സെപ്റ്റംബറിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ സ്കൂട്ടറുകൾ

2019 സെപ്റ്റംബർ മാസത്തിൽ ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഏറ്റവും മികച്ച പത്ത് സ്‌കൂട്ടറുകളുടെ പട്ടിക പുറത്തിറങ്ങി. ഏറ്റവും വിറ്റഴിക്കപ്പെടുന്ന സ്കൂട്ടർ മോഡലിൽ ഹോണ്ട ആക്ടിവ തന്നെയാണ് കഴിഞ്ഞമാസവും മുന്നിലുള്ളത്. ടിവിഎസ് ജുപ്പിറ്റർ സുസുക്കി ആക്സസ് 125 എന്നീ മോഡലുകളും പട്ടികയിൽ മുന്നിട്ടു നിൽക്കുന്നു.

സെപ്റ്റംബറിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ സ്കൂട്ടറുകൾ

ഇന്ത്യൻ വിപണിയിലെ ഏറ്റവും പ്രശസ്തമായ സ്കൂട്ടറുകളിൽ ഒന്നാണ് ഹോണ്ട ആക്ടിവ. വർഷങ്ങളായി നിരവധി പരിഷ്ക്കരണങ്ങൾക്ക് വിധേയമായ സ്കൂട്ടറിന് ജനപ്രീതിയിൽ കുറവെന്നും ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ആക്റ്റിവ 125 Fi മോഡലും കമ്പനി അടുത്തിടെ വിപണിയിൽ അവതരിപ്പിച്ചു. ഇത് വരാനിരിക്കുന്ന മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പുറത്തിറങ്ങിയ സ്കൂട്ടറാണ്.

സെപ്റ്റംബറിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ സ്കൂട്ടറുകൾ

നിലവിൽ അഞ്ചാം തലമുറയിലുള്ള ഹോണ്ട ആക്ടിവ 2019 സെപ്റ്റംബർ മാസത്തിൽ 248,939 യൂണിറ്റുകളുടെ വിൽപ്പനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഇതേ സമയം വിറ്റഴിച്ച 284,809 യൂണിറ്റുകളെ അപേക്ഷിച്ച് നോക്കുമ്പോൾ ആക്ടിവയുടെ വിൽപ്പനയിൽ 12.6 ശതമാനം കുറവാണ് രേഖപ്പെടുത്തുന്നത്.

സെപ്റ്റംബറിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ സ്കൂട്ടറുകൾ

ടിവിഎസ് ജുപ്പിറ്ററാണ് 2019 സെപ്റ്റംബർ മാസത്തിൽ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട രണ്ടാമത്തെ സ്കൂട്ടർ. എങ്കിലും ഹോണ്ട ആക്റ്റിവയുടെ വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ ഏറെ വ്യത്യാസമാണ് ജുപ്പിറ്ററിന്റെ വിൽപ്പനയിലുള്ളത്.

സെപ്റ്റംബറിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ സ്കൂട്ടറുകൾ

കഴിഞ്ഞ മാസം 69,049 യൂണിറ്റ് വിൽപ്പനയാണ് ടിവിഎസിന്റെ ഈ സ്കൂട്ടറിന് ലഭിച്ചത്. 2018 സെപ്റ്റംബറിലെ ഇത് 90,699 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോൾ ജുപ്പിറ്ററിന്റെ വിൽപ്പനയിൽ 23.87 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സെപ്റ്റംബറിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ സ്കൂട്ടറുകൾ

കഴിഞ്ഞ മാസം 50,162 യൂണിറ്റ് വിൽപ്പന നടത്തിയ സുസുക്കി ആക്സസ് 125-ആണ് മൂന്നാം സ്ഥാനത്ത്. ഇന്ത്യൻ വിപണിയിലെ 125 സിസി വിഭാഗത്തിലെ ഏറ്റവും ജനപ്രിയ സ്കൂട്ടറാണ് ആക്സസ്. 46,931 യൂണിറ്റ് വിൽപ്പനയിലൂടെ സുസുക്കി ആക്സസ് 125 2018 സെപ്റ്റംബർ മാസത്തിൽ നിന്ന് 6.88% വളർച്ച രേഖപ്പെടുത്തി.

സെപ്റ്റംബറിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ സ്കൂട്ടറുകൾ

ഇന്ത്യൻ വിപണിയിലെ ഹോണ്ട മോട്ടോർസൈക്കിളിൽ നിന്നുള്ള മറ്റൊരു ജനപ്രിയ സ്കൂട്ടറാണ് ഡിയോ. മികച്ച സ്റ്റൈലിംഗും സ്‌പോർടി ലുക്കുകളും നൽകുന്ന ഡിയോ ഇന്ത്യൻ വിപണിയിലെ യുവ ഉപഭോക്താക്കൾക്കിടയിലെ ജനപ്രിയ വാഹനമാണ്.

Most Read: 2019 സെപ്റ്റംബറിൽ ഏറ്റവുമധികം വിൽപ്പന നടത്തിയ ബൈക്കുകൾ

സെപ്റ്റംബറിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ സ്കൂട്ടറുകൾ

2019 സെപ്റ്റംബർ മാസത്തിൽ ഹോണ്ട ഡിയോ 38,752 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി പട്ടികയിൽ നാലാം സ്ഥാനം നേടി. എന്നിരുന്നാലും 2018 സെപ്റ്റംബർ മാസത്തെ 44,397 യൂണിറ്റിനെ അപേക്ഷിച്ച് വിൽപ്പനയിൽ 12.37% ഇടിവാണ് രേഖപ്പെടുത്തിയത്.

Most Read: ഡ്യൂക്ക് 250 മോഡലിന് പുതിയ ഫിനാൻസ് ഓഫറുമായി കെടിഎം

സെപ്റ്റംബറിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ സ്കൂട്ടറുകൾ

ടിവിഎസ് എൻ‌ടോർഖ് 125 ആണ് വിൽപ്പന പട്ടികയിലെ ആദ്യ അഞ്ചിൽ എത്തിയ മറ്റൊരു മോഡൽ. 125 സിസി വിഭാഗത്തിൽ യുവ ഉപഭോക്താക്കൾക്കിടയിൽ സ്കൂട്ടർ അതിവേഗം ജനപ്രീതി നേടി. നിരവധി സെഗ്‌മെന്റ് ഫസ്റ്റ് ഇൻ-ക്ലാസ് ഉപകരണങ്ങൾ ഉൾപ്പെടെ നിരവധി സവിശേഷതകളോടെയാണ് എൻ‌ടോർക്ക് 125 വിപണിയിലെത്തുന്നത്.

Most Read: ബജാജിന്റെ ആദ്യ ഇലക്ട്രിക്ക് സ്‌കൂട്ടറിനെ വിപണിയില്‍ അവതരിപ്പിച്ചു

സെപ്റ്റംബറിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ സ്കൂട്ടറുകൾ

2019 സെപ്റ്റംബറിൽ ടിവിഎസ് എൻ‌ടോർഖിന്റെ 125 27,814 യൂണിറ്റ് വിൽ‌പനയാണ് നടന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വാഹനത്തിന് 33.6 ശതമാനം വളർച്ച കൈവരിക്കാൻ സാധിച്ചു. 2018 സെപ്റ്റംബറിൽ ഇത് 20,820 യൂണിറ്റുകളായിരുന്നു.

സെപ്റ്റംബറിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ സ്കൂട്ടറുകൾ

പട്ടികയിലെ അവസാനത്തെ അഞ്ച് മോഡലുകളിലേക്ക് നീങ്ങുമ്പോൾ ഹീറോ പ്ലെഷർ, ഹീറോ മാസ്ട്രോയും എന്നിവ ആറ്, ഏഴ് സ്ഥാനങ്ങളിലെത്തി. ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പിൽ നിന്നുള്ള രണ്ട് മോഡലുകളും യഥാക്രമം 20,425, 14,191 യൂണിറ്റും വിറ്റഴിച്ചു.

സെപ്റ്റംബറിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ സ്കൂട്ടറുകൾ

കഴിഞ്ഞ വർഷം 16,578 യൂണിറ്റുകൾ വിറ്റ ഹീറോ പ്ലഷർ സ്കൂട്ടറിന്റെ വിൽപ്പനയിൽ 23.21 ശതമാനം വർധനവ് രേഖപ്പെടുത്തിയപ്പോൾ ഹീറോ മാസ്ട്രോ 125-ന്റെ വിൽപ്പനയിൽ 62 ശതമാനത്തോളം ഇടിവാണ് ഉണ്ടായത്. 2018 സെപ്റ്റംബറിൽ മാസ്ട്രോയുടെ വിൽപ്പന 37,367 യൂണിറ്റായിരുന്നു.

സെപ്റ്റംബറിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ സ്കൂട്ടറുകൾ

കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ വിൽപ്പന നേടിയ സ്കൂട്ടർ പട്ടികയിലെ അവസാന മൂന്ന് സ്ഥാനങ്ങളിൽ യമഹ ഫാസിനോ, യമഹ റേ, ഹീറോ ഡെസ്റ്റിനി എന്നിവ ഇടംപിടിച്ചു. മൂന്ന് സ്‌കൂട്ടറുകളും കഴിഞ്ഞ മാസം യഥാക്രമം 13,124 യൂണിറ്റുകളും 10,208 യൂണിറ്റുകളും 9,982 യൂണിറ്റ് വിൽപ്പനയും രേഖപ്പെടുത്തി.

More from DriveSpark

Article Published On: Wednesday, October 23, 2019, 16:26 [IST]
English summary
Top-Selling Scooters In India For September 2019. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X