ജൂലായില്‍ ഏറ്റവുമധികം വില്‍പ്പന ലഭിച്ച ബൈക്കുകള്‍
ഇന്ത്യന്‍ വിപണിയില്‍ ജൂലായി മാസത്തില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന ലഭിച്ച ബൈക്കുകളുടെ പട്ടിക പുറത്തു വന്നിരിക്കുകയാണ്. വീണ്ടും സ്‌പ്ലെന്‍ഡര്‍, HF ഡിലക്‌സ് എന്നീ മോഡലുകള്‍ കൊണ്ട് ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി വിപണിയില്‍ തങ്ങളുടെ ആധിപത്യം തെളിയിച്ചിരിക്കുകയാണ് ഹീറോ മോട്ടോകോര്‍പ്പ്. തെട്ടു പിന്നാലെ ഹോണ്ട ഷൈനാണ് മൂന്നാം സ്ഥാനത്ത്.

2019 ജൂലായി മാസത്തില്‍ മികച്ച വില്‍പ്പന കാഴ്ച്ചവയ്ച്ച ബൈക്കുകളുടെ പട്ടിക:
| Rank | Motorcycle | Jul-19 | Jul-18 | Diff% |
| 1 | Hero Splendor | 1,78,907 | 2,60,865 | -31.42 |
| 2 | Hero HF Deluxe | 1,69,632 | 1,83,694 | -7.66 |
| 3 | Honda CB Shine | 94,559 | 86,160 | 9.75 |
| 4 | Hero Glamour | 71,160 | 74,553 | -4.55 |
| 5 | Bajaj Pulsar | 62,469 | 63,388 | -1.45 |
| 6 | Bajaj Platina | 52,489 | 40,074 | 30.98 |
| 7 | Hero Passion | 43,439 | 88,354 | -50.84 |
| 8 | Bajaj CT 100 | 39,728 | 76,776 | -48.25 |
| 9 | Royal Enfield Classic 350 | 29,439 | 44,054 | -33.18 |
| 10 | Honda CB Unicorn | 28,250 | 24,753 | 14.13 |

ബൈക്കുകളുടെ വില്‍പ്പനയില്‍ ഇത്തവണയും മുമ്പന്തിയില്‍ നില്‍ക്കുന്നത് ഹീറോ സ്‌പ്ലെന്‍ഡര്‍ തന്നെയാണ്. കഴിഞ്ഞ മാസം 1,78,907 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്.

എന്നാല്‍ 2018 ജൂലായിലെ വില്‍പ്പനയുമായി താരതമ്യപ്പെടുത്തിയാല്‍ 30 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2018 -ല്‍ 2.60 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയാണ് നടത്തത്.

രണ്ടാം സ്ഥാനവും ഹീറോയ്ക്ക് തന്നെ നേടിക്കൊടുത്ത് HF ഡീലക്‌സും മികച്ച പ്രകടനമാണ് കാഴ്ച്ച വയ്ച്ചത്. 2019 ജൂലായില്‍ 1,69,632 യൂണിറ്റ് വാഹനങ്ങളാണ് വിറ്റു പോയത്.

ഇന്ത്യന്‍ വിപണിയില്‍ സ്‌പ്ലെന്‍ഡറിനോടൊപ്പം വില്‍പ്പനയ്‌ക്കെത്തുന്ന കമ്മ്യൂട്ടര്‍ ബൈക്കാണിത്. വിപണിയില്‍ തന്റെ സ്ഥാനം തിരിച്ചു പിടിക്കാന്‍ വാഹനത്തിന് സാധിച്ചെങ്കിലും വില്‍പ്പനയില്‍ ഇടിവ് തന്നെയാണ് HF ഡീലക്‌സിനും.

പട്ടികയിലെ മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത് ഹോണ്ടയുടെ CB ഷൈനാണ്. വാഹനത്തിന്റെ വില്‍പ്പനയില്‍ ഉയര്‍ച്ചയാണ് കമ്പനി രേഖപ്പെടുത്തുന്നത്. 2018 ജൂലായില്‍ 86,160 യൂണിറ്റുകള്‍ വില്‍പ്പന നടത്തിയ ഷൈന്‍ 2019 ജൂലായില്‍ 94,559 യൂണിറ്റുകളാണ് വിറ്റു പോയത്.
Most Read: കൂടുതല്‍ ഫീച്ചറുകള്‍ വെളിപ്പെടുത്തി 2020 തണ്ടര്‍ബേര്‍ഡ് X -ന്റെ പരീക്ഷണ ചിത്രങ്ങള്‍

വില്‍പ്പന പട്ടികയുടെ മധ്യ നിര ഹീറോ ഗ്ലാമര്‍, ബജാജ് പള്‍സര്‍, ബജാജ് പ്ലാറ്റിന, ഹീറോ പാഷന്‍ എന്നിവയാണ് കൈയ്യടക്കുന്നത്. യഥാക്രമം നാല്, അഞ്ച്, ആറ്, ഏഴ് സ്ഥാനങ്ങള്‍ ഇവ കൈയ്യടക്കുന്നു.
Most Read: പുനരുദ്ധാരണം പ്രാപിച്ച് നിരത്തിലെത്തിയെങ്കിലും തുരുമ്പ് വിട്ടു മാറാതെ ജാവ

കഴിഞ്ഞ മാസം 71,160 യൂണിറ്റ് ഗ്ലാമര്‍ ബൈക്കുകളാണ് ഹീറോ മോട്ടോകോര്‍പ്പ് വിറ്റഴിച്ചത്. 2018 ജൂലായില്‍ 74,553 യൂണിറ്റുകള്‍ വില്‍പ്പനയുണ്ടായിരുന്ന വാഹനത്തിന് 5 ശതമാനം വില്‍പ്പനയിടിവാണ് ഉണ്ടായിട്ടുള്ളത്.
Most Read: കണ്ണോടിക്കാം! ഇന്ത്യന്‍ പൊലീസ് സേനയിലെ വാഹന വ്യൂഹത്തിലെക്ക്

ഗ്ലാമറിന് തെട്ടു പിന്നില്‍ അഞ്ചാം സ്ഥാനത്ത് ബജാജിന്റെ ജനപ്രിയ ബൈക്കായ പള്‍സറാണ്. കഴിഞ്ഞ മാസം 62,469 യൂണിറ്റുകളാണ് വിറ്റുഴിച്ചത്. അതോടൊപ്പം 2019 ജൂലായില്‍ ബജാജ് പ്ലാറ്റിനയും, ഹീറോ പാഷനും യഥാക്രമം 52,489 യൂണിറ്റ്, 43,439 യൂണിറ്റ് വില്‍പ്പന രേഖപ്പെടുത്തി.

മികച്ച പ്രകടനം കാഴ്ച്ച വയ്ച്ച 10 വാഹനങ്ങളുടെ നിരയില്‍ അവസാന മൂന്ന് സ്ഥാനങ്ങളില്‍ 39,728 യൂണിറ്റ് വില്‍പ്പനയുമായി ബജാജ് CT100, 29,439 യൂണിറ്റ് വില്‍പ്പന രേഖപ്പെടുത്തി റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350, 28,250 യൂണിറ്റുകളുമായി ഹോണ്ട CB യൂണിക്കോണുമാണുള്ളത്. കഴിഞ്ഞ മാസം പട്ടികയിലുണ്ടായിരുന്ന ടിവിഎസ് അപ്പാച്ചെയെ പിന്‍ തള്ളിയാണ് യൂണിക്കോണ്‍ പട്ടികയില്‍ സ്ഥാനം പിടിച്ചത്.


Click it and Unblock the Notifications








