റിവോള്‍ട്ട് RV400 നാളെ വിപണിയില്‍ എത്തും
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തോടെ എത്തുന്ന ആദ്യ ബൈക്ക് റിവോള്‍ട്ട് RV400 നാളെ വിപണിയില്‍ എത്തും. ജുലൈ മാസം ബൈക്കിനെ വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിരുന്നെങ്കിലും പിന്നീട് ഓഗസ്റ്റ് മാസത്തിലേക്ക് മാറ്റുകയായിരുന്നു.

അടുത്തിടെ ഇലക്ട്രിക്ക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇലക്ട്രിക്ക് വാഹനങ്ങളുടെ ജിഎസ്ടിയില്‍ സര്‍ക്കാര്‍ ഇളവ് അനുവദിച്ചിരുന്നു. നേരത്തെ ഉണ്ടായിരുന്ന 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറയ്ക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് വാഹനത്തിന്റെ വിപണിയിലേക്കുള്ള പ്രവേശനം കമ്പനി വൈകിപ്പിച്ചത്.

അതേസമയം ജൂണ്‍ മാസത്തില്‍ തന്നെ ബൈക്കിനായുള്ള ബുക്കിങ് കമ്പനി ആരംഭിക്കുകയും ചെയ്തിരുന്നു. 2,500 ബുക്കിങുകള്‍ ഇതുവരെ ബൈക്കിന് ലഭിച്ചെന്നാണ് ഔദ്യോഗിക വിവരം. കമ്പനി വെബ്‌സൈറ്റിലുടെയും ആമസോണിലൂടെയും ഉപഭോക്താക്കള്‍ക്ക് ബൈക്ക് ബുക്ക് ചെയ്യാം.

1,000 രൂപയാണ് ബുക്കിങ് തുക. റെഡ്, ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളര്‍ വേരിയന്റുകളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. ആദ്യഘട്ടത്തില്‍ ഡല്‍ഹി വിപണിയിലേക്കാണ് മോഡലിനെ കമ്പനി എത്തിക്കു. എന്നാല്‍ അധികം വൈകാതെ തന്നെ മറ്റ് ഇടങ്ങളിലേക്കും ബൈക്കിനെ വിപണിയില്‍ എത്തിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

വാഹനത്തിന്റെ വില സംബന്ധിച്ച് ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ലെങ്കിലും, ഒരു ലക്ഷം രൂപ വരെ ബൈക്കിന് വില പ്രതീക്ഷിക്കാം. വാഹനത്തിന്റെ ബാറ്ററി സംബന്ധിച്ച കാര്യങ്ങളും, ടെക്‌നിക്കല്‍ ഫീച്ചറുകള്‍ സംബന്ധിച്ച വിവരങ്ങളും ലഭ്യമല്ല.

അടുത്തിടെ വാഹനം ഡല്‍ഹിയിലെ ഡീലര്‍ഷിപ്പുകളില്‍ എത്തിയതായി വാര്‍ത്തകള്‍ വന്നിരുന്നു. റഗുലര്‍ ബൈക്കുകള്‍ക്ക് സമാനമായ രൂപഘടന തന്നെയാണ് ഇലക്ട്രിക്ക് RV400 -നും കമ്പനി നല്‍കിയിരിക്കുന്നത്.

ഫുള്‍ എല്‍ഇഡി ലൈറ്റ്, ഡിജിറ്റല്‍ കണ്‍സോള്‍, വലിയ ടയറുകള്‍, സ്‌പോര്‍ട്ടി റൈഡിങ് പൊസിഷന്‍ എന്നിവ വാഹനത്തിന്റെ സവിശേഷതകളാണ്. 4ജി സിം അധിഷ്ഠിത ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം വഴി നിരവധി അഡീഷ്ണല്‍ കണക്റ്റിവിറ്റി ഫീച്ചേഴ്‌സും വാഹനത്തിലുണ്ട്.
Most Read:കണ്ണോടിക്കാം! ഇന്ത്യന്‍ പൊലീസ് സേനയിലെ വാഹന വ്യൂഹത്തിലെക്ക്

സ്മാര്‍ട്ട് ഫോണില്‍ കമ്പനിയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താല്‍ വാഹനത്തിന്റെ പെര്‍ഫോമന്‍സ്, ഹെല്‍ത്ത് എന്നിവ ട്രാക്ക് ചെയ്യാനാകും. കീ ഉപയോഗിക്കാതെ തന്നെ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുന്നതിനും ഈ ആപ്പ് ഉപയോഗിക്കാമെന്നാണ് റിപ്പോര്‍ട്ട്.
Most Read:റേഞ്ച് റോവറിന്റെ ആഡംബര എസ്‌യുവി സ്വന്തമാക്കി അല്ലു അര്‍ജുന്‍

ചാര്‍ജ് തീരുന്നതിനനുസരിച്ച് എടുത്തുമാറ്റാവുന്ന സ്വാപ്പബിള്‍ ബാറ്ററിയാണ് ബൈക്കില്‍ ഘടിപ്പിച്ചിരിക്കുന്നത്. 15A സോക്കറ്റില്‍ നാല് മണിക്കൂറിനുള്ളില്‍ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സാധിക്കും.
Most Read:സെപ്തംബറില്‍ വിപണിയില്‍ എത്തുന്ന വാഹനങ്ങള്‍

എക്കോ, സിറ്റി, സ്‌പോര്‍ട്ട് എന്നീ മൂന്ന് ഡ്രൈവിങ് മോഡുകള്‍ വാഹനത്തിനുണ്ട്. ഒറ്റചാര്‍ജില്‍ 156 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. മണിക്കൂറില്‍ 85 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗം.

പ്രതിവര്‍ഷം 1.2 ലക്ഷം യൂണിറ്റ് ബൈക്കുകള്‍ വിപണിയില്‍ എത്തിക്കാനാണ് കമ്പനിയുടെ പദ്ധതി. മുന്നില്‍ അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് അബ്‌സോര്‍ബറുമാണ് സസ്‌പെന്‍ഷന്‍.


Click it and Unblock the Notifications