റോയല്‍ എന്‍ഫീല്‍ഡ് 650 ട്വിന്നിന്റെ ബിഎസ്-VI പതിപ്പ് ഉടന്‍ എത്തും

ബിഎസ്-VI പരിഷ്‌ക്കരണങ്ങള്‍ നിലവില്‍ വരുന്നതിന്റെ ഭാഗമായി തങ്ങളുടെ മുഴുവന്‍ പതിപ്പുകളെ പരിഷ്‌ക്കരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. മോഡല്‍ നവീകരണത്തിന്റെ ഭാഗമായി കോണ്ടിനെന്റല്‍ ജിടി 650 യുടെ ബിഎസ്-VI പതിപ്പ് ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

റോയല്‍ എന്‍ഫീല്‍ഡ് 650 ട്വിന്നിന്റെ ബിഎസ്-VI പതിപ്പ് ഉടന്‍ എത്തും

ചിത്രങ്ങളില്‍ കാണുന്നതുപോലെ എക്‌സ്‌ഹോസ്റ്റ് പൈപ്പുകളിലെ ചെറിയ മാറ്റങ്ങളും നീളമേറിയ പിന്‍സീറ്റ് കവറുമാണ് കോണ്ടിനെന്റല്‍ ജിടിയ്ക്ക് കാര്യമായ മാറ്റങ്ങളൊന്നും റോയല്‍ എന്‍ഫീല്‍ഡ് നല്‍കിയിട്ടില്ല.

റോയല്‍ എന്‍ഫീല്‍ഡ് 650 ട്വിന്നിന്റെ ബിഎസ്-VI പതിപ്പ് ഉടന്‍ എത്തും

ചെന്നൈ ആസ്ഥാനമായുള്ള റോയല്‍ എന്‍ഫീല്‍ഡ് കഴിഞ്ഞ വര്‍ഷമാണ് 650 ട്വിന്നിനെ വിപണിയില്‍ അവതരിപ്പിച്ചത്. അതിനുശേഷം ഈ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോട്ടോര്‍സൈക്കിളുകളായി കോണ്ടിനെന്റല്‍ ജിടി 650-യും ഇന്റര്‍സെപ്റ്റര്‍ 650 യും മാറി. നിലവിലെ പതിപ്പില്‍ നിന്നും വിലയില്‍ നേരിയ വ്യത്യാസം പുതിയ ബിഎസ്-VI പതിപ്പിനുണ്ടാകും.

റോയല്‍ എന്‍ഫീല്‍ഡ് 650 ട്വിന്നിന്റെ ബിഎസ്-VI പതിപ്പ് ഉടന്‍ എത്തും

രണ്ട് മോട്ടോര്‍സൈക്കിളുകളിലും ഒരേ 649 സിസി പാരലല്‍-ട്വിന്‍ ഓയില്‍ കൂള്‍ഡ് എഞ്ചിനാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് 47 bhp കരുത്തും 52 Nm torque ഉം ഉത്പാദിപ്പിക്കും. ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് ഘടിപ്പിച്ചിരിക്കുന്നത്. പഴയ പതിപ്പിന് സമാനമായ കരുത്ത് തന്നെയാകും രണ്ട് ബൈക്കിനും ഉണ്ടാവുക.

റോയല്‍ എന്‍ഫീല്‍ഡ് 650 ട്വിന്നിന്റെ ബിഎസ്-VI പതിപ്പ് ഉടന്‍ എത്തും

മുന്നില്‍ ഇരട്ട പിസ്റ്റണ്‍ 320 mm ഡിസ്‌ക് ബ്രേക്കുകളും പിന്നില്‍ 240 mm ഡിസ്‌ക്കുമാണ്‌ ബ്രേക്കിംഗ് നിയന്ത്രിക്കുന്നത്‌. ഇരു ബൈക്കുകളിലും ഇരട്ട ചാനല്‍ സുരക്ഷ കമ്പനി ഉറപ്പു വരുത്തിയിട്ടുണ്ട്.

റോയല്‍ എന്‍ഫീല്‍ഡ് 650 ട്വിന്നിന്റെ ബിഎസ്-VI പതിപ്പ് ഉടന്‍ എത്തും

മിഡില്‍ വെയ്റ്റ് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലെ പ്രധാനിയാണ് 650 ട്വിന്നുകള്‍. ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് 750, സ്ട്രീറ്റ് റോഡ് എന്നിവയുടെ എതിരാളികളാണ് ഉടന്‍ വിപണിയിലെത്തുന്ന ബിഎസ്-VI പതിപ്പ് കോണ്ടിനെന്റല്‍ ജിടി 650 യും ഇന്റര്‍സെപ്റ്റര്‍ 650 യും

Most Read: പത്ത് ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഓട്ടോമാറ്റിക്ക് എസ്‌യുവികള്‍

റോയല്‍ എന്‍ഫീല്‍ഡ് 650 ട്വിന്നിന്റെ ബിഎസ്-VI പതിപ്പ് ഉടന്‍ എത്തും

650 ട്വിന്‍ മോഡലുകള്‍ക്ക് പുറമെ റോയല്‍ എന്‍ഫീല്‍ഡ് 350,500 സിസി ബുള്ളറ്റുകളേയും ബിഎസ്-VI പതിപ്പിലേക്ക് പരിഷ്‌ക്കരിച്ചുകൊണ്ടിരിക്കുകയാണ്. ഈ മോഡലുകളില്‍ നവീകരിച്ച എഞ്ചിന്‍, ചേസിസ്, മെക്കാനിക്കലുകള്‍, പുതുക്കിയ സ്റ്റൈലിംഗ് എന്നിവ കമ്പനി വാഗ്ദാനം ചെയ്യും.

Most Read: യമഹ XSR 155 ഓഗസ്റ്റ് 16 ന് അവതരിപ്പിക്കും

റോയല്‍ എന്‍ഫീല്‍ഡ് 650 ട്വിന്നിന്റെ ബിഎസ്-VI പതിപ്പ് ഉടന്‍ എത്തും

ജെ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാമാക്കിയാണ് 350 X- ന്റെ നിര്‍മ്മാണം. ഏറെ നാളായി കാത്തിരിക്കുന്ന കുറഞ്ഞ വിലയുള്ള ബുള്ളറ്റ് എന്ന വിശേഷണമല്ലാതെ റോയല്‍ എന്‍ഫീല്‍ഡ് കാര്യമായ മാറ്റങ്ങളൊന്നും ബൈക്കില്‍ നടത്തിയിട്ടില്ല. 1932 മുതലുള്ള ക്ലാസിക്ക് രൂപവും സ്വഭാവ സവിശേഷതകളും അതേപടി നിലനിര്‍ത്തിയാണ് കമ്പനിയുടെ എന്‍ട്രിലെവല്‍ ബൈക്കിന്റെ രൂപകല്പ്പനയും.

Most Read: ഇലക്ട്രിക്ക് സ്‌കൂട്ടറുകളെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ

റോയല്‍ എന്‍ഫീല്‍ഡ് 650 ട്വിന്നിന്റെ ബിഎസ്-VI പതിപ്പ് ഉടന്‍ എത്തും

രണ്ട് വകഭേദങ്ങളില്‍ 350 X ലഭ്യമാകും. ഒന്ന് കിക്ക് സ്റ്റാര്‍ട്ടും രണ്ടാമത്തേത് ഇലക്ട്രിക്ക് സ്റ്റാര്‍ട്ടും വാഗ്ദാനം ചെയ്യുന്നു. ക്ലാസിക്ക് 350,500 മോഡലുകളുമായി സാമ്യം പങ്കിടുന്നുണ്ടെങ്കിലും കളര്‍ കോമ്പിനേഷന്‍ ബുള്ളറ്റ് തണ്ടര്‍ബേര്‍ഡ് X നെ ഓര്‍മ്മപ്പെടുത്തും.

More from DriveSpark

Article Published On: Monday, August 12, 2019, 18:10 [IST]
English summary
Royal Enfield Continental GT 650 BS-VI Spied Testing In India Ahead Of Launch. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X