യമഹ XSR 155 ഓഗസ്റ്റ് 16 ന് അവതരിപ്പിക്കും

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന യമഹയുടെ റെട്രോ സ്‌റ്റൈല്‍ 155 സിസി മോട്ടാര്‍സൈക്കിള്‍ ഓഗസ്റ്റ് 16-ന് കമ്പനി തായ്‌ലന്‍ഡില്‍ അവതരിപ്പിക്കും. വരാനിരിക്കുന്ന നിയോ റെട്രോ സ്‌റ്റെല്‍ ബൈക്കിന് B1V എന്ന പേരാണ് നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

യമഹ XSR 155 ഓഗസ്റ്റ് 16 ന് അവതരിപ്പിക്കും

XSR 700, XSR 900 എന്നീ മോഡലുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ ബൈക്കിന്റെ രൂപകല്‍പ്പന. മുന്‍വശത്ത് വൃത്തത്തിലുള്ള റെട്രോ എല്‍ഇഡി ഹെഡ്‌ലാമ്പുകളും, പൂര്‍ണമായും ഡിജിറ്റലിലുള്ള ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുമായാണ് ബൈക്ക് ഇന്ത്യയിലെത്തുന്നത്. ടിയര്‍ ഡ്രോപ്പ് ആകൃതിയിലുള്ള ഇന്ധന ടാങ്ക് XSR 700-ല്‍ നിന്നും കടമെടുത്തതാണ്.

യമഹ XSR 155 ഓഗസ്റ്റ് 16 ന് അവതരിപ്പിക്കും

യമഹയുടെ ഏറ്റവുമ ചെറിയ റെട്രോ സ്‌റ്റൈല്‍ വാഹനമായിരിക്കും XSR 155. സിംഗിള്‍ സീറ്റ് ബൈക്കാണിത് എന്നതാണ് ഏറ്റവും പ്രത്യേകത. 17 ഇഞ്ച് അലോയ് വീലുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. കൂടാതെ കാസ്റ്റ് അലുമിനിയം സ്വിംഗാര്‍മും യമഹ വാഗ്ദാനം ചെയ്യുന്നു.

യമഹ XSR 155 ഓഗസ്റ്റ് 16 ന് അവതരിപ്പിക്കും

മുന്നില്‍ അപ്പസൈഡ്-ഡൗണ്‍ സസ്‌പെന്‍ഷനും പിന്നില്‍ മോണോഷോക്കുമാണ് പ്രവര്‍ത്തിക്കുന്നത്. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളാണ് ലഭ്യമാകുന്നത്. കൂടാതെ സുരക്ഷക്കായി ഇരട്ട ചാനല്‍ എബിഎസും ബൈക്കിന്റെ സവിശേഷതയാണ്.

യമഹ XSR 155 ഓഗസ്റ്റ് 16 ന് അവതരിപ്പിക്കും

R15 V3 മോഡലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന 155 സിസി സിംഗിള്‍ സിലിണ്ടര്‍ 4-വാല്‍വ് SOHC എഞ്ചിനാണ് XSR 155 ന് കരുത്തേകുക. ആറ് സ്പീഡ് ഗിയര്‍ ബോക്‌സില്‍ 19.3 bhp പവറും 14.7 Nm torque ഉം ബൈക്ക് ഉത്പാദിപ്പിക്കും.

യമഹ XSR 155 ഓഗസ്റ്റ് 16 ന് അവതരിപ്പിക്കും

റെവ് ശ്രേണിയിലുടനീളം ലഭ്യമാകുന്ന പവര്‍ വാഗ്ദാനം ചെയ്യുന്ന വേരിയബിള്‍ വാല്‍വ് ആക്യുവേഷന്‍ സാങ്കേതികവിദ്യയാണ് എഞ്ചിനില്‍ യമഹ ഉള്‍പ്പെടുത്തയിരിക്കുന്നത്. ആറ് സ്പീഡ് ഗിയര്‍ബോക്‌സിന് ഒരു സ്ലിപ്പര്‍ ക്ലച്ചും കമ്പനി വാഹനത്തില്‍ ഉള്‍പ്പെടുത്തയിട്ടുണ്ട്.

Most Read: ഇലക്ട്രിക്ക് സ്‌കൂട്ടറുകളെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ

യമഹ XSR 155 ഓഗസ്റ്റ് 16 ന് അവതരിപ്പിക്കും

ബൈക്കിന്റെ വില സംബന്ധിച്ച വിവരങ്ങളൊന്നും ഇപ്പോള്‍ ലഭ്യമല്ല. XSR 155 നെ ആദ്യമായി ഇന്തോനേഷ്യയിലാകും അവതരിപ്പിക്കുക. അതിനു ശേഷമാകും ഇന്ത്യന്‍ വിപണിയിലേക്ക് ഈ പുതിയ റെട്രോ സ്‌റ്റൈല്‍ മോട്ടോര്‍സൈക്കിള്‍ അവതരിപ്പിക്കുക.

Most Read: പുതിയ സുസുക്കി ജിക്‌സര്‍ 250 പുറത്തിറങ്ങി; വില 1.59 ലക്ഷം

യമഹ XSR 155 ഓഗസ്റ്റ് 16 ന് അവതരിപ്പിക്കും

യുവാക്കളുടെ പള്‍സ് അറിയാവുന്ന യമഹ കഴിഞ്ഞ ദിവസം R15 V3, FZ 25, Ray ZR എന്നീ മോഡലുകളുടെ മോണ്‍സ്റ്റര്‍ പതിപ്പ് വിപണിയിലെത്തിച്ചിരുന്നു. മോട്ടാ ജിപി റേസിംഗ് ടീമില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മൂന്ന് മോഡലുകളും മോണ്‍സ്റ്റര്‍ എനര്‍ജി ഭാവത്തില്‍ അവതരിച്ചിരിക്കുന്നത്. ലിമിറ്റഡ് എഡിഷന്‍ പതിപ്പുകളാണിവ.

Most Read: വില കുറഞ്ഞ ബുള്ളറ്റ്; 350X പുറത്തിറങ്ങി

യമഹ XSR 155 ഓഗസ്റ്റ് 16 ന് അവതരിപ്പിക്കും

മോട്ടോ ജിപി മോണ്‍സ്റ്റര്‍ ലിമിറ്റഡ് എഡിഷന്‍ പതിപ്പിനൊപ്പം കോള്‍ ഓഫ് ദി ബ്യൂ പതിപ്പും വിപണിയിലത്തിക്കുമെന്ന് യമഹ അറിയിച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Sunday, August 11, 2019, 8:30 [IST]
English summary
New Yamaha XSR 155 Unveiling On 16th August. Read more Malayalam
കൂടുതല്‍... #യമഹ #yamaha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X