ബിഎസ്-VI ഹീറോ ഗ്ലാമറിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഇന്ത്യൻ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പ് അവരുടെ ഏറ്റവും കൂടുതൽ വിൽപ്പന നേടുന്ന 125 സിസി കമ്മ്യൂട്ടർ മോട്ടോർസൈക്കിളായ ഗ്ലാമറിന്റെ പരിഷ്ക്കരിച്ച ബിഎസ്-VI പതിപ്പ് പുറത്തിറക്കാൻ തയ്യാറെടുക്കുകയാണ്.

ബിഎസ്-VI ഹീറോ ഗ്ലാമറിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

അതിന്റെ ഭാഗമായി ബൈക്കിന്റെ പരീക്ഷണയോട്ടം കമ്പനി നടത്തി. അതിന്റെ ചിത്രങ്ങളും ഇപ്പോൾ ഇന്റർനെറ്റിലൂടെ പുറത്തുവന്നു. നിലവിലെ ഹീറോ ഗ്ലാമറിനോട് സാമ്യമുള്ളതാണ് പുതിയ പതിപ്പെന്ന് സ്പൈ ചിത്രങ്ങൾ വ്യക്തമാക്കുന്നു. ഇത് ബിഎസ്-VI മലിനീകരണ മാനദണ്ഡത്തിന് അനുസൃതമായി പരിഷ്ക്കരിക്കുമെന്ന് വ്യക്തമാണ്.

ബിഎസ്-VI ഹീറോ ഗ്ലാമറിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

പുതിയ മോഡലിലേക്ക് ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ഹീറോ മോട്ടോകോർപ് ഗ്ലാമറിന്റെ ഡിസൈനിന് സൂക്ഷ്മമായ നവീകരണങ്ങൾ നൽകിയതായി തോന്നുന്നു. ഇൻസ്ട്രുമെന്റ് പാനലും നവീകരിച്ചതായാണ് കാണപ്പെടുന്നത്.

ബിഎസ്-VI ഹീറോ ഗ്ലാമറിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

കൂടാതെ ഒരു പൂർണ ഡിജിറ്റൽ യൂണിറ്റും ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷ. അതോടൊപ്പം ടെയിൽ വിഭാഗവും പുതിയ ഗ്രാബ് റെയിലും എൽഇഡി ടെയിൽ‌ലൈറ്റും പുനർരൂപകൽപ്പന ചെയ്‌തിട്ടുണ്ട്.

ബിഎസ്-VI ഹീറോ ഗ്ലാമറിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

വരാനിരിക്കുന്ന ബിഎസ്-VI മലിനീകരണ ചട്ടങ്ങൾ പാലിക്കുന്നതിനായി ഫ്യുവൽ ഇഞ്ചക്ഷൻ സാങ്കേതിക വിദ്യയും വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്ക്, ട്വിൻ റിയർ ഷോക്കുകൾ എന്നിവയുൾപ്പെടെ നിലവിലുള്ള മോഡലിന് സമാനമായ സസ്പെൻഷനുമായാണ് പുതിയ ബിഎസ്-VI ഗ്ലാമർ എത്തുന്നത്.

ബിഎസ്-VI ഹീറോ ഗ്ലാമറിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

പുതിയ ഗ്ലാമറിന് ഇന്റഗ്രേറ്റഡ് ബ്രേക്കിംഗ് സിസ്റ്റം ലഭിക്കാൻ സാധ്യതയുണ്ട്. കൂടാതെ രണ്ട് വകഭേദങ്ങളും ഓഫറിൽ ഉണ്ടാകും. നിലവിലെ മോഡലിന്റെ പിൻ ടയർ ഹഗ്ഗറും കാണുന്നില്ല. എന്നാൽ അന്തിമ നിർമ്മാണ മോഡലിൽ ടയർ ഹഗ്ഗർ ഹീറോ നിലനിർത്തുമോ എന്ന കാര്യം വ്യക്തമല്ല.

Most Read: ബിഎസ് VI വെസ്പ, അപ്രീലിയ മോഡലുകളുടെ വില്‍പ്പന ഏപ്രില്‍ മുതല്‍; അപ്രീലിയ SR150 ഇനി SR160

ബിഎസ്-VI ഹീറോ ഗ്ലാമറിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഹീറോ മോട്ടോകോർപ് നിലവിൽ അതിന്റെ മുഴുവൻ ഉൽപ്പന്ന പോർട്ട്‌ഫോളിയോയും പുതിയതും മികച്ചതുമായി പരിഷ്ക്കരിച്ച് വിപണിയിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ്. നിരവധി ബിഎസ്-IV മോഡലുകളുടെ ഉത്പാദനം നിർത്തലാക്കുമ്പോൾ ബിഎസ്-VI മോഡലുകളുടെ ഉത്പാദനം കുറച്ചതായി കമ്പനി ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

Most Read: ഹസ്ഖ്‌വര്‍ണ ബൈക്കുകൾ ഇന്ത്യൻ ബൈക്ക് വീക്കിൽ അവതരിപ്പിക്കാനൊരുങ്ങി ബജാജ്

ബിഎസ്-VI ഹീറോ ഗ്ലാമറിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

പുതിയ ഗ്ലാമറിന് നിലവിലെ ഗ്ലാമറിനേക്കാൾ 5,000 രൂപ മുതൽ 6,000 രൂപ വരെ വില വർധനവ് ഉണ്ടാകുമെന്ന് ഉറപ്പാണ്. നിലവിൽ ഹീറോ ഗ്ലാമർ ബിഎസ്-IV ന് 69,950 രൂപയാണ് എക്സ്ഷോറൂം വില.

Most Read: നിർമ്മാണ ചെലവു കുറയ്ക്കാൻ പുതിയ ഫാക്ടറി നിർമ്മിക്കാനൊരുങ്ങി ഏഥർ എനർജി

ബിഎസ്-VI ഹീറോ ഗ്ലാമറിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ് തങ്ങളുടെ ആദ്യത്തെ ബിഎസ്-VI മോഡലായ പുതിയ സ്പ്ലെൻഡർ ഐസ്മാർട്ടിനെ അടുത്തിടെ വിപണിയിൽ അവതരിപ്പിച്ചിരുന്നു. 64,900 രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. നിലവിലുള്ള മോഡലിനെക്കാൾ 7,470 രൂപയുടെ വർധനവാണ് പുതിയ മോഡലിന് ഉണ്ടായിരിക്കുന്നത്. പുതിയ എഞ്ചിന് പുറമെ മറ്റ് ചെറിയ കോസ്മെറ്റിക്ക് നവീകരണവും ഇതിന് ലഭിക്കുന്നു.

Spy Shot Courtesy: Gagan Choudhary

Most Read Articles

Malayalam
English summary
Hero Glamour BS6 Spied. Read more Malayalam
Story first published: Tuesday, December 3, 2019, 17:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X