ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കി സ്‌കോഡ ഒക്ടാവിയ

ചെക്ക് റിപ്പബ്‌ളിക്കന്‍ വാഹന നിര്‍മാതാക്കളായ സ്‌കോഡ അടുത്തിടെയാണ് ജനപ്രിയ മോഡലായ ഒക്ടാവിയയുടെ നാലാം തലമുറയെ അന്താരാഷ്ട്ര വിപണിയില്‍ അവതരിപ്പിച്ചത്. 2020 -ഓടെ പുതിയ പതിപ്പിനെ കമ്പനി ഇന്ത്യന്‍ വിപണിയിലും എത്തിക്കും.

ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കി സ്‌കോഡ ഒക്ടാവിയ

പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് സുരക്ഷയും കാര്യത്തില്‍ ഒട്ടും പിന്നിലല്ല നാലാം തലമുറ എന്നാണ് റിപ്പോര്‍ട്ട്. യൂറോ ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം (Euro NCAP)ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങാണ് ഒക്ടാവിയ സ്വന്തമാക്കിയത്.

ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കി സ്‌കോഡ ഒക്ടാവിയ

മുതിര്‍ന്നവര്‍ക്ക് 92 ശതമാനവും (38 ല്‍ 35.3 പോയിന്റ്), കുട്ടികള്‍ക്ക് 88 ശതമാനവും (49 ല്‍ 43.2 പോയിന്റ്), കാല്‍നട യാത്രക്കാരന് 78 ശതമാനവും (60 ല്‍ 44.2 പോയിന്റ്) സുരക്ഷയുമാണ് നല്‍കുന്നത്. മുന്നില്‍ നിന്നുള്ള ഇടിയില്‍ ക്യാബിന്‍ സുരക്ഷിതമാണെന്നാണ് റിപ്പോര്‍ട്ട്.

ബോണറ്റിലേല്‍ക്കുന്ന ആഘാതം മുന്നിലെ ടയറിനപ്പുറത്തേക്ക് എത്തുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. വശങ്ങളിലെ ആഘാതത്തെ ചെറുക്കാന്‍ കരുത്തുള്ള ബോഡിയാണ് വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. PHEV ഒഴികെയുള്ള എല്ലാ പുതിയ ഒക്ടാവിയ മോഡലുകള്‍ക്കും 5 സ്റ്റാര്‍ സുരക്ഷാ റേറ്റിങ് ബാധകമാണ്.

ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കി സ്‌കോഡ ഒക്ടാവിയ

എയര്‍ബാഗുകള്‍, സീറ്റ് ബെല്‍റ്റ് പ്രീ ടെന്‍ഷനര്‍, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗണ്ട്‌സ്, ലെയ്ന്‍ അസിസ്റ്റ്, കൊളീഷന്‍ അവോയിഡന്‍സ് സിസ്റ്റം, സ്പീഡ് അസിസ്റ്റന്‍സ് എന്നീ സംവിധാനങ്ങളാണ് ഒക്ടാവിയയില്‍ സുരക്ഷയൊരുക്കുന്നത്. ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ അസംബിള്‍ ചെയ്തായിരിക്കും 2020 സ്‌കോഡ ഒക്ടാവിയ ഇന്ത്യയില്‍ എത്തുക.

ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കി സ്‌കോഡ ഒക്ടാവിയ

ക്രോം സറൗണ്ട് ഉള്ള 3D ബട്ടര്‍ഫ്‌ലൈ ഗ്രില്‍, സ്പ്ലിറ്റ് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, അഞ്ച് സ്പോക്ക് മെഷീന്‍ഡ് അലോയ് വീലുകള്‍, C-ആകൃതിയിലുള്ള സ്പ്ലിറ്റ് എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, സ്‌കോഡ ബാഡ്ജിന് പകരം പിന്‍വശത്തുള്ള സ്‌കോഡ ലെറ്ററിംഗ് എന്നിവ പുതുതലമുറയുടെ സവിശേഷതയാണ്.

ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കി സ്‌കോഡ ഒക്ടാവിയ

വാഹനത്തിന്റെ അകത്തളത്തില്‍ ബ്ലാക്ക്, ബീജ് ഇരട്ട-ടോണ്‍ നിറത്തിലാണ് ഒരുങ്ങുന്നത്. ഓപ്ഷണലായി 'എര്‍ഗോ' സീറ്റുകള്‍ 'പ്രത്യേകിച്ച് ബാക്ക് ഫ്രണ്ട്ലി' എന്ന് വിശേഷിപ്പിക്കുന്നവ അകത്തളത്തെ പ്രീമിയമാക്കുന്നു. ഇതോടൊപ്പം ആദ്യമായി മസാജിംഗ് ഫംഗ്ഷനും മികച്ച മോഡലുകളില്‍ സീറ്റ് വെന്റിലേഷനും കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Most Read: ക്രാഷ് ടെസ്റ്റില്‍ മാരുതി വാഗണ്‍ആറിന് ലഭിച്ചത് രണ്ട് സ്റ്റാര്‍ റേറ്റിങ് മാത്രം

ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കി സ്‌കോഡ ഒക്ടാവിയ

2020 ഒക്ടാവിയയില്‍ രണ്ട് പുതിയ സ്പോക്ക് സ്റ്റിയറിംഗ് വീലും 10 ഇഞ്ച് പൂര്‍ണ്ണ ഡിജിറ്റല്‍ MID -യും സമാന വലുപ്പത്തിലുള്ള ഫ്‌ലോട്ടിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും ഉണ്ട്. ഹെഡ്-അപ്പ് ഡിസ്‌പ്ലേയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഓപ്ഷനുള്ള സ്‌കോഡയുടെ ആദ്യത്തെ കാറാണ് 2020 ഒക്ടാവിയ സെഡാന്‍.

Most Read: 3 മാസത്തെ പ്രയ്തനം, ചെലവ് 16 ലക്ഷം രൂപ; ഇന്റര്‍സെപ്റ്റര്‍ 650-യുടെ രൂപമാറ്റം അതിശയിപ്പിക്കുന്നത്

ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കി സ്‌കോഡ ഒക്ടാവിയ

സ്‌കോഡ ജെസ്റ്റര്‍ നിയന്ത്രണവും ലോറ എന്ന വിപുലമായ വോയിസ് നിയന്ത്രിത ഡിജിറ്റല്‍ അസിസ്റ്റന്റും സ്‌കോഡ, ഒക്ടാവിയയില്‍ അവതരിപ്പിക്കും. എയറോഡൈനാമിക് കാര്യക്ഷമതയും വളരെയധികം മെച്ചപ്പെടുമെന്ന് സ്‌കോഡ അവകാശപ്പെടുന്നു.

Most Read: ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ്; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കി സ്‌കോഡ ഒക്ടാവിയ

4.69 മീറ്ററില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള ഒക്ടാവിയ സെഡാന്‍ 19 mm നീളവും നിലവിലെ മോഡലിനേക്കാള്‍ 15 mm വീതിയും ഉള്ളതാണ്. മുമ്പത്തേതിനേക്കാള്‍ ഉദാരമായ പാസഞ്ചര്‍ റൂം ഇതുവഴി വാഗ്ദാനം ചെയ്യുന്നു. കൂടാതെ ബൂട്ട് സ്ഥലവും 10 ലിറ്റര്‍ മുതല്‍ 660 ലിറ്റര്‍ വരെ ലഭ്യമാകും.

ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കി സ്‌കോഡ ഒക്ടാവിയ

150 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തില്‍ നല്‍കുക. 20 മുതല്‍ 30 ലക്ഷം രൂപ വരെയായിരിക്കും വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്. ഹോണ്ട സിവിക്, അടുത്തിടെ പരിഷ്‌ക്കരിച്ച് വിപണിയിലെത്തിയ ഹ്യുണ്ടായി എലാന്‍ട്ര എന്നിവയുമായാകും വിപണിയിലെ എതിരാളികള്‍.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
2020 Skoda Octavia scores 5-star safety rating in crash test. Read more in Malayalam.
Story first published: Monday, December 9, 2019, 18:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X