ഫോക്‌സ്‌വാഗണ്‍ പോളോ, വെന്റോ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകള്‍ പുറത്തിറങ്ങി; പ്രാരംഭ വില 5.82 ലക്ഷം രൂപ

പോളോ, വെന്റോ കാറുകളുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഫോക്‌സ്‌വാഗണ്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. പോളോ ഫെയ്‌സ്‌ലിഫ്റ്റിന്റെ പ്രാരംഭ പതിപ്പിന് 5.82 ലക്ഷം രൂപയും, വെന്റോ ഫെയ്‌സ്‌ലിഫ്റ്റിന് 8.76 ലക്ഷം രൂപയുമാണ് എക്‌സ്-ഷോറൂം വില.

ഫോക്‌സ്‌വാഗണ്‍ പോളോ, വെന്റോ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകള്‍ പുറത്തിറങ്ങി; പ്രാരംഭ വില 5.82 ലക്ഷം രൂപ

പരിഷ്‌കരിച്ച ഫെയ്‌സ് ലിഫ്റ്റ് മോഡലുകള്‍ക്ക് പുതിയ GT ലൈന്‍ വകഭേതവും കമ്പനി നല്‍കുന്നു. മുമ്പുള്ളതിനേക്കാള്‍ വാഹനത്തെ ഇത് കൂടുതല്‍ സ്‌പോര്‍ടിയും ആകര്‍ഷകവുമാക്കുന്നു. സണ്‍സെറ്റ് റെഡ് എന്ന പുതിയ നിറത്തില്‍ ഇരു വാഹനങ്ങളും ലഭ്യമാവും.

ഫോക്‌സ്‌വാഗണ്‍ പോളോ, വെന്റോ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകള്‍ പുറത്തിറങ്ങി; പ്രാരംഭ വില 5.82 ലക്ഷം രൂപ

വാഹനത്തിന്റെ പുറംവശത്ത് നിരവധി മാറ്റങ്ങളോടെയാണ് പോളോ, വെന്റോ ഫെയ്‌സ്‌ലിഫ്റ്റുകളുടെ വരവ്. കൂടുതല്‍ സ്‌പോര്‍ടിയായ സൈഡ് സ്‌കര്‍ട്ടുകള്‍, സ്‌മോക്ക് ചെയ്ത എല്‍ഇഡി ഹെഡ്‌ലാമ്പുകളാണ്.

ഫോക്‌സ്‌വാഗണ്‍ പോളോ, വെന്റോ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകള്‍ പുറത്തിറങ്ങി; പ്രാരംഭ വില 5.82 ലക്ഷം രൂപ

മുന്നില്‍ GTI -ല്‍ നിന്നും കടംകൊണ്ട ഹണികോമ്പ് ഗ്രില്ല്, പുതിയ ശൈലിയിലുള്ള മുന്‍, പിന്‍ ബംമ്പറുകള്‍, സ്മാര്‍ട്ട് ലുക്കിങ് എല്‍ഇഡി ടെയില്‍ ലൈറ്റ്, പുതിയ ഡിഫ്യൂസര്‍ എന്നിവയാണ് വാഹനത്തില്‍ വരുന്നത്.

ഫോക്‌സ്‌വാഗണ്‍ പോളോ, വെന്റോ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകള്‍ പുറത്തിറങ്ങി; പ്രാരംഭ വില 5.82 ലക്ഷം രൂപ

പരിഷ്‌കരിച്ച സ്റ്റൈലിങ്ങിനും, ഡിസൈന്‍ ശൈലിക്കും പുറമേ കറുത്ത നിറം നല്‍കിയിരിക്കുന്ന നിരവധി ഘടകങ്ങളാണ് വാഹനത്തില്‍ നിര്‍മ്മാതാക്കള്‍ നല്‍കിയിരിക്കുന്നത്. കറുത്ത നിറത്തില്‍ വരുന്ന റൂഫ്, ORVM, റൂഫില്‍ ഘടിപ്പിച്ചിരിക്കുന്ന സ്‌പോയിലര്‍ എന്നിവ വാഹനത്തിന്റെ ഭംഗി വര്‍ദ്ധിപ്പിക്കുന്നു.

ഫോക്‌സ്‌വാഗണ്‍ പോളോ, വെന്റോ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകള്‍ പുറത്തിറങ്ങി; പ്രാരംഭ വില 5.82 ലക്ഷം രൂപ

'ഫോക്‌സ്‌വാഗണ്‍ കണക്ട്' സാങ്കേതികവിദ്യയോടെയാണ് ഹൈലൈന്‍, GT ലൈന്‍ വകഭേതങ്ങള്‍ വിപണിയിലെത്തുന്നത്. അതോടൊപ്പം എല്ലാ ഡീസല്‍ മോഡലുകള്‍ക്ക് അഞ്ച് വര്‍ഷം വാറന്റിയും നിര്‍മ്മാതാക്കള്‍ പ്രധാനം ചെയ്യുന്നു. ഉപഭോക്താക്കള്‍ക്ക് വാഹനത്തിന്റെ അറ്റകുറ്റങ്ങളെ കുറിച്ച് ആശങ്ക കൂടാതെയിരിക്കാനും അതു വഴി ഇന്ത്യന്‍ വിപണിയില്‍ പ്രതാപം തിരികെ പിടിക്കാനുമാണ് ഫോക്‌സ്‌വാഗണ്‍ ലക്ഷ്യമിടുന്നത്.

ഫോക്‌സ്‌വാഗണ്‍ പോളോ, വെന്റോ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകള്‍ പുറത്തിറങ്ങി; പ്രാരംഭ വില 5.82 ലക്ഷം രൂപ

തങ്ങളുടെ ഏറ്റവും ജനപ്രിയ മോഡലുകളായ പോളോ, വെന്റോ മോഡലുകളുടെ കൂടുതല്‍ സ്‌പോര്‍ടിയും, ഡൈനാമിക്കുമായ പരിഷ്‌കരിച്ച പതിപ്പുകള്‍ വിപണിയില്‍ എത്തിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഫോക്‌സ്‌വാഗണ്‍ ഡയറക്ടര്‍ സ്‌റ്റെഫാന്‍ ക്ണാപ്പ് പറഞ്ഞു.

Most Read: എഞ്ചിന്‍ പണിയൊന്നുമില്ലാതെ അഞ്ച് ലക്ഷം കിലോമീറ്റര്‍ പൂര്‍ത്തീകരിച്ച് ടാറ്റ ഇന്‍ഡിക്ക

ഫോക്‌സ്‌വാഗണ്‍ പോളോ, വെന്റോ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകള്‍ പുറത്തിറങ്ങി; പ്രാരംഭ വില 5.82 ലക്ഷം രൂപ

ഫോക്‌സ്വാഗനിന്റെ എക്കാലത്തേയും ഫണ്‍ ടു ഡ്രൈവ് എക്‌സ്പീരിയന്‍സ് പുനഃസ്ഥാപിക്കാനും യഥാക്രമം പ്രീമിയം ഹാച്ച്ബാക്ക്, സെഡാന്‍ ശ്രേണികളില്‍ ആധിപത്യം തിരിച്ചു പിടിക്കാനുമാണ് നിര്‍മ്മാതാക്കളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടി ചോര്‍ത്തു.

Most Read: സെല്‍റ്റോസിന് പിന്നാലെ ഗ്രാന്‍ഡ് കാര്‍ണിവല്‍ എംപിവിയുമായി കിയ

ഫോക്‌സ്‌വാഗണ്‍ പോളോ, വെന്റോ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകള്‍ പുറത്തിറങ്ങി; പ്രാരംഭ വില 5.82 ലക്ഷം രൂപ

ഈ പറഞ്ഞ പരിഷ്‌കാരങ്ങളൊഴിച്ചാല്‍ വാഹനത്തില്‍ പിന്നെ കാര്യമായ മാറ്റങ്ങ അങ്ങനെ ഒന്നും തന്നെയില്ല. വിപണിയില്‍ നിന്ന് പിന്‍വാങ്ങുന്ന മുന്‍ തലമുറ വാഹനത്തിലുണ്ടായിരുന്ന ട്രെന്റ്‌ലൈന്‍, കംഫോര്‍ട്ട്‌ലൈന്‍, ഹൈലൈന്‍ പ്ലസ്സ് എന്നീ മൂന്ന് വകഭേതങ്ങളിലും വാഹനം ലഭ്യമാവും.

Most Read: ജിം മാസ്റ്റര്‍ക്ക് ഓണസമ്മാനമായി യമഹ R15 V3 നല്‍കി ഉണ്ണിമുകുന്ദന്‍; വീഡിയോ

ഫോക്‌സ്‌വാഗണ്‍ പോളോ, വെന്റോ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകള്‍ പുറത്തിറങ്ങി; പ്രാരംഭ വില 5.82 ലക്ഷം രൂപ

ഇരു വാഹനങ്ങളിലും നിലവിലുള്ള അതേ എഞ്ചിനുകളാണ് കമ്പനി നല്‍കിയിരിക്കുന്നത്. 1.0 ലിറ്റര്‍ MPI പ്രെട്രോള്‍, 1.2 ലിറ്റര്‍ TSI പെട്രോള്‍, 1.5 ലിറ്റര്‍ TDI ഡീസല്‍ എഞ്ചിനുകളാണ് പോളോയില്‍ വരുന്നത്.

ഫോക്‌സ്‌വാഗണ്‍ പോളോ, വെന്റോ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകള്‍ പുറത്തിറങ്ങി; പ്രാരംഭ വില 5.82 ലക്ഷം രൂപ

മറുവശത്ത് വെന്റോയില്‍ 1.2 ലിറ്റര്‍ TSI പെട്രോള്‍, 1.5 ലിറ്റര്‍ TDI ഡീസല്‍, 1.6 ലിറ്റര്‍ MPI പെട്രോള്‍ എഞ്ചിനുകളാമ് വരുന്നത്. എഞ്ചിനും, വകഭേതവും അനുസരിച്ച് അഞ്ച് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് DSG ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുകളാണ് വാഹനങ്ങളില്‍ കമ്പനി നല്‍കിയിരിക്കുന്നത്.

Most Read Articles

Malayalam
English summary
New Volkswagen Polo & Vento Facelift Launched In India: Prices Start At Rs 5.82 Lakh. Read more Malayalam.
Story first published: Wednesday, September 4, 2019, 16:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X