3000 കോടിയുടെ നിക്ഷേപത്തിനൊരുങ്ങി എംജി; ഇന്ത്യയിലേക്ക് നാല് പുതിയ മോഡലുകളും

ചൈനീസ് കമ്പനിയായ എസ്എഐസിയുടെ ഉടമസ്ഥതയിലുള്ള ബ്രീട്ടീഷ് വാഹന നിര്‍മാതാക്കളായ എംജി മോട്ടോര്‍സ് ഈ വര്‍ഷമാണ് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്.

3000 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി എംജി; ഇന്ത്യയിലേക്ക് നാല് പുതിയ മോഡലുകളും

നിലവില്‍ ഹെക്ടര്‍, ZS ഇലക്ട്രിക്ക് എസ്‌യുവി എന്നിങ്ങനെ രണ്ട് മോഡലുകളാണ് ഇന്ത്യന്‍ വിപണിയില്‍ എംജി മോട്ടോര്‍സിനുള്ളത്. കമ്പനി അവതരിപ്പിച്ച ആദ്യം വാഹനമായ ഹെക്ടറിന്റെ വിജയത്തിന് പിന്നാലെയാണ് പുതിയ ഇലക്ട്രിക്ക് മോഡലിനെ കമ്പനി വിപണിയില്‍ എത്തിക്കുന്നത്.

3000 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി എംജി; ഇന്ത്യയിലേക്ക് നാല് പുതിയ മോഡലുകളും

ഇപ്പോഴിതാ ഇന്ത്യയില്‍ 3000 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങുകയാണ് കമ്പനി. ഗുജറാത്തിലെ ഹാലോലില്‍ വാഹന നിര്‍മാണ പ്ലാന്റും മറ്റ് സംവിധാനങ്ങളും ഒരുക്കുന്നതിനായി 2000 കോടിയുടെ നിക്ഷേപമാണ് നിലവില്‍ എംജി നടത്തിയിട്ടുള്ളത്.

3000 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി എംജി; ഇന്ത്യയിലേക്ക് നാല് പുതിയ മോഡലുകളും

ഇന്ത്യയില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളാണ് എംജിക്ക് ഉള്ളതെന്നും അതിനായാണ് 3000 കോടിയുടെ നിക്ഷേപം കൂടി നടത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

3000 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി എംജി; ഇന്ത്യയിലേക്ക് നാല് പുതിയ മോഡലുകളും

എംജി ആദ്യമായി ഇന്ത്യയിലെത്തിച്ച ഹെക്ടറിന്റെ വില്‍പ്പന 13,000 കടന്നു. അടുത്തിടെ അവതരിപ്പിച്ച ഇലക്ട്രിക്ക് ഇന്റര്‍നെറ്റ് എസ്‌യുവി ഉടന്‍ നിരത്തുകളിലെത്തും. ഇതിനെല്ലാം പിന്നാലെ, 2021 -ഓടെ എംജിയുടെ നാല് മോഡലുകള്‍ ഇന്ത്യയില്‍ എത്തിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്.

3000 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി എംജി; ഇന്ത്യയിലേക്ക് നാല് പുതിയ മോഡലുകളും

ഹെക്ടറിന് മികച്ച പ്രതികരണം ലഭിച്ചതിനെ തുടര്‍ന്ന് നവംബര്‍ മാസം മുതല്‍ ഹെക്ടറിന്റെ ഉത്പാദനം വര്‍ദ്ധിപ്പിച്ചിരുന്നു. എംജിയുടെ സാന്നിധ്യം കൂടുതല്‍ സ്ഥലങ്ങളില്‍ എത്തിക്കുന്നതിനും സര്‍വീസ് സംവിധാനം കാര്യക്ഷമമാക്കുന്നതിനും 2020 മാര്‍ച്ച് മാസത്തോടെ 250 ഡീലര്‍ഷിപ്പുകള്‍ തുറക്കാനുള്ള ഒരുക്കത്തിലാണെന്നും കമ്പനി റിപ്പോര്‍ട്ട് ചെയ്തു.

3000 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി എംജി; ഇന്ത്യയിലേക്ക് നാല് പുതിയ മോഡലുകളും

അധികം വൈകാതെ തന്നെ എംജി നിരയില്‍ നിന്നും ഒരു ആറ് സീറ്റര്‍ വാഹനം കൂടി ഇന്ത്യന്‍ വിപണിയില്‍ എത്തും. അടുത്തിടെ വാഹനം ഇന്ത്യയില്‍ പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. മറ്റൊരു പേരിലാകും വാഹനം വിണിയില്‍ എത്തുക, എന്നുമാത്രമല്ല, ഹെക്ടറിന് മുകളിലാകും വാഹനത്തിന്റെ സ്ഥാനം.

Most Read: ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ റേറ്റിങ്ങുമായി ടൊയോട്ട കൊറോള

3000 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി എംജി; ഇന്ത്യയിലേക്ക് നാല് പുതിയ മോഡലുകളും

ഇതിനൊപ്പം തന്നെ ഇന്ത്യയിലെ ആദ്യത്തെ പൂര്‍ണ ഇലക്ട്രിക്ക് ഇന്റര്‍നെറ്റ് എസ്‌യുവി എന്ന വിശേഷണത്തോടെയാണ് ZS-നെ കമ്പനി അടുത്തിടെ അവതരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം അവസാനം നടന്ന ചൈനീസ് മോട്ടോര്‍ ഷോയിലാണ് ZS ഇലക്ട്രിക്ക് കമ്പനി ആദ്യം പ്രദര്‍ശിപ്പിച്ചത്. എംജിയുടെ ഗുജറാത്തിലെ ഹലോള്‍ പ്ലാന്റില്‍ നിന്നാണ് വാഹനം പുറത്തിറക്കുന്നത്.

Most Read: ബിഎസ് VI കരുത്തില്‍ ആക്ടിവ 6G അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

3000 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി എംജി; ഇന്ത്യയിലേക്ക് നാല് പുതിയ മോഡലുകളും

വിദേശത്തുളള പെട്രോള്‍ ZS മോഡലിന്റെ അതേ രൂപമാണ് ഇലക്ട്രിക്കിനും നല്‍കിയിരിക്കുന്നത്. വാഹനം അവതരിപ്പിച്ചെങ്കിലും വില സംബന്ധിച്ച വിവരങ്ങള്‍ ജനുവരിയില്‍ വെളിപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ഘട്ടത്തില്‍ ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, ബംഗളൂരു, ഹൈദരാബാദ് എന്നീ അഞ്ച് നഗരങ്ങളില്‍ മാത്രമാകും ZS ഇലക്ട്രിക്ക് എംജി പുറത്തിറക്കുക.

Most Read: ടാറ്റ ആൾട്രോസ്; ആദ്യ ഡ്രൈവ് റിവ്യൂ

3000 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി എംജി; ഇന്ത്യയിലേക്ക് നാല് പുതിയ മോഡലുകളും

44.5 kWh ലിഥിയം അയേണ്‍ ബാറ്ററിയാണ് വാഹനത്തിന് കരുത്ത് പകരുന്നത്. ഈ ഇലക്ട്രിക്ക് മോട്ടര്‍ 148 bhp കരുത്തും 350 Nm torque ഉം സൃഷ്ടിക്കും. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 340 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുന്നും കമ്പനി അവകാശപ്പെടുന്നു.

3000 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി എംജി; ഇന്ത്യയിലേക്ക് നാല് പുതിയ മോഡലുകളും

സ്റ്റാന്റേര്‍ഡ് 7kW ഹോം ചാര്‍ജര്‍ ഉപയോഗിച്ച് ആറ് മണിക്കൂറിനുള്ളില്‍ പൂര്‍ണമായി ചാര്‍ജ് ചെയ്യാം. 50kW ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 40 മിനിറ്റിനുള്ളില്‍ 80 ശതമാനം വരെയും ചാര്‍ജ് ചെയ്യാം. 8.5 സെക്കന്റഡില്‍ പൂജ്യത്തില്‍ നിന്നു 100 കിലോമീറ്റര്‍ വേഗം കൈവരിക്കുമെന്നും കമ്പനി അറിയിച്ചു.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Motor to invest another RS. 3,000 crore in India. Read more in Malayalam.
Story first published: Monday, December 16, 2019, 18:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X