ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ റേറ്റിങ്ങുമായി ടൊയോട്ട കൊറോള

ക്രാഷ് ടെസ്റ്റില്‍ അഞ്ചില്‍ അഞ്ച് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കി 2020 ടൊയോട്ട കൊറോള. ലാറ്റിന്‍ NCAP (ന്യൂ കാര്‍ അസെസ്മെന്റ് പ്രോഗ്രാം) നടത്തിയ ക്രാഷ് ടെസ്റ്റിലാണ് പുതിയ കൊറോള സുരക്ഷയില്‍ കരുത്ത് തെളിയിച്ചത്.

ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ റേറ്റിങ്ങുമായി ടൊയോട്ട കൊറോള

കൊറോളയുടെ പന്ത്രണ്ടാം തലമുറയില്‍പ്പെട്ട ബ്രസീലിയന്‍ മോഡലാണ് ടെസ്റ്റിന് വിധേയമാക്കിയത്. നേരത്തെ യൂറോ NCAP ക്രാഷ് ടെസ്റ്റിലും കൊറോള അഞ്ചില്‍ അഞ്ച് സ്റ്റാര്‍ റേറ്റിങും സ്വന്തമാക്കിയിരുന്നു.

ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ റേറ്റിങ്ങുമായി ടൊയോട്ട കൊറോള

കാറിലെ മുതിര്‍ന്ന യാത്രക്കാര്‍ക്കുള്ള സുരക്ഷയില്‍ 34 -ല്‍ 29.41 മാര്‍ക്കും കുട്ടികള്‍ക്കുള്ള സുരക്ഷയില്‍ 49 -ല്‍ 45 മാര്‍ക്കും കൊറോളയ്ക്ക് ലഭിച്ചു.

ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ റേറ്റിങ്ങുമായി ടൊയോട്ട കൊറോള

ടൊയോട്ടയുടെ പുതിയ TNGA (ടൊയോട്ട ന്യു ഗ്ലോബല്‍ ആര്‍ക്കിടെക്ചര്‍) പ്ലാറ്റ്ഫോമിലാണ് പുതിയ കൊറോളയുടെ നിര്‍മാണം. 64 കിലോമീറ്റര്‍ വേഗതയിലാണ് ഫ്രണ്ട് ഓഫ്സെറ്റ് ക്രാഷ്, സൈഡ് ഇംപാക്ട് ക്രാഷ്, സൈഡ് പോള്‍ ഇംപാക്ട് ടെസ്റ്റ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ടെസ്റ്റുകള്‍ നടത്തിയത്.

ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ റേറ്റിങ്ങുമായി ടൊയോട്ട കൊറോള

ഏഴ് എയര്‍ബാഗ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഐസോഫിക്സ് ആന്‍ങ്കേഴ്സ്, ആന്റി ലോക്കിങ് ബ്രേക്കിങ് സംവിധാനം, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിങ് തുടങ്ങിയ സുരക്ഷാ സന്നാഹങ്ങളാണ് വാഹനത്തില്‍ നല്‍കിയിരിക്കുന്നത്.

ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ റേറ്റിങ്ങുമായി ടൊയോട്ട കൊറോള

177 bhp കരുത്ത് നല്‍കുന്ന 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും രണ്ട് ഇലക്ട്രിക്ക് മോട്ടോറിനൊപ്പം 1.8 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുമാണ് കൊറോളയ്ക്ക് കരുത്തേകുന്നത്. പഴയ പതിപ്പിനെ പിന്‍വലിച്ച് 2020 -ഓടെ പുതിയ കൊറോള ഇന്ത്യന്‍ വിപണിയില്‍ എത്തിയേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ റേറ്റിങ്ങുമായി ടൊയോട്ട കൊറോള

എന്നാല്‍ വര്‍ധിച്ചു വരുന്ന ചെലവും, വിപണിക്ക് സെഡാന്‍ മോഡലുകളോടുള്ള താല്പര്യം കുറഞ്ഞതും വിപണിയില്‍ വാഹനത്തെ അവതരിപ്പിക്കുന്നതിന് തടസ്സമായേക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം കമ്പനിയുടെ ഭാഗത്തുനിന്നും ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും തന്നെ എത്തിയിട്ടില്ല.

Most Read: ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കി സ്‌കോഡ ഒക്ടാവിയ

ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ റേറ്റിങ്ങുമായി ടൊയോട്ട കൊറോള

കൊറോള ഉള്‍പ്പടെ നിരവധി മോഡലുകളുടെ ഡീസല്‍ പതിപ്പിനെ വിപണിയില്‍ നിന്നും പിന്‍വലിക്കുമെന്ന് നേരത്തെ തന്നെ കമ്പനി അറിയിച്ചിരുന്നു. 2020 ഏപ്രില്‍ ഒന്നുമുതല്‍ വാഹനങ്ങള്‍ ബിഎസ് VI നിലവാരത്തിലേക്ക് മാറേണ്ടതുണ്ട്.

Most Read: 3 മാസത്തെ പ്രയ്തനം, ചെലവ് 16 ലക്ഷം രൂപ; ഇന്റര്‍സെപ്റ്റര്‍ 650-യുടെ രൂപമാറ്റം അതിശയിപ്പിക്കുന്നത്

ബിഎസ് VI -ലേക്ക് നവികരിക്കുമ്പോള്‍ ചെലവ് വര്‍ധിക്കുന്നതാണ് ഡീസല്‍ എഞ്ചിനുകളെ കൈവിടാന്‍ കാരണമെന്ന് കമ്പനി അറിയിച്ചത്. അതേസമയം പ്രീമിയം നിരയിലെ വാഹനങ്ങളുടെ വില്‍പ്പന തുടരാന്‍ തന്നെയാണ് കമ്പനിയുടെ പദ്ധതി. പ്രത്യേകിച്ച് ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ തുടങ്ങിയ മോഡലുകളിലെയും ഡീസല്‍ പതിപ്പുകളുടെ വില്‍പ്പന തുടരുമെന്ന് കമ്പനി അറിയിച്ചു.

Most Read: ഹയാബൂസയുടെ അവസാന ബി‌എസ്‌-IV പതിപ്പ് അവതരിപ്പിച്ച് സുസുക്കി

ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ റേറ്റിങ്ങുമായി ടൊയോട്ട കൊറോള

വിപണിയില്‍ ആവശ്യക്കാര്‍ ഏറെയുള്ള മോഡലുകളാണിതെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ കമ്പനിയുടെ 85 ശതമാനവും ഡീസല്‍ വാഹനങ്ങളാണ്. ഇതില്‍ 60 ശതമാനവും യൂട്ടിലിറ്റി വാഹനങ്ങളായ ഇന്നോവ, ഫോര്‍ച്യൂണര്‍ മോഡലുകളാണ്.

ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ റേറ്റിങ്ങുമായി ടൊയോട്ട കൊറോള

അതുകൊണ്ട് തന്നെയാണ് ഈ മോഡലുകളുടെ ഡീസല്‍ പതിപ്പുകളെ പിന്‍വലിക്കില്ലെന്ന് കമ്പനി അറിയിച്ചിരിക്കുന്നത്. ഡീസല്‍ പതിപ്പുകളുടെ ഉത്പാദം അവസാനിപ്പിച്ച് ബിഎസ് VI നിലവാരത്തിലുള്ള പെട്രോള്‍ പതിപ്പുകളിലാകും കമ്പനി ശ്രദ്ധ കേന്ദീകരിക്കുക. അതിനൊപ്പം തന്നെ സിഎന്‍ജി, ഇലക്ട്രിക്ക് വാഹനങ്ങളെയും കമ്പനി അവതരിപ്പിക്കും.

Source: LatinNCAP/YouTube

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
2020 Toyota Corolla scores 5-star safety rating in crash test. Read more in Malayalam.
Story first published: Saturday, December 14, 2019, 13:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X