ആക്‌സസറികൾ ഘടിപ്പിച്ച് തണ്ടർബേർഡ് 350X ന്റെ പരീക്ഷണ ഓട്ടം നടത്തി റോയൽ എൻഫീൽഡ്

ഏറ്റവും പുതിയ റോയൽ എൻഫീൽഡ് തണ്ടർബേർഡ് X അതിന്റെ ആക്‌സസറികൾ‌ ഉപയോഗിച്ച് അടുത്തിടെ ഇന്ത്യൻ നിരത്തുകളിൽ‌ പരിശോധന നടത്തി. രണ്ട് ആക്സസറികൾ സജ്ജീകരിച്ചാണ് പരീക്ഷണ ഓട്ടം കമ്പനി നടത്തിയത്.

ആക്‌സസറികൾ ഘടിപ്പിച്ച് തണ്ടർബേർഡ് 350X ന്റെ പരീക്ഷണ ഓട്ടം നടത്തി റോയൽ എൻഫീൽഡ്

പുതിയ തണ്ടർബേർഡ് X ബി‌എസ്-VI കംപ്ലയിന്റ് എഞ്ചിനാക്കി പരിഷ്ക്കരിച്ചിട്ടുമുണ്ട്. പുതിയ സുതാര്യമായ വിൻഡ്‌സ്ക്രീൻ, ബ്ലാക്ക് ഔട്ട് ക്രാഷ് ഗാർഡ്, സാഡിൽ സ്റ്റേ, ഹാൻഡിൽബാർ എൻഡ് വെയ്റ്റുകൾ എന്നിവ ക്രോമിൽ പൂർത്തിയാക്കിയതായി പുറത്തുവന്ന ചിത്രങ്ങൾ വെളിപ്പെടുത്തുന്നു.

ആക്‌സസറികൾ ഘടിപ്പിച്ച് തണ്ടർബേർഡ് 350X ന്റെ പരീക്ഷണ ഓട്ടം നടത്തി റോയൽ എൻഫീൽഡ്

ബൈക്കിന്റെ ആഡ്-ഓൺ ഫീച്ചറായി കമ്പനി ഈ ആക്‌സസറികൾ വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതുക്കിയ രൂപകൽപ്പനയായിരിക്കും തണ്ടർബേർഡ് X ന്റെ സവിശേഷതകളിലൊന്ന്. ക്രോമിൽ പൂർത്തിയാക്കിയ സിംഗിൾ-പോഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ പുതിയ മോട്ടോർസൈക്കിളിൽ അവതരിപ്പിക്കുന്നു. അനലോഗ്, ഡിജിറ്റൽ ഡിസ്പ്ലേ എന്നിവയുടെ സംയോജനമാണ് പുതിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ.

ആക്‌സസറികൾ ഘടിപ്പിച്ച് തണ്ടർബേർഡ് 350X ന്റെ പരീക്ഷണ ഓട്ടം നടത്തി റോയൽ എൻഫീൽഡ്

മോട്ടോർസൈക്കിളിന്റെ പുതുക്കിയ പതിപ്പ് നിലവിലെ തലമുറയിൽ നിന്ന് വ്യത്യസ്തമായി റെട്രോ-ബോബർ ശൈലിയിൽ കാണപ്പെടുന്നു. ലോ-മൗണ്ട് ചെയ്ത ടേൺ ഇൻഡിക്കേറ്ററുകൾ ബോബർ ലുക്കിലേക്ക് ചേർക്കുന്നതിലൂടെ റിയർ ഫെൻഡർ താഴെയായി കാണപ്പെടുന്നു.

ആക്‌സസറികൾ ഘടിപ്പിച്ച് തണ്ടർബേർഡ് 350X ന്റെ പരീക്ഷണ ഓട്ടം നടത്തി റോയൽ എൻഫീൽഡ്

റോയൽ എൻഫീൽഡ് തങ്ങളുടെ 350 സിസി, 500 സിസി ശ്രേണിയിലെ മോട്ടോർസൈക്കിളുകൾ പൂർണ്ണമായും പരിഷ്ക്കരിക്കുന്ന ഘട്ടത്തിലാണ്. മാത്രമല്ല അവയെ പുതിയ ജെ മോഡുലാർ രൂപകല്‌പനയിലേക്ക് മാറ്റുകയും ചെയ്യുന്നു.

ആക്‌സസറികൾ ഘടിപ്പിച്ച് തണ്ടർബേർഡ് 350X ന്റെ പരീക്ഷണ ഓട്ടം നടത്തി റോയൽ എൻഫീൽഡ്

പുതിയ റോയൽ‌ എൻ‌ഫീൽ‌ഡ് തണ്ടർ‌ബേർഡും ലൈനപ്പിനെ അടിസ്ഥാനമാക്കിയുള്ളതാണ്. മാത്രമല്ല പുതിയ എഞ്ചിനാകും ബൈക്കിൽ ലഭ്യമാവുക. മാറ്റങ്ങൾ ബോഡിയിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല. ബി‌എസ്-VI കംപ്ലയിന്റ് എഞ്ചിൻ ഉൾപ്പെടെ മെക്കാനിക്കൽ മാറ്റങ്ങളും പുതിയ പതിപ്പ് സ്വീകരിക്കും.

ആക്‌സസറികൾ ഘടിപ്പിച്ച് തണ്ടർബേർഡ് 350X ന്റെ പരീക്ഷണ ഓട്ടം നടത്തി റോയൽ എൻഫീൽഡ്

തണ്ടർബേർഡ് X മറ്റൊരു പവർ ട്രാൻസ്മിഷൻ സജ്ജീകരണത്തോടെ എത്താനാണ് സാധ്യത. ഇടത് വശത്തുണ്ടായിരുന്ന ഡിസ്ക് റോട്ടറർ സാധാരണ ബൈക്കുകളിലേതുപോലെ വലത് വശത്തേക്ക് മാറ്റിയപ്പോൾ ചെയിൻ സ്പ്രോക്കറ്റ് സജ്ജീകരണം ഇടത് വശത്തേക്കും മാറ്റിയിട്ടുണ്ട്.

Most Read: പള്‍സര്‍ 125 സ്പ്ലിറ്റ് സീറ്റ് പതിപ്പിനെ ഡീലര്‍ഷിപ്പില്‍ എത്തിച്ച് ബജാജ്

ആക്‌സസറികൾ ഘടിപ്പിച്ച് തണ്ടർബേർഡ് 350X ന്റെ പരീക്ഷണ ഓട്ടം നടത്തി റോയൽ എൻഫീൽഡ്

പുതിയ തണ്ടർബേഡ് സുഗമവും കാര്യക്ഷമവുമായ കരുത്ത് സൃഷ്ടിക്കാനായി ഇലക്ട്രോണിക് ഫ്യൂവൽ ഇഞ്ചക്ഷൻ സിസ്റ്റം ബൈക്കിന് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ 350 X മോഡലിൽ 346 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് റോയൽ എൻഫീൽഡ് വാഗ്ദാനം ചെയ്യുന്നത്. ഇത് 19.8 bhp കരുത്തും 28 Nm torque ഉം ഉത്പാദിപ്പിക്കും.

Most Read: ഫോക്‌സ്‌വാഗണ്‍ പോളോ, വെന്റോ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകള്‍ പുറത്തിറങ്ങി; പ്രാരംഭ വില 5.82 ലക്ഷം രൂപ

ആക്‌സസറികൾ ഘടിപ്പിച്ച് തണ്ടർബേർഡ് 350X ന്റെ പരീക്ഷണ ഓട്ടം നടത്തി റോയൽ എൻഫീൽഡ്

അതുപോലെ തന്നെ 500 X മോഡലിൽ 499 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. ഇത് 27.2 bhp കരുത്തും 41.3 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. രണ്ട് എഞ്ചിനുകളിലും അഞ്ച് സ്പീഡ് ട്രാൻസ്മിഷനാണ് ഘടിപ്പിച്ചിരിക്കുന്നത്.

Most Read: വിപണിയിലെത്തും മുമ്പ് കെടിഎം ഡ്യൂക്ക് 790-യുടെ ബ്രോഷർ പുറത്ത്

ആക്‌സസറികൾ ഘടിപ്പിച്ച് തണ്ടർബേർഡ് 350X ന്റെ പരീക്ഷണ ഓട്ടം നടത്തി റോയൽ എൻഫീൽഡ്

മുൻ‌കാലങ്ങളിൽ സ്വീകാര്യത നേടിയ റോയൽ എൻഫീൽഡ് തണ്ടർബേർഡിന്റെ രൂപകൽപ്പനയിലും എഞ്ചിനിലുമുള്ള പുതിയ പരിഷ്കാരങ്ങൾ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ സാധ്യതയുണ്ട്.

Most Read Articles

Malayalam
English summary
New Royal Enfield Thunderbird 350X Spied Testing With Accessories. Read more Malayalam
Story first published: Friday, September 6, 2019, 13:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X