2019 ലെ മികച്ച ഏഴ് 150 സിസി ബൈക്കുകൾ
ഇന്ത്യയിലെ എൻട്രി ലെവൽ കമ്മ്യൂട്ടർ ശ്രേണി ബൈക്കുകൾക്ക് ശേഷം 150 സിസി മോട്ടോർസൈക്കിൾ വിഭാഗമാണ് ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ഇരുചക്ര വാഹന വിഭാഗം. പ്രീമിയം 150 സിസി ബൈക്കുകളുടെ ആവശ്യം ഈ വർഷങ്ങളിൽ ഇന്ത്യയിൽ വർധിക്കുകയും ചെയ്തു. ഈ കാരണങ്ങൾ 150 സിസി, 155 സിസി, 160 സിസി എന്നീ വ്യത്യസ്തമായ ഡിസ്‌പ്ലേസ്‌മെന്റ് ബൈക്കുകൾ ശ്രേണിയിൽ ഉൾപ്പെടുത്താൻ രാജ്യത്തെ ഇരുചക്ര വാഹന നിർമാതാക്കൾക്ക് ആത്മവിശ്വാസം നൽകി.

പ്രീമിയം 150 സിസി മോട്ടോർസൈക്കിളുകൾ ഒരേ സമയം മാന്യമായ ഇന്ധനക്ഷമതക്കൊപ്പം സ്റ്റൈലിഷ് രൂപവും തൃപ്തികരമായ പ്രകടനവും വാഗ്ദാനം ചെയ്യുന്നു. ഇപ്പോൾ ഈ ശ്രേണിയിൽ നിരവധി ബൈക്കുകൾ 150 സിസി വിഭാഗത്തിൽ ലഭ്യമാണ്. അവയിൽ ഞങ്ങൾ തെരഞ്ഞെടുത്ത മികച്ച ഏഴ് ബൈക്കുകൾ ഏതൊക്കെയെന്ന് നോക്കാം.

1. യമഹ YZF-R15 V3.0
നിലവിൽ ഇന്ത്യയിൽ ലഭ്യമായ ഏറ്റവും ജനപ്രിയമായ 150 സിസി മോട്ടോർസൈക്കിളാണ് യമഹ YZF-R15 V3.0 എന്ന വസ്തുത നിഷേധിക്കാനാവുന്നതല്ല. മൂന്നാം തലമുറ R15 ൽ കമ്പനി വളരെയധികം ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

പുതിയ R15 V3.0- ൽ YZF-R1 ൽ നിന്നും പ്രചോദനമുൾക്കൊണ്ട ഫ്രണ്ട് എൻഡ്, ഇരട്ട എൽഇഡി ഹെഡ്‌ലാമ്പുകൾ, പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മസ്കുലർ ഇന്ധന ടാങ്ക്, സ്ലീക്കർ റിയർ എൻഡ് എന്നിവ ഉൾക്കൊള്ളുന്നു. 155 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് R15 V3.0-ക്ക് കരുത്ത് പകരുന്നത്. ഇത് 10,000 rpm-ൽ 19 bhp പവറും 8,500 rpm-ൽ 15.1 Nm torque ഉം സൃഷ്ടിക്കും.

ഈ ബൈക്കിൽ യമഹ വിവിഎ സാങ്കേതികവിദ്യയും സ്ലിപ്പർ ക്ലച്ചും ആറ് സ്പീഡ് ഗിയർബോക്സുമാണ് വാഗ്ദാനം ചെയ്യുന്നത്. 1,42,780 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ബജാജ് പൾസർ RS200, സുസുക്കി ജിക്സർ SF 150 എന്നിവയാണ് R15 V3 യുടെ എതിരാളികൾ.

2. സുസുക്കി ജിക്സർ SF 150
പുതിയ ജിക്സെർ SF 150 അടുത്തിടെയാണ് ഇന്ത്യൻ വിപണിയിൽ സുസുക്കി പുറത്തിറക്കിയത്. പുതുതലമുറ മോഡലിന് അതിന്റെ മുൻഗാമിയെക്കാൾ സ്പോർട്ടി മേക്കോവറാണ് കമ്പനി നൽകിയിരിക്കുന്നത്.

പുതിയ മോഡലിൽ ഒരു ക്ലിപ്പ്-ഓൺ ഹാൻഡിൽബാർ, പൂർണ്ണ എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സ്‌പോർടി സ്പ്ലിറ്റ് സീറ്റ്, ഒരു പൂർണ്ണ എൽഇഡി ഹെഡ്‌ലാമ്പ്, ടെയ്‌ലാമ്പ് സജ്ജീകരണം എന്നിവ സുസുക്കി വാഗ്ദാനം ചെയ്യുന്നു. 155 സിസി എയർ കൂൾഡ് സിംഗിൾ സിലിണ്ടർ ബിഎസ്-VI എഞ്ചിനാണ് SF 150 ക്ക് കരുത്ത് പകരുന്നത്.അഞ്ച് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ എഞ്ചിൻ ഏകദേശം 14.1 bhp കരുത്തും 14 Nm torque ഉം ഉത്പാദിപ്പിക്കുന്നു.
Most Read: നവംബര്‍, ഡിസംബര്‍ മാസത്തേക്കുള്ള ബുക്കിങ് ആരംഭിച്ച് റിവോള്‍ട്ട്

രണ്ട് സൈഡിലും ഡിസ്ക്ക് ബ്രേക്കുകളാണ് ബൈക്കിന് നൽകിയിരിക്കുന്നത്. സുരക്ഷയ്ക്കായി ഒരു സിംഗിൾ ചാനൽ എബിഎസ് സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നു.1,09,870 ലക്ഷം രൂപയാണ് ജിക്സർ SF 150 യുടെ എക്സ്ഷോറൂം വില. യമഹ ആർ R15 V3 , ഹീറോ എക്‌സ്ട്രീം 200 S എന്നിവയാണ് ജിക്സറിന്റെ വിപണി എതിരാളികൾ.

3. സുസുക്കി ജിക്സർ 150
മൂന്നാം തലമുറയിൽപെട്ട ജിക്സർ 150 യെ അടുത്തിടെയാണ് സുസുക്കി പുറത്തിറക്കിയത്. പഴയ മോഡലിൽ നിന്നും അടിമുടി മാറ്റങ്ങളുമായാണ് ബൈക്കിനെ കമ്പനി അവതരിപ്പിച്ചത്. കൂടാതെ പുതിയ ഫ്യുവൽ ഇഞ്ചക്ഷൻ ബിഎസ്-VI കംപ്ലയിന്റ് എഞ്ചിനാണ് ബൈക്കിൽ വാഗ്ദാനം ചെയ്യുന്നത്.
Most Read: പുതുക്കിയ ഗതാഗത നിയമം; നക്ഷത്രമെണ്ണി ഓട്ടോഡ്രൈവര്‍, പിഴ ചുമത്തിയത് 47,500 രൂപ

കോസ്മെറ്റിക് അപ്‌ഡേറ്റുകളുടെ കാര്യത്തിൽ ജിക്സർ 150 ക്ക് പുതിയ എൽഇഡി ഹെഡ്‌ലാമ്പ്, മസ്കുലർ ഫ്യുവൽ ടാങ്ക്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സ്ലൈക്ക് ടെയിൽ സെക്ഷൻ എന്നിവയും ലഭിക്കും. കൂടാതെ പുതിയ സ്പ്ലിറ്റ് സീറ്റ് സജ്ജീകരണവും പിന്നിൽ ഒരു ടയർ ഹഗ്ഗറും ഉൾപ്പെടുത്തിയിട്ടുണ്ട്. 155 സിസി സിംഗിൾ സിലിണ്ടർ ഫ്യുവൽ ഇഞ്ചക്ഷൻ എയർ-കൂൾഡ് എഞ്ചിനാണ് ജിക്‌സർ 150 ന് കരുത്ത് പകരുന്നത്.

അഞ്ച് സ്പീഡ് ഗിയർബോക്‌സാണ് മോട്ടോർസൈക്കിളിൽ ഘടിപ്പിച്ചിരിക്കുന്നത്. ഇത് 14.1 bhp കരുത്തിൽ 14 Nm torque ഉത്പാദിപ്പിക്കും. 2019 സുസുക്കി ജിക്സെർ 150 ന് 100,212 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ഹോണ്ട സിബി ഹോർനെറ്റ് 160R, ബജാജ് പൾസർ NS160, യമഹ FZ FI V3.0, ടിവിഎസ് അപ്പാച്ചെ RTR 160 4V എന്നിവയാണ് പ്രധാന എതിരാളികൾ.

4. യമഹ FZ Fi V3.0
ഈ വർഷം ജനുവരിയിലാണ് യമഹ FZ Fi V3.0 യെ വിപണിയിൽ അവതരിപ്പിച്ചത്. പഴയ മോഡലിനെ അപേക്ഷിച്ച് മോട്ടോർസൈക്കിളിന് കൂടുതലും കോസ്മെറ്റിക് അപ്‌ഡേറ്റുകളും ചെറിയ മെക്കാനിക്കൽ മാറ്റങ്ങളും ലഭിക്കുന്നു.

പുതിയ തലമുറ FZ യിൽ ഒരു എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പുതിയ എൽഇഡി ഹെഡ്‌ലാമ്പ്, ടൈലാമ്പ്, സുരക്ഷയ്ക്കായി സിംഗിൾ ചാനൽ എബിഎസ് എന്നിവയും യമഹ വാഗ്ദാനം ചെയ്യുന്നു. 149 സിസി, എയർ-കൂൾഡ്, സിംഗിൾ സിലിണ്ടർ, 4-സ്ട്രോക്ക് എഞ്ചിനാണ് ബൈക്കിന് കരുത്തേകുന്നത്.

ഇത് അഞ്ച് സ്പീഡ് ഗിയർബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. ഈ യൂണിറ്റ് 8000 rpm-ൽ ഏകദേശം 13.2 bhp യും 6000 rpm-ൽ 12.8 Nm torque ഉം ഉത്പാദിപ്പിക്കുന്നു. യമഹ FZ Fi V3.0 ക്ക് 98,180 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

5. ബജാജ് പൾസർ NS160
ഏകദേശം രണ്ട് വർഷങ്ങൾക്ക് മുമ്പാണ് NS160 യെ ബജാജ് വിപണിയിൽ അവതരിപ്പിച്ചത്. ഈ വിഭാഗത്തിലെ ഏറ്റവും ജനപ്രിയ മോട്ടോർസൈക്കിളുകളിൽ ഒന്നാണിത്. NS200 ൽ നിന്ന് സ്റ്റൈലിംഗ് പ്രചോദനം കടമെടുത്താണ് ഇതിന്റെ രൂപകൽപ്പന. 160.3 സിസി സിംഗിൾ സിലിണ്ടർ 4-സ്ട്രോക്ക് ഓയിൽ-കൂൾഡ് എഞ്ചിനാണ് NS160 ക്ക് കരുത്ത് പകരുന്നത്.

അഞ്ച് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ എഞ്ചിൻ 8,500 rpm-ൽ 15.3 bhp കരുത്തും 6,500 rpm-ൽ 14.6 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 93,094 രൂപയാണ് ബജാജ് പൾസർ NS160 ന്റെ എക്‌സ്‌ഷോറൂം വില. ഹോണ്ട സിബി-ഹോർനെറ്റ് 160R, ടിവിഎസ് അപ്പാച്ചെ RTR 160 4V എന്നിവയാണ് പൾസർ NS160 യുടെ എതിരാളികൾ.

6. ടിവിഎസ് അപ്പാച്ചെ RTR 160 4V
കഴിഞ്ഞ വർഷാണ് അപ്പാച്ചെ അപ്പാച്ചെ RTR 160 4V മോഡലിനെ ടിവിഎസ് മോട്ടോഴ്‌സ് പുറത്തിറക്കിയത്. പുതിയ സ്റ്റൈലിംഗ്, പുതിയ ഫീച്ചറുകൾ, സിലിണ്ടറിൽ നാല് വാൽവുകളുള്ള തികച്ചും പുതിയ എഞ്ചിൻ എന്നിവയാണ് ബൈക്കിൽ കമ്പനി വാഗ്ദാനം ചെയ്യുന്നത്.

159.7 സിസി ഓയിൽ-കൂൾഡ് സിംഗിൾ സിലിണ്ടർ 4-സ്ട്രോക്ക് എഞ്ചിനാണ് അപ്പാച്ചെ അപ്പാച്ചെ RTR 160 ക്ക് കരുത്ത് പകരുന്നത്. അഞ്ച് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ എഞ്ചിൻ 16.28 bhp കരുത്തും 14.8 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

93,851 രൂപയാണ് ടിവിഎസ് അപ്പാച്ചെ RTR 160 4V ന്റെ എക്‌സ്‌ഷോറൂം വില. ഹോണ്ട സിബി ഹോർനെറ്റ് 160R, ബജാജ് പൾസർ NS160 എന്നിവയാണ് വിപണിയിലെ എതിരാളികൾ.

7. ഹോണ്ട CB ഹോർനെറ്റ് 160
150 സിസി ശ്രേണിയിലം മികച്ച മോട്ടോർസൈക്കിളുകളിൽ ഒന്നാണ് CB ഹോർനെറ്റ് 160 എന്നതിൽ സംശയമില്ല. കഴിഞ്ഞ വർഷമാണ് ബൈക്കിന്റെ പരിഷ്ക്കരിച്ച മോഡലിനെ കമ്പനി പുറത്തിറക്കുന്നത്. പഴയ മോഡലിന്റെ രൂപകൽപ്പന നിലനിർത്തിയെങ്കിലും ഹാലൊജെൻ ഹെഡ്‌ലാമ്പ് യൂണിറ്റിന് പകരമായി പുതിയ ഫുൾ-എൽഇഡി ഹെഡ്‌ലാമ്പും ഒപ്പം കുറച്ച് പരിഷ്ക്കരണങ്ങളും ബൈക്കിന് ലഭിച്ചിട്ടുണ്ട്.

ബൈക്കിന് പുതിയ ബോഡി ഗ്രാഫിക്സും ഇന്ധന ടാങ്കിൽ പുനർനിർമ്മിച്ച ഹോർനെറ്റ് ബാഡ്ജും അതിലുൾപ്പെടുന്നു. മോട്ടോർസൈക്കിളിന്റെ ടെയിൽ സെക്ഷൻ X ആകൃതിയിലുള്ള എൽഇഡി ടെയിൽലാമ്പ് ഹൈലൈറ്റ് ചെയ്യുന്നു. 162.7 സിസി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എഞ്ചിനാണ് ബൈക്കിൽ ഹോണ്ട വാഗ്ദാനം ചെയ്യുന്നത്.

അഞ്ച് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ എഞ്ചിൻ 8500 rpm-ൽ 14.9 bhp കരുത്തും 6500 rpm-ൽ 14.5 Nm torque ഉം സൃഷ്ടിക്കും. 92,578 രൂപയാണ് CB ഹോർനെറ്റ് 160R റെ എക്‌സ്‌ഷോറൂം വില. ടിവിഎസ് അപ്പാച്ചെ RTR 160 4V, ബജാജ് പൾസർ NS 160 എന്നിവയാണ് ബൈക്കിന്റെ പ്രധാന എതിരാളികൾ.


Click it and Unblock the Notifications








