വിൽപ്പനയിൽ ഹോണ്ട ആക്ടിവയെ മറികടന്ന് ഹീറോ സ്പ്ലെൻഡർ

ഇന്ത്യൻ വാഹന വ്യവസായം മാസങ്ങളായി തകർച്ചയിലൂടെയാണ് കടന്നുപോവുന്നത്. ഉത്സവ സീസണിലെ വിൽപ്പനയും മാന്ദ്യത്തെ മറികടക്കാൻ സഹായിച്ചില്ല എന്നുവേണം കരുതാൻ.

വിൽപ്പനയിൽ ഹോണ്ട ആക്ടിവയെ മറികടന്ന് ഹീറോ സ്പ്ലെൻഡർ

ഇരുചക്ര വാഹന വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ട് മോഡലുകളാണ് ഹോണ്ട ആക്ടിവയും ഹീറോ സ്പ്ലെൻഡറും. ഈ വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടുന്ന വാഹനങ്ങളുടെ പട്ടികയിൽ ആക്ടിവയും സ്പ്ലെൻഡറും ഏറെ മുന്നിലാണ്.

വിൽപ്പനയിൽ ഹോണ്ട ആക്ടിവയെ മറികടന്ന് ഹീറോ സ്പ്ലെൻഡർ

എന്നാൽ ഈ വർഷം ഇതുവരെ വിൽപ്പന നടത്തിയതിൽ ഏറ്റവും കൂടുതൽ വിൽപ്പന ലഭിച്ച ഇരുചക്ര വാഹനം ഹീറോ സ്പ്ലെൻഡറാണ്. ജാപ്പനീസ് നിർമ്മാതാക്കളുടെ മോഡലായ ഹോണ്ട ആക്ടീവയുടെ വിൽപ്പനയേക്കാൾ ഏറെ മുന്നിലാണ് എൻട്രി ലെവൽ കമ്മ്യൂട്ടറായ സ്പ്ലൻഡറിന്റെ വിൽപ്പന.

വിൽപ്പനയിൽ ഹോണ്ട ആക്ടിവയെ മറികടന്ന് ഹീറോ സ്പ്ലെൻഡർ

2019-ന്റെ ആദ്യപാദത്തെ വിൽപ്പനയിൽ 20,84,944 യൂണിറ്റുകൾ വിറ്റഴിച്ച് ഹീറോ സ്പ്ലെൻഡർ ഒന്നാം സ്ഥാനത്തെത്തി. 19,60,038 യൂണിറ്റുകളുമായി ഹോണ്ട ആക്ടിവ രണ്ടാം സ്ഥാനത്തെത്തി. ഹീറോ മോഡലിനേക്കാൾ 1,24,906 യൂണിറ്റുകളുടെ കുറവാണ് ആക്ടിവയുടെ വിൽപ്പന സൂചിപ്പിക്കുന്നത്.

വിൽപ്പനയിൽ ഹോണ്ട ആക്ടിവയെ മറികടന്ന് ഹീറോ സ്പ്ലെൻഡർ

ഈ സാമ്പത്തിക വർഷത്തെ ആദ്യ ക്വാർട്ടറിലെ വിൽപ്പനയിൽ സ്പ്ലെൻഡർ ഒന്നാമതെത്തിയെങ്കിലും മൂന്നാം ക്വാർട്ടറിലെ വിൽപ്പനയിൽ ആക്ടിവ മുന്നിലെത്തിയിരുന്നു. കഴിഞ്ഞ ആറ് മാസത്തെ (2019 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ) വിൽപ്പനയിൽ 13,93,256 യൂണിറ്റുകളുമായി ഹോണ്ട ആക്ടിവ മുന്നിലെത്തി.

വിൽപ്പനയിൽ ഹോണ്ട ആക്ടിവയെ മറികടന്ന് ഹീറോ സ്പ്ലെൻഡർ

ഹീറോ സ്പ്ലെൻഡറിന്റെ 13,70,138 യൂണിറ്റ് വിൽപ്പനയേക്കാൾ 23,118 യൂണിറ്റാണ് കൂടുതലാണിത് രേഖപ്പെടുത്തുന്നത്. ഈ വർഷം ജൂണിൽ അവതരിപ്പിച്ച ലിമിറ്റഡ് എഡിഷൻ ആക്റ്റിവ 5G-യിൽ സ്റ്റൈൽ അഡീഷനുകളും രണ്ട് പുതിയ ഡ്യുവൽ-കളർ ഓപ്ഷനുകളും ഉണ്ട്. വാഹനത്തിന്റെ ആവശ്യകത നിറവേറ്റുന്നതിനായി ഹോണ്ടയുടെ ഉത്പാദന ശേഷി ഇരട്ടിയിലധികമാണ്.

വിൽപ്പനയിൽ ഹോണ്ട ആക്ടിവയെ മറികടന്ന് ഹീറോ സ്പ്ലെൻഡർ

2016-17-ന് ശേഷമാണ് ഏറ്റവും കൂടുതൽ വിൽപ്പന നടത്തുന്ന മോട്ടോർസൈക്കിളുകളുടെ പട്ടികയിൽ ആക്ടിവ ഇടംപിടിക്കാൻ തുടങ്ങിയത്. ഇപ്പോൾ ആഭ്യന്തര ഇരുചക്രവാഹന വിൽപ്പനയിൽ 14 ശതമാനവും ആക്ടിവയുടെതാണ്. ഇതിന്റെ മികച്ച വിൽപ്പന പ്രകടനം സ്കൂട്ടർ വിഭാഗത്തിൽ ഹോണ്ടയ്ക്ക് 56 ശതമാനം വിപണി വിഹിതം നൽകി.

Most Read: ഇംപെരിയാലെ 400-നെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ബെനലി

വിൽപ്പനയിൽ ഹോണ്ട ആക്ടിവയെ മറികടന്ന് ഹീറോ സ്പ്ലെൻഡർ

2019 സാമ്പത്തിക വർഷത്തിലെ ക്വാർട്ടർ ഒന്നിലെ ഹീറോ സ്പ്ലെൻഡർ വിൽപ്പന 7,14,806 യൂണിറ്റായിരുന്നു. ഇത് ഹോണ്ട ആക്ടിവയുടെ 5,66,782 യൂണിറ്റ് വിൽപ്പനയേക്കാൾ 1,48,024 യൂണിറ്റ് അധികമായിരുന്നു. ഈ പാദത്തിൽ 2019 മാർച്ചിലാണ് സ്പ്ലൻഡറിന് ഏറ്റവും ശക്തമായ വിൽപ്പന നേടാൻ സാധിച്ചത്. തുടർന്ന് മൂന്ന് മാസത്തോളം ഹീറോ മോഡൽ ഒന്നാമതെത്തി.

Most Read: ചേതക് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ വില വെളിപ്പെടുത്താതെ ബജാജ്

വിൽപ്പനയിൽ ഹോണ്ട ആക്ടിവയെ മറികടന്ന് ഹീറോ സ്പ്ലെൻഡർ

രണ്ടാം ക്വാർട്ടറിന്റെ എല്ലാ മാസങ്ങളിലും ഹീറോ സ്പ്ലെൻഡറായിരുന്നു വിൽപ്പനയിൽ മികച്ചു നിന്നത്. ആദ്യ രണ്ട് ക്വാർട്ടറിൽ ശക്തമായ പ്രകടനം കാഴ്ചവെച്ച ഹീറോ സ്പ്ലെൻഡർ സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ വിൽപ്പന 14,48,531 യൂണിറ്റായി ഉയർന്നു. ഹോണ്ട ആക്ടിവ വിൽപ്പനയെക്കാൾ 2,15,315 യൂണിറ്റുകളുടെ മുന്നേറ്റമാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്.

Most Read: 125 ഡ്യൂക്ക്, ആർസി എന്നിവയുടെ വിൽപ്പനയിൽ നേട്ടവുമായി കെടിഎം

വിൽപ്പനയിൽ ഹോണ്ട ആക്ടിവയെ മറികടന്ന് ഹീറോ സ്പ്ലെൻഡർ

ആക്ടിവയുടെ 12,33,216 യൂണിറ്റാണ് ഇതേസമയം വിറ്റഴിച്ചത്. എന്നിരുന്നാലും, 2019-ലെ മൂന്നാം ക്വാർട്ടറിൽ ഹോണ്ട ആക്ടിവ മുന്നിലെത്തി. ഈ പാദത്തിൽ 7,26,822 യൂണിറ്റ് ആക്ടിവ വിറ്റു. ഹീറോ സ്പ്ലെൻഡർ വിൽപ്പന ഇതേസമയം 13,70,138 യൂണിറ്റുകളായിരുന്നു. നാലാം ക്വാർട്ടറിലും വിൽപ്പനയിൽ രണ്ട് മോഡലുകളും മികച്ചു നിക്കുകയാണ്.

More from DriveSpark

Article Published On: Friday, October 25, 2019, 8:30 [IST]
English summary
Hero Splendor sales higher than Honda Activa in 2019. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X