യമഹ ബിഎസ് VI മോഡലുകള്‍ക്ക് 15 ശതമാനം വരെ വില വര്‍ദ്ധിപ്പിക്കും

ഇരുചക്ര വാഹന വിപണിയില്‍ വളരെ ഇഴഞ്ഞു നീങ്ങുന്ന ഒരു വര്‍ഷമാണ് 2019. ഈ വര്‍ഷം കാര്യമായി പുതിയ വാഹനങ്ങളൊന്നും തന്നെ വിപണിയില്‍ എത്തിയില്ല എന്നതാണ് സത്യം.

യമഹ ബിഎസ് VI മോഡലുകള്‍ക്ക് 15 ശതമാനം വരെ വില വര്‍ദ്ധിപ്പിക്കും

രാജ്യത്ത് 2020 ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുന്ന ബിഎസ് VI ചട്ടങ്ങള്‍ക്കനുസരിച്ച് നിലവിലുള്ള വാഹന നിരയേ പരിഷ്‌കരിക്കാനുള്ള നെട്ടോട്ടത്തിലാണ് നിര്‍മ്മാതാക്കള്‍ എന്നത് മറ്റൊരു വസ്തുതയാണ്.

യമഹ ബിഎസ് VI മോഡലുകള്‍ക്ക് 15 ശതമാനം വരെ വില വര്‍ദ്ധിപ്പിക്കും

പല ഇരുചക്ര വാഹന നിര്‍മ്മാതാക്കളും ബിഎസ് VI നിലവാരത്തിലേക്കുയര്‍ത്തിയ ബൈക്കുകളും, സ്‌കൂട്ടറുകളും അവതരിപ്പിച്ചെങ്കിലും ഇതുവരേയും ഒന്നും വിപണിയില്‍ പുറത്തിറക്കിയിട്ടില്ല.

യമഹ ബിഎസ് VI മോഡലുകള്‍ക്ക് 15 ശതമാനം വരെ വില വര്‍ദ്ധിപ്പിക്കും

എന്നാല്‍ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ യമഹ തങ്ങളുടെ ബിഎസ് VI മോട്ടോര്‍സൈക്കിളുകളുടെ ഉത്പാദനം ഈ വര്‍ഷം നവംബറിലും, ബിഎസ് VI സ്‌കൂട്ടറുകളുടെ ഉത്പാദനം 2020 ജനുവരിയില്ും ആരംഭിക്കുമെന്ന് അറിയിച്ചു.

യമഹ ബിഎസ് VI മോഡലുകള്‍ക്ക് 15 ശതമാനം വരെ വില വര്‍ദ്ധിപ്പിക്കും

നിര്‍മ്മാതാക്കളുടെ അറിയിപ്പ് പ്രകാരം യമഹയുടെ ആദ്യ ബിഎസ് VI നിലവാരത്തിലേക്കുയര്‍ത്തിയ ബൈക്കുകള്‍ 2019 ഡിസംബറില്‍ പുറത്തിറങ്ങുമെന്ന് കരുതാം. ബിഎസ് VI കംപ്ലെയിന്റ് സ്‌കൂട്ടറുകള്‍ 2020 ഫെബ്രുവരിയില്‍ വില്‍പ്പനയ്ക്ക് പ്രതീക്ഷിക്കാം.

യമഹ ബിഎസ് VI മോഡലുകള്‍ക്ക് 15 ശതമാനം വരെ വില വര്‍ദ്ധിപ്പിക്കും

എന്നാല്‍ പുതിയ മാറ്റങ്ങള്‍ക്കൊപ്പം വാഹനങ്ങളുടെ വിലയും വര്‍ദ്ധിപ്പിക്കാനാണ് യമഹയുടെ തീരുമാനം. ഇതനുസരിച്ച് ബിഎസ് VI പതിപ്പുകള്‍ക്ക് 10 മുതല്‍ 15 ശതമാനം വരെ വില വര്‍ദ്ധനയാണ് പ്രതീക്ഷിക്കുന്നത്. മോഡലുകള്‍ അനുസരിച്ചാവും വിലയും നിശ്ചയിക്കുന്നത്.

Model Current Price 10% Hike 15% Hike
Yamaha FZ-S V3.0 Rs 98,180 Rs 1.08 Lakh Rs 1.13 Lakh
Yamaha R15 V3.0 Rs 1.43 Lakh Rs 1.57 Lakh Rs 1.64 Lakh
Yamaha MT-15 Rs 1.36 Lakh Rs 1.50 Lakh Rs 1.56 Lakh
Yamaha FZ25 Rs 1.37 Lakh Rs 1.50 Lakh Rs 1.57 Lakh
Yamaha Fascino Rs 56,023 Rs 61,625 Rs 64,426

യമഹ ബിഎസ് VI മോഡലുകള്‍ക്ക് 15 ശതമാനം വരെ വില വര്‍ദ്ധിപ്പിക്കും

കൂടുതല്‍ സുരക്ഷക്കായി ചില വാഹനങ്ങളില്‍ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ സൈഡ് സ്റ്റാന്റ് ഇഗ്നിഷന്‍ കില്‍ സ്വിച്ചും ഘടിപ്പിക്കും. വാഹനത്തിന്റെ സൈഡ് സ്‌റാന്റ് മടക്കിയില്ലെങ്കില്‍ വാഹനത്തിന്റെ എഞ്ചിന്‍ സ്റ്റാര്‍ട്ടാവാത്ത സംവിധാനമാണിത്.

Most Read: ഹാര്‍ലിയുടെ ആദ്യ ഇലക്ട്രിക്ക് ബൈക്ക് ലൈവ്‌വയര്‍ ഓഗസ്റ്റ് 27 -ന് ഇന്ത്യയില്‍

യമഹ ബിഎസ് VI മോഡലുകള്‍ക്ക് 15 ശതമാനം വരെ വില വര്‍ദ്ധിപ്പിക്കും

ബിഎസ് VI മലിനീകരണ നിരോധ നിയമത്തിനൊപ്പം പുതിയ സുരക്ഷാ ചട്ടങ്ങളും രാജ്യത്ത് പ്രാബല്യത്തിലെത്തുകയാണ്. ഇനി മുതല്‍ 150 സിസിയും അതിന് മുകളിലുള്ളതുമായ ഇരുചക്ര വാഹനങ്ങളില്‍ ABS നിര്‍ബന്ധമാക്കിയിരിക്കുകയാണ്.

Most Read: മാരുതി വാഗണ്‍ആര്‍ ഇലക്ട്രിക്ക് സ്വകാര്യ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാനാവില്ല

യമഹ ബിഎസ് VI മോഡലുകള്‍ക്ക് 15 ശതമാനം വരെ വില വര്‍ദ്ധിപ്പിക്കും

നിലവില്‍ മിക്ക നിര്‍മ്മാതാക്കളും തങ്ങളുടെ വാഹനങ്ങള്‍ക്ക് സിംഗിള്‍ ചാനല്‍, ഇരട്ട ചാനല്‍ ABS നല്‍കി നവീകരിക്കുകയാണ്. സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയ വാഹനങ്ങള്‍ വിപണിയിലെത്തി തുടങ്ങിയിരിക്കുകയാണ്.

Most Read: ആറ് ഇലക്ട്രിക്ക് ബൈക്കുകളുമായി പൊളാരിറ്റി

യമഹ ബിഎസ് VI മോഡലുകള്‍ക്ക് 15 ശതമാനം വരെ വില വര്‍ദ്ധിപ്പിക്കും

എന്നാല്‍ രാജ്യത്ത് മലിനീകരണം രൂക്ഷമാവുന്ന സാഹചര്യത്തില്‍ പരിസ്ഥിതി സൗഹാര്‍ദമായ വാഹനങ്ങളിലേക്ക് ജനങ്ങളെ തിരിച്ചു വിടാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. വൈദ്യുത വാഹനങ്ങള്‍ക്ക് നിരവധി ആനുകൂല്യങ്ങളും നികുതിയിളവും സര്‍ക്കാര്‍ നല്‍കുന്നു.

യമഹ ബിഎസ് VI മോഡലുകള്‍ക്ക് 15 ശതമാനം വരെ വില വര്‍ദ്ധിപ്പിക്കും

അതോടൊപ്പം ഇന്ത്യയിലെ ആദ്യ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സോടു കൂടിയ ഇലക്ട്രിക്ക് ബൈക്കായ റിവോള്‍ട്ട് RV400 ഈ മാസം 28 -ന് പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

യമഹ ബിഎസ് VI മോഡലുകള്‍ക്ക് 15 ശതമാനം വരെ വില വര്‍ദ്ധിപ്പിക്കും

വാഹനത്തിന്റെ ബുക്കിങ് നിര്‍മ്മാതാക്കള്‍ നേരത്തെ തന്നെ ആരംഭിച്ചു കഴിഞ്ഞിരുന്നു. ഇ-കൊമേര്‍സ് പ്ലാറ്റഫോമായ ആമസോണ്‍ വഴിയും 1000 രൂപ നല്‍കി വാഹനം ബുക്ക് ചെയ്യാന്‍ സാധിക്കും.

യമഹ ബിഎസ് VI മോഡലുകള്‍ക്ക് 15 ശതമാനം വരെ വില വര്‍ദ്ധിപ്പിക്കും

സുരക്ഷാ ചട്ടങ്ങളും, മലിനീകരണ നിരോധ നിയമങ്ങളും, വാഹനങ്ങളുടെ വൈദ്യുതീകരണവുമെല്ലാം വാഹന വിപണിയെ വളരെ കാര്യമായി തന്നെ ബാധിച്ചിരിക്കുകയാണ്. രാജ്യത്തെ നിരവധി പ്രമുഖ നിര്‍മ്മാതാക്കളും പ്രതിസന്ധി കാരണം ഉത്പാദനം നിര്‍ത്തി വയ്ക്കുകയും, തൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ്.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha confirms price hike on BS VI models. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X