലെൻഡർ ഐസ്മാർട്ട് അവതരിപ്പിച്ച് ഹീറോ മോട്ടോകോർപ്

2019 ജൂൺ മാസത്തിൽ തന്നെ ഹീറോ മോട്ടോകോർപ് ബിഎസ്-VI സർട്ടിഫിക്കേഷൻ ലഭിച്ചതായി പ്രഖ്യാപിച്ചിരുന്നു. മുഖ്യ എതിരാളിയായ ഹോണ്ട മോട്ടോർസൈക്കിൾസ് അവരുടെ ആക്ടിവ ബിഎസ്-VI അവതരിപ്പിക്കുന്നതിന് ഒരു ദിവസം മുമ്പായിരുന്നു ഇത്. എങ്കിലും ആക്ടിവ സ്കൂട്ടറാണ് രാജ്യത്ത് ആദ്യം വിൽപ്പനക്കെത്തിയ ബിഎസ്-VI കംപ്ലയിന്റ് ഇരുചക്രവാഹനം.

More from DriveSpark

Article Published On: Thursday, November 7, 2019, 15:12 [IST]
English summary
BS6 Hero Splendor iSmart launched. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X