ഒഖീനാവ ലൈറ്റ് സ്കൂട്ടറിന്റെ സ്പൈ ചിത്രങ്ങൾ പുറത്ത്
ലോക വിപണിയിൽ ഇലക്ട്രിക്ക് വാഹനങ്ങളെ അവതരിപ്പിച്ചുവരികയാണ് മുൻനിര വാഹന നിർമ്മാതാക്കളെല്ലാം. ഇരുചക്ര വാഹന വിപണിയിലെ ഇലക്ട്രിക്ക് സ്കൂട്ടർ ശ്രേണിയിലെ മുൻ നിരക്കാരാണ് ഒഖീനാവ.

ഒഖീനാവയുടെ വരാനിരിക്കുന്ന ലൈറ്റ് ഇലക്ട്രിക്ക് സ്കൂട്ടറിന്റെ അവതരണത്തിനു മുന്നോടിയായി പരീക്ഷണ ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ബ്രാൻഡിൽ നിന്നുള്ള പുതിയ ഇലക്ട്രിക്ക് സ്കൂട്ടറിൽ നിരവധി പ്രീമിയം സവിശേഷതകളും ആധുനിക സ്റ്റൈലിംഗും കമ്പനി ഉൾപ്പെടുത്തിയുട്ടുണ്ട്.

ഫ്രണ്ട് ഫാസിയയിൽ, ഡിആർഎല്ലും ബ്ലിങ്കറുകളും ഉള്ള ആപ്രോൺ ഘടിപ്പിച്ച ഹെഡ്‌ലൈറ്റ് സ്കൂട്ടറിന്റെ സവിശേഷതയാണ്. ഹെഡ്‌ലാമ്പ് സജ്ജീകരണത്തിൽ ഇരട്ട-പോഡ് എൽഇഡികളും പ്രൊജക്ടർ ശൈലിയിലുള്ള സജ്ജീകരണവും ഉൾപ്പെടുന്നു. U-ആകൃതിയിലുള്ള എൽഇഡി ഡിആർഎൽ ഹെഡ്‌ലൈറ്റ് അസംബ്ലിയുടെ താഴെയായാണ സ്ഥാപിച്ചിരിക്കുന്നത്.

ഹാൻഡിൽബാർ മാസ്കിൽ ഒരു ഡ്യുവൽ-ടോൺ ഡിസൈനാണ് നൽകിയിരിക്കുന്നത്. അത് ഒരു ആധുനിക രൂപം നൽകാൻ ഒഖീനാവയെ സഹായിച്ചു. ഇത് യുവ ഉപഭോക്താക്കളെആകർഷിക്കും. പൂർണ ഡിജിറ്റൽ-എൽസിഡി ഇൻസ്ട്രുമെന്റ് കൺസോളും, ലോ, ഹൈ, എക്സൈഡ് എന്നീ മൂന്ന് റൈഡിംഗ് മോഡുകളും സ്കൂട്ടറിന്റെ ആകർഷണങ്ങളിൽ ഉൾപ്പെടുന്നു.

ഒരു വലിയ സ്പീഡോമീറ്ററും ടാക്കോമീറ്ററും ഡിസ്പ്ലേയിൽ കാണാം. അതോടൊപ്പം ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ലൈറ്റ് ഇലക്ട്രിക്ക് സ്കൂട്ടറിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷ. ഒഖീനാവ ലൈറ്റ് കീലെസ് ഇഗ്നിഷൻ ഫംഗ്ഷൻ അവതരിപ്പിക്കും. കീ ഹോളിന് പകരമായി ഒരു സ്റ്റാർട്ട് / സ്റ്റോപ്പ് ബട്ടണാണ് സ്കൂട്ടറിൽ നൽകിയിരിക്കുന്നതെന്ന് സ്പൈ ചിത്രങ്ങൾ വ്യക്തമാക്കുന്നു.

കൂടാതെ സ്റ്റാർട്ട് / സ്റ്റോപ്പ് ബട്ടണിന് അടുത്തായുള്ള യുഎസ്ബി ചാർജറുള്ള ഒരു സ്റ്റോറേജ് കമ്പാർട്ട്മെന്റും ദൃശ്യമാണ്. പരമ്പരാഗത സ്കൂട്ടറുകളേക്കാൾ സാഡിൽ താരതമ്യേന ചെറുതാണെന്ന് തോന്നുന്നു. സിംഗിൾ-പീസ് പില്യൺ ഗ്രാബ് റെയിൽ സാഡിലിനു പിന്നിലുള്ള ഇടം പിടിക്കുന്നു. ഫ്രണ്ട് ഫാസിയയ്ക്ക് സമാനമായ ടെയിൽലൈറ്റ്, എൽഇഡി സ്റ്റോപ്പ്‌ലൈറ്റിന് കീഴിൽ U-ആകൃതിയിലുള്ള ഡിസൈൻ അവതരിപ്പിക്കുന്നു.
Most Read: ബജാജ് ഇലക്ട്രിക്ക് ചേതക് VS ഏഥർ 450; ഒരു താരതമ്യം

എൽഇഡി നമ്പർ പ്ലേറ്റ് ല്യൂമിനേറ്ററും സൈഡ് റിഫ്ലക്ടറുകളും ലൈറ്റ് ഇലക്ട്രിക്ക് സ്കൂട്ടറിന്റെ പിൻഭാഗം പൂർത്തിയാക്കുന്നു. സസ്‌പെൻഷൻ സജ്ജീകരണത്തിൽ മുൻവശത്ത് ടെലിസ്‌കോപ്പിക്ക് ഫോർക്കുകൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഫ്രണ്ട് ഫോർക്കുകളുടെ താഴത്തെ ഭാഗത്ത് പാരമ്പര്യേതര ബോക്സി ഡിസൈൻ ഉണ്ട്.
Most Read: ആറു മാസത്തിനിടെ 14 ലക്ഷം യൂണിറ്റ് വില്‍പ്പനയുമായി ഹോണ്ട ആക്ടിവ

പിൻവശത്തെ സസ്പെൻഷൻ യൂണിറ്റുകളെ കുറിച്ച് ചിത്രങ്ങൾ സൂചനയൊന്നും നൽകുന്നില്ല. എങ്കിലും പിൻ സസ്‌പെൻഷനിൽ പ്രീലോഡ് ക്രമീകരിക്കൽ സവിശേഷത ഉണ്ടാകും. മുൻവശത്ത് ഒരു ഡിസ്ക് ബ്രേക്കും പിന്നിൽ ഒരു ഡ്രം യൂണിറ്റുമാണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്. ട്യൂബ്‌ലെസ്സ് ടയറുകളുള്ള അലോയ് വീലുകളിലാണ് ഇലക്ട്രിക്ക് സ്കൂട്ടറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

മെക്കാനിക്കൽ സവിശേഷതകളെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇപ്പോൾ ലഭ്യമല്ല. പുതിയ ലൈറ്റ് ഇലക്ട്രിക്ക് സ്കൂട്ടറിനെ ഒഖീനാവ ഉടൻ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Source: Autopunditz


Click it and Unblock the Notifications








