FZ FI, FZ-S FI മോഡലുകൾ തിരിച്ചുവിളിച്ച് യമഹ

യമഹ ഇന്ത്യയുടെ ജനപ്രിയ മോട്ടോർസൈക്കിളുകളായ FZ FI, FZ-S FI മോഡലുകൾ തിരിച്ചുവിളിച്ചു. റിയർ സൈഡ് റിഫ്ലക്ടറുകൾ ഘടിപ്പിച്ചതിലെ അപാകതകൾ പരിഹരിക്കാനായി ബൈക്കുകളുടെ 7,757 യൂണിറ്റുകളാണ് തിരിച്ചുവിളിക്കുന്നത്.

FZ FI, FZ-S FI മോഡലുകൾ തിരിച്ചുവിളിച്ച് യമഹ

2019 ഒക്ടോബർ മുതൽ നിർമ്മിച്ച യമഹ FZ-FI, FZ-S FI മോട്ടോർസൈക്കിളുകളാണ് ഈ തിരിച്ചുവിളിക്കൽ ക്യാമ്പയിനിന്റെ പരിധിയിൽ ഉൾപ്പെടുത്തുന്നത്. ബന്ധപ്പെട്ട വാഹനങ്ങളുടെ ഉടമകളെ അതാത് ഡീലർമാർ വ്യക്തിഗതമായി ബന്ധപ്പെടുകയും പിൻവശത്തെ റിഫ്ലക്ടറിന്റെ ന്യൂനതകൾ സൗജന്യമായി പരിഹരിച്ചു കൊടുക്കുകയും ചെയ്യും.

FZ FI, FZ-S FI മോഡലുകൾ തിരിച്ചുവിളിച്ച് യമഹ

പുതിയ സുരക്ഷാ മാനദണ്ഡങ്ങൾക്കനുസരിച്ച് വാഹനങ്ങളിൽ റിഫ്ലക്ടറുകൾ നിർബന്ധമാണ്. കൂടാതെ വാഹന നിർമ്മാതാക്കൾ അവരുടെ ചട്ടങ്ങൾ പാലിക്കുന്നതിന്റെ ഭാഗമാണ് ഈ തിരിച്ചുവിളിക്കൽ പ്രക്രിയ. തിരിച്ചുവിളിക്കുന്നത് വാഹനത്തിന്റെ പ്രകടനവുമായി ബന്ധപ്പെട്ട അപാകതകൾ അല്ലെന്നും കമ്പനി സ്ഥിരീകരിച്ചു.

FZ FI, FZ-S FI മോഡലുകൾ തിരിച്ചുവിളിച്ച് യമഹ

ബി‌എസ്-VI പരിഷ്ക്കരണത്തോടു കൂടിയ FZ FI, FZ-S FI മോഡലുകൾ 2019 നവംബറിൽ യമഹ ഇന്ത്യൻ വിപണിയിൽ എത്തിച്ചു. ജനപ്രിയ സ്ട്രീറ്റ് ഫൈറ്ററിന്റെ 149 സിസി സിംഗിൾ സിലിണ്ടർ ഫ്യുവൽ ഇഞ്ചക്റ്റഡ് എഞ്ചിൻ നിലനിർത്തിയാണ് നവീകരണം പൂർത്തിയാക്കിയത്. എന്നാൽ കംപ്രഷൻ അനുപാതം 9.5: 1 ൽ നിന്ന് 9.6: 1 ആയി കമ്പനി വർധിപ്പിച്ചു.

FZ FI, FZ-S FI മോഡലുകൾ തിരിച്ചുവിളിച്ച് യമഹ

ബി‌എസ്-IV പതിപ്പിൽ 13.2 bhp കരുത്തും 12.8 Nm torque ഉം ഉത്പാദിപ്പിച്ചിരുന്ന സ്ഥാനത്ത് ബി‌എസ്-VI കംപ്ലയിന്റ് എഞ്ചിൻ‌ 12.4 bhp പവറും 13.6 Nm torque ഉം സൃഷ്ടിക്കുന്നു. പീക്ക് പവറും ടോർഖും മുമ്പത്തേതിനേക്കാൾ അല്പം പുതുക്കിയിട്ടുണ്ട്. 5 സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

FZ FI, FZ-S FI മോഡലുകൾ തിരിച്ചുവിളിച്ച് യമഹ

ബി‌എസ്-VI പരിഷ്ക്കരണത്തിന്റെ ഭാഗമായി യമഹ FZ FI, FZ-S FI മോഡലുകളിൽ മെറ്റാലിക്ക് റെഡ്, ഡാർക്ക് നൈറ്റ് എന്നീ രണ്ട് പുതിയ കളർ ഓപ്ഷനുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഇത് മാറ്റി നിർത്തിയാൽ മാറ്റ് മെച്ചപ്പെടുത്തലുകളൊന്നും തന്നെ മോട്ടോർസൈക്കിളുകൾക്ക് ലഭിച്ചിട്ടില്ല.

FZ FI, FZ-S FI മോഡലുകൾ തിരിച്ചുവിളിച്ച് യമഹ

യമഹ FZ-FI, FZ-S FI V3.0 BS6 എന്നിവയുടെ എക്സ്ഷോറൂം വില യഥാക്രമം 99,200, 1.01 ലക്ഷം രൂപ എന്നിങ്ങനെയാണ്. ബി‌എസ്-IV പതിപ്പിൽ നിന്ന് 2,600 രൂപയുടെ വർധനവ് മാത്രമാണ് ഉണ്ടായിരിക്കുന്നതെന്ന കാര്യം വളരെ ശ്രദ്ധേയമാണ്.

Most Read: 3000 കോടിയുടെ നിക്ഷേപത്തിനൊരുങ്ങി എംജി; ഇന്ത്യയിലേക്ക് നാല് പുതിയ മോഡലുകളും

FZ FI, FZ-S FI മോഡലുകൾ തിരിച്ചുവിളിച്ച് യമഹ

ഉപകരണങ്ങളുടെ കാര്യത്തിൽ, സ്റ്റാൻഡേർഡ് സിംഗിൾ-ചാനൽ എബിഎസ് ഉള്ള സ്ട്രീറ്റ് ഫൈറ്റർ ഡ്യുവോ സ്പോർട്സ് ഫ്രണ്ട്, റിയർ ഡിസ്ക് ബ്രേക്കുകൾ, ഡിജിറ്റൽ നെഗറ്റീവ് എൽഇഡി ഇൻസ്ട്രുമെന്റ് കൺസോൾ, എൽഇഡി ഹെഡ്‌ലൈറ്റ്‌, റിയർ റേഡിയൽ ടയർ തുടങ്ങിയവ വാഹനത്തിൽ ഉൾപ്പെടുന്നു.

Most Read: അഞ്ച് വര്‍ഷം; മാരുതി വിറ്റഴിച്ചത് 6 ലക്ഷം ഓട്ടോമാറ്റിക്ക് കാറുകള്‍

FZ FI, FZ-S FI മോഡലുകൾ തിരിച്ചുവിളിച്ച് യമഹ

ജാപ്പനീസ് ഇരുചക്ര വാഹന നിർമ്മാതാക്കളായ യമഹ അതിന്റെ ബാക്കി ബി‌എസ്-VI ലൈനപ്പുകളെ ഘട്ടംഘട്ടമായി പരിഷ്ക്കരിച്ച് വിപണിയിൽ എത്തിക്കാൻ ഒരുങ്ങുകയാണ്. ഡിസംബർ 19-ന് ഒരു പുതിയ ഉൽപ്പന്നം പുറത്തിറക്കാനും കമ്പനി തയ്യാറെടുക്കുകയാണ്.

Most Read: ബിഎസ്-VI മോഡലുകൾ 2021-ൽ അവതരിപ്പിക്കാൻ മാരുതി സുസുക്കി

FZ FI, FZ-S FI മോഡലുകൾ തിരിച്ചുവിളിച്ച് യമഹ

ഇത് ഫാസിനോ ഫെയ്‌സ്‌ലിഫിന്റെയും ബി‌എസ്-VI കംപ്ലയിന്റ് പതിപ്പ് ആയിരിക്കുമെന്നാണ് ലഭിക്കുന്ന സൂചന. മുൻ സ്പൈ ചിത്രങ്ങൾ സൂചിപ്പിക്കുന്നതു പോലെ 2020 യമഹ ഫാസിനോ ഓട്ടോമാറ്റിക് സ്കൂട്ടറിന് ശ്രദ്ധേയമായ കോസ്മെറ്റിക് പരിഷ്ക്കരണങ്ങൾ ലഭിക്കും. അതോടെൊപ്പം എഞ്ചിന് ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനവും ലഭിക്കാൻ സാധ്യതയുണ്ട്.

Article Published On: Wednesday, December 18, 2019, 12:00 [IST]
English summary
Yamaha recalls 7,757 units of FZ FI and FZ-S FI in India. Read more Malayalam
കൂടുതല്‍... #യമഹ #yamaha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X