വിൽപ്പനയിൽ തകർച്ച നേരിട്ട് റോയൽ എൻഫീൽഡ്

കഴിഞ്ഞ നിരവധി മാസങ്ങളായി ഇരുചക്ര വാഹന വ്യവസായം തകർച്ചയുടെ പാതയിലൂടെയാണ് കടന്നുപോകുന്നത്. എന്നിരുന്നാലും, ഈ ഉത്സവ സീസണിൽ വിപണി മികച്ച വിൽപ്പന നേടുമെന്ന് വാഹന നിർമ്മാതാക്കൾ പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ട്. അടുത്തിടെ സർക്കാർ കോർപ്പറേറ്റ് നികുതിയിൽ ഇളവ് വരുത്തിയതും വിപണിയെ സഹായിച്ചേക്കും.

വിൽപ്പനയിൽ തകർച്ച നേരിട്ട് റോയൽ എൻഫീൽഡ്

റെട്രോ മോട്ടോർ സൈക്കിൾ നിർമ്മാതാക്കളായ റോയൽ‌ എൻ‌ഫീൽ‌ഡിന്റെ വിൽ‌പനയിൽ‌ കഴിഞ്ഞ നിരവധി മാസങ്ങളായി കാര്യമായ കുറവുണ്ടായി. 2019 സെപ്റ്റംബറിൽ ആഭ്യന്തര വിപണിയിലെ വിൽപ്പന 54,858 യൂണിറ്റായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റ 70,065 യൂണിറ്റിനെ അപേക്ഷിച്ച് 21.70 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

വിൽപ്പനയിൽ തകർച്ച നേരിട്ട് റോയൽ എൻഫീൽഡ്

ബുള്ളറ്റ് സ്റ്റാൻഡേർഡ്, ക്ലാസിക്ക്, തണ്ടർബേർഡ്, ഹിമാലയൻ, കോണ്ടിനെന്റൽ ജിടി, ഇന്റർസെപ്റ്റർ എന്നിവ ഉൾപ്പെടുന്ന കമ്പനിയുടെ ശ്രേണി മോഡലുകളുടെ വിൽപ്പനയിലെല്ലാം കാര്യമയ കുറവാണുണ്ടായത്.

വിൽപ്പനയിൽ തകർച്ച നേരിട്ട് റോയൽ എൻഫീൽഡ്

ആഭ്യന്തര വിപണികളിലെ വിൽപ്പനയിൽ ഇടിവുണ്ടായെങ്കിലും കയറ്റുമതി ഗണ്യമായി വർധിച്ചു. 2018 സെപ്റ്റംബറിൽ കയറ്റുമതി ചെയ്ത 1,597 യൂണിറ്റിനെ അപേക്ഷിച്ച് ഇത്തവണ അത് 191 ശതമാനം വർധിച്ച് 4,642 യൂണിറ്റായി മാറി.

വിൽപ്പനയിൽ തകർച്ച നേരിട്ട് റോയൽ എൻഫീൽഡ്

2019 സെപ്റ്റംബറിൽ ക്ലാസിക്ക് 350 വിൽപ്പന 33.27 ശതമാനം ഇടിഞ്ഞ് 29,376 യൂണിറ്റായി. 2018 സെപ്റ്റംബറിൽ ഇത് 44,021 യൂണിറ്റായിരുന്നു. എന്നിരുന്നാലും, 2019 ഓഗസ്റ്റ് മാസവുമായി താരതമ്യം ചെയ്യുമ്പോൾ 23,433 യൂണിറ്റുകൾ വിറ്റഴിച്ച ഈ മോഡലിന്റെ വിൽപ്പന കഴിഞ്ഞ മാസത്തിൽ 25.36 ശതമാനം വർധിച്ചു എന്നതും ശ്രദ്ധേയമാണ്.

വിൽപ്പനയിൽ തകർച്ച നേരിട്ട് റോയൽ എൻഫീൽഡ്

2019 സെപ്റ്റംബറിറിലെ ക്ലാസിക്ക് 500 ബുള്ളറ്റിന്റെ വിൽപ്പനയും 62.20 ശതമാനം ഇടിഞ്ഞ് 589 യൂണിറ്റായി. 2018 സെപ്റ്റംബറിൽ വിറ്റ 1,558 യൂണിറ്റുകളെ അപേക്ഷിച്ചും 2019 ഓഗസ്റ്റിൽ വിറ്റ 702 യൂണിറ്റുകളുടെ വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോഴും വിൽപ്പനയിൽ കാര്യമായ ഇടിവാണ് സംഭവിച്ചിരിക്കുന്നത്.

വിൽപ്പനയിൽ തകർച്ച നേരിട്ട് റോയൽ എൻഫീൽഡ്

സ്റ്റാൻഡേർഡ് ബുള്ളറ്റ് 350-യുടെ വിഷപ്പന കഴിഞ്ഞ മാസം 3.50 ശതമാനം ഉയർന്ന് 12,399 യൂണിറ്റായി. അതേസമയം, സ്റ്റാൻഡേർഡ് ബുള്ളറ്റ് 500-ന്റെ വിൽ‌പന 56.42 ശതമാനം ഇടിവ് രേഖപ്പെടുത്തി.

Most Read: ബിഎസ്-VI യമഹ YZF-R15 V3-യുടെ വിവരങ്ങൾ പുറത്ത്

വിൽപ്പനയിൽ തകർച്ച നേരിട്ട് റോയൽ എൻഫീൽഡ്

2018 സെപ്റ്റംബർ മാസം 179 യൂണിറ്റ് വിറ്റഴിച്ചപ്പോൾ 2019 സെപ്റ്റംബറിൽ 78 യൂണിറ്റുകൾ മാത്രമാണ് റോയൽ എൻഫീൽഡിന് വിൽപ്പന നടത്താൻ സാധിച്ചത്. എന്നിരുന്നാലും, 2019 ഓഗസ്റ്റിൽ വിറ്റ 57 യൂണിറ്റുകളെ അപേക്ഷിച്ച് കഴിഞ്ഞ മാസത്തെ വിൽപ്പനയിൽ നേരിയ പുരോഗതി കൈവരിക്കാൻ സാധിച്ചിട്ടുണ്ട്.

Most Read: ബജാജിന്റെ ആദ്യ ഇലക്ട്രിക്ക് സ്‌കൂട്ടറിനെ വിപണിയില്‍ അവതരിപ്പിച്ചു

വിൽപ്പനയിൽ തകർച്ച നേരിട്ട് റോയൽ എൻഫീൽഡ്

2019 സെപ്റ്റംബറിൽ തണ്ടർബേർഡ് 350, 500 മോഡലുകളുടെ വിൽപ്പനയും യഥാക്രമം 50.71 ശതമാനവും 77.31 ശതമാനവും ഇടിവ് രേഖപ്പെടുത്തി.

Most Read: ഡ്യൂക്ക് 250 മോഡലിന് പുതിയ ഫിനാൻസ് ഓഫറുമായി കെടിഎം

വിൽപ്പനയിൽ തകർച്ച നേരിട്ട് റോയൽ എൻഫീൽഡ്

തണ്ടർബേർഡ് 350-യുടെ 4,293 യൂണിറ്റും 500 മോഡലിന്റെ 81 യൂണിറ്റുമാണ് വിൽപ്പന നടത്തിയത്. ബുള്ളറ്റ് ഇലക്ട്ര 350-യുടെ വിൽപ്പന 4,782 യൂണിറ്റായി ഉയർന്നു. മുൻ വർഷം ഇതേ കാലയളവിൽ വിറ്റ 2,092 യൂണിറ്റിനെ അപേക്ഷിച്ച് 128.59 ശതമാനം വർധനവ് നേടാനും ഈ മോഡലിനായി.

വിൽപ്പനയിൽ തകർച്ച നേരിട്ട് റോയൽ എൻഫീൽഡ്

അഡ്വഞ്ചർ ടൂറർ മോട്ടോർ സൈക്കിളായ ഹിമാലയന്റെ വിൽപ്പന 2019 സെപ്റ്റംബറിൽ 23.16 ശതമാനം ഉയർന്ന് 1,404 യൂണിറ്റായി. 2018 സെപ്റ്റംബറിൽ ഇത് 1,140 യൂണിറ്റുകളായിരുന്നു.

വിൽപ്പനയിൽ തകർച്ച നേരിട്ട് റോയൽ എൻഫീൽഡ്

650 ട്വിൻ മോഡലുകളുടെ ആഭ്യന്തര വിൽപ്പന കഴിഞ്ഞ മാസം 1,856 യൂണിറ്റ് രേഖപ്പെടുത്തിയപ്പോൾ ഈ രണ്ട് മോഡലുകളുടെയും വിൽപ്പന 2018 ഓഗസ്റ്റിനെ അപേക്ഷിച്ച് 14.55 ശതമാനം ഇടവാണ് സൂചിപ്പിക്കുന്നത്. 2018 ഓഗസ്റ്റിൽ ഇത് 2,172 യൂണിറ്റുകളായിരുന്നു.

വിൽപ്പനയിൽ തകർച്ച നേരിട്ട് റോയൽ എൻഫീൽഡ്

2019 സെപ്റ്റംബറിൽ, റോയൽ എൻഫീൽഡ് ക്ലാസിക്ക് 350 മോഡലുകളുടെ വില കുറഞ്ഞ വകഭേദത്തെ വിപണിയിൽ അവതരിപ്പിച്ചിരുന്നു. ഇത് ഉയർന്ന മോഡലുകളേക്കാൾ 9,000 രൂപ വില കുറഞ്ഞ പതിപ്പുകളാണ്. ക്ലാസിക്ക് 350 S എന്ന് പേരുള്ള ഈ മോഡലിന് 1.45 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. നിലവിൽ ക്ലാസിക് 350 S തമിഴ്‌നാട്ടിലും കേരളത്തിലും മാത്രമാണ് വിൽപ്പനയ്ക്കെത്തുന്നത്.

Most Read Articles

Malayalam
English summary
Royal Enfield Sep 2019 sales decline. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X