മാറ്റ് എഡിഷനുമായി ടിവിഎസ് സ്‌കൂട്ടി പെപ് പ്ലസ്

ടിവിഎസ് നിരയിലെ ഐക്കണിക് സ്‌കൂട്ടാണ്, സ്‌കൂട്ടി പെപ് പ്ലസ്. വിപണിയില്‍ എത്തിയിട്ട് ഏകദേശം 25 വര്‍ഷം പിന്നിട്ടു. സ്‌കൂട്ടി പെപ് പ്ലസിന്റെ പുതിയൊരു പതിപ്പിനെ ഇപ്പോള്‍ കമ്പനി വിപണിയില്‍ എത്തിച്ചിരിക്കുകയാണ്.

മാറ്റ് എഡിഷനുമായി ടിവിഎസ് സ്‌കൂട്ടി പെപ് പ്ലസ്

മാറ്റ് എഡിഷന്‍ എന്നൊരു പതിപ്പിനെയാണ് കമ്പനി അവതരിപ്പിച്ചത്. കോറല്‍ മാറ്റ്, അക്വാ മാറ്റ് എന്നിങ്ങനെ രണ്ട് കളര്‍ ഓപ്ഷനില്‍ സ്‌കൂട്ടര്‍ വിപണിയില്‍ ലഭ്യമാകും. 44,322 രൂപയാണ് സ്‌കൂട്ടറിന്റെ എക്‌സഷോറും വില. ആകെ ഏഴ് നിറങ്ങളില്‍ ഇപ്പോള്‍ സ്‌കൂട്ടര്‍ വിപണിയില്‍ ലഭ്യമാകും. പുതിയ പതിപ്പില്‍ 3D ലോഗോയും പുതിയ ഗ്രാഫിക്‌സും സ്‌കൂട്ടറില്‍ നല്‍കിയിട്ടുണ്ട്.

മാറ്റ് എഡിഷനുമായി ടിവിഎസ് സ്‌കൂട്ടി പെപ് പ്ലസ്

പുതിയ പതിപ്പിനെ അവതരിപ്പിച്ച് ഉത്സവ നാളില്‍ വില്‍പ്പന ഉയര്‍ത്തുകയാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്. 25 വര്‍ഷത്തെ ഓര്‍മപ്പെടുത്താന്‍ പ്രത്യേക ആനിവേഴ്സറി എഡിഷന്‍ പതിപ്പിനെയും കമ്പനി അടുത്തിടെ അവതരിപ്പിച്ചിരുന്നു.

മാറ്റ് എഡിഷനുമായി ടിവിഎസ് സ്‌കൂട്ടി പെപ് പ്ലസ്

കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയില്‍ 45 ലക്ഷത്തിലേറെ സ്‌കൂട്ടി മോഡലുകള്‍ ടിവിഎസ് വിറ്റഴിച്ചിട്ടുണ്ട്. പ്രധാനമായും വനിതകളെ ലക്ഷ്യമിട്ടായിരുന്നു സ്‌കൂട്ടിയുടെ വിപണനം. സ്‌കൂട്ടി പെപ്പ് പ്ലസ്, സ്‌കൂട്ടി സെസ്റ്റ് 110 എന്നീ രണ്ട് മോഡലുകളാണ് നിലവില്‍ ടിവിഎസിനുള്ളത്.

മാറ്റ് എഡിഷനുമായി ടിവിഎസ് സ്‌കൂട്ടി പെപ് പ്ലസ്

സുരക്ഷയ്ക്കായി സിംക്രോണൈസ്ഡ് ബ്രേക്കിങ് സംവിധാനം പുതിയ സ്‌കൂട്ടിയിലുണ്ട്. 87.8 സിസി എയര്‍കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എക്കോത്രസ്റ്റ് എന്‍ജിനാണ് സ്‌കൂട്ടി പെപ്പ് പ്ലസിന് കരുത്തേകുന്നത്. 4.9 bhp പവറും 5.8 Nm torque ഉം ഈ എന്‍ജിന്‍ സൃഷ്ടിക്കും.

മാറ്റ് എഡിഷനുമായി ടിവിഎസ് സ്‌കൂട്ടി പെപ് പ്ലസ്

മൊബൈല്‍ ചാര്‍ജര്‍ സോക്കറ്റ്, സൈഡ് സ്റ്റാന്‍ഡ് അലാറം, സീറ്റിനടിയിലെ സ്റ്റോറേജ് ഹുക്ക്സ്, ഓപ്പണ്‍ ഗ്ലൗ ബോക്സ്, ഈസി സ്റ്റാന്റ് ടെക്നോളജി തുടങ്ങിയ സ്മാര്‍ട്ട് ഫീച്ചേഴ്സും സ്‌കൂട്ടറില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ കളര്‍ ഓപഷനുകള്‍ നല്‍കി എന്നതൊഴിച്ചാല്‍ ഡിസൈനിലോ, മെക്കാനിക്കല്‍ ഫീച്ചേഴ്‌സിലോ കമ്പനി മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല.

മാറ്റ് എഡിഷനുമായി ടിവിഎസ് സ്‌കൂട്ടി പെപ് പ്ലസ്

95 കിലോഗ്രാം ഭാരമുള്ള സ്‌കൂട്ടറില്‍ 110 mm ഡ്രം ബ്രേക്കുകളാണ് ഇരു ചക്രങ്ങളിലും ഉപയോഗിച്ചിരിക്കുന്നത്. 5 ലിറ്ററാണ് ഇന്ധന ടാങ്കിന്റെ ശേഷി. ഉടന്‍ തന്നെ പുതിയൊരു ഇലക്ട്രിക്ക് സ്‌കൂട്ടറിനെ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ടിവിഎസ്.

Most Read: പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടറുമായി ടിവിഎസ്

മാറ്റ് എഡിഷനുമായി ടിവിഎസ് സ്‌കൂട്ടി പെപ് പ്ലസ്

ഈ വര്‍ഷം അവസാനത്തോടെ സ്‌കൂട്ടറിനെ വിപണിയില്‍ അവതരിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഇന്ത്യന്‍ വാഹന വിപണി ഇലക്ട്രിക്ക് യുഗത്തിലേക്ക് ചുവടുവെച്ചതോടെ വാഹന നിര്‍മ്മാതാക്കളെല്ലാം അവരുടെ ഇലക്ടിക്ക് പതിപ്പുകളെ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.

Most Read: മൈലേജ് ലഭിക്കുന്നില്ല; കമ്പനിക്കെതിരെ കേസുകൊടുത്ത് വാഹന ഉടമ

മാറ്റ് എഡിഷനുമായി ടിവിഎസ് സ്‌കൂട്ടി പെപ് പ്ലസ്

2018 ഇന്ത്യന്‍ ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച ടിവിഎസ് ക്രിയോണ്‍ കണ്‍സെപ്റ്റിനെ അടിസ്ഥാനമാക്കിയാണ് കമ്പനി ഇലക്ട്രിക്ക് വാഹനം നിര്‍മ്മിക്കുന്നത്. 2019-2020 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയോടെ തങ്ങളുടെ മുഴുവന്‍ വാഹനങ്ങളും ബിഎസ് VI അടിസ്ഥാനമാക്കി ടിവിഎസ് മോട്ടോര്‍ കമ്പനി പരിവര്‍ത്തനം ചെയ്യും.

Most Read: അധിക സുരക്ഷയ്ക്ക് സെന്റര്‍ സൈഡ് എയര്‍ബാഗുമായി ഹ്യുണ്ടായി

മാറ്റ് എഡിഷനുമായി ടിവിഎസ് സ്‌കൂട്ടി പെപ് പ്ലസ്

തേ കാലയളവില്‍ തന്നെയായിരിക്കും ഇലക്ട്രിക്ക് സ്‌കൂട്ടറും പുറത്തിറക്കുക. രാജ്യത്ത് വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനായി കേന്ദ്ര സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആവിഷ്‌ക്കരിച്ചുവരികയാണ്. വരും മാസങ്ങളില്‍ ടിവിഎസിന്റെ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വിപണിയിലെത്തും. എന്നാല്‍ ഇതേ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമല്ല.

More from DriveSpark

Article Published On: Wednesday, September 18, 2019, 18:33 [IST]
English summary
TVS Motor has introduced a matte edition for TVS Scooty Pep+ in two new exciting colour options. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X