ടാറ്റ ആൾട്രോസ്; ആദ്യ ഡ്രൈവ് റിവ്യൂ

ഇന്ത്യൻ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോർസിന്റെ ഏറ്റവും പുതിയ പ്രീമിയം ഹാച്ച്ബാക്കായ ആൾട്രോസിനെ 2020 ജനുവരി 22-ന് ഔദ്യോഗികമായി അവതരിപ്പിക്കും.

ടാറ്റ ആൾട്രോസ്; ആദ്യ ഡ്രൈവ് റിവ്യൂ

45X കൺസെപ്റ്റ് രൂപത്തിലാണ് പുതിയ ടാറ്റാ ആൾട്രോസിനെ കമ്പനി 2018 ഓട്ടോ എക്സ്പോയിൽ ആദ്യമായി പ്രദർശിപ്പിച്ചത്. തുടർന്ന് ഈ വർഷം ആദ്യം ജനീവ മോട്ടോർ ഷോയിൽ വാഹനത്തിന്റെ പ്രൊഡക്ഷൻ പതിപ്പും ടാറ്റ പുറത്തിറക്കി.

ടാറ്റ ആൾട്രോസ്; ആദ്യ ഡ്രൈവ് റിവ്യൂ

ടാറ്റയിൽ നിന്നുള്ള ആദ്യത്തെ പ്രീമിയം ഹാച്ച്ബാക്ക് ഓഫറാണ് ആൾട്രോസ്. ടാറ്റ തന്നെ വികസിപ്പിച്ച എജൈൽ ലൈറ്റ് ഫ്ലെക്സിബിൾ അഡ്വാൻസ്ഡ് (ALFA) പ്ലാറ്റ്ഫോം ഉപയോഗിച്ച ആദ്യത്തെ കാറാണിത്. കമ്പനിയിൽ നിന്നുള്ള ഭാവിയിലെ ചെറുതും ഇടത്തരവുമായ എല്ലാ ഉൽപ്പന്നങ്ങളിലും ഈ പുതിയ പ്ലാറ്റ്ഫോമിലാകും നിർമ്മിക്കുക.

ടാറ്റ ആൾട്രോസ്; ആദ്യ ഡ്രൈവ് റിവ്യൂ

ടാറ്റ മോട്ടോഴ്‌സിൽ നിന്നുള്ള പുതിയ പ്രീമിയം ഹാച്ച്ബാക്ക് മാരുതി സുസുക്കി ബലേനോ, ടൊയോട്ട ഗ്ലാൻസ, ഹ്യുണ്ടായി എലൈറ്റ് i20, ഹോണ്ട ജാസ് എന്നീ മോഡലുകളോട് വിപണിയിൽ മത്സരിക്കും. ആൾട്രോസിന്റെ ആദ്യ ഡ്രൈവ് റിവ്യൂ.

ടാറ്റ ആൾട്രോസ്; ആദ്യ ഡ്രൈവ് റിവ്യൂ

ഡിസൈൻ & സ്റ്റൈലിംഗ്

കമ്പനിയുടെ ‘ഇംപാക്റ്റ് 2.0' ഡിസൈൻ ഭാഷ അവതരിപ്പിക്കുന്ന രണ്ടാമത്തെ ഉൽപ്പന്നമാണ് ടാറ്റ ആൽ‌ട്രോസ്. ആദ്യം ടാറ്റ ഹാരിയർ എസ്‌യുവിയിലാണ് ഇത് അരങ്ങേറിയത്. പുതിയ ഡിസൈൻ ഭാഷ പഴയ ഉൽപ്പന്നങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ബ്രാൻഡിൽ നിന്നുള്ള മോഡലുകൾക്ക് കൂടുതൽ മികച്ചതും ആക്രമണാത്മകവും പ്രീമിയം രൂപം നൽകുന്നു.

ടാറ്റ ആൾട്രോസ്; ആദ്യ ഡ്രൈവ് റിവ്യൂ

മുൻവശത്തേക്കു നോക്കിയാൽ പുതിയ ടാറ്റ ആൾട്രോസ് ഷാർപ്പ് ബോണറ്റുമായി വരുന്നു, ഇത് ഒരു സ്രാവ്-നോസ് രൂപകൽപ്പനയ്ക്ക് അടിവരയിടുന്നു. കൂടാതെ വ്യക്തമായ സ്വീപ്പ്-ബാക്ക് പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും ബ്ലാക്ക്ഔട്ട് ഗ്രില്ലും മുൻഭാഗത്തെ ആകർഷകമാക്കുന്നു. ക്രോമിന്റെ നേർത്ത സ്ട്രിപ്പും മുൻവശത്ത് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ടാറ്റ ലോഗോയ്‌ക്കൊപ്പം മുൻവശത്തിന്റെ പ്രീമിയം അനുഭൂതി വർധിപ്പിക്കുന്നു.

ടാറ്റ ആൾട്രോസ്; ആദ്യ ഡ്രൈവ് റിവ്യൂ

മുൻവശത്തെ ബമ്പറുകളിൽ ഫോഗ് ലാമ്പുകളും ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎല്ലുകളും സ്ഥാനംപിടിക്കുന്നു. എയർ വെന്റുകൾ ബമ്പറിനു താഴെയായി സ്ഥാപിച്ചിരിക്കുന്നു. വാഹനത്തിന്റെ മുൻഭാഗത്തെ രൂപകൽപ്പന തീർത്തും പുതിയതാണെങ്കിലും, പഴയകാല ഇൻഡിക്ക ഹാച്ച്ബാക്കിന്റെ ചില വശങ്ങളുമായി സാമ്യത തോന്നുന്നു.

ടാറ്റ ആൾട്രോസ്; ആദ്യ ഡ്രൈവ് റിവ്യൂ

വിൻഡോ ലൈനാണ് ടാറ്റ ആൾ‌ട്രോസിന്റെ സൈഡ് പ്രൊഫൈലിന്റെ പ്രധാന ശ്രദ്ധാ കേന്ദ്രം. ഇത് ഹാച്ച്ബാക്കിന് കൂടുതൽ സ്പോർട്ടി ഫോർവേഡ്-ടിപ്പ്ഡ് ലുക്കിംഗ് നൽകുന്നു. വിൻഡോ ലൈൻ പിൻഭാഗത്തേക്ക് നീളുകയും കറുത്ത ഘടകങ്ങളിൽ പൂർത്തിയാക്കുകയും ചെയ്യുന്നു. സൈഡ് പ്രൊഫൈലിൽ വലിയ ഫ്ലേഡ് വീൽ ആർച്ചുകളും ഉണ്ട്. സ്റ്റൈലിഷ് 16 ഇഞ്ച് സ്റ്റാൻഡേർഡ് ഡ്യുവൽ-ടോൺ ലേസർ-കട്ട് അലോയ് വീലുകളും വാഹനത്തിൽ വാഗ്ദാനം ചെയ്യുന്നു.

ടാറ്റ ആൾട്രോസ്; ആദ്യ ഡ്രൈവ് റിവ്യൂ

പിൻ ഡോർ ഹാൻഡിലുകളുടെ അഭാവമാണ് ടാറ്റ ആൽ‌ട്രോസിന്റെ സൈഡ് പ്രൊഫൈലിലെ മറ്റൊരു രസകരമായ സവിശേഷത. സി-പില്ലറുമായാണ് ഇപ്പോൾ ഹാൻഡിലുകൾ സംയോജിപ്പിച്ചിരിക്കുന്നത്. ഇത് ഹാച്ച്ബാക്കിന് വൃത്തിയുള്ളതും സ്പോർട്ടി പ്രൊഫൈലും നൽകാൻ സഹായിച്ചു.

ടാറ്റ ആൾട്രോസ്; ആദ്യ ഡ്രൈവ് റിവ്യൂ

കാറിന്റെ പിൻവശത്തേക്ക് നീങ്ങുമ്പോൾ, സ്മോക്കഡ് ടെയിൽ‌ ലൈറ്റുകളാണ് ശ്രദ്ധാകേന്ദ്രം. ബൂട്ട്ലിഡിന്റെ മധ്യഭാഗത്ത് ബ്ലാക്ക്- ഔട്ട് തീം ഉപയോഗിച്ചിരിക്കുന്നു. കൂടാതെ റാപ്-എറൗണ്ട്‌ ടെയിൽ‌ ലൈറ്റുകൾ പ്രീമിയം ഹാച്ച്ബാക്കിന്റെ സ്പോർ‌ട്ടി സ്വഭാവം വർധിപ്പിക്കുന്നു.

ടാറ്റ ആൾട്രോസ്; ആദ്യ ഡ്രൈവ് റിവ്യൂ

റിയർ വിൻഡ്‌സ്ക്രീനിന്റെ മുകളിലുള്ള റൂഫിൽ ഘടിപ്പിച്ച സ്‌പോയ്‌ലർ, ഇന്റഗ്രേറ്റഡ് ബ്രേക്കിംഗ് ലൈറ്റുകൾ എന്നിവ ഉപയോഗിച്ച് കൂടുതൽ ആകർഷകമാക്കുന്നു. ടാറ്റ ലോഗോയും ബൂട്ട്ലിഡിന്റെ മധ്യഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന ആൾട്രോസ് ലെറ്ററിംഗും കൂടാതെ പുറകിൽ ക്രോമുകളൊന്നുമില്ല.

ടാറ്റ ആൾട്രോസ്; ആദ്യ ഡ്രൈവ് റിവ്യൂ

ഇന്റീരിയറുകളും പ്രായോഗികതയും

ടാറ്റ ആൽ‌ട്രോസിന്റെ ക്യാബിനിലെ പ്രത്യേകതകൾ വിവരിക്കുന്നതിനു മുമ്പായി എടുത്ത് പറയേണ്ട മറ്റൊരു സവിശേഷതയാണ് 90 ഡിഗ്രി തുറക്കാവുന്ന ഡോറുകൾ. ഈ വിഭാഗത്തിൽ ഇത് വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ കാർ കൂടിയാണിത്. മികച്ച പ്രായോഗികത വാഗ്ദാനം ചെയ്യുന്നതിനൊപ്പം യാത്രക്കാരുടെ മെച്ചപ്പെട്ട പ്രവേശനത്തിനും പുരോഗതിക്കും ഇത് വഴിയൊരുക്കുന്നു.

ടാറ്റ ആൾട്രോസ്; ആദ്യ ഡ്രൈവ് റിവ്യൂ

പ്രീമിയം ഹാച്ച്ബാക്കിന്റെ ക്യാബിൻ‌ പുതിയ തലത്തിലുള്ള പ്രീമിയം ഓഫറുകൾ വാഗ്ദാനം ചെയ്യുന്നു. ഡാഷ്‌ബോർഡിൽ മികച്ച പ്രീമിയം സോഫ്റ്റ്-ടച്ച് മെറ്റീരിയലുകൾ ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ ഫാബ്രിക്ക് അപ്ഹോൾസ്റ്ററിയും പ്രീമിയം അനുഭവം നൽകുന്നു. സെന്റർ കൺസോളിൽ എല്ലാ നോബുകളും ബട്ടണുകളും ടാറ്റ നൽകിയിട്ടുമുണ്ട്.

ടാറ്റ ആൾട്രോസ്; ആദ്യ ഡ്രൈവ് റിവ്യൂ

ഏഴ് ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സംവിധാനമാണ് സെന്റർ കൺസോളിലെ പ്രധാന ആകർഷണം. ഈ സിസ്റ്റം ആപ്പിൾ കാർപ്ലേയ്ക്കും ആൻഡ്രോയിഡ് ഓട്ടോയ്ക്കും അനുയോജ്യമാണ്. ഡാഷ്‌ബോർഡിൽ എല്ലായിടത്തും ആംബിയന്റ് ലൈറ്റിംഗുമുണ്ട്.

ടാറ്റ ആൾട്രോസ്; ആദ്യ ഡ്രൈവ് റിവ്യൂ

ഓഡിയോയ്‌ക്കും മറ്റുള്ളവയ്‌ക്കുമായി മൗണ്ട് കൺട്രോളുള്ള സ്‌പോർടി ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീലും മറ്റ് സവിശേഷതകളിൽ ഉൾപ്പെടുന്നു. ത്രീ സ്‌പോക്ക് വീൽ മികച്ച നിലവാരമുള്ള ലെതറിനാൽ പൊതിഞ്ഞിരിക്കുന്നു.

ടാറ്റ ആൾട്രോസ്; ആദ്യ ഡ്രൈവ് റിവ്യൂ

സ്റ്റിയറിംഗ് വീലിന് പിന്നിൽ ഒരു സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഉണ്ട്. ഇതിൽ ഒരു അനലോഗ് സ്പീഡോമീറ്ററും ഉൾപ്പെടുന്നു. ശേഷിക്കുന്ന എല്ലാ ഭാഗങ്ങളും ഡിജിറ്റൽ ഡിസ്പ്ലേയിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. ഗിയർ ഇൻഡിക്കേറ്റർ ഉൾപ്പെടെ ഡ്രൈവറിന് ഇത് ഒന്നിലധികം വിവരങ്ങൾ വാഗ്ദാനം ചെയ്യുന്നു.

ടാറ്റ ആൾട്രോസ്; ആദ്യ ഡ്രൈവ് റിവ്യൂ

പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിലെ ഏറ്റവും വിശാലമായ കാറായതിനാൽ, ക്യാബിന്റെ മുൻഭാഗത്തും പിൻഭാഗത്തും യാത്രക്കാർക്ക് ധാരാളം ഇടമാണ് ടാറ്റ ആൽ‌ട്രോസ് ലഭ്യമാക്കുന്നത്. പ്രീമിയം ഫാബ്രിക് അപ്ഹോൾസ്റ്ററിയിൽ പൊതിഞ്ഞ വലിയ സീറ്റുകൾ സുഖപ്രദമായ യാത്രയും പ്രധാനം ചെയ്യുന്നു. ഡ്രൈവർക്കും ഫ്രണ്ട് പാസഞ്ചറിനും സ്ലൈഡിംഗ് സെൻട്രൽ ആംസ്ട്രെസ്റ്റുകൾ ലഭിക്കുന്നു. ഇത് ഇരിപ്പിടത്തിന്റെ സുഖപ്രദമായ സ്ഥാനം വർധിപ്പിക്കുന്നു.

ടാറ്റ ആൾട്രോസ്; ആദ്യ ഡ്രൈവ് റിവ്യൂ

പിന്നിലെ യാത്രക്കാർക്ക് സെൻട്രൽ ആംസ്ട്രെസ്റ്റും എസി വെന്റുകളും കേന്ദ്രത്തിൽ ലഭിക്കും. ഹെഡ്റൂമും ലെഗ്റൂമും ചെറുതാണെങ്കിലും, പിന്നിൽ സീറ്റുകൾക്ക് മാന്യമായ ലാറ്ററൽ സ്പേസ് വാഗ്ദാനം ചെയ്യുന്നുണ്ട്.

ടാറ്റ ആൾട്രോസ്; ആദ്യ ഡ്രൈവ് റിവ്യൂ

കാറിന്റെ ബൂട്ടിൽ മാന്യമായ 345 ലിറ്റർ ലഗേജ് സ്ഥലമാണ് ടാറ്റ ആൾട്രോസിന് ലഭിക്കുന്നത്. ലഗേജ് കപ്പാസിറ്റി 665 ലിറ്ററായി ഉയർത്തുന്നതിന് പിൻ സീറ്റുകൾ പൂർണ്ണമായും മടക്കിവെയ്ക്കാനും സാധിക്കും.

Lenght (mm) 3990
Width (mm) 1755
Height (mm) 1523
Wheelbase (mm) 2501
Ground Clearance (mm) 165
Boot Space (litres) 345
ടാറ്റ ആൾട്രോസ്; ആദ്യ ഡ്രൈവ് റിവ്യൂ

വകഭേദങ്ങൾ, പ്രധാന സവിശേഷതകൾ & സുരക്ഷ

ടാറ്റ ആൾട്രോസ് XE, XM, XT, XZ and XZ (O) എന്നീ അഞ്ച് വകഭേദങ്ങളിലായി ഇന്ത്യൻ വിപണിയിലെത്തും. ഓരോന്നും നിരവധി സവിശേഷതകളും ഉപകരണങ്ങളും വാഗ്ദാനം ചെയ്യുന്നു. അവയിൽ പലതും ക്ലാസ്-ലീഡിംഗ് അല്ലെങ്കിൽ സെഗ്മെന്റ്-ഫസ്റ്റ് ഫീച്ചറുകളാണ്.

ടാറ്റ ആൾട്രോസ്; ആദ്യ ഡ്രൈവ് റിവ്യൂ

പ്രധാന ഫീച്ചറുകൾ

 • മെറ്റൽ-ഫിനിഷ് ഇന്റീരിയർ ഡോർ ഹാൻഡിലുകൾ
 • സെൻട്രൽ കൺസോളിനും ഡ്രൈവർ ഫുട്ട്‌വെല്ലുകൾക്കും ചുറ്റുമുള്ള മൂഡ് ലൈറ്റിംഗ്
 • 3D എംബോസ്ഡ് അപ്‌ഹോൾസ്റ്ററി ഉള്ള ഫാബ്രിക് സീറ്റുകൾ
 • 15-ലിറ്റർ കൂൾഡ് ഗ്ലോവ് ബോക്സ്
 • മുൻ ഡോറുകളിൽ അമ്പർല ഹോൾഡർ
 • ഒന്നിലധികം ഡ്രൈവ് മോഡുകൾ (ഇക്കോ & സിറ്റി)
 • ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ORVM
 • വിയറബിൾ കീ
 • ഫോളോ-മി ഹോം ഹെഡ്‌ലാമ്പുകൾ
 • ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കൺട്രോൾ
 • 4 ഹാർമൻ സ്പീക്കറുകൾ
 • ഫാസ്റ്റ്-യുഎസ്ബി ചാർജിംഗ്
ടാറ്റ ആൾട്രോസ്; ആദ്യ ഡ്രൈവ് റിവ്യൂ

ടാറ്റ ആൾട്രോസിലെ സുരക്ഷാ സവിശേഷതകൾ‌

 • ഇബിഡിയോടു കൂടിയ എബിഎസ്
 • കോർണർ സ്റ്റൈബിലിറ്റി കൺട്രോൾ
 • ഡ്യുവൽ ഫ്രണ്ട് എയർബാഗ്
 • റിവേഴ്സ് പാർക്കിംഗ് സെൻസർ & ക്യാമറ
 • ഓട്ടോ ഹെഡ്‌ലാമ്പുകള്‍
 • ക്രൂയിസ് കൺട്രോൾ
 • ഹൈ-സ്പീഡ് അലേർട്ട് സിസ്റ്റം
 • എഞ്ചിൻ ഇമ്മോബിലൈസർ
 • ആന്റി-ഗ്ലെയർ IRVM
ടാറ്റ ആൾട്രോസ്; ആദ്യ ഡ്രൈവ് റിവ്യൂ

എഞ്ചിൻ, പെർഫോമൻസ്, ഡ്രൈവിംഗ്

1.2 ലിറ്റർ ത്രീ സിലിണ്ടർ റിവോട്രോൺ പെട്രോൾ, 1.5 ലിറ്റർ നാല് സിലിണ്ടർ റിവോട്ടോർക്ക് ഡീസൽ എന്നിവയാണ് ടാറ്റ ആൾട്രോസിന് കരുത്തേകുന്നത്. ടിയാഗൊയിൽ നിന്ന് പെട്രോൾ എഞ്ചിൻ കടമെടുക്കുമ്പോൾ, ഡീസൽ യൂണിറ്റ് നെക്‌സോൺ കോംപാക്ട് എസ്‌യുവിയിൽ നിന്ന് മുന്നോട്ട് കൊണ്ടുപോകുന്നു. രണ്ട് എഞ്ചിനുകളും ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി പരിഷ്ക്കരിച്ചിട്ടുണ്ട്.

ടാറ്റ ആൾട്രോസ്; ആദ്യ ഡ്രൈവ് റിവ്യൂ

1.2 ലിറ്റർ പെട്രോൾ (1197 സിസി) ത്രീ സിലിണ്ടർ എഞ്ചിൻ 6000 rpm-ൽ 82 bhp കരുത്തും 3300 rpm-ൽ 113 Nm torque ഉം ഉത്പാദിപ്പിക്കും. 1.5 ലിറ്റർ (1497 സിസി) നാല് സിലിണ്ടർ യൂണിറ്റിന്റെ രൂപത്തിലാണ് ഡീസൽ എഞ്ചിൻ വരുന്നത്. ഇത് 4000 rpm-ൽ 90 bhp കരുത്തും 1250 നും 3000 4000 rpm-നും ഇടയിൽ 200 Nm torque ഉം സൃഷ്ടിക്കുന്നു.

ടാറ്റ ആൾട്രോസ്; ആദ്യ ഡ്രൈവ് റിവ്യൂ

രണ്ട് എഞ്ചിനുകളും അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു. തുടക്കത്തിൽ ആൾട്രോസിന്റെ ഓട്ടോമാറ്റിക്ക് വകഭേദം ടാറ്റ വാഗ്ദാനം ചെയ്യില്ല. എന്നാൽ ഭാവിയിൽ ഒരു AMT ഓപ്ഷനായി ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.

ടാറ്റ ആൾട്രോസ്; ആദ്യ ഡ്രൈവ് റിവ്യൂ

ഡ്രൈവിംഗ് മികവിനെക്കുറിച്ച് പറയുമ്പോൾ, ആൾ‌ട്രോസ് ബി‌എസ്-VI മലിനീകരണ‌ മാനദണ്ഡങ്ങൾ‌ പാലിക്കുന്നതിനാൽ മികച്ച നിലവാരത്തിലുള്ള പരിഷ്ക്കരണം വാഗ്ദാനം ചെയ്യുന്നു. രണ്ട് എഞ്ചിനുകളും മതിയായ പവർ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് ഹൈവേയിൽ പോലും സുഖപ്രദമായ യാത്രയ്ക്ക് സഹായിക്കുന്നു.

ടാറ്റ ആൾട്രോസ്; ആദ്യ ഡ്രൈവ് റിവ്യൂ

എഞ്ചിനുകൾ ഏറ്റവും തിളങ്ങുന്ന ഇടമാണ് സിറ്റി ഡ്രൈവിംഗ്. സ്റ്റോപ്പ്-ഗോ ട്രാഫിക്ക് സാഹചര്യങ്ങളിൽ പോലും സുഖപ്രദമായ ഡ്രൈവിംഗ് ലൈറ്റ്-ക്ലച്ച് അനുവദിക്കുന്നു.

ടാറ്റ ആൾട്രോസ്; ആദ്യ ഡ്രൈവ് റിവ്യൂ

ഉയർന്ന വേഗതയിൽ ദേശീയപാതയ്ക്ക് അനുയോജ്യമാണ് ടാറ്റ ആൾട്രോസിലെ സസ്പെൻഷൻ. ഇത് ക്രൂയിസിംഗ് എളുപ്പമാക്കുന്നുണ്ടെങ്കിലും ഇന്ത്യൻ നഗര റോഡുകളിൽ അത്ര മികച്ചതല്ല. എന്നാൽ വാഹനത്തിന്റെ ബ്രേക്കിംഗ് മികച്ചതാണെന്ന് തന്നെ വിശേഷിപ്പിക്കാം.

ടാറ്റ ആൾട്രോസ്; ആദ്യ ഡ്രൈവ് റിവ്യൂ

റൈഡിംഗിലും ഹാൻഡിലിംഗിലും ടാറ്റ ആൽ‌ട്രോസ് തിളങ്ങുന്നു. പ്രീമിയം ഹാച്ച്ബാക്കിലെ പുതിയ ആൽഫ പ്ലാറ്റ്ഫോം ഉയർന്ന വേഗതയിലും മികച്ച ബാലൻസ് വാഗ്ദാനം ചെയ്യുന്നു. കുറഞ്ഞ വേഗതയിലും ഉയർന്ന വേഗതയിലും കാർ വളരെ ഉറപ്പുള്ളതായി അനുഭവപ്പെടുന്നു.

ടാറ്റ ആൾട്രോസ്; ആദ്യ ഡ്രൈവ് റിവ്യൂ

വില, കളർ ഓപ്ഷനുകൾ

ടാറ്റ മോട്ടോർസ് ഇതുവരെ ആൾട്രോസ് ഹാച്ച്ബാക്കിന്റെ വിലയെ കുറിച്ച് സൂചനകളൊന്നും നൽകിയിട്ടില്ല. 2020 ജനുവരിയിൽ വിൽപ്പനയ്‌ക്കെത്തുന്ന അവതരണ വേളയിൽ മാത്രമാകും വാഹനത്തിന്റെ വിലകൾ കമ്പനി വെളിപ്പെടുത്തുകയുള്ളൂ.

ടാറ്റ ആൾട്രോസ്; ആദ്യ ഡ്രൈവ് റിവ്യൂ

ഹൈ സ്ട്രീറ്റ് ഗോൾഡ്, സ്കൈലൈൻ സിൽവർ, ഡൗണ്‍ടൗണ്‍ റെഡ്, മിഡ്‌ടൗണ്‍ ഗ്രേ, അവന്യൂ വൈറ്റ് എന്നിങ്ങനെ അഞ്ച് കളർ ഓപ്ഷനുകളിലാണ് ടാറ്റ ആൽ‌ട്രോസ് വിപണിയിൽ എത്തുക.

Most Read Articles

Malayalam
English summary
Tata Altroz First Drive Review. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X