റിവോള്‍ട്ട് RV400 ഇലക്ട്രിക്ക് ബൈക്കുകളുടെ വില്‍പ്പന പൂനെയില്‍ ആരംഭിച്ചു

റിവോള്‍ട്ട് RV400 ഇലക്ട്രിക്ക് ബൈക്കുകളുടെ വില്‍പ്പന പുനെയില്‍ ഔദ്യോഗികമായി ആരംഭിച്ചു. ഒക്ടോബറില്‍ തന്നെ പൂനെയില്‍ കമ്പനി ആദ്യം ഷോറും തുറന്നിരുന്നു. എന്നാല്‍ ഏകദേശം രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ വില്‍പ്പന ആരംഭിക്കുന്നത്.

റിവോള്‍ട്ട് RV400 ഇലക്ട്രിക്ക് ബൈക്കുകളുടെ വില്‍പ്പന പൂനെയില്‍ ആരംഭിച്ചു

ഡല്‍ഹിക്ക് ശേഷം കമ്പനിക്ക് പൂനെയിലാണ് ഷോറും ഉള്ളത്. അധികം വൈകാതെ ബംഗളൂരു, ഹൈദരാബാദ്, നാഗ്പൂര്‍, അഹമ്മദാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്കും വിപണി ശൃംഖല വ്യാപിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

റിവോള്‍ട്ട് RV400 ഇലക്ട്രിക്ക് ബൈക്കുകളുടെ വില്‍പ്പന പൂനെയില്‍ ആരംഭിച്ചു

2019 ഓഗസ്റ്റ് മാസത്തിലാണ് RV400, RV 300 ഇലക്ട്രിക്ക് ബൈക്കുകളെ റിവോള്‍ട്ട് വിപണിയില്‍ അവതരിപ്പിക്കുന്നത്. വിപണിയില്‍ എത്തിയത് മുതല്‍ ഇരുമോഡലുകള്‍ക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

റിവോള്‍ട്ട് RV400 ഇലക്ട്രിക്ക് ബൈക്കുകളുടെ വില്‍പ്പന പൂനെയില്‍ ആരംഭിച്ചു

RV400 -ന്റെ വില്‍പ്പന മാത്രമാണ് നിലവില്‍ പൂനെയില്‍ ആരംഭിച്ചിരിക്കുന്നത്. അടുത്തിടെ RV400, RV300 മോഡലുകളുടെ ആദ്യ ബാച്ചിനെ ഡല്‍ഹിയില്‍ ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് കമ്പനി കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പൂനെയില്‍ ബുക്ക് ചെയ്തിരിക്കുന്ന ഉപഭോക്താക്കള്‍ക്കും കൈമാറി തുടങ്ങിയിരിക്കുന്നത്.

റിവോള്‍ട്ട് RV400 ഇലക്ട്രിക്ക് ബൈക്കുകളുടെ വില്‍പ്പന പൂനെയില്‍ ആരംഭിച്ചു

ഈ വര്‍ഷത്തേക്കുള്ള ബൈക്കുകള്‍ മുഴുവന്‍ വിറ്റു തീര്‍ന്നിരുന്നു. 2020 വര്‍ഷത്തേക്കുള്ള ബുക്കിങ് ആരംഭിച്ചതായും കമ്പനി അറിയിച്ചു. 2020 ജനുവരി-ഫെബ്രുവരി മാസത്തേക്കുള്ള ബൈക്കുകളുടെ ബുക്കിങാണ് കമ്പനി വെബ്സൈറ്റില്‍ ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്.

റിവോള്‍ട്ട് RV400 ഇലക്ട്രിക്ക് ബൈക്കുകളുടെ വില്‍പ്പന പൂനെയില്‍ ആരംഭിച്ചു

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തോടെയാണ് റിവോള്‍ട്ട് RV300, RV400 വിപണിയില്‍ എത്തുന്നത് എന്നതാണ് ബൈക്കിന്റെ പ്രധാന സവിശേഷത. മുഴുവന്‍ തുകയും ഒന്നിച്ച് വാങ്ങാതെ മാസംതോറും ഒരു നിശ്ചിത തുക സ്വീകരിച്ചുള്ള വിപണനമാണ് റിവോള്‍ട്ട് അവതരിപ്പിച്ചത്.

റിവോള്‍ട്ട് RV400 ഇലക്ട്രിക്ക് ബൈക്കുകളുടെ വില്‍പ്പന പൂനെയില്‍ ആരംഭിച്ചു

ഇതിനായി മൈ റിവോള്‍ട്ട് പ്ലാന്‍ (MRP) എന്നൊരു പദ്ധതിയാണ് കമ്പനി വിപണിയെ പരിചയപ്പെടുത്തിയത്. 37 മാസ കാലയളവില്‍ മാസം തോറും നിശ്ചിത തുക ഉപഭോക്താവില്‍ നിന്നും സ്വീകരിക്കുന്ന രീതിയാണിത്.

Most Read: ക്യൂട്ട് ഇലക്ട്രിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ബജാജ്

റിവോള്‍ട്ട് RV400 ഇലക്ട്രിക്ക് ബൈക്കുകളുടെ വില്‍പ്പന പൂനെയില്‍ ആരംഭിച്ചു

3,499 രൂപയ്ക്ക് RV400 ബേസ് മോഡല്‍ ഉപഭോക്താവിന് സ്വന്തമാക്കാം. മാസംതോറും 3,999 രൂപയാണ് RV400 പ്രീമിയം ബൈക്കിന്റെ വില.

Most Read: റിവേഴ്‌സ് ഗിയര്‍ ഫീച്ചറുമായി ബജാജ് ചേതക് ഇലക്ട്രിക്ക് -വീഡിയോ

റിവോള്‍ട്ട് RV400 ഇലക്ട്രിക്ക് ബൈക്കുകളുടെ വില്‍പ്പന പൂനെയില്‍ ആരംഭിച്ചു

റിവോള്‍ട്ടിന്റെ നിരയിലെ ചെറിയ മോഡലായ RV300 -ന് മാസംതോറും 2,999 രൂപയാണ് കമ്പനി ഈടാക്കുന്നത്. എന്നാല്‍ അടുത്തിടെ ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ച് മുഴുവന്‍ തുകയും ഒന്നിച്ച് വാങ്ങിയുള്ള വിപണനവും കമ്പനി ആരംഭിച്ചിരുന്നു.

Most Read: ആവേശം ലേശം കൂടിപ്പോയി! ആപ്പിലായി ബസ്സ് ഡ്രൈവർമാർ

റിവോള്‍ട്ട് RV400 ഇലക്ട്രിക്ക് ബൈക്കുകളുടെ വില്‍പ്പന പൂനെയില്‍ ആരംഭിച്ചു

ഈ നിരയിലെ രണ്ട് ബൈക്കുകള്‍ മാത്രമാണ് ഇത്തരത്തില്‍ സ്വന്തമാക്കാന്‍ സാധിക്കുന്നത്. നിരയിലെ ചെറിയ മോഡലായ RV300 -ഉം, പ്രീമിയം ബൈക്കായ RV400 -ഉം. RV300 -ന് 84,999 രൂപയും RV400 പ്രീമിയം മോഡലിന് 98,999 രൂപയുമാണ് വില.

റിവോള്‍ട്ട് RV400 ഇലക്ട്രിക്ക് ബൈക്കുകളുടെ വില്‍പ്പന പൂനെയില്‍ ആരംഭിച്ചു

ബേസ്, പ്രീമിയം എന്നീ രണ്ട് വേരിയന്റുകളില്‍ RV400 വിപണിയില്‍ ലഭ്യമാകും. RV300 -ല്‍ നിന്നും ഒരു വേരിയന്റെ മാത്രമാണ് വില്‍പ്പനയ്ക്ക് എത്തുക. റഗുലര്‍ ബൈക്കുകള്‍ക്ക് സമാനമായ രൂപഘടനയാണ് തന്നെയാണ് റിവോള്‍ട്ട് ഇലക്ട്രിക് ബൈക്കിനുമുള്ളത്. ലൈറ്റ് വെയ്റ്റ് സിംഗിള്‍ ക്രാഡില്‍ ഫ്രെയ്മിലാണ് വാഹനത്തിന്റെ നിര്‍മാണം.

റിവോള്‍ട്ട് RV400 ഇലക്ട്രിക്ക് ബൈക്കുകളുടെ വില്‍പ്പന പൂനെയില്‍ ആരംഭിച്ചു

സുഖകരമായ യാത്രയ്ക്ക് മുന്നില്‍ ഇന്‍വേര്‍ട്ടഡ് ഫോര്‍ക്കും പിന്നില്‍ അഡ്ജസ്റ്റബിള്‍ മോണോഷോക്കുമാണ് സസ്പെന്‍ഷന്‍. 17 ഇഞ്ച് അലോയ് വീലുകള്‍ക്ക് ഡിസ്‌ക് ബ്രേക്കുകളും നല്‍കിയിട്ടുണ്ട്. അധിക സുരക്ഷയ്ക്കായി കംബൈന്‍ഡ് ബ്രേക്കിങ് സംവിധാനവും റീജനറേറ്റീവ് ബ്രേക്കിങ് സംവിധാനവും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

റിവോള്‍ട്ട് RV400 ഇലക്ട്രിക്ക് ബൈക്കുകളുടെ വില്‍പ്പന പൂനെയില്‍ ആരംഭിച്ചു

3.24 കിലോവാട്ട് ബാറ്ററിയും 3,000 വാട്ട് ഇലക്ട്രിക് മോട്ടോറുമാണ് RV400 -ല്‍ ഘടിപ്പിച്ചിരിക്കുന്നത്. ഈ ഇലക്ട്രിക് മോട്ടോര്‍ 170 Nm torque ഉം സൃഷ്ടിക്കും. സിറ്റി, ഇക്കോ, സ്‌പോര്‍ട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളും ബൈക്കുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

റിവോള്‍ട്ട് RV400 ഇലക്ട്രിക്ക് ബൈക്കുകളുടെ വില്‍പ്പന പൂനെയില്‍ ആരംഭിച്ചു

മണിക്കൂറില്‍ 85 കിലോമീറ്ററാണ് RV 400 -ന്റെ പരമാവധി വേഗം. ഒരു തവണ പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ 156 കിലോമീറ്റര്‍ വരെ സഞ്ചരിക്കാമെന്നാണ് കമ്പനിയുടെ അവകാശവാദം. 2.7 kW ലിഥിയം അയണ്‍ ബാറ്ററിയാണ് RV300 -ല്‍ നല്‍കിയിരിക്കുന്നത്.

റിവോള്‍ട്ട് RV400 ഇലക്ട്രിക്ക് ബൈക്കുകളുടെ വില്‍പ്പന പൂനെയില്‍ ആരംഭിച്ചു

വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന 1500 വാട്ട് ഇലക്ട്രിക് മോട്ടര്‍ ഒരു തവണ പൂര്‍ണ്ണമായ ചാര്‍ജ് ചെയ്താല്‍ 180 കിലോമീറ്റര്‍ മൈലേജ് നല്‍കും. മണിക്കൂറില്‍ 65 കിലോമീറ്ററാണ് ബൈക്കിന്റെ പരമാവധി വേഗം.

റിവോള്‍ട്ട് RV400 ഇലക്ട്രിക്ക് ബൈക്കുകളുടെ വില്‍പ്പന പൂനെയില്‍ ആരംഭിച്ചു

മൂന്ന് മണിക്കൂറിനുള്ളില്‍ ബാറ്ററി 75 ശതമാനം വരെ ചാര്‍ജ് ചെയ്യാം. നാലര മണിക്കൂറിനുള്ളില്‍ 100 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

Most Read Articles

Malayalam
English summary
Revolt RV400 Electric Bike Deliveries Begin In Pune. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X