കെടിഎം 390 അഡ്വഞ്ചർ നവംബറിൽ ആഗോളതലത്തിൽ അരങ്ങേറും

ഓസ്ട്രിയൻ ഇരുചക്രവാഹന നിർമ്മാതാക്കളായ കെടിഎമ്മിന്റെ പുതിയ മോഡലായ 390 അഡ്വഞ്ചർ ഈ വർഷം തന്നെ ഇന്ത്യയിൽ അവതരിപ്പിക്കും. 2019 ഡിസംബറിൽ നടക്കുന്ന മോട്ടോർസൈക്കിൾ ഷോയിലാകും വാഹനത്തെ കമ്പനി അവതരിപ്പിക്കുക.

കെടിഎം 390 അഡ്വഞ്ചർ നവംബറിൽ ആഗോളതലത്തിൽ അരങ്ങേറും

നവംബർ 5 മുതൽ നടക്കുന്ന മിലാനിൽ നടക്കുന്ന EICMA മോട്ടോർ സൈക്കിൾ ഷോയിലാകും 390 അഡ്വഞ്ചർ ആഗോളതലത്തിൽ അരങ്ങേറുക. ഓഫ്-റോഡ് പ്രേമികൾക്കിടയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബൈക്കുകളിൽ ഒന്നാണ് കെടിഎം 390 അഡ്വഞ്ചർ.

കെടിഎം 390 അഡ്വഞ്ചർ നവംബറിൽ ആഗോളതലത്തിൽ അരങ്ങേറും

കമ്പനിയിൽ നിന്ന് വരാനിരിക്കുന്ന എൻട്രി ലെവൽ അഡ്വഞ്ചർ ബൈക്ക് നിരവധി തവണ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. 390 ഡ്യൂക്ക് നേക്കഡ് സ്ട്രീറ്റ് നിന്നുള്ള ഡിസൈൻ സൂചനകൾ കടമെടുത്താകും അഡ്വഞ്ചർ മോട്ടോർസൈക്കിൾ വിപണിയിലെത്തുക. എന്നിരുന്നാലും, ഓഫ്-റോഡിംഗ് എളുപ്പമാക്കുന്നതിന് ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസായിരിക്കും 390 അഡ്വഞ്ചറിന് നൽകുക.

കെടിഎം 390 അഡ്വഞ്ചർ നവംബറിൽ ആഗോളതലത്തിൽ അരങ്ങേറും

ഒരു ട്രെല്ലിസ് ഫ്രെയിമിന് ചുറ്റും ബോൾട്ട് ചെയ്ത സബ് ഫ്രെയിമിനൊപ്പം മോട്ടോർസൈക്കിൾ നിർമ്മിക്കും. കെടിഎം 390 ഡ്യൂക്കിൽ ലഭ്യമായ ഫീച്ചറുകൾക്ക് പുറമേ കൺസോൾ ഒരു ടേൺ-ബൈ-ടേൺ നാവിഗേഷൻ ഫംഗ്ഷനും വാഗ്ദാനം ചെയ്തേക്കാം.

കെടിഎം 390 അഡ്വഞ്ചർ നവംബറിൽ ആഗോളതലത്തിൽ അരങ്ങേറും

മോട്ടോർസൈക്കിളിന് ടൂറിംഗ് ആക്‌സസറികൾ വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിൽ സാഡിൽ ബാഗുകൾ, പാനിയർ ബോക്സ്, ടോപ്പ് ലഗേജ് ബോക്സ് എന്നിവയെല്ലാം ഉൾപ്പെടുന്നു. കൂടാതെ 390 അഡ്വഞ്ചറിന് 19 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയർ അലോയ് വീലുകളായിരിക്കും ഉൾപ്പെടുത്തുക.

കെടിഎം 390 അഡ്വഞ്ചർ നവംബറിൽ ആഗോളതലത്തിൽ അരങ്ങേറും

മുൻവശത്ത് അപ്‌സൈഡ് ഡൗണ്‍ ഫോർക്കുകളും പിന്നിൽ ക്രമീകരിക്കാവുന്ന ഒരു മോണോഷോക്കും ആയിരിക്കും സസ്പെൻഷൻ സംവിധാനം കൈകാര്യം ചെയ്യുക. 390 അഡ്വഞ്ചർ മോട്ടോർസൈക്കിളിലെ എല്ലാ ഇലക്ട്രോണിക്സുകളും 390 ഡ്യൂക്കിൽ നിന്ന് കടമെടുത്തവയാകും. അതിൽ റൈഡ്-ബൈ-വയർ ത്രോട്ടിൽ, TFT ഡിസ്പ്ലേ, എൽഇഡി ഹെഡ്‌-ടെയിൽ ലാമ്പുകൾ, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി എന്നിവയെല്ലാം ലഭ്യമാകും.

Most Read: ബെനലി ലിയോൺസിനൊ 250; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

കെടിഎം 390 അഡ്വഞ്ചർ നവംബറിൽ ആഗോളതലത്തിൽ അരങ്ങേറും

സ്വിച്ച് ചെയ്യാവുന്ന എബിഎസ് സുരക്ഷാ പ്രവർത്തനവും 390 അഡ്വഞ്ചറിൽ കെടിഎം വാഗ്ദാനം ചെയ്യും. 390 ഡ്യൂക്കിൽ അവതരിപ്പിച്ചിരിക്കുന്ന അതേ 373.2 സിസി എഞ്ചിനാണ് അഡ്വഞ്ചർ 390-ക്കും കരുത്ത് പകരുന്നത്. സിംഗിൾ സിലിണ്ടർ എഞ്ചിൻ 42.9 bhp പവറും 37 Nm torque ഉം ഉത്പാദിപ്പിക്കും.

Most Read: ബ്ലുടൂത്ത് സംവിധാനത്തോടെ അപാച്ചെ RTR 200 4V വിപണിയില്‍

കെടിഎം 390 അഡ്വഞ്ചർ നവംബറിൽ ആഗോളതലത്തിൽ അരങ്ങേറും

എന്നാൽ ഓഫ്-റോഡിന് അനുയോജ്യമായ രീതിയിൽ എഞ്ചിൻ ട്യൂൺ ചെയ്തേക്കാം. ബിഎസ്-VI കംപ്ലയിന്റ് എഞ്ചിനാണിത്. വെർസിസ് 300, റോയൽ എൻഫീൽഡ് ഹിമാലയൻ, ബിഎംഡബ്ല്യു G310 GS എന്നിവയാണ് അഡ്വഞ്ചറിന്റെ വിപണി എതിരാളികൾ.

Most Read: സെപ്റ്റംബർ മാസത്തിലെ വിൽപ്പനയിൽ നേട്ടവുമായി സുസുക്കി

കെടിഎം 390 അഡ്വഞ്ചർ നവംബറിൽ ആഗോളതലത്തിൽ അരങ്ങേറും

കെടിഎം ഡ്യൂക്ക് 390-യെക്കാൾ 30,000 രൂപ മുതൽ 40,000 രൂപ വരെ കൂടുതലായിരിക്കാം അഡ്വഞ്ചർ 390-ക്ക്. അതിനാൽ 2.8 ലക്ഷം രൂപയ്ക്കും 3.0 ലക്ഷം രൂപയ്ക്കും ഇടയിലായിരിക്കും ബൈക്കിന്റെ എക്സ്ഷോറൂം വില. ശ്രേണിയിലെ മറ്റ് മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ബി‌എം‌ഡബ്ല്യു G310 GS (ബി‌എസ്-IV) ന്റെ ഏറ്റവും അടുത്ത എതിരാളിയായിരിക്കുമിത്. 3.49 ലക്ഷം രൂപയാണ് G310 GS-ന്റെ വിപണി വില.

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
KTM 390 Adventure India Launch Confirmed For December. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X