സെപ്തംബറില്‍ ആറ് ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹീറോ
2019 സെപ്തംബര്‍ മാസത്തില്‍ 6,12,204 യൂണിറ്റുകളുടെ വില്‍പ്പനയുമായി ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്. 12.6 ശതമാനത്തിന്റെ അധിക വില്‍പ്പനയാണ് സെപ്തംബര്‍ മാസത്തില്‍ ലഭിച്ചതെന്നും കമ്പനി അറിയിച്ചു.

അതേസമയം ഓഗസ്റ്റ് മാസത്തില്‍ 5,43,406 യൂണിറ്റുകളുടെ വില്‍പ്പനയാണ് നടന്നത്. വരാനിരിക്കുന്ന ഉത്സവ നാളുകളില്‍ വില്‍പ്പന ഇതിലും ഉയുമെന്നാണ് പ്രതീക്ഷയെന്നും കമ്പനി വ്യക്തമാക്കി. സെപ്തംബര്‍ മാസത്തില്‍ തെരഞ്ഞെടുത്ത് ചില മോഡലുകളില്‍ കമ്പനി നിരവധി ഓഫറുകള്‍ നല്‍കിയിരുന്നു.

ഇതാണ് ഉപഭോക്താക്കളെ ഹീറോയിലേക്ക് ആകര്‍ഷിച്ചതെന്നും കമ്പനി അറിയിച്ചു. ഒരു ഹീറോ മോട്ടോര്‍സൈക്കിള്‍ അല്ലെങ്കില്‍ സ്‌കൂട്ടര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന വാങ്ങുന്നവര്‍ക്ക് നിര്‍ദ്ദിഷ്ട ആപ്ലിക്കേഷനുകള്‍ വഴി വാങ്ങുന്നതിലൂടെ ക്യാഷ് ബാക്ക് ഓഫറുകളും, രൂപയില്‍ ഇളവും കമ്പനി പ്രഖ്യാപിച്ചിരുന്നു.

ഡീലര്‍മാര്‍ക്ക് പിന്തുണ നല്‍കുന്നതിനായി, ഹീറോ ക്രെഡിറ്റ് പരിധി വര്‍ദ്ധിപ്പിക്കുകയും, ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തു. വിപണിയില്‍ ആനുകൂല്യങ്ങള്‍ നല്‍കി മാന്ദ്യത്തെ നേരിടുകയും വില്‍പ്പന ഉയര്‍ത്തുകയുമാണ് കമ്പനിയുടെ ലക്ഷ്യം.

ഉത്സവ നാളുകളില്‍ 10 ശതമാനത്തിന്റെ അധിക വളര്‍ച്ച കൈവരിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. സമീപ കാലത്ത് ഇന്ത്യന്‍ വാഹന വ്യവസായം അതിന്റെ മോശം അവസ്ഥയിലൂടെയാണ് കടന്നുപെയിക്കൊണ്ടിരിക്കുന്നത്. അതിനെ പ്രതിരോധിക്കുകയാണ് ഇതിലൂടെ കമ്പനി ലക്ഷ്യം വെയ്ക്കുന്നതും.

2019 മുതല്‍ ഇന്ത്യന്‍ വിപണിയില്‍ കമ്പനിയുടെ വില്‍പ്പനയിലും സ്ഥിരമായി ഇടിവാണ് രേഖപ്പെടുത്തുന്നത്. മാന്ദ്യത്തില്‍ നിന്നും രക്ഷപ്പെടാന്‍ നേരത്തെ തന്നെ നിരവധി നിര്‍മ്മാതാക്കള്‍ ചില മോഡലുകളുടെ വിലയില്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിരുന്നത്.

എന്നിരുന്നാലും, രാജ്യത്ത് ഉത്സവ സീസണിന്റെ വരവോടെ ഒരു നല്ല ശതമാനം വളര്‍ച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നത്. അടുത്തിടെ കോര്‍പ്പറേറ്റ് നികുതി നിരക്കുകള്‍ കുറച്ചതാണ് ഹീറോയുടെ വില്‍പ്പനയില്‍ വര്‍ധനവുണ്ടാകാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ട്. നികുതി നിരക്കുകള്‍ കുറച്ചത് രാജ്യത്തെ വാഹന വ്യവസായത്തെ സംബന്ധിച്ചോളം വലിയ ആശ്വാസമാണ്.
Most Read: അപ്രീലിയ GPR 250 ചൈനയിൽ അവതരിപ്പിച്ചു; ഇന്ത്യയിലേക്ക് അടുത്ത വർഷം

ബിഎസ് VI കംപ്ലയിന്റ് മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയുമാണ് കമ്പനി. ഹോണ്ട അവരുടെ ആദ്യ ബിഎസ് VI സ്‌കൂട്ടറിനെ വിപണിയില്‍ അവതരിപ്പിച്ചു.
Most Read: സാഹസിക പ്രകടനം വെളിപ്പെടുത്തി എംഫ്‌ളക്‌സ് വണ്‍ ഇലക്ട്രിക്ക് സ്‌പോര്‍ട്‌സ് ബൈക്ക്; വീഡിയോ

ഹീറോ ഇതിനകം തന്നെ തങ്ങളുടെ ബിഎസ് VI കംപ്ലയിന്റ് സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട് ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഉത്സവ സീസണ്‍ ആരംഭിക്കുന്നതോടെ വാഹനത്തെ വിപണിയിലെത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിപണിയിലെ ആദ്യത്തെ ബിഎസ് VI കംപ്ലയിന്റ് കമ്മ്യൂട്ടര്‍ വാഹനമാണിത്.
Most Read: ഓട്ടോറിക്ഷയില്‍ യുവാക്കളുടെ സാഹസിക പ്രകടനം; വീഡിയോ വൈറല്‍

ഈ വര്‍ഷം ജൂണ്‍ 10-ന് ഹീറോ മോട്ടോകോര്‍പ് ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഓട്ടോമോട്ടീവ് ടെക്‌നോളജിയില്‍ (ICAT) നിന്ന് സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട് 110 -ന് ബിഎസ് VI സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതായി പ്രഖ്യാപിച്ചിരുന്നു. ഇതോടെ ബിഎസ്-VI സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച രാജ്യത്തെ ആദ്യത്തെ ഇരുചക്ര വാഹന നിര്‍മാതാക്കളായി ഹീറോ മോട്ടോകോര്‍പ് മാറി.


Click it and Unblock the Notifications








